ആരെയെല്ലാം നമസ്കരിക്കുവാന്‍ പാടില്ല?

തൈലാഭ്യക്തം തതോച്ഛിഷ്ടമാർദ്രവസ്ത്രം ച രോഗിണം
പാരാവാരഗതോദ്വിഗ്നം വഹന്തം നാഭിവാദയേത്
യജ്ഞസ്യാന്തർഗതം നഷ്ടം ക്രീഡന്തം സ്ത്രീജനൈഃ സഹ
ബാലക്രീഡാഗതം ചാപി പൂഷ്പയുക്തം കുശൈർയുതം.
– പദ്മപുരാണം, സൃഷ്ടി. 51/114-115

അർഥം : ശരീരത്തിൽ എണ്ണ തേച്ചിരിക്കുന്നവൻ (കുളിക്കുന്നതിനു മുമ്പ്), കൈയും മുഖവും എച്ചിലായിട്ടിരിക്കുന്നവൻ, ഈറൻ ധരിച്ചിരിക്കുന്നവൻ, രോഗി, സമുദ്രത്തിൽ ഇറങ്ങിയിരിക്കുന്നവൻ, ദുഃഖിതൻ, ഭാരം ചുമക്കുന്നവൻ, യജ്ഞ കാര്യങ്ങളിൽ മുഴുകിയിരിക്കുന്നവൻ, സ്ത്രീയുമായി ക്രീഡയിൽ മുഴുകിയിരിക്കുന്നവൻ, കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുന്നവൻ, കൈയിൽ പൂക്കളോ ദർഭയോ ഉള്ളവൻ, എന്നിവരെ നമസ്കരിക്കരുത്. ഇതിന്റെ ശാസ്ത്രം താഴെ കൊടുക്കുന്നു.

 

A. ശരീരത്തിൽ എണ്ണ പുരട്ടിയിട്ടുള്ളതും
എന്നാൽ കുളി കഴിഞ്ഞിട്ടില്ലാത്തതുമായ വ്യക്തി

എണ്ണ തേക്കുമ്പോൾ ശരീരത്തിലെ രജോഗുണം വർധിക്കുന്നു.

 

B. കൈയും മുഖവും എച്ചിലായിരിക്കുന്നവൻ

കൈയും മുഖവും എച്ചിലായിരിക്കുന്ന വ്യക്തി ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റിട്ടേ ഉണ്ടാകുകയുള്ളു. അയാളിൽ രജോഗുണം കൂടുതലായിരിക്കും.

 

C. ഈറൻ ധരിച്ചിരിക്കുന്നവൻ

ഈറൻ ധരിച്ചിരിക്കുന്ന വ്യക്തിയിൽനിന്നും വരുന്ന സാത്ത്വിക സ്പന്ദനങ്ങളുടെ അളവ് കുറവായിരിക്കും.

 

D. രോഗി

രോഗം കാരണം രോഗിയിൽ രജ-തമോഗുണം വർധിക്കുന്നു.

 

E. സമുദ്രത്തിൽ ഇറങ്ങിയ വ്യക്തി

സമുദ്രത്തിൽ ഇറങ്ങിയ വ്യക്തിക്ക് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അയാളെ നമസ്കരിച്ചാൽ നമുക്കും അപകടമുണ്ടാകാവുന്നതാണ്.

 

F. ദുഃഖിതൻ

ഇത്തരം വ്യക്തിയെ നമസ്കരിച്ചാൽ നമ്മുടെ മനസ്സും അസ്വസ്ഥമായി നമ്മളും ചിന്തയിൽ അകപ്പെടാൻ സാധ്യതയുണ്ട്.

 

G. ഭാരം ചുമക്കുന്നവൻ

ഭാരം ചുമക്കുന്ന വ്യക്തിയിൽ രജോഗുണം വർധിച്ചിരിക്കും. മാത്രമല്ല ഇത്തരം വ്യക്തിയെ നമസ്കരിക്കുക എന്നാൽ, അയാളെപ്പോലെ (അനാവശ്യമായ) ഭാരം ചുമക്കുന്നതിനെ മാതൃകയായി കാണുക, എന്നാകുന്നു.

