ശ്രീ സരസ്വതീ ദേവി വിദ്യയുടേയും കലയുടേയും ദേവതയാണ്. ദേവിയുടെ വിഗ്രഹത്തിന്‍റെ ശാസ്ത്രം ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നു. ശ്രീ സരസ്വതിദേവിയുടെ സ്ഥൂലത്തിലെയും സൂക്ഷ്മത്തിലെയും പ്രവർത്തനങ്ങളും ദേവിയുടെ കൃപാകടാക്ഷത്തിനായി വളർത്തേണ്ട ഗുണങ്ങൾ ഏതൊക്കെയെന്നും മനസ്സിലാകുമ്പോള്‍ ഭക്തന് ശ്രീസരസ്വതിദേവിയുടെ ഉപാസന നല്ല രീതിയിൽ ചെയ്യുവാൻ സാധിക്കുന്നു, കൂടാതെ അയാളുടെ ആത്മീയ ഉന്നതിയും ആകുന്നു.
ശ്രീ സരസ്വതി ദേവിയുടെ വിഗ്രഹവുമായി ബന്ധപെട്ട ശാസ്ത്രം
1. താരക രൂപവും (ഭക്തന്മാരെ അനുഗ്രഹിക്കുന്ന രൂപവും)
മാരക രൂപവും (അസുരന്മാരെ നിഗ്രഹിക്കുന്ന രൂപവും)
താരക രൂപം
‘ശ്രീ സരസ്വതിദേവി താമരയിൽ ഇരിക്കുന്നു. ദേവിയുടെ വലതു കൈകളിലൊന്നിൽ വീണ പിടിക്കുന്നു, മറ്റൊന്നില്‍ ജപമാല പിടിക്കുന്നു. ദേവിയുടെ ഇടതു കൈകളിലൊന്നിൽ, വേദങ്ങൾ പിടിക്കുന്നു, മറ്റൊന്നുകൊണ്ട് വീണ വായിക്കുന്നു.. ദേവിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. ദേവിയുടെ മുഖത്തേക്ക് നോക്കുമ്പോൾ സമാധാനം അനുഭവപ്പെടുന്നു.
മാരക രൂപം
ശ്രീ സരസ്വതിദേവിയുടെ മാരക രൂപത്തിന്‍റെ വര്‍ണ്ണന എങ്ങനെയെന്നാല്‍ ചതുര്‍ഭുജ ദേവി നില്‍ക്കുന്നതായും കയ്യിൽ ബ്രഹ്മാസ്ത്രം ധരിച്ചിരിക്കുന്നതുമായ രൂപം. അധര്‍മികളെ ശിക്ഷിക്കാൻ കലിയുഗിൽ ശ്രീ സരസ്വതിദേവി ഒരു മാരക രൂപം സ്വീകരിച്ചു.
2. സ്ഥൂലരൂപത്തിലുള്ള അർഥവും ആന്തരാർഥവും
സ്ഥൂലരൂപത്തിലുള്ള അർഥം | ആന്തരാർഥം | ||
1. | വർണം : വെണ്മയുള്ള, ശുഭ്രം | – | ജ്യോതിർമയ ബ്രഹ്മാവ്, അതിനാൽ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർക്ക് സരസ്വതീ സംപൂജ്യയാണ്. |
2. | നാല് കൈകൾ | – | നാല് ദിശകൾ, സർവവ്യാപകത്വം |
3. | നാല് കൈകളിലുള്ള വസ്തുക്കൾ | – | |
a. | പുസ്തകം (ഗ്രന്ഥം)/ കമണ്ഡലു | ജ്ഞാനപ്രാപ്തിക്കുള്ള ഉപാധികള്‍ | സർവജ്ഞാനം അടങ്ങുന്ന വേദങ്ങൾ |
b. | ജപമാല | ഏകാഗ്രത | മാതൃകാവർണ ശക്തി (അക്ഷരങ്ങളിലുള്ള ശക്തി) |
c. | വീണ | ജീവിത സംഗീതം | സിദ്ധി-നിർവാണദായിനി |
d. | വെളുത്ത താമര (പുണ്ഡരീകം) | – | പ്രപഞ്ചം |
4. | സാരിയുടെ നിറം : വെള്ള | – | പവിത്രത |
5. | അലങ്കാര വിഭൂഷണം | – | ഐശ്വര്യം |
6. | വാഹനം (കുറിപ്പ് ) | – | ആത്മാവ് (എല്ലാ ആത്മാക്കളുടേയും മുകളിൽ ആരൂഢയാണ്; അവരുടെ സ്വാമിനിയാണ്.) |
കുറിപ്പ് : വെളുത്ത അരയന്നം – ചിലപ്പോൾ ദേവി അരയന്നത്തിൽ ആസനസ്ഥയായിരിക്കും, ചില പ്പോൾ അരയന്നം ദേവിയുടെ പിന്നിലായിരിക്കും. ബുദ്ധ്-ജൈന് പരന്പരകളിൽ മയിലാണ് വാഹനം.
