ദേവദർശനം നടത്തുമ്പോഴും മുതിർന്നവരേയോ ആദരണീയ വ്യക്തികളെയോ കണ്ടുമുട്ടുമ്പോഴും നാം അറിയാതെതന്നെ കൈ കൂപ്പി വന്ദിക്കുന്നു. നമസ്കാരം എന്നത് ഹിന്ദുക്കളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു സാത്ത്വികമായ സംസ്കാരവും സമൃദ്ധമായ പൈതൃകത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു പ്രവർത്തിയും കൂടിയാണ്. ഭക്തിഭാവം, സ്നേഹം, ആദരവ്, എളിമ മുതലായ ദൈവീക ഗുണങ്ങളെ പ്രകടിപ്പിക്കുകയും ദൈവീക ശക്തി നൽകുകയും ചെയ്യുന്ന ഒരു സുലഭമായ പ്രവർത്തിയാണ് നമസ്കാരം. നമസ്കാരത്തിനു പിന്നിലുള്ള അധ്യാത്മശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയും വളർന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനതയും കാരണം ഈയിടെയായി പലരും ഹസ്തദാനം (ഷേക്ക്ഹാന്റ്) ചെയ്യുന്നു. അവർ നമസ്കരിക്കുന്നുവെങ്കിൽത്തന്നെ അത് വെറും ഔപചാരികമായിട്ടാണ്. ഇതിൽ ദൃഢ വിശ്വാസം ഇല്ലെങ്കിൽ ലഭിക്കുന്ന ഫലവും കുറവായിരിക്കും. കൂടാതെ ഏതൊരു ധാർമിക ചടങ്ങും അധ്യാത്മ ശാസ്ത്രപ്രകാരം ഉചിതമാണെങ്കിൽ മാത്രമേ അതിന്‍റെ പൂർണ ഫലം ലഭിക്കുകയുള്ളൂ. ഈ ലേഖന പരന്പരയിൽ വ്യത്യസ്ത രീതികളിലുള്ള നമസ്കാരം അധ്യാത്മശാസ്ത്രപ്രകാരം ശരിയായ രീതിയിൽ എങ്ങനെ ചെയ്യണമെന്നും അതിനു പിന്നിലുള്ള ശാസ്ത്രവും വിശദീകരിച്ചിട്ടുണ്ട്. നമസ്കരിക്കുമ്പോൾ നാം ഒഴിവാക്കേണ്ട കാര്യങ്ങളും അതുപോലെ തന്നെ ആരെയെല്ലാം നമസ്കരിക്കാൻ പാടില്ല എന്നതും ശാസ്ത്രസഹിതം ഇതിൽ വിശദീകരിച്ചിരിക്കുന്നു.
1. നമസ്കാരം എന്ന വാക്കിന്‍റെ ഉത്ഭവവും അർഥവും
നമഃ എന്ന മൂല ധാതുവിൽനിന്നുമാണ് നമസ്കാരം എന്ന വാക്കുണ്ടായത്. നമഃ എന്നതിന്‍റെ അർഥം നമനം അഥവാ വന്ദനം ചെയ്യുക എന്നാണ്.
സ്വാവധിക ഉത്കൃഷ്ടത്വ പ്രതിബോധകഃ
അനുകുലോ വ്യാപാരഃ ക്രിയ. – ന്യായശാസ്ത്രം
അർഥം : (നമഃ എന്നാൽ) എന്നേക്കാൾ (താങ്കൾ) എല്ലാ ഗുണങ്ങളിലും ഏതൊരു കാഴ്ചപ്പാടിലും ശേഷ്ഠ്രനാണ്, എന്ന കാര്യം പ്രകടിപ്പിക്കുന്നതിനുവേണ്ടി ചെയ്യുന്ന ശാരീരികമായ ക്രിയ.
2. നമസ്കരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
നാം ആരേയാണോ നമസ്കരിക്കുന്നത്, അദ്ദേഹത്തിൽനിന്നും നമുക്ക് ആധ്യാത്മികവും ഭൌതികവുമായ നേട്ടങ്ങൾ ഉണ്ടാകണം, എന്നതാണ് നമസ്കാരത്തിന്‍റെ പ്രധാന ഉദ്ദേശ്യം.
A. ഭൌതികമായ നേട്ടങ്ങൾ
ദൈവത്തേയും സത്പുരുഷന്മാരേയും നമസ്കരിക്കുമ്പോൾ അറിയാതെ തന്നെ അവരുടെ ഗുണങ്ങളുടേയും പ്രവർത്തനങ്ങളുടേയും ആദർശം നമ്മുടെ കൺമുന്നിൽ വരും. അതിനനുസൃതമായി ആചരിക്കുവാനും നമ്മളിൽ മാറ്റങ്ങൾ വരുത്തുവാനും നാം ശമ്രിച്ചു തുടങ്ങും.
B. ആധ്യാത്മികമായ നേട്ടങ്ങൾ
B 1. വിനയം വർധിക്കുകയും അഹംഭാവം കുറയുകയും ചെയ്യുന്നു
നമസ്കാരം ചെയ്യുമ്പോൾ താങ്കൾ ശേഷ്ഠ്രനും ഞാൻ എളിയവനുമാണ്; ഞാൻ ഒരു അജ്ഞാനിയും, താങ്കൾ സർവജ്ഞനുമാണ്, എന്ന് മനസ്സിലുണ്ടെങ്കിൽ വിനയം വർധിക്കുകയും അഹംഭാവം കുറയുകയും ചെയ്യും.
B 2. ശരണാഗതിയുടേയും കൃതജ്ഞതയുടേയും ഭാവം വർധിക്കുന്നു
നമസ്കാരം ചെയ്യുമ്പോൾ എനിക്ക് ഒന്നും അറിയില്ല, താങ്കൾ തന്നെ എല്ലാം നടത്തി തരുന്നു, താങ്കളുടെ പാദങ്ങളിൽ എനിക്കൊരു സ്ഥാനം നൽകണേ, എന്നു വിചാരിക്കുക യാണെങ്കിൽ ശരണാഗതിയുടേയും കൃതജ്ഞതയുടേയും ഭാവം വർധിക്കും.
B 3. സാത്ത്വികത ലഭിക്കുകയും ആധ്യാത്മിക ഉയർച്ച ദ്രുതഗതിയിലാകുകയും ചെയ്യുന്നു
1. നമസ്കാര മുദ്രയിൽക്കൂടി നമുക്ക് കൂടുതൽ സാത്ത്വികത ലഭിക്കുന്നു.
2. ദൈവത്തേയും സത്പുരുഷന്മാരേയും നമസ്കരിക്കുമ്പോൾ അവരിൽനിന്നും പ്രസരിക്കുന്ന സൂക്ഷ്മ തരംഗങ്ങൾ, ഉദാ. സത്ത്വതരംഗങ്ങൾ (സത്ത്വഗുണം) അല്ലെങ്കിൽ ആനന്ദ തരംഗങ്ങൾ നമുക്ക് ലഭിക്കുന്നു.
3. നമസ്കരിക്കുമ്പോൾ നമുക്ക് അവരുടെ ആശീർവാദവും ലഭിക്കുന്നു. ഇത് ദ്രുതഗതിയിൽ ആധ്യാത്മിക ഉയർച്ച നേടുന്നതിന് സഹായകരമായിരിക്കും.’
3. നമസ്കാരവുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങൾ
1. ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ പടിയെ ഏതു രീതിയിൽ നമസ്കരിക്കണം?
A. രീതി
വലതു കൈയിലെ വിരലുകൾ കൊണ്ട് പടിയെ സ്പർശിച്ച് അതേ കൈകൊണ്ട് തലയിൽ തലോടുക.
B. ശാസ്ത്രം
ദേവാലയ പരിസരത്ത് ദേവതകളുടെ തരംഗങ്ങൾ വ്യാപിച്ചിരിക്കുന്നതിനാൽ അവിടെ കൂടുതൽ സാത്ത്വികത ഉണ്ടായിരിക്കും. പരിസരത്തിലെ ചൈതന്യം കാരണം പടികൾക്കും ദൈവത്വം ലഭിക്കുന്നതിനാൽ അവയെ വലതു കൈയിലെ വിരലുകൾ കൊണ്ട് സ്പർശിച്ച് അതേ കൈകൊണ്ട് തലയിൽ തലോടുന്ന പതിവുണ്ട്. പടിയിലുള്ള പൊടിപടലങ്ങളും ചൈതന്യമയമായതിനാൽ അവയേയും നാം ആദരിക്കേണ്ടതായും അവയിലെ ചൈതന്യത്തിന്‍റെ ഗുണം നാം നേടേണ്ടതായുമുണ്ട്, എന്ന കാര്യം ഇതിൽനിന്നും മനസ്സിലാകുന്നു. നമസ്കരിക്കുമ്പോൾ മനസ്സിൽ, പടികളിലടങ്ങിയ ദൈവത്തിന്‍റെ ചൈതന്യം കൈയിൽക്കൂടി സന്പൂർണ ശരീരത്തിൽ വ്യാപിക്കുകയാണ്’, എന്ന ഭാവമുണ്ടെങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നു. ഈ സമയത്ത് വ്യക്തിയുടെ അഹംഭാവം കുറവാണെങ്കിൽ നമസ്കാരം കൊണ്ട് ലഭിക്കുന്ന ഗുണം വളരെയധികമായിരിക്കും. സ്വ (ഞാൻ എന്ന ഭാവം) ത്യജിച്ച് ചെയ്യുന്ന കർമം ഒരു അകർമ-കർമമായി മാറുന്നു.