 

H. യജ്ഞം ചെയ്യുന്ന വ്യക്തി

1. പലപ്പോഴും യജ്ഞം ചെയ്യുന്ന വ്യക്തി വിശിഷ്ട ഫലപ്രാപ്തിക്കായാണ് യജ്ഞം ചെയ്യുന്നത്. അയാളെ നമസ്കരിക്കുമ്പോൾ അതിൽനിന്നും കിട്ടുന്ന ഫലത്തിന്റെ കുറച്ച് അംശം നമസ്കരിക്കുന്ന വ്യക്തിക്കുകൂടി ലഭിക്കുന്നു. അങ്ങനെയാകുമ്പോൾ യജ്ഞം ചെയ്യുന്നയാൾക്ക് അതിന്റെ ഫലം പൂർണമായും ലഭിക്കുന്നില്ല.

2. യജ്ഞം ചെയ്യുന്നയാളുടെ കുണ്ഡലിനീ ശക്തി ഉത്തേജിതമായിരിക്കും. നമസ്കരിക്കുമ്പോൾ അയാളുടെ ഏകാഗ്രതയിൽ ഭംഗം വരാനും സാധനയിൽ വിഘ്നം വരാനുമുള്ള സാധ്യതയുണ്ട്. 

3. യജ്ഞം ചെയ്യുന്നയാളെ നമസ്കരിച്ചാൽ അയാളുടെ അഹങ്കാരം വർധിച്ച് ഈശ്വരഭാവം കുറയാനുള്ള സാധ്യതയുണ്ട്.

4. നമസ്കരിക്കുന്നയാൾക്ക് അതിനുള്ള യോഗ്യത ഇല്ലെങ്കിൽ, നമസ്കാരത്തിലൂടെ ലഭിക്കുന്ന ശക്തി അയാൾക്ക് സഹിക്കാൻ കഴിയാതെ വരികയും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു.

 

I. സ്ത്രീയോടൊപ്പം ക്രീഡയിൽ ആസക്തനായ വ്യക്തി

ഈ സമയത്ത് അയാളിൽ കാമവാസന വളരെ കൂടിയിരിക്കുന്നതിനാൽ രജ-തമോഗുണം വർധിക്കുന്നു. ഇത്തരം വ്യക്തിയെ നമസ്കരിക്കുമ്പോൾ നമ്മളിൽ രജ-തമോഗുണം വർധിച്ച് നമ്മുടെ മനസ്സിലും കാമത്തിന്റെ ചിന്തകൾ വരുന്നു.

 

J. കുട്ടികളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുന്ന വ്യക്തി

ഇത്തരം വ്യക്തി സുഖം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ അയാളുടെ കുണ്ഡലിനീ ഉത്തേജിതമാകാനുള്ള സാധ്യത കുറവാണ്. (കുണ്ഡലിനീ ഉത്തേജിതമാകുമ്പോൾ വ്യക്തിയിൽനിന്നും ആനന്ദ തരംഗങ്ങൾ ബഹിർഗമിക്കപ്പെടും. കുണ്ഡലിനീ ശക്തി ഈശ്വര ശക്തിയുടെ പ്രതിരൂപമായതിനാൽ ഈ ശക്തി ഉത്തേജിതമാകുമ്പോൾ ആനന്ദത്തിന്റെ അനുഭൂതി ഉണ്ടാകുന്നു.) ഇത്തരം വ്യക്തികളെ നമസ്കരിക്കുമ്പോൾ നമുക്ക് നമസ്കാരത്തിന്റെ ഗുണം പൂർണമായും ലഭിക്കുന്നില്ല.

 

K. കൈയിൽ ദർഭയും പുഷ്പങ്ങളും പിടിച്ചിരിക്കുന്നവൻ

1. ഒരു വ്യക്തിയുടെ കയ്യിൽ പുഷ്പവും ദർഭയുമുണ്ടെങ്കിൽ ആ വ്യക്തിയിൽ ഈശ്വരഭാവം വർധിച്ചിട്ടുണ്ടാകും. അയാളുടെ കുണ്ഡലിനീ ശക്തി ഉത്തേജിതമായിരിക്കുവാനുള്ള സാധ്യതയുമുണ്ട്. ഈ സ്ഥിതിയിൽ നമസ്കരിച്ചാൽ അയാളുടെ ഈശ്വരാനുസന്ധാനം കുറയാനുള്ള സാദ്ധ്യതയുണ്ട്.

