സംസ്കാര സമ്പന്നമായ ഒരു രാജ്യം
ഒരു ‘മാതൃക രാഷ്ട്രം’ ആണ് !
അശ്ലീല ചിത്രങ്ങളുടെ നിർമാണവും പ്രദർശനവും, മദ്യശാലകൾ, നിശാക്ലബ്ബുകൾ, യുവതി യുവാക്കളുടെ ഒരുമിച്ചുള്ള വിവാഹ പൂർവ ജീവിതങ്ങൾ തുടങ്ങിയ പല കാര്യങ്ങൾക്കും ഭരണാധികാരികൾ അനുമതി നൽകിയിട്ടുണ്ട്; തൽഫലമായി, പൗരന്മാരുടെ സ്വഭാവം നശിപ്പിക്കപ്പെടുന്നു. രാമരാജ്യവും, ‘ഹൈന്ദവി സ്വരാജ്യവും’ (ഛത്രപതി ശിവാജി മഹാരാജാവ് സ്ഥാപിച്ച ധർമാധിഷ്ഠിമായ രാജ്യം) തികച്ചും ശ്രേഷ്ഠമായിരുന്നു, കാരണം ആ രാഷ്ട്രങ്ങൾ സംസ്കാര സമ്പന്നമായിരുന്നു. ഇന്നത്തെ ഭരണാധികാരികൾ ഈ വസ്തുത മനസ്സിലാക്കി രാഷ്ട്രത്തെ സ്വഭാവ സമ്പന്നമാക്കാൻ ശ്രമിക്കുമോ ? നമ്മൾ കാത്തിരിക്കുന്ന ‘ഹിന്ദു രാഷ്ട്രം’ (സനാതന ധർമ രാജ്യം) സ്വഭാവ (സംസ്കാര) സമ്പന്നമായിരിക്കും.
ജനങ്ങളുടെ മാതൃഭാഷാ സ്നേഹം
നശിപ്പിക്കാൻ ഉത്തരവാദികളായ ഭരണാധികാരികൾക്ക്
ദൈവം ഒരിക്കലും മാപ്പ് നൽകുകയില്ല !
ഛത്രപതി ശിവജി മഹാരാജാവും വീര സവർക്കറും ഭാഷയെ ശുദ്ധീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. അവർ ഹിന്ദുക്കളിൽ മാതൃഭാഷയുടെ അഭിമാനം ഉണർത്തി. മാതൃഭാഷയോടുള്ള സ്നേഹമാണ് രാജ്യത്തിൻ്റെ അഭിമാനത്തിൻ്റെ അടിത്തറ. സ്വാതന്ത്ര്യാനന്തരം, എല്ലാ ഭരണാധികാരികളും ഈ വസ്തുത അവഗണിച്ചു, തൽഫലമായി, മാതൃഭാഷയോടുള്ള സ്നേഹത്തോടൊപ്പം, രാഷ്ട്രത്തോടും ധർമ്മത്തോടുമുള്ള സ്നേഹവും ഹിന്ദുക്കൾക്കിടയിൽ കുറഞ്ഞുവരികയാണ്. ഈ ദേശീയ കുറ്റകൃത്യത്തിന് ഉത്തരവാദികളായ ഭരണാധികാരികൾക്ക് ദൈവം ഒരിക്കലും മാപ്പ് നൽകുകയില്ല. വരാനിരിക്കുന്ന ‘ഹിന്ദു രാഷ്ട്ര’ത്തിൽ (സനാതന ധർമ രാജ്യം) മാതൃഭാഷയോടുള്ള സ്‌നേഹം വളർത്തുക എന്നത് നമ്മുടെ കടമയാണ് !
ഹിന്ദു രാഷ്ട്രത്തിൽ സംവരണം ഉണ്ടാവില്ല!
ഹിന്ദു രാഷ്ട്രത്തിൽ ജാതികൾ ഉണ്ടാവില്ല. അതിനാൽ, സംവരണവും ഉണ്ടാവില്ല. രാഷ്ട്രതാൽപ്പര്യം കണക്കിലെടുത്ത്, എല്ലാ തസ്തികകളിലും ആവശ്യമായ കഴിവും വൈദഗ്ധ്യവും ഉള്ളവരെ ആണ് നിയമിക്കുക.
‘ഹിന്ദു രാഷ്ട്രം’ മാത്രമാണ് രോഗബാധിതമായ
രാഷ്ട്രത്തിനുള്ള ഏക പ്രതിവിധി
എല്ലാ രോഗങ്ങളെയും ഭേദമാക്കാൻ കഴിയുന്ന ഒരൊറ്റ പ്രതിവിധിയില്ല, എല്ലാ കോടതി വ്യവഹാരങ്ങളെയും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരൊറ്റ നിയമവുമില്ല. എന്നാൽ, രാഷ്ട്രത്തെയും ധർമ്മത്തെയും ബാധിക്കുന്ന എല്ലാ രോഗങ്ങളെയും നേരിടാൻ ഒരേയൊരു പ്രതിവിധി മാത്രമേയുള്ളൂ – ‘ഹിന്ദു രാഷ്ട്രം’ സ്ഥാപിക്കുക എന്നത് !