2. ശിവക്ഷേത്രത്തിൽ നന്ദിയുടെ സമീപത്തും വിഷ്ണു ക്ഷേത്രങ്ങളിൽ
ആമയുടെ സമീപത്തും നിന്നുകൊണ്ട് നമസ്കരിക്കുന്നതിന്‍റെ ശാസ്ത്രം എന്താണ്?
ശിവക്ഷേത്രത്തിൽ നന്ദിയുടെ പ്രതിമയുടെ അടുത്തും വിഷ്ണു ക്ഷേത്രങ്ങളിൽ ആമയുടെ പ്രതിമയുടെ അടുത്തും നിന്നു കൊണ്ട് നമസ്കരിക്കുമ്പോൾ ദേവതയിൽനിന്നും പ്രക്ഷേപിക്കപ്പെടുന്ന സാത്ത്വിക തരംഗങ്ങൾ കാരണം നമുക്ക് ബുദ്ധിമുട്ടുണ്ടാകാതെ ആവശ്യമനുസരിച്ച് അത് ഗ്രഹിക്കുവാൻ സാധിക്കും.
3. തമ്മിൽ കണ്ടുമുട്ടുമ്പോൾ ഹസ്തദാനം (ഷേക്ഹാന്റ്)
ചെയ്യുന്നതിനു പകരം കൈ കൂപ്പി നമസ്കരിക്കുന്നതെന്തിന് ?
1. ഹസ്തദാനം ചെയ്യുമ്പോൾ കൈകളിലൂടെ രോഗാണുക്കൾ മറ്റു വ്യക്തിയിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. ചിലർക്ക് ഭക്ഷണമെന്തെങ്കിലും കഴിച്ചതിനുശേഷമോ പുറത്തുനിന്ന് വന്നതിനു ശേഷമോ കൈകൾ കഴുകുന്ന ശീലം ഇല്ല. ഇങ്ങനെയുള്ളപ്പോൾ ഹസ്തദാനം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല.
2. ഹസ്തദാനം ചെയ്യുക, എന്നു വച്ചാൽ തന്നിലുള്ള വിനയ സ്വഭാവത്തെ തള്ളി മാറ്റി തമോഗുണപ്രദമായ മനോഭാവം വളർത്തിയെടുക്കുക എന്നതാണ്. ആയതിനാൽ ഹസ്തദാനം പോലുള്ള താമസികമായ പ്രവർത്തി നിർത്തി സാത്ത്വികതയും വിനയവും വർധിപ്പിക്കുന്ന നമസ്കാരം പോലുള്ള പ്രവർത്തി പരിശീലിക്കേണ്ടതാണ്. ഇതിലൂടെ കർമത്തിന് ആവശ്യമായ ഈശ്വര ചൈതന്യവും ഈശ്വരന്‍റെ സങ്കല്പശക്തിയും ലഭിക്കുന്നു. വ്യക്തി ചെയ്യുന്ന കർമം സാധനയായി മാറുകയും കുറഞ്ഞ സമയത്തിനുള്ളിൽ പൂർണമാകുകയും ചെയ്യും.
3. ഹസ്തദാനം എന്നത് പാശ്ചാത്യ സംസ്കാരമാണ്. ഹസ്തദാനം ചെയ്യുക എന്നുവച്ചാൽ പാശ്ചാത്യ സംസ്കാരത്തെ പരിപോഷിപ്പിക്കുക, എന്നാണ്. നാം ഭാരതീയ സംസ്കാരത്തെ നിലനിർത്തി അത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതാണ്.