സത്സംഗം 1 : സാധനയുടെ സിദ്ധാന്തങ്ങളും അടിസ്ഥാന തത്ത്വങ്ങളും (ഭാഗം 1)
ജ്ഞാനയോഗം, കർമയോഗം, ധ്യാനയോഗം, ഭക്തിയോഗം എന്നിങ്ങനെ സാധനയിൽ വിവിധ മാർഗങ്ങളുണ്ട്. ഓരോരുത്തരുടെയും പ്രകൃതിഗുണം അനുസരിച്ച് അവരുടെ മോക്ഷത്തിനുള്ള മാർഗം വ്യത്യസ്തമായിരിക്കും.
ജ്ഞാനയോഗം, കർമയോഗം, ധ്യാനയോഗം, ഭക്തിയോഗം എന്നിങ്ങനെ സാധനയിൽ വിവിധ മാർഗങ്ങളുണ്ട്. ഓരോരുത്തരുടെയും പ്രകൃതിഗുണം അനുസരിച്ച് അവരുടെ മോക്ഷത്തിനുള്ള മാർഗം വ്യത്യസ്തമായിരിക്കും.
നാം എല്ലാവരും ആനന്ദപ്രാപ്തിക്കായി അധ്വാനിക്കുന്നുവെങ്കിലും നിലവിൽ എല്ലാവരുടെയും ജീവിതം സംഘർഷവും സമ്മർദവും നിറഞ്ഞതാണ്. സമ്മർദമില്ലാത്തതും ആനന്ദപൂരിതവുമായ ജീവിതം വേണമെങ്കിൽ അധ്യാത്മം പ്രാവർത്തികമാക്കണം, സാധന ചെയ്യണം.
ആനന്ദ സ്വരൂപമായ ഈശ്വരനിൽനിന്നാണ് നാം സൃഷ്ടിക്കപ്പെട്ടത്. ആയതിനാൽ ഈശ്വരനിൽ ലയിച്ചു ചേരാനുള്ള വ്യഗ്രത അതായത് സുഖദുഖത്തിനതീതമായ ആനന്ദം നേടുന്നതിനുള്ള ആഗ്രഹം നാം ഓരോരുത്തരിലും ഉണ്ടായിരിക്കും.
ധർമശാസ്ത്രത്തിൽ ഈശ്വരപ്രാപ്തി അതായത് ആനന്ദപ്രാപ്തിക്കായി വിവിധ സാധന മാർഗങ്ങളെക്കുറിച്ച് പരാമർശം ചെയ്തിട്ടുണ്ട്. പക്ഷേ ഈ സാധനാമാർഗങ്ങളിൽനിന്നും താൻ ഇന്ന് ഏതു സാധന ചെയ്യാൻ തുടങ്ങണം എന്ന സംശയം പലർക്കുമുണ്ടാകും.