നവരാത്രി


 

ഹിന്ദു ധർമത്തിൽ ഭഗവതി ദേവിയുടെ വിശേഷ ആരാധന വർഷത്തിൽ രണ്ടു തവണ നടത്തുന്നു.

A. വാസന്തിക നവരാത്രി : ശകവർഷപ്രകാരം ചൈത്ര മാസ ശുക്ലപക്ഷ പ്രഥമ മുതൽ ചൈത്ര മാസ ശുക്ലപക്ഷ നവമി വരെ.

B. ശാരദീയ നവരാത്രി : ശകവർഷപ്രകാരം അശ്വിന മാസ ശുക്ലപക്ഷ പ്രഥമ മുതൽ അശ്വിന മാസ ശുക്ലപക്ഷ നവമി വരെ. ശരത്കാല പൂജയെ അകാല പൂജയെന്നും വസന്തകാല പൂജയെ സകാല പൂജയെന്നും പറയുന്നു. ശരത്കാലത്ത് ദേവരാത്രി ഉണ്ടായിരിക്കും; അതിനാൽ ഈ കാലത്തുള്ള പൂജയെ അകാലപൂജ എന്നു പറയുന്നു. താന്ത്രിക സാധകരുടെ കാഴ്ചപ്പാടിൽ ഈ രാത്രി പ്രാധാന്യമർഹിക്കുന്നു. ഇപ്രകാരമുള്ള പല രാത്രികളുണ്ട്, ഉദാ. കാലരാത്രി, ശിവരാത്രി, മോഹരാത്രി, വീരരാത്രി, ദിവ്യരാത്രി, ദേവരാത്രി മുതലായവ. ഈ രാത്രികളിൽ ഭഗവതി ദേവിയുടെ ശക്തി ജാഗൃതമാക്കേണ്ടതായിട്ടുണ്ട്; എന്നാൽ വസന്തകാല പൂജയിൽ ജാഗൃതമാക്കേണ്ട ആവശ്യമില്ല. ശരത്കാല നവരാത്രി കൂടുതൽ പ്രചാരത്തിലുള്ളതിനാൽ ഇവിടെ അതിനെക്കുറിച്ചുള്ള അറിവ് കൊടുക്കുന്നു.

 

നവരാത്രിയുടെ ചരിത്രം

1. ദുർഗാദേവി പ്രതിപദ മുതൽ നവമി വരെയുള്ള ഒന്പത് ദിവസങ്ങൾ മഹിഷാസുരനെന്ന ഒരു അസുരനുമായി യുദ്ധം ചെയ്ത് നവമിയുടെ രാത്രി അവനെ നിഗ്രഹിച്ചു. അന്നു മുതലാണ് ദേവിയെ മഹിഷാസുരമർദിനി എന്നു വിളിക്കുവാൻ തുടങ്ങിയത്.

2. രാവണനെ വധിക്കുന്നതിനു മുന്പ് നാരദമഹർഷി ശ്രീരാമനോട് നവരാത്രി വ്രതം നോൽക്കുവാൻ പറഞ്ഞിരുന്നു. വ്രതസമാപ്തിക്കുശേഷമാണ് ശ്രീരാമൻ ലങ്ക ആക്രമിച്ച് രാവണനെ വധിച്ചത്.

 

നവരാത്രിക്കു പിന്നിലുള്ള ശാസ്ത്രം

രാത്രി എന്നാൽ ഉണ്ടാകുന്ന മാറ്റം എന്നാണ്. ദേവിയുടെ ഒരു പേര് കാലരാത്രി എന്നാണ്. കാലരാത്രി എന്നാൽ കാലപുരുഷനിൽ മാറ്റം വരുത്തുന്നത്. കറങ്ങുക എന്നത് ഭൂമിയുടെ ഗുണധർമമാണ്. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത്. ഈ മാറ്റങ്ങളെ സഹിക്കാനുള്ള കഴിവ് ശരീരത്തിന് ലഭിക്കുന്നതിനു വേണ്ടിയാണ് വ്രതങ്ങൾ അനുഷ്ഠിക്കുന്നത്.

തന്ത്രശാസ്ത്രപ്രകാരം സൂര്യാസ്തമയത്തിനു ശേഷമാണ് ദിവസം ആരംഭിക്കുന്നത്. താന്ത്രികന്മാർ ചന്ദ്രനെ കേന്ദ്രമാക്കിയാണ് വിധികൾ ചെയ്യുന്നത്. അവർ ചന്ദ്രനെ സ്ത്രീരൂപമായി കരുതി അതിന്റെ ഉപാസന ചെയ്യുന്നു. അതുപോലെ തന്ത്രശാസ്ത്രത്തിൽ ഒറ്റ സംഖ്യയിലെ തിഥികൾക്ക് (പ്രഥമ, തൃതീയ, പഞ്ചമി എന്നിങ്ങനെ) പ്രാധാന്യം നൽകുന്നു.

 

നവരാത്രിയുടെ മഹത്ത്വം

നവരാത്രിയിൽ ദേവീതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ദേവീതത്ത്വത്തിന്റെ ഗുണം കൂടുതലായി ലഭിക്കുന്നതിനായി ഇപ്രകാരം ചെയ്യുക.

1. നവരാത്രിയിൽ ദുർഗാദേവിയുടെ ആരാധന വളരെ ഭാവത്തോടെ ചെയ്യുക. ശ്രീ ദുർഗാദേവ്യൈ നമഃ എന്ന നാമം കൂടുതലായി ജപിക്കുക. (എല്ലാ ദേവികളും ആദിശക്തി ശ്രീ ദുർഗാദേവിയുടെ രൂപങ്ങളാണ്. അതിനാലാണ് ശ്രീ ദുർഗാദേവ്യൈ നമഃ എന്ന നാമം ജപിക്കേണ്ടത്.)

2. നവരാത്രി ദിവസങ്ങളിൽ ഇടയ്ക്കിടെ ശ്രീ ദുർഗാദേവിയോട് ഇപ്രകാരം പ്രാർഥിക്കുക, ഹേ ശ്രീ ദുർഗാദേവി, നവരാത്രിയുടെ കാലഘട്ടത്തിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ദേവീതത്ത്വം ആയിരം മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ഈ തത്ത്വത്തിന്റെ ഗുണം ലഭിക്കുവാനും അവിടുത്തെ കൃപാകടാക്ഷം എനിക്കുമേൽ ഉണ്ടാകാനും എന്നെ അനുഗ്രഹിച്ചാലും.

 

നവരാത്രിയിലെ പൂജ

ശ്രീ ദുർഗാദേവിയും ബ്രഹ്മാണ്ഡത്തിലെ ബുദ്ധിമുട്ടുണ്ടാക്കുന്ന (അനിഷ്ട) തരംഗങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായി കലശത്തെയും അതിലുള്ള കെടാവിളക്കിനെയും ഒന്പത് ദിവസങ്ങൾ പൂജിച്ചു കൊണ്ടാണ് നവരാത്രി ആഘോഷിക്കേണ്ടത്. നവരാത്രിയിൽ വിളക്ക് അഖണ്ഡമായി കത്തിച്ചു വയ്ക്കുക. വിളക്കിൽ നിന്നും പ്രക്ഷേപിക്കപ്പെടുന്ന തേജസ്സിന്റെ തരംഗങ്ങളിലേക്ക് ദേവീതത്ത്വം ആകർഷിക്കപ്പെടുന്നതിനാൽ ഭക്തന്മാർക്ക് അതിന്റെ ഗുണം ഉണ്ടാകുന്നു, കൂടാതെ അന്തരീക്ഷത്തിലെ അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ട് കുറഞ്ഞ് സാത്ത്വികത കൂടുന്നു.

 

നവരാത്രി മാതൃകാപരമായി
ആഘോഷിക്കുവാൻ ഇപ്രകാരം ചെയ്യുവിൻ !

A. നവരാത്രി ആഘോഷത്തിനായി നിർബന്ധ പണപ്പിരിവ് നടത്താതിരിക്കുക !

B. ഉത്സവത്തിനായി ദേവിയുടെ ചെറിയ പ്രതിമ കൊണ്ടു വരിക ! ചില സ്ഥലങ്ങളിൽ പ്രത്യേകിച്ചും ബംഗാളിൽ ശ്രീ ദുർഗാദേവിയുടെ വലിയ പ്രതിമകൾ സ്ഥാപിച്ച് ഒന്പത് ദിവസം പൂജിച്ചതിനുശേഷം അത് നിമജ്ജനം ചെയ്യുന്നു. വലിയ പ്രതിമകൾ കൊണ്ടു വരാനും കൊണ്ടു പോകാനും വളരെ ബുദ്ധിമുട്ടായിരിക്കും.

C. നവരാത്രി ആഘോഷങ്ങൾക്കായി കൃത്രിമ വൈദ്യുത അലങ്കാരങ്ങൾ, ഡോൾബി ഉച്ചഭാഷിണി എന്നിവയ്ക്കായി അനാവശ്യമായി പണം ചില വഴിക്കാതിരിക്കുക ! 

D. ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ഘോഷയാത്രയിൽ ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദമലിനീകരണം, അശ്ലീലമായ നൃത്തം, പടക്കം, മദ്യപാനം ചെയ്ത് പങ്കെടുക്കുക മുതലായ ദുഷ്കൃത്യങ്ങൾ ഒഴിവാക്കുക !

സന്ദർഭം : ‘ശക്തി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment