പരാത്പര ഗുരു ഡോ. ആഠവലെ – എല്ലാ രീതിയിലും ഒരു  ആദര്‍ശപരമായ പുരുഷൻ !

പരാത്പര ഗുരു ഡോ. ആഠവലെയുടെ മൂത്ത സഹോദരനും പ്രശസ്ത ശിശുരോഗ വിദഗ്ധനുമായ സദ്ഗുരു ഡോ. വസന്ത് ബാലാജി ആഠവലെ (അപ്പാ എന്ന് സ്നേഹപൂർവം വിളിക്കാറുണ്ട്) പരാത്പര ഗുരു ഡോ. ആഠവലെജിയെക്കുറിച്ച്  ധാരാളം എഴുതിയിട്ടുണ്ട്.

അദ്ദേഹം എഴുതിയ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ പ്രസ്തുത ഗ്രന്ഥത്തിൽ പരാത്പര ഗുരു ഡോ. ആഠവലെയുടെ നൻമയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പരാത്പര ഗുരു (ഡോ.) ആഠവലെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതായത് അദ്ദേഹം എങ്ങനെയാണ് എല്ലാരീതിയിലും ഒരു  മാതൃകാ പുരുഷൻ ആയത്  എന്നത്  നമുക്ക് എല്ലാവർക്കും ഒരു  പ്രചോദനമായിത്തീരട്ടെ എന്ന് അദ്ദേഹത്തിന്‍റെ  ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ  ആശംസിക്കുന്നു. 

സദ്ഗുരു വസന്ത് ബാലാജി ആഠവലെ

 

1. ആദര്‍ശപരമായ പുത്രൻ

പരാത്പര ഗുരു  (ഡോ.) ആഠവലെ ശ്രീരാമചന്ദ്രനെ പോലെ ഒരു മാതൃകാ പുത്രനാണ്. തന്‍റെ മാതാപിതാക്കളെ അവരുടെ  അവസാന കാലഘട്ടത്തിൽ അതായത് ഏകദേശം 15 വർഷകാലം തന്‍റെ ഒപ്പം സനാതൻ സേവാകേന്ദ്രത്തിൽ താമസിപ്പിക്കുകയും  അവരെ പൂര്‍ണ ഭക്തിയോടെ സേവിക്കുകയും ചെയ്തു. സനാതൻ സേവാകേന്ദ്രത്തിലെ തന്‍റെ ജോലികൾ വർദ്ധിച്ചതോടെ മാതാപിതാക്കളുടെ പരിപാലനത്തിനായി അദ്ദേഹം സാധകരുടെ സഹായം  തേടുകയുണ്ടായി.

 

2. ആദര്‍ശപരമായ സഹോദരൻ

പരാത്പര ഗുരു എന്ന ആത്മീയ നിലയിലാണെങ്കിൽ പോലും ഗുരു  ആഠവ്ലെ തന്‍റെ കുടുംബത്തെയും  മൂത്ത സഹോദരന്മാരേയും സ്നേഹാദരങ്ങളോടെ നോക്കി പോന്നു. ‘സഹോദരങ്ങളിൽ ഏറ്റവും മുതിര്‍ന്നത് ഞാനായിരുന്നുവെങ്കിലും  ഞാൻ അദ്ദേഹത്തിന്‍റെ പിന്തുണയെ മാനിച്ചിരുന്നു. മുതിര്‍ന്ന ഞങ്ങൾ രണ്ടു സഹോദരൻമാരും അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾക്ക് വേണ്ടി സമീപിക്കുമായിരുന്നു. ഞങ്ങൾക്ക് എന്ത് ആവശ്യമുണ്ടായാലും അദ്ദേഹം ആരെയെങ്കിലും സഹായത്തിനായി അയക്കും.

2 A.  തന്‍റെ സഹോദരങ്ങൾക്ക്  ആശ്രമത്തിൽ
താമസിക്കുവാനുളള  എല്ലാവിധ സൗകര്യങ്ങളും അദ്ദേഹം ഒരുക്കും

സഹോദരങ്ങൾ ആശ്രമത്തിൽ താമസിക്കുവാൻ എത്തുമ്പോൾ അദ്ധേഹം അവർക്ക് മുറികൾ ഏർപ്പാടാക്കുകയും നേരിട്ടെത്തി അവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിഞ്ഞ്  നിറവേറ്റി കൊടുക്കുകയും ചെയ്യും.

2 B.  സഹോദരങ്ങളെ എല്ലാ രീതിയിലും സഹായിക്കുന്നു

ഞങ്ങളിൽ ആരെങ്കിലും ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോൾ  ഞങ്ങൾക്ക് വേണ്ട  ഭക്ഷണവും താമസ സൗകര്യവും അദ്ദേഹം ഏർപ്പാടാക്കി തരും. പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങളിൽ  ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ  അദ്ദേഹം  അതിനെ തരണം ചെയ്യുവാനുളള മാർഗനിർദേശം നൽകി സഹായിക്കും.

2 C.  മിക്കവാറും ദിവസങ്ങളിൽ  അദ്ധേഹം തന്‍റെ
സഹോദരങ്ങൾക്ക് മധുര പലഹാരങ്ങൾ കൊടുത്തയക്കും

 

3.  ആദര്‍ശപരമായ പിതാവ്

നമുക്കെല്ലാവർക്കും അറിയാം പരാത്പര ഗുരുവിന് മക്കൾ ഇല്ല എന്ന്. ‘നീ ഒരുപാട്  മക്കളാൽ അനുഗ്രഹീതനാവും’, എന്ന് ഭക്തരാജ് മഹാരാജ് പരാത്പര ഗുരുവിനെ അനുഗ്രഹിച്ചിരുന്നു. ഭക്തൻമാരായ ഒരുപാട് സാധകർ ഇപ്പോൾ അദ്ദേഹത്തിന് മക്കളായി ഉണ്ട്.  സ്നേഹ വാത്സല്യങ്ങളോടെ ഗുരു തന്‍റെ ഭക്തരെ കരുതി പോന്നു. ഒരു മാതൃകാ പിതാവ് എങ്ങനെ ആയിരിക്കണമെന്നത് അദ്ദേഹം നമുക്ക്  കാണിച്ചു തന്നു.

 

4.  ആദര്‍ശപരമായ കുടുംബനാഥൻ

പരാത്പർ ഗുരു ആയതിനു ശേഷവും അദ്ദേഹം കുടുംബത്തിന്‍റെ  ക്ഷേമ കാര്യങ്ങൾ നോക്കി നടത്തിയിരുന്നു.  അതിനുളള ചില ദൃഷ്ടാന്തങ്ങൾ ചുവടെ നൽകുന്നു.

4 A.  മുതിര്‍ന്നവരെ അദ്ദേഹം ബഹുമാനിക്കുന്നു

പരാത്പര ഗുരു (ഡോ.) ആഠവലെയ്ക്ക് മുതിര്‍ന്ന  രണ്ടു  സഹോദരൻമാർ ഉണ്ട്. ആദ്ധ്യാത്മിക നില വളരെ താഴ്ന്നതായിരുന്ന അവരെയും അവരുടെ പത്നിമാരെയും അദ്ദേഹം തുടക്കം മുതൽക്കേ ശിരസ്സ് നമിച്ചു പ്രണമിച്ചിരുന്നു.

4 B.  കുടുംബാംഗങ്ങളോട് ഫോണിൽ
സംസാരിക്കുമ്പോഴൊക്കെ ആത്മീയ പുരോഗതി
കൈവരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവരോട് ഉപദേശിക്കുന്നു

തന്‍റെ കുടുംബാംഗങ്ങളും ആത്മീയ പുരോഗതി നേടണമെന്നും ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാവണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ട്  അദ്ദേഹം അവർക്ക്  ആത്മീയോപദേശങ്ങൾ നൽകും.

4 C.  കുടുംബാംഗങ്ങളോടുളള മാതൃകാപരമായ പെരുമാറ്റം

കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തോട് അളവറ്റ ആദരവ് ഉണ്ട്. തങ്ങളുടെ ശക്തിയുടെ നെടുംതൂണായി ആണ് അവർ അദ്ദേഹത്തെ കണക്കാക്കുന്നത്. പരമാത്മ പദവിയിൽ എത്തിച്ചേരുന്ന മിക്ക സന്യാസിമാരും തങ്ങളുടെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ പരാത്പർ ഗുരു (ഡോ.) ആഠവലെ എങ്ങനെയായിരിക്കണം ഗുരുക്കൻമാരും  സന്യാസിമാരും തങ്ങളുടെ  കുടുംബാംഗങ്ങളോട് പെരുമാറേണ്ടത് എന്നതിന് ഒരു മാതൃകാപരമായ  മാനദണ്ഡം വയ്ക്കുന്നു.

(‘എനിക്ക് മക്കൾ ഇല്ല.  8 വയസ്സ് മുതൽ 15 വയസ്സ് വരെയുളള നിരവധി ആൺകുട്ടികളും പെൺകുട്ടികളും എന്നെ പരമ പൂജ്യ എന്നല്ല മറിച്ച് ‘ബാബ’ (മറാത്തിയിൽ അഛനെ സംബോധന ചെയ്യുന്നത്  ) എന്നാണ് വിളിക്കുക.  2 മുതൽ 5 വയസ്സ് വരെയുളള കുട്ടികൾക്ക് ‘അജോബാ’ (മുത്തശ്ശൻ) എന്ന് ശരിയായി പറയാൻ സാധിക്കാത്തതിനാൽ അവർ എന്നെ ‘ആബാ’ എന്ന് വിളിക്കുന്നു. ദൈവം എനിക്ക്  പല രീതിയിലുളള ബന്ധങ്ങളെ അനുഭവിച്ചറിയാനുളള അവസരം മാത്രമല്ല അതുമായി  ബന്ധപ്പെട്ട  ആനന്ദവും അറിയാനുളള  ഭാഗ്യം നൽകി; അതിനാൽ ഈശ്വരനോട് എനിക്ക്  നന്ദിയുണ്ട്.’ – പരാത്പര ഗുരു ഡോ ജയന്ത് ആഠവലെ [27.11 2012]

 

5.  ആദര്‍ശപരമായ ശിഷ്യൻ

പരാത്പര ഗുരു (ഡോ.) ആഠവലെ അദ്ദേഹത്തിന്‍റെ തന്നെ ജീവിതത്തിൽ നിന്ന് ഒരു ശിഷ്യൻ എങ്ങനെ ആയിരിക്കണം തന്‍റെ ഗുരുവിനെ സേവിക്കേണ്ടത് എന്നത് നമുക്ക് കാണിച്ചു തരുന്നു. ഇത് നമുക്ക് സനാതന്‍റെ  ‘ശിഷ്യൻ’ എന്ന ഗ്രന്ഥത്തിൽ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് പിന്തുടരാൻ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കലും മറ്റുള്ളവരെ ഉപദേശിക്കില്ല. അദ്ദേഹം ഒരു കാര്യം പ്രവൃത്തിയിലെത്തിച്ച ശേഷമേ അതിനെക്കുറിച്ച് മറ്റുള്ളവരെ ഉപദേശിക്കുകയുളളൂ. 1983 മുതൽ 1986 വരെ ആത്മീയതയോടുളള തീവ്രമായ ആഗ്രഹത്താൽ അദ്ദേഹം ഗുരുക്കൻമാരെയും സന്യാസിമാരെയും സന്ദര്‍ശിച്ചിരുന്നു. 1987ൽ അദ്ദേഹം ഒരു ഗുരുവിനാൽ അനുഗ്രഹീതനായി. അദ്ദേഹം തന്‍റെ ശരീരവും, മനസ്സും, സമ്പത്തും ഗുരുവിന് സമർപ്പിച്ചു. ഭക്തരാജ് മഹാരാജ് ഗുരു (അദ്ദേഹത്തിന്‍റെ ഗുരു) പറഞ്ഞു, ‘ഡോക്ടർ, നീ നിന്‍റെ ശരീരവും മനസ്സും സമ്പത്തും എനിക്ക് സമർപ്പിച്ചു, ഞാൻ നിനക്ക് ജ്ഞാനവും ഭക്തിയും വിരക്തിയും നൽകാം.’ രണ്ട് വര്‍ഷത്തിനു ശേഷം അതായത് 1989 ൽ ഗുരു അദ്ദേഹത്തിനോട്  മന്ത്രം മറ്റുളളവർക്ക് ഉപദേശിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട്  അദ്ദേഹം ഒരു ഗുരുവിന്‍റെ സ്ഥാനം കൈവരിച്ചിരിക്കുന്നു എന്ന്  പരോക്ഷമായി സൂചന നല്‍കി. അപ്പോഴേക്കും അദ്ദേഹം പരാത്പര ഗുരു സ്ഥാനത്ത് എത്തികഴിഞ്ഞിരുന്നു.

ആഗ്രഹപൂർത്തി കൈവരിച്ച  ഗുരുവിനെ പോലെ ആയിരിക്കും അയാളുടെ  ശിഷ്യൻമാരും.
സന്ത് തുക്കാറാം മഹാരാജ് തുക്കാറാം ഗാഥയിലെ ഈരടികളിൽ പറഞ്ഞിരിക്കുന്നതു പൊലെ ഭക്തരാജ് മഹാരാജും പറയുന്നു “അല്ലയോ ഈശ്വരാ ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രഹ്മജ്ഞാനിയായ (ബ്രഹ്മനെ – ഈശ്വരനെ അറിഞ്ഞവൻ ) ഒരു  ശിഷ്യനാൽ എന്നെ അനുഗ്രഹീതനാക്കിയാലും ” എന്ന്.

തന്‍റെ ഗുരുവിന്‍റെ ലക്ഷ്യത്തെയും നൻമകളെയും, പ്രശസ്തിയേയും കാണിക്കുന്ന പതാകയേന്താൻ പ്രാപ്തനായ ഒരു ശിഷ്യനെ സമ്പാദിക്കാൻ കഴിയുന്ന ഗുരുവിന്‍റെ ജീവിതം പരിപൂർണ്ണമായെന്ന് പറയാം. പരാത്പര ഗുരു (ഡോ.) ആഠവലെ  അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ  ജീവിതം സാർത്ഥകമാക്കി  കൊടുത്തു.

5 A.  തന്നെ സാഷ്ടാംഗ പ്രണമം നടത്താൻ അദ്ദേഹം ആരെയും അനുവദിക്കുകയില്ല.

പരാത്പര ഗുരു (ഡോ.) ആഠവലെ തന്‍റെ പാദത്തിൽ ശിരസ്സ് നമിച്ചു പ്രണമിക്കുവാൻ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചിരുന്നവരോട് അദ്ദേഹം പറയും, “ഞാൻ ഭക്തരാജ് മഹാരാജ് ഗുരുവിന്‍റെ ശിഷ്യനാണ്, അതുകൊണ്ട് എന്നെ പ്രണമിക്കരുത്. പ്രണമിക്കണമെങ്കിൽ ഭക്തരാജ് മഹാരാജ് ഗുരുവിനെയോ ശ്രീ കൃഷ്ണ ഭഗവാനെയോ പ്രണമിക്കുക.”

 

6.  ആദര്‍ശപരമായ ഗുരു

6A.  സന്ത് തുക്കാറാം മഹാരാജിന്‍റെ വചനങ്ങളെ തെളിയിച്ച മഹാഗുരു

തന്‍റെ  ഗീതങ്ങളിൽ ഒരു  മാതൃകാ ഗുരുവിന്‍റെ  ലക്ഷണങ്ങളെ കുറിച്ച്  സന്ത് തുക്കാറാം മഹാരാജ് വിശദീകരിക്കുന്നു – ‘തന്‍റെ ശിഷ്യർക്ക് തന്നെ പോലെ  ആത്മീയ പുരോഗതി ഉറപ്പാക്കുന്ന ആളാണ്  യഥാര്‍ത്ഥ  ഗുരു.’ പരാത്പര ഗുരു (ഡോ.) ആഠവലെ, സന്ത് തുക്കാറാം മഹാരാജിന്‍റെ വചനങ്ങളെ സമാനതകളില്ലാതെ പ്രാവർത്തികമാക്കി.

6 B.  അദ്ദേഹം പല സത്പുരുഷന്മാരുടെയും ഗുരുവാണ്

പൂജനീയ ദാസ് മഹാരാജ്  (മുൻപ് പൂജനീയ രഘുവീർ മഹാരാജ് എന്ന് അറിയപ്പെട്ടിരുന്നു) (സിന്ധുദുർഗ്, മഹാരാഷ്ട്ര) തുടങ്ങി സത്പുരുഷന്മാർ അദ്ദേഹത്തെ തങ്ങളുടെ ഗുരുവായി കണക്കാക്കിയിരുന്നു.

6 C.  കലകളുടെ മാധ്യമത്തിലൂടെ
ഈശ്വരസാക്ഷാത്കാരത്തെ കുറിച്ചു പഠിപ്പിക്കുന്ന ഗുരു

പരാത്പര ഗുരു (ഡോ.) ആഠവലെ ചിത്രരചന, നൃത്തം, സംഗീതം മുതലായ കലകളിലൂടെ എങ്ങനെ ആത്മീയ പുരോഗതി കൈവരിക്കാം എന്നതിനെ കുറിച്ച്   സാധകർക്ക് ഉപദേശം നല്‍കുന്നു.

6 D.  സാധകരെ തന്നോട്  വൈകാരികമായി (മാനസിക
തലത്തിൽ) കൂടുതൽ അടുക്കാൻ അനുവദിക്കാതിരിക്കുന്നു,
മറിച്ച്  ഈശ്വരനിൽ കൂടുതൽ ഭക്തി വയ്ക്കുവാൻ പഠിപ്പിക്കുന്നു

2008ൽ ചില സാധകർ ‘പരമ പൂജ്യ ഡോക്ടർ’ എന്ന് ജപിക്കുന്നതായി ശ്രദ്ധയിൽപെട്ട  പരാത്പര ഗുരു  (ഡോ.) ആഠവലെ അത്തരത്തിലുളള നാമജപം നിർത്തുവാനും പകരം ‘ഓം നമോ ഭഗവതെ വാസുദേവായ’ എന്ന് ജപിക്കുവാൻ അവരോട്  ആവശ്യപ്പെടുകയും ചെയ്തു . മറ്റ് സന്യാസിമാരെ പോലെ അദ്ദേഹം ആരോടും തന്‍റെ നാമം ജപിക്കുവാൻ ആവശ്യപ്പെടില്ല.

6 E.  ഗുരുമന്ത്രം (ആത്മീയ പുരോഗതി കൈവരിക്കുന്നതിന് ഗുരു
ശിഷ്യർക്ക് ഉപദേശിച്ചു കൊടുക്കുന്ന മന്ത്രമോ ഈശ്വരന്‍റെ നാമമോ)
നൽകാതെതന്നെ ശിഷ്യനെ ഗുരു പദവിയിലെത്തിക്കാൻ ശേഷിയുളള ഗുരു

പരാത്പര ഗുരു (ഡോ.) ആഠവലെ ആർക്കും ഗുരു മന്ത്രം ഉപദേശിച്ചിട്ടില്ല. പല ഗുരുക്കൻമാരും ശിഷ്യർക്ക്  ഗുരുമന്ത്രം ഉപദേശിക്കുന്നതിന് പണം ഈടാക്കാറുണ്ട്. എന്നാൽ പരാത്പര ഗുരു (ഡോ.) ആഠവലെ പല സാധകരെയും ഗുരുമന്ത്രം ഉപദേശിക്കാതെ തന്നെ ഗുരു പദവിയിലെത്തിച്ചു.

6 F.  ഉയര്‍ന്ന തലത്തിലുളള ജീവാത്മാവിനും മാർഗനിർദേശം നൽകാനുളള കഴിവ്

ഈ ഭൂമിയിലുളള ജീവാത്മാക്കൾക്ക്  മാത്രമല്ല മഹർലോകം, ജനലോകം, തപോലോകം എന്നിവടങ്ങളിലും  വസിക്കുന്ന ജീവാത്മാക്കൾക്ക് മാർഗനിർദേശം നൽകാൻ അദ്ദേഹം പ്രാപ്തനാണ്.

6 G.  പരാത്പര ഗുരു (ഡോ.) ആഠവലെ എല്ലാ സാധകരെയും
നിർഗുണ (ഭൗതിക ഗുണങ്ങളില്ലാത്ത) ഘട്ടത്തിലെത്തിക്കുവാനായി പരിശ്രമിക്കുന്നു

അദ്ദേഹവുമായി സമ്പർക്കത്തിലുളള  എല്ലാ സാധകർക്കും മോക്ഷപ്രാപ്തി ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്‍റെ പ്രഥമ ലക്ഷ്യം. ധർമസ്നേഹികൾ സാധകരായിത്തീരുന്നതിലും, സാധകർ ശിഷ്യന്മാരായിത്തീരുന്നതിലും,ശിഷ്യന്മാർ സത്പുരുഷന്മാരായിത്തീരുന്നതിലും സത്പുരുഷന്മാർ സദ്ഗുരുക്കളായിത്തീരുന്നതിലും,സദ്ഗുരുക്കന്മാർ പരാത്പര ഗുരു ആയിത്തീരുന്നതിലും അദ്ദേഹം എപ്പോഴും സന്തോഷം കണ്ടെത്തുന്നു. ഒരു സന്ത് ആയി തീരുക എന്നത് കൊണ്ട് അദ്ദേഹം തൃപ്തനാവില്ല.

നിർഗുണാവസ്ഥയിൽ എത്തിച്ചേരുന്നതിനായി അദ്ദേഹം സത്പുരുഷന്മാരെ നിരന്തരം ഉപദേശിക്കുന്നു. അവർക്ക് മാർഗനിർദേശം നൽകുന്ന സദ്ഗുരുക്കൻമാരെ കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. ഒരു ഗുരു എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ദൗത്യം ഒരിക്കലും അവസാനിക്കുന്നില്ല, അതിന് പരിധിയില്ല. പരാത്പര ഗുരു (ഡോ.) ആഠവലെ ഈ പ്രപഞ്ചത്തിന്‍റെ മുഴുവൻ നന്മയ്ക്കായി പ്രാർഥിക്കുന്നു – നിർഗുണാവസ്ഥ കൈവരിക്കും വരെ സാധകർ മഹർലോകം, ജനലോകം, തപോലോകം എന്നിവിടങ്ങളിൽ അകപ്പെട്ടുപോകരുതെന്നും; അവർ ഈ ലോകത്തിൽ വസിക്കുമ്പോൾ തന്നെ ആത്മീയ പുരോഗതി കൈവരിക്കണമെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

6 H.  ജഗദ്ഗുരു

പരാത്പര ഗുരു (ഡോ.) ആഠവലെ രചിച്ച ഗ്രന്ഥങ്ങളുടെ ലക്ഷ്യം എന്നത് മാനവ രാശിയുടെ ഉന്നമനവും അതു വഴി  ലോകസമാധാനവും ആണ്. അതിനാൽ അദ്ദേഹം മാത്രമാണ്  ലോകഗുരു എന്ന സ്ഥാനത്തിന് അർഹൻ (ഈ പ്രപഞ്ചത്തിന്‍റെ ഗുരു)

 

ഒരു സാധകനാവേണ്ടതിന്‍റെ പ്രാധാന്യം

ഒരു സാധകന് വേണ്ട ഗുണങ്ങൾ നമ്മളിൽ വളർത്തിയെടുക്കാതെ ഒരിക്കലും നമുക്ക് മറ്റുള്ളവരെ സാധകരാക്കാന്‍ കഴിയുകയില്ല . അഥവാ ശ്രമിച്ചാലും കാര്യകര്‍ത്താക്കളെ തയ്യാറാക്കുവാനെ സാധിക്കുകയുള്ളു. – പരാത്പര ഗുരു (ഡോ.) ആഠവലെ (5.9.2008)

പരാത്പര ഗുരു (ഡോ.) ആഠവലെ രചിച്ച ഗ്രന്ഥങ്ങളുടെ ഉദ്ദേശം എന്നത് മാനവ രാശിയുടെ ഉന്നമനവും അതുവഴി  ലോകസമാധാനവും  ആയിരുന്നു. അതിനാൽ അദ്ദേഹം മാത്രമാണ് ജഗദ്ഗുരു എന്ന സ്ഥാനത്തിന് അർഹൻ.

കടപ്പാട് : സനാതൻ പ്രഭാത്

Leave a Comment