A. നമസ്കരിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തിന്?
കൈകൂപ്പി നമസ്കരിക്കുക, എന്നാൽ ഈശ്വരനെ അല്ലെങ്കിൽ മുന്പിലുള്ള വ്യക്തിയിലെ ദൈവത്വത്തെ പ്രണമിക്കുക എന്നാണ്. അന്തർയാമിയായ ഈശ്വരന്‍റെ ദർശനം ലഭിക്കുന്നതിനായി ഈശ്വരനെ അല്ലെങ്കിൽ ആദരണീയനായ വ്യക്തിയെ വന്ദിക്കുമ്പോൾ കണ്ണ് അടയ്ക്കുന്നു.
B. നമസ്കരിക്കുമ്പോൾ പാദരക്ഷ
ധരിക്കരുത് എന്നു പറയുന്നതെന്തുകൊണ്ട്?
സോപാനത്കശ്ചാശനാസന ശയനാഭിവാദന
നമസ്കാരൻ വർജയത്. – ഗൌതമസ്‌മൃതി 9
അർഥം : ഇരിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക, ഗുരുജനങ്ങളെ അഭിവാദനം ചെയ്യുക, (മറ്റു ശേഷ്ഠ്ര വ്യക്തികളെ) നമസ്കരിക്കുക എന്നീ കാര്യങ്ങൾ ചെയ്യുമ്പോൾ പാദരക്ഷകൾ ധരിക്കരുത്.
1. ‘പാദരക്ഷകൾ ധരിക്കുമ്പോൾ വ്യക്തിയിൽ രജ-തമോഗുണങ്ങൾ വർധിക്കുന്നു.
2. രജ-തമോഗുണങ്ങൾ വർധിച്ചിരിക്കുന്ന വേളയിൽ വ്യക്തി നമസ്കരിക്കുമ്പോൾ, അവന്‍റെ കുണ്ഡലിനീ ചക്രങ്ങളൊന്നും തന്നെ ഉണരുകയില്ല.
3. രജ-തമോഗുണം വർധിക്കുമ്പോൾ സാത്ത്വികത ഗ്രഹിക്കുവാനുള്ള കഴിവ് കുറഞ്ഞ് നമസ്കാരത്തിന്‍റെ ഫലം ലഭിക്കാതിരിക്കുന്നു.
4. പാദരക്ഷകളണിഞ്ഞ് നമസ്കരിക്കുമ്പോൾ ദേവതകൾ കോപിക്കാനുള്ള സാധ്യതയുമുണ്ട്.’
C. ഒരു കൈ കൊണ്ട് നമസ്കരിക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്?
ജന്മപ്രഭൃതി യത്കിഞ്ചിത്സുകൃതം സമുപാർജിതം
തത്സസർവം നിഷ്ഫലം യാതി ഏകഹസ്താഭി വാദനാത്. – വ്യാഘ്രപാദസ്മൃതി 367
അർഥം : ഒരു കൈകൊണ്ട് നമസ്കരിക്കുന്നവന്‍റെ സമ്പൂർണ ജീവിതത്തിന്‍റെ പുണ്യം ഇല്ലാതാകുന്നു.
1. രണ്ടു കൈകളും ചേർത്ത് ചെയ്യുന്ന നമസ്കാരവും
ഒരു കൈകൊണ്ടു ചെയ്യുന്ന നമസ്കാരവും തമ്മിലുള്ള വ്യത്യാസം
രണ്ടു കൈകളും ചേർത്ത് നമസ്കരിക്കുക, എന്നാൽ ഓരോ കർമത്തിനും ശിവന്റേയും ശക്തിയുടേയും യോഗം നൽകുക എന്നാണ്. എന്നാൽ ഒരു കൈകൊണ്ടു നമസ്കരിക്കുന്നത് കർതൃത്വബോധത്തെ ദർശിപ്പിക്കുന്നു. അതിനാൽ ഹിന്ദു ധർമത്തിൽ ഒരു കൈകൊണ്ട് നമസ്കരിക്കുന്നത് ഉചിതമായി കരുതുന്നില്ല; കാരണം ഹിന്ദുധർമം വിനയഭാവത്തിൽ അധിഷ്ഠിതമാണ്. ഒരു കൈകൊണ്ടു നമസ്കരിക്കുന്നത് കർതൃത്വബോധത്തിൽ അധിഷ്ഠിതമായതിനാൽ, പുണ്യസഞ്ചയനമാകുന്നില്ല.
