ശ്രീ ദത്താത്രേയ ഭഗവാന്‍

ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീ ദത്താത്രേയ ഭഗവാനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാം.

ദത്താത്രേയൻ

 

1. അർഥം

’ദത്ത് എന്നു വച്ചാൽ (നിർഗുണത്തിന്‍റെ അനുഭൂതി) ലഭിച്ചിട്ടുള്ളവൻ, എന്നാണ്. അതായത് ആർക്കാണോ ’ഞാൻ ബ്രഹ്മമാണ്, മുക്തനാണ്, ആത്മാവ് തന്നെയാണ്’ എന്ന നിർഗുണത്തിന്‍റെ അനുഭൂതി ലഭിച്ചിട്ടുള്ളത്, അവൻ ദത്ത്.

 

2. ചില നാമങ്ങൾ

2 A. ദത്താത്രേയൻ

ഈ വാക്ക് ദത്ത + അത്രേയൻ എന്നതിൽ നിന്നുമുണ്ടായതാണ്. ’ദത്ത്’ എന്ന വാക്കിന്‍റെ അർഥം മുകളിൽ പറഞ്ഞിട്ടുണ്ട്. അത്രേയൻ എന്നു വച്ചാൽ അത്രിമുനിയുടെ പുത്രൻ എന്നാണ്.

2 B. അവധൂതൻ

 ദത്താത്രേയന് ’അവധൂതൻ’ എന്ന പേരുമുണ്ട്. ’അവധൂത്’ എന്ന വാക്കിന്‍റെ ഉത്പത്തിയും അർഥവും ഇപ്രകാരമാണ് –

അ = ’ആനന്ദേ വർത്തതേ നിത്യം.’ (അർഥം : എപ്പോഴും ആനന്ദത്തിൽ മുഴുകിയിരിക്കുന്നവൻ.)
വ ’വർത്തമാനേന ഓരോ നിമിഷവും വർത്തമാനകാലത്തിൽ ജീവിക്കുന്നവൻ.)
ധൂ = ’ജ്ഞാനനിർധൂത കല്യാണഃ’ (അർഥം ജ്ഞാനം കാരണം ആരുടെയാണോ പൂർണ അജ്ഞാനം ഇല്ലാതാകുകയും അതുകാരണം ക്ഷേമദായകനാകുകയും ചെയ്തത് അവൻ.)
ത് = ’തത്വചിന്തനധൂത യേന’ (അർഥം : തത്ത്വചിന്തനം കൊണ്ട് സ്വന്തം അജ്ഞാനം ഇല്ലാതാക്കിയതാരോ അവൻ.)

അവധൂതോപനിഷത്തിൽ ’അവധൂത്’ എന്ന വാക്കിന്‍റെ അർഥം ഇപ്രകാരമാണ് –
അ = ഇതിന്‍റെ അർഥം അക്ഷരത്വം എന്നാണ്. അവധൂതന് അക്ഷരബ്രഹ്മത്തിന്‍റെ സാക്ഷാത്കാരം ഉണ്ടായിട്ടുണ്ട്. അക്ഷരത്വത്തിന് കാര്യസ്ഥിതി എന്നും അർഥമുണ്ട്.

വ = ഇത് ’വരേണ്യത്വ’ത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഇതിന്‍റെ അർഥം, ’ശേഷ്ഠ്രത, പൂർണത ഇവയുടെ കൊടുമുടി എന്നാണ്.

ധൂ = ’ധൂ’ എന്നാൽ എല്ലാ ബന്ധനങ്ങളിൽനിന്നും മുക്തനായിട്ടുള്ളവനും ഒരു ഉപാധിയിലും ആവരണത്തിലും പെരുമാറാൻ സാധിക്കാത്തവനും എന്നാണ്.

ത = ഈ അക്ഷരം ’തത്ത്വമസി’ എന്ന മഹാവാക്യത്തെ ബോധ്യപ്പെടുത്തുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ എപ്പോഴും സ്വരൂപത്തിൽ മുഴുകിയിരിക്കുന്ന മഹാപുരുഷനെ ’അവധൂത’നെന്നു വിളിക്കുന്നു.

