മുതിർന്നവരേയും വൃദ്ധന്മാരേയും നമസ്കരിക്കേണ്ടത് എങ്ങനെ ?

 

A. മറു നാട്ടിൽ പോകുമ്പോഴോ
അവിടെ നിന്നു തിരിച്ചു വരുമ്പോഴോ
വീട്ടിലെ മുതിർന്നവരെ എന്തുകൊണ്ട് നമസ്കരിക്കണം?

വീട്ടിലെ മുതിർന്നവരെ നമസ്കരിക്കുക എന്നത്, ഒരു തരത്തിൽ അവരിലുള്ള ദൈവത്വത്തെ ശരണം പ്രാപിക്കുക എന്നാണ്. മുതിർന്നവരെ വിനയപൂർവം കുനിഞ്ഞ് നമിച്ച് അവരിലുള്ള ദൈവത്വത്തെ ശരണം പ്രാപിക്കുന്ന ജീവന്‍റെ ശരീരത്തിൽ ആ സമയത്ത് കരുണാരസം (നവരസങ്ങളിൽ ഒന്ന്) ഉണ്ടാകുന്നു. ഈ കരുണാരസം സൂക്ഷ്മദേഹം വരെ പരക്കുമ്പോൾ അയാളുടെ മനഃശക്തി ഉത്തേജിതമാകാൻ തുടങ്ങുകയും മണിപൂരക ചക്രത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചപ്രാണനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പഞ്ചപ്രാണന്‍റെ ശരീരത്തിലുള്ള പ്രവാഹം കാരണം വ്യക്തിയുടെ ആത്മശക്തി ഉണരുന്നു. ആത്മശക്തിയുടെ ബലത്താൽ സുഷുമ്നാനാഡി പ്രവർത്തനക്ഷമമാകുകയും ജീവന്‍റെ വ്യക്ത ഭാവ-ഊർജത്തെ അവ്യക്ത ഭാവ-ഊർജത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. അവ്യക്ത ഭാവ-ഊർജം മൂലം ജീവന് ഏതു ദേവതയുടെ തത്ത്വമാണോ ആവശ്യം അത് ബ്രഹ്മാണ്ഡത്തിൽ നിന്നും മുതിർന്നവരുടെ മാധ്യമത്തിൽക്കൂടി ലഭിക്കുന്നു. അതിനാൽ വീട്ടിൽനിന്നും പുറപ്പെടുമ്പോൾ മുതിർന്നവരെ നമസ്കരിച്ച് സാത്ത്വികത നേടി, ഈ സാത്ത്വിക തരംഗങ്ങളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ അനിഷ്ട സ്പന്ദനങ്ങളിൽനിന്നും ജീവൻ സംരക്ഷിക്കപ്പെടുകയും അതുപോലെ തന്നെ, തിരിച്ചു വരുമ്പോഴും ഉടനെ മുതിർന്നവരെ നമസ്കരിച്ച് അവരിലുള്ള ദൈവത്വത്തെ പ്രകടമാക്കി, തന്‍റെ കൂടെ പുറത്തുനിന്നും വന്ന രജ-തമ കണങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിന്‍റെ വിഘടനം നടത്തേണ്ടതാണ്.

 

B. പ്രായമായവരെ കണ്ടുമുട്ടുമ്പോഴെല്ലാം
നാം അവരെ നമസ്കരിക്കണം എന്നു പറയുന്നത് എന്തുകൊണ്ടാണ്?

ഊർധ്വം പ്രാണാഹ്യുത്ക്രാമന്തി യൂനഃ സ്ഥവിരായതി
പ്രത്യുത്ഥാനാഭിവാദാഭ്യാം പുനസ്താൻപ്രതിപദ്യതേ.

– മനുസ്മൃതി 2.120; മഹാഭാരതം, ഉദ്യോഗ. 38.1, അനുച്ഛേദം 104, 64-65.

അർഥം : പ്രായമായ വ്യക്തിയുടെ ഉപസ്ഥിതിയിൽ ചെറുപ്പക്കാരുടെ പ്രാണൻ മുകളിലേക്കു നീങ്ങാൻ തുടങ്ങും, എന്നാൽ അവൻ എഴുന്നേറ്റ് നമസ്കരിക്കുമ്പോൾ പ്രാണൻ പൂർവസ്ഥിതിയിൽ എത്തും. പ്രായമായ വ്യക്തി സാവധാനം ദക്ഷിണ ദിശയിലേക്ക് അതായത് യമലോകത്തേക്ക് (മരണത്തിലേക്ക്) യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനാൽ അവരുടെ ശരീരത്തിൽനിന്നും രജ-തമോ തരംഗങ്ങൾ വളരെയധികം പ്രക്ഷേപിക്കപ്പെടുന്നു. പ്രായമായ വ്യക്തി സമീപത്ത് വരുമ്പോൾ ചെറുപ്പക്കാരുടെ ശരീരത്തിൽ ആ തരംഗങ്ങളുടെ പരിണാമമുണ്ടാകുകയും രണ്ടു പേരുടെ ഇടയിലും സൂക്ഷ്മമായ കാന്തിക വലയം തയ്യാറാകുകയും ചെയ്യുന്നു. ഇക്കാരണത്താൽ ചെറുപ്പക്കാരുടെ പഞ്ചപ്രാണൻ ഉയരാൻ തുടങ്ങുന്നു. പഞ്ചപ്രാണൻ പെട്ടെന്ന് ഉയരുമ്പോൾ വ്യക്തിക്ക് ബുദ്ധിമുട്ടാകാൻ സാധ്യതയുണ്ട്. ചെറുപ്പക്കാരൻ പ്രായമായ വ്യക്തിയെ നമസ്കരിക്കുമ്പോൾ അവന്‍റെ സുഷുമ്നാനാഡി അല്പം ഉത്തേജിതമാകുകയും അവനിൽ സത്ത്വഗുണം വർധിക്കുകയും ഈ സത്ത്വഗുണം അവനിലുള്ള രജ-തമോഗുണത്തിന്‍റെ അളവിനെ നിയന്ത്രിക്കുകയും പ്രാണൻ പൂർവസ്ഥിതിയിലാക്കുകയും ചെയ്യുന്നു. അതിനാലാണ് പ്രായമുള്ളവരെ കണ്ടുമുട്ടുമ്പോഴെല്ലാം ചെറുപ്പക്കാർ അവരെ നമസ്കരിക്കുന്നത്.

സന്ദർഭം : ‘നമസ്കാരത്തിന്‍റെ ഉചിതമായ രീതി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment