ശ്രാദ്ധം നടത്തുമ്പോഴും അതിനുശേഷവും ചെയ്യേണ്ട പ്രാര്‍ഥന
ശ്രാദ്ധവിധി നടന്നുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ വിചാരങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നുകൊണ്ടിരിക്കും. ആ സമയത്ത് ശ്രാദ്ധം നടത്തുന്ന വ്യക്തിയുടെ വാസനാദേഹം, മനോദേഹം ഇവയില്‍നിന്നും ബഹിര്‍ഗമിക്കുന്ന വിചാരങ്ങളും വികാരങ്ങളും മരിച്ച വ്യക്തിയുടെ മനസ്സിനെ വളരെയധികം ബാധിക്കുന്നു. അതിനാല്‍ ശ്രാദ്ധം വളരെ മനസ്സോടെയും ഏകാഗ്രതോടെയും ചെയ്യണം.