2. ഒരു കൈകൊണ്ടു നമസ്കരിക്കുന്നത് അഹംഭാവത്തെ സൂചിപ്പിക്കുന്നു
കുനിഞ്ഞ് വലതു കൈയിലെ പെരുവിരലൊഴിച്ച് ബാക്കിയുള്ള നാലു വിരലുകളാൽ ഭൂമിയെ സ്പർശിച്ച് നമസ്കരിക്കുകയും പിന്നീട് അതേ കൈയിലെ നാലു വിരലുകൾ കൊണ്ട് അനാഹത് ചക്രത്തെ സ്പർശിക്കുകയും ചെയ്യുന്നതിനെയാണ് ഒരു കൈകൊണ്ട് നമസ്കരിക്കുക എന്നു പറയുന്നത്. ഈ രീതിയിൽ നമസ്കരിക്കുന്നതിന്‍റെ അർഥം, ആദരഭാവം പ്രദർശിപ്പിക്കുക എന്നതാകുന്നു. ഒരു കൈകൊണ്ട് ചെയ്യുന്ന നമസ്കാരത്തെ ത്രേതായുഗത്തിൽ അഹംഭാവത്തിന്‍റെ ലക്ഷണമായിട്ടാണ് കണ്ടിരുന്നത്.
3. ഒരു കൈകൊണ്ടു നമസ്കരിക്കുന്നതുകൊണ്ടുള്ള പരിണാമം
A. ഒരു കൈകൊണ്ട് നമസ്കരിക്കുന്നത് അഹംഭാവത്തിന്‍റെ സൂചകമാണ്. അഹംഭാവമുള്ള വ്യക്തി എത്ര ജന്മങ്ങൾ സാധന ചെയ്താലും അവന് അതിന്‍റെ ഫലം കിട്ടുകയില്ല. അതായത് അവന്‍റെ സന്പൂർണ ജീവിതം വ്യർഥമാകുന്നു.
B. അവന് നരകവാസം അനുഭവിക്കേണ്ടി വരും.
C. അഹംഭാവം വ്യക്തമായിട്ടുള്ള സ്ഥിതിയിൽ ഭൂമിയെ സ്പർശിച്ച് നമസ്കരിക്കുമ്പോൾ പാതാളത്തിലെ രജ-തമോതരംഗങ്ങൾ ഉത്തേജിതമായി കൈയിലേക്ക് സഞ്ചരിക്കുന്നു. വിരലുകളാൽ അനാഹത് ചക്രത്തെ സ്പർശിക്കുമ്പോൾ ഈ തരംഗങ്ങൾ സന്പൂർണ ശരീരത്തിൽ സഞ്ചരി ക്കുന്നു. ഇതിന്‍റെ ഫലമായി ശരീരത്തിന് ഭാരം അനുഭവപ്പെടുക, അസ്വസ്ഥത തോന്നുക, വിറയൽ മുതലായ ബുദ്ധിമുട്ടുകൾ ഉണ്ടാകാവുന്നതാണ്.
D. നമസ്കരിക്കുന്ന സമയത്ത് കൈയിൽ
യാതൊന്നും തന്നെ ഉണ്ടാകാൻ പാടില്ല, എന്തുകൊണ്ട്?
1. നമസ്കരിക്കുമ്പോൾ കൈയിൽ ഏതെങ്കിലും വസ്തു ഉണ്ടെങ്കിൽ, വിരലുകളും വിരലുകളുടെ അഗ്രഭാഗവും വളഞ്ഞിരിക്കും. ഇതിനാൽ സാത്ത്വിക തരംഗങ്ങൾക്ക് വളഞ്ഞിരിക്കുന്ന വിരലുകളിലൂടെയും വിരലുകളുടെ അഗ്രഭാഗത്തുകൂടിയും പ്രവേശിക്കാൻ സാധിക്കുകയില്ല.
2. മുന്നിൽനിന്നും വരുന്ന സത്ത്വതരംഗങ്ങൾ, കൈയിൽ പിടിച്ചിരിക്കുന്ന വസ്തുവിൽ തട്ടി തിരിച്ചു പോകുന്നു. ചില വസ്തുക്കൾ സത്ത്വതരംഗങ്ങളെ അതിലേക്കു വലിച്ചെടുക്കാനും സാദ്ധ്യതയുണ്ട്.
3. രജ-തമോയുക്തമായ വസ്തുവാണ് കൈയിലിരിക്കുന്നതെങ്കിൽ നമസ്കരിക്കുന്ന സമയത്ത് വസ്തുവിനെ നെറ്റിത്തടത്തിലോ നെഞ്ചത്തോ വയ്ക്കുവാൻ ഇടയായാൽ അതിലെ രജ-തമ തരംഗങ്ങൾ ശരീരത്തിലേക്കു പ്രവേശിക്കുന്നു.