3. ശ്രീ സരസ്വതീദേവി ധരിച്ചിരിക്കുന്ന ആഭരണങ്ങൾ
ഈശ്വരൻ സാധകർക്ക് ശബ്ദരൂപത്തിൽ ജ്ഞാനം നൽകുന്നതുപോലെ തന്നെ ആവശ്യാനുസരണം ചില ജ്ഞാനം ചിത്രരൂപത്തിലും നൽകുന്നുണ്ട്. ഈശ്വരജ്ഞാനം പ്രാപിക്കുന്ന സാധക കുമാരി. മധുര ഭോസ്ലെക്ക് ഈശ്വരൻ ശ്രീ സരസ്വതീദേവിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്പോൾ സൂക്ഷ്മരൂപത്തിൽ ദേവിയുടെ വളകളും പാദസരവും കാണിച്ചു കൊടുത്തു. അവയുടെ ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
1. വള
2. പാദസരം
4. ശ്രീ സരസ്വതീദേവിയുടെ വീണയുടെ മഹത്ത്വം
ശ്രീ സരസ്വതീദേവി എപ്രകാരമാണോ വിദ്യയുടെ ദേവിയും ആരാധ്യ ദൈവവുമാകുന്നത്, അപ്രകാരം തന്നെ അവർ വിവിധ കലകളുടേയും പ്രധാന ദേവതയാകുന്നു.
A. നാദബ്രഹ്മത്തിന്‍റെ ഉപാസനയുടെ തുടക്കം
ശ്രീ സരസ്വതീദേവിയുടെ വീണാ നാദത്താൽ സത്യയുഗത്തിലെ അനേകം മനുഷ്യർ നാദബ്രഹ്മത്തിന്‍റെ, അതായത് സംഗീതത്തിന്‍റെ ഉപാസന ആരംഭിച്ചു. വാദ്യങ്ങളുടെ സ്വരം, അന്തഃസ്ഫുരണത്തിൽനിന്നും ഉണ്ടായി മുഖത്തുനിന്നും പുറത്തു വന്ന സ്വരവും വാക്കുകളും ഇവ ശവ്രിക്കുന്നവർക്ക് നാദബ്രഹ്മത്തിന്‍റെ അനുഭൂതി നൽകാറുണ്ട്. ഈ ദിവ്യ സംഗീതം കേൾക്കുന്നതിനായി സ്വർഗത്തിലെ ദേവതകളും ഭൂമിയിൽ വരാറുണ്ട്. ഈ സംഗീതത്തിൽ 60 ശതമാനത്തിലധികം സാത്ത്വികത ഉണ്ടായിരുന്നു. ഇവ മധ്യമ, പശ്യന്തി എന്നീ വാണികളിൽക്കൂടിയായിരുന്നു പ്രവർത്തിക്കാറുള്ളത്.