1. ശ്രാദ്ധം നടത്തുമ്പോള്‍ ചെയ്യേണ്ട പ്രാര്‍ഥന
ഉദീരതാമവര്‍ ഉത്പരാസ്, ഉന്മധ്യമാഃ പിതര സോമ്യാസഃ
അസുയ ഈയുര്‍വൃക ഋതജ്ഞാഃ, തേ നോളവന്തു പിതരോ ഹവേഷു. – ഋഗ്വേദം 10:15:1
അര്‍ഥം : ഭൂമിയിലുള്ള പിതൃക്കള്‍ ഉയര്‍ന്ന ലോകം പ്രാപിക്കണമേ. സ്വര്‍ഗത്തില്‍ അതായത് ഉയര്‍ന്ന ലോകങ്ങളിലുള്ള പിതൃക്കള്‍ അവിടെനിന്നും താഴോട്ടു വരാതിരിക്കട്ടെ. മധ്യേയുള്ളവര്‍ ഉയര്‍ന്ന ലോകങ്ങള്‍ പ്രാപിക്കണമേ. സോമരസം സേവിക്കുന്നവരും പ്രാണസ്വരൂപരും ശത്രുഹീനരും സത്യസ്വരൂപവുമായ ഞങ്ങളുടെ പിതൃക്കള്‍ ഞങ്ങളെ രക്ഷിക്കണമേയെന്നു ഞങ്ങള്‍ യാചിക്കുന്നു.
‘പിതൃദേവന്മാരെ, അശ്വിനീകുമാരനെപ്പോലെ താമരമാല അണിഞ്ഞ സുന്ദരനും ആരോഗ്യമുള്ളവനുമായ പുത്രനെ നല്‍കിയാലും. അവന്‍ ദേവന്മാരുടേയും പിതൃക്കളുടേയും ഞങ്ങള്‍ മനുഷ്യരുടേയും ആഗ്രഹങ്ങള്‍ സാധിപ്പിക്കുന്നവനാകട്ടെ.’
2. ശ്രാദ്ധവിധി കഴിഞ്ഞതിനുശേഷം ചെയ്യേണ്ട പ്രാര്‍ഥന
‘ഗോത്രം നോ വര്‍ധതാം.’
അര്‍ഥം : ഞങ്ങളുടെ ഗോത്രം വര്‍ധിക്കട്ടെ.
ശ്രാദ്ധവിധി നടന്നുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ വിചാരങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ നടന്നുകൊണ്ടിരിക്കും. ആ സമയത്ത് ശ്രാദ്ധം നടത്തുന്ന വ്യക്തിയുടെ വാസനാദേഹം, മനോദേഹം ഇവയില്‍നിന്നും ബഹിര്‍ഗമിക്കുന്ന വിചാരങ്ങളും വികാരങ്ങളും മരിച്ച വ്യക്തിയുടെ മനസ്സിനെ വളരെയധികം ബാധിക്കുന്നു. അതിനാല്‍ ശ്രാദ്ധം വളരെ മനസ്സോടെയും ഏകാഗ്രതോടെയും ചെയ്യണം.’