’സർവാൻ പ്രകൃതിവികാരാൻ അവധുനോതീത്യവധൂതഃ’ (എല്ലാ പ്രകൃതി വികാരങ്ങളേയും നശിപ്പിക്കുന്നവനാരോ അവൻ അവധൂതനാകുന്നു) എന്നാണ് ’സിദ്ധസിദ്ധാന്തപദ്ധതി (6.1) പ്രകാരം അവധൂതന്‍റെ വ്യാഖ്യാനം.

’അവധൂത് ചിന്തന ശ്രീ ഗുരുദേവ് ദത്ത് എന്ന് ദത്താത്രേയ ഭക്തന്മാർ ജയഘോഷം മുഴക്കാറുണ്ട്. അവധൂത് എന്നാൽ ഭക്തൻ. ഭക്തരെക്കുറിച്ച് ചിന്തിക്കുന്നവൻ അതായത് ഭക്തരുടെ അഭ്യുദയകാംക്ഷിയാകുന്ന ശ്രീ ഗുരുദേവ് ദത്ത്.

 

3. ജന്മചരിത്രം

ബ്രഹ്മാവും ശ്രീവിഷ്ണുവും ശിവനും അത്രിമുനിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കുന്നതിനായി ആശമ്രത്തിൽ ചെന്നു. അനസൂയയുടെ പാതിവ്രത്യത്താൽ ത്രിമൂർത്തികളുടെ അംശങ്ങളിൽനിന്നും മൂന്നു കുട്ടികളുണ്ടായി. അതിൽ ശ്രീവിഷ്ണുവിന്‍റെ അംശത്തിൽനിന്നും ദത്താത്രേയന്‍റെ ജന്മം ഉണ്ടായി. ഈ പുരാണകഥ പലർക്കും അറിയാവുന്നതാണ്. ഇതിന്‍റെ അധ്യാത്മശാസ്ത്രപ്രകാരമുള്ള ആന്തരാർഥം ഇപ്രകാരമാണ് –

’അ’ എന്നാൽ ഇല്ല (’അ’ എന്നത് നകാരാർഥമുള്ള ഒരു അവ്യയമാണ്) എന്നും ’ത്രി എന്നാൽ ത്രിപുടി എന്നുമാണ്; ഇപ്രകാരം അത്രി എന്നുവച്ചാൽ സത്ത്വ-രജ-തമ, ധ്യാതാവ്-ധ്യേയം-ധ്യാനം എന്നിവ പോലുള്ള ത്രിപുടികളില്ലാത്തവൻ എന്നർഥം. അങ്ങനെയുള്ള അത്രിയുടെ ബുദ്ധി അസൂയാരഹിതമാണ്, അതായത് കാമക്രോധങ്ങളും ഷട്കർമങ്ങളും ഇല്ലാതെ ശുദ്ധമാണ്. ഇതിനെയാണ് അനസൂയ എന്നു വിളിക്കുന്നത്. അങ്ങനെയുള്ള ശുദ്ധ ബുദ്ധിയുടെ സങ്കൽപ്പത്താലാണ് ദത്താത്രേയൻ ജനിച്ചത്.

 

4. ശ്രീ ദത്താത്രേയ ഭഗവാന്‍റെ പരിവാരങ്ങളുടെ ആന്തരാർഥം

  1. പശു (പിന്നിൽ നിൽക്കുന്നത്) : ഭൂമി, കാമധേനു 
  2. ശുനകന്മാർ : ചതുർവേദങ്ങൾ
  3. ഔദുംബര വൃക്ഷം (അത്തിമരം) : ദത്താത്രേയന്‍റെ പൂജ്യരൂപം; ഇതിൽ ദത്ത് തത്ത്വം കൂടുതലായി അടങ്ങിയിരിക്കുന്നു
സന്ദർഭഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’ദത്താത്രേയൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment