ശ്രീരാമന്‍റെ നാമജപം : ശ്രീരാമ ജയ രാമ ജയ ജയ രാമ
നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം.
നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം.
ഓരോ ദേവീദേവന്മാർക്കും വിശിഷ്ടമായ ഉപാസനാശാസ്ത്രമുണ്ട്. അതായത്, ഓരോ ദേവീദേവന്മാരുടെയും ഉപാസനയിൽ ഉൾപ്പെട്ട ഓരോ ആചാരവും പ്രത്യേക വിധത്തിൽ ചെയ്യുന്നതിനു പിന്നിൽ ശാസ്ത്രമുണ്ട്.
ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ വിശ്വാസം ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തിൽ ശ്രീരാമനെക്കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ അധ്യാത്മശാസ്ത്രപരമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശ്രീരാമനവമി അഥവാ അത്തരം അവസരങ്ങളിൽ വീട്ടിലോ ക്ഷേത്രത്തിലോ ശ്രീരാമതത്ത്വം ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന സാത്ത്വികമായ കോലങ്ങൾ വരയ്ക്കുക.