പൂജയിലുപയോഗിക്കുന്ന വിളക്ക്, ചന്ദനപ്പാത്രം, ആരാധനാവിളക്ക്, കര്‍പ്പൂരത്തട്ട്, പൂജാതളിക, മണി എന്നീ പാത്രങ്ങള്‍ പൂജയിലൂടെ ദേവതകളുടെ കൃപ നേടുന്നതിനുള്ള പ്രധാനപ്പെട്ട മാധ്യമങ്ങളാണ്. പൂജയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ പ്രാധാന്യം മനസ്സിലാക്കിയാൽ അവയെ നോക്കുന്ന നമ്മുടെ കാഴ്ചയിൽ തന്നെ വ്യത്യാസം വന്ന് അതിനോടുള്ള ഭക്തിഭാവം വളരുന്നു. ഭക്തിഭാവത്തോടെ ചെയ്യുന്ന ദേവതാപൂജയിലൂടെ സ്വാഭാവികമായും ദേവതാതത്ത്വത്തിന്‍റെ ഗുണം കൂടുതൽ ലഭിക്കുന്നു. അതിനാൽ പൂജയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ മഹത്ത്വം, വിശേഷത മുതലായവ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
1. ഉരുക്ക് (സ്റ്റീൽ) കൊണ്ടുണ്ടാക്കിയ
പൂജാപാത്രങ്ങളെ അപേക്ഷിച്ച് ചെമ്പ്, പിച്ചള ഇവ
ഉപയോഗിക്കുന്നത് കൂടുതൽ ഉചിതമാണ്. എന്തുകൊണ്ട് ?
A. സ്റ്റീലിന്‍റെ പാത്രങ്ങള്‍ക്ക് സാത്ത്വികത സ്വീകരിക്കുവാനുള്ള കഴിവ് വളരെ കുറവാണ്
’ഇക്കാലത്ത് പലരും സ്റ്റീലുകൊണ്ട് ഉണ്ടാക്കിയ പൂജാ പാത്രങ്ങള്‍ ഉപയോഗിക്കുന്നു. സ്റ്റീലിന് സാത്ത്വികത സ്വീകരിക്കാനുള്ള കഴിവ് വളരെ കുറവും ബുദ്ധിമുട്ട് നൽകുന്ന ശക്തി (negative vibrations) ആകർഷിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. സ്റ്റീൽ പാത്രങ്ങള്‍കൊണ്ട് നമുക്ക് വലിയ പ്രയോജനമൊന്നും ഇല്ല; അതുകൊണ്ട് സാത്ത്വികതയും ചൈതന്യവും ലഭിക്കില്ല; അതിന്‍റെ ഫലമായി ഈശ്വരനോടുള്ള ഭക്തിഭാവവും ഉണ്ടാകുകയില്ല.
B. ചെന്പിലും പിച്ചളയിലും സാത്ത്വികത ഗ്രഹിക്കുവാനുള്ള കഴിവ് വളരെ കൂടുതലാണ്
ചെമ്പ്, പിച്ചള എന്നീ ലോഹങ്ങളുടെ ഓരോ കണത്തിലും സാത്ത്വികത സ്വീകരിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ദിവസേന പൂജയ്ക്കു മുമ്പ് പുളിയോ ചെറുനാരങ്ങയോ ഉപയോഗിച്ച് ഈ പാത്രങ്ങൾ വൃത്തിയാക്കിയാൽ പാത്രത്തിന്മേൽ ഉണ്ടായിട്ടുള്ള കറുത്ത ആവരണവും ഇല്ലാതാകും.
C. ചെന്പിന്‍റെ സവിശേഷതകൾ
1. ചെന്പിൽ എല്ലാ ദേവതകളുടേയും തത്ത്വം 30 ശതമാനം വരെ സ്വീകരിക്കാനുള്ള കഴിവുണ്ട്.
2. ചെന്പിന്‍റെ സാത്ത്വികത ആകർഷിക്കുവാനുള്ള കഴിവ് 30 ശതമാനം വരെയാണ്. അതിനാൽ ഇതിനെ മംഗളസ്വരൂപമായി കരുതുകയും പൂജയിൽ ഇത് ഉപയോഗിക്കുകയും ചെയ്താൽ ഭഗവാൻ പ്രസന്നനാകുന്നു.
3. രജ-തമങ്ങളെ (സാത്ത്വികമല്ലാത്ത സ്പന്ദനങ്ങൾ) നശിപ്പിക്കുവാനുള്ള കഴിവ് ചെന്പിന് 70 ശതമാനം വരെയുണ്ട്. അതിനാൽ ചെമ്പ് പാത്രത്തിൽ ഏതു വസ്തു സൂക്ഷിച്ചാലും, ഉദാ. വെള്ളം വച്ചാൽ വെള്ളത്തിലുള്ള രജ-തമ തരംഗങ്ങൾ 70 ശതമാനം വരെ കുറയുകയും അതിന്‍റെ സാത്ത്വികത വർധിക്കുകയും ചെയ്യുന്നു.
2. പൂജയ്ക്കായി പഴയ പൂജാപാത്രങ്ങളാണോ
അതോ പുതിയതാണോ ഉപയോഗിക്കേണ്ടത് ?
A. പഴയ പൂജാപാത്രങ്ങൾ സാത്ത്വികമാണ്
1. പല വർഷങ്ങളായി പൂജയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങളിൽ സാത്ത്വികത വർധിക്കുന്നു
’പുതിയ സാമഗ്രികളിൽ സാത്ത്വികത ഉണ്ടാകാനോ അത് ഗ്രഹിക്കാനോ ഉള്ള കഴിവ് ഉണ്ടാകണമെങ്കിൽ കുറെയേറെ വർഷങ്ങൾഅവ ഉപയോഗിച്ച് പൂജ ചെയ്യേണ്ടി വരും. സാമഗ്രികളിൽ കുറച്ചു മാസങ്ങൾക്കുള്ളിൽ സാത്ത്വികത ഉണ്ടാകണമെങ്കിൽ പൂജ ചെയ്യുന്നവരിൽ വളരെയധികം ഭക്തിഭാവം ഉണ്ടായിരിക്കണം. ഇക്കാലത്ത് പൂജ ചെയ്യുന്ന മിക്കവരിലും അത്രയും ഭക്തി ഇല്ലാത്തതിനാൽ പൂജയ്ക്ക് പല വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് തന്നെയാണ് കൂടുതൽ ഗുണകരം.
2. ദേവതയുടെ വിഗ്രഹത്തിന്‍റെ സാന്നിദ്ധ്യം ലഭിക്കുന്നു
നിത്യവും ഭഗവാന്‍റെ വിഗ്രഹത്തിന്‍റെ സാമീപ്യം ലഭിക്കുന്നതിനാൽ ദേവതയിൽനിന്നും പ്രക്ഷേപിക്കപ്പെടുന്ന ചൈതന്യവും സാത്ത്വികതയും പൂജാപാത്രങ്ങള്‍ക്ക് ലഭിക്കുന്നു.
മുകളിൽ കൊടുത്തിരിക്കുന്ന കാരണങ്ങളിൽനിന്ന് പൂജയ്ക്ക് വളരെ കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങള്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുക യാണെങ്കിൽ പൂജ ചെയ്യുന്ന വ്യക്തിക്ക് കൂടുതൽ ഗുണം ലഭിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. പൂജയിൽ സാത്ത്വികതയാൽ സന്പുഷ്ടമായ സാമഗ്രികളുടെ ഉപയോഗത്താൽ ദേവതയുടെ വിഗ്രഹത്തിലും ചിത്രത്തിലും ദൈവികത വേഗത്തിൽ വരുന്നു.