2. നമസ്കരിക്കുന്ന വ്യക്തി അതിന് അർഹനല്ലെങ്കിൽ, നമസ്കാരം മൂലം ലഭിച്ച ശക്തി അയാൾക്ക് സഹിക്കാൻ കഴിയാതെ വരികയും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യും. ഇതിനു പുറമേ താഴെ പറയുന്നവരേയും നമസ്കരിക്കാൻ പാടില്ല.

 

L. തെക്ക് വശത്തോട്ട് അഭിമുഖമായിരിക്കുന്ന വ്യക്തി

തെക്കു വശത്ത് യമതരംഗങ്ങൾ സംഭരിക്കപ്പെട്ടിട്ടുണ്ടാകും. തെക്കോട്ട് അഭിമുഖമായിരിക്കുന്ന വ്യക്തി യമതരംഗത്തിന്റെ ഭ്രമണപഥത്തിൽ അഥവാ ആകർഷണവലയത്തിലായിരിക്കും. ഇതിനാൽ ആ വ്യക്തിയുടെ ചുറ്റും യമതരംഗങ്ങളുടെ വേഗതയേറിയ വലയം തയ്യാറാകുന്നു. ഇത്തരം വ്യക്തിയെ നമസ്കരിക്കുമ്പോൾ, യമതരംഗങ്ങളുടെ വലയത്തിന്റെ സംക്രമണം നമസ്കരിക്കുന്നയാളുടെ ശരീരത്തിലും വ്യാപിക്കുന്നു. ഈ തരംഗങ്ങളുടെ ശരീരത്തിലുള്ള വേഗതയേറിയ സംക്രമണം കാരണം ശരീരത്തിലെ പഞ്ചപ്രാണന്റെ പ്രവാഹം മന്ദീഭവിക്കുകയും അധോവായുവിന്റെ പ്രവാഹത്തിന് ചലനം സംഭവിക്കുകയും ചെയ്യുന്നു. ഇതുമൂലം ജീവന് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദക്ഷിണാഭിമുഖിയായ വ്യക്തിയെ നമസ്കരിക്കരുത്.

 

M. ഉറങ്ങിക്കിടക്കുന്ന വ്യക്തി

ഉറങ്ങിക്കിടക്കുന്നയാൾ ഭൂമിയോടു ചേർന്നിരിക്കുന്നു. അതിനാൽ ഭൂമിയിൽനിന്നും വരുന്ന ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പന്ദനങ്ങൾ അയാളിലേക്ക് ആകർഷിക്കപ്പെടുകയും അയാളുടെ ശരീരം അതുകൊണ്ട് നിറയുകയും ചെയ്യുന്നു. ഉറങ്ങുമ്പോൾ ശരീരത്തിലെ രക്തത്തിന്റേയും പഞ്ചപ്രാണന്റേയും പ്രവാഹം മന്ദീഭവിച്ചിരിക്കും. അങ്ങനെ വരുമ്പോൾ, ശരീരത്തിലെ ഉപപ്രാണന്റെ പ്രവാഹത്തിന് വേഗത ലഭിക്കുകയും ശരീരത്തിലെ പുറംതള്ളപ്പെടേണ്ട വായുവിന്റെ കീഴോട്ടുള്ള സഞ്ചാരവും സംക്രമണവും ആരംഭിക്കുകയും ചെയ്യുന്നു. ഇതുമൂലം വ്യക്തിയുടെ ശരീരത്തിൽനിന്നും ബഹിർഗമിക്കപ്പെടുന്ന രജ-തമ തരംഗങ്ങൾക്ക് വേഗത ലഭിക്കുകയും അയാളുടെ ചുറ്റുമുള്ള വായുമണ്ഡലം ദുഷിക്കപ്പെടുകയും ചെയ്യുന്നു. അയാളുടെ ശരീരത്തിൽനിന്നും ബഹിർഗമിക്കപ്പെടുന്ന രജ-തമാത്മകമായ തരംഗങ്ങൾ, നമസ്കാരം ചെയ്യുന്ന വ്യക്തിയുടെ ശരീരത്തിൽ സംക്രമിക്കുകയും ഈ തരംഗങ്ങളാൽ അയാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ആയതിനാൽ കഴിയുന്നത്ര ഉറങ്ങിക്കിടക്കുന്ന വ്യക്തിയെ നമസ്കരിക്കാതിരിക്കുക.

സന്ദർഭം : ‘നമസ്കാരത്തിന്‍റെ ഉചിതമായ രീതി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment