നോൺ വെജിറ്റേറിയൻ (മാംസാഹാര) ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ടുള്ള ദുഷ്ഫലങ്ങൾ

ഭക്ഷണം പാചകം ചെയ്യാനുള്ള സ്ഥലമാണ് അടുക്കള. അടുക്കളയിൽ സാത്ത്വികത (ശുദ്ധി) നിലനിർത്തേണ്ടതു് അത്യന്താപേക്ഷിതമാണു്, അതുവഴി പാചകം സാത്ത്വികമാക്കാം (സത്വത്തിനു് പ്രാധാന്യം). അടുക്കളയിൽ സസ്യേതര ഭക്ഷണം പാകം ചെയ്യുന്നതിൻ്റെ ഫലം നമുക്കു് മനസ്സിലാക്കാം.

1. സസ്യ ഭക്ഷണവും സസ്യേതര ഭക്ഷണവും
തയ്യാറാക്കുന്ന അടുക്കളകൾ തമ്മിലുള്ള താരതമ്യം

സസ്യേതര ഭക്ഷണം തയ്യാറാക്കുന്ന അടുക്കള സസ്യ ഭക്ഷണം തയ്യാറാക്കുന്ന അടുക്കള
1. അന്തരീക്ഷത്തിലെ സമ്മർദത്തിൻ്റെ വ്യാപ്തി കൂടുതൽ കുറവ്
2. അനിഷ്ട ശക്തികളുടെ പ്രഭാവം അനുഭവപ്പെടുന്നു അനുഭവപ്പെടുന്നില്ല
3. ദുർഗന്ധം ഉണ്ടാകുന്നു ഉണ്ടാകുന്നില്ല
4. പരിസരത്ത് എന്ത് അനുഭവപ്പെടുന്നു ദുർഗന്ധം നല്ല ശുദ്ധിയും പുതുമയും അനുഭവപ്പെടുന്നു
5. മാനസിക അവബോധം A. വിഷമം A. സുഖവും സന്തോഷവും
B. ആധ്യാത്മിക തലത്തിലെ ബുദ്ധിമുട്ടുകൾ വർധിക്കുന്നു B. മനസ്സിനെ സാത്ത്വിക തലത്തിൽ നിർത്തുന്നു.
C. സ്വയം വരുത്തി വച്ച ദുരിതത്തിനെ കുറിച്ച് യാതൊരു അവബോധവുമില്ല C. ദൈവീക ഭാവം (ആത്മീയ ഭാവം) എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുന്നതിനാൽ, ദൈവത്തിൻറെ അസ്തിത്വത്തെക്കുറിച്ച് നിരന്തരമായ അവബോധം ഉണ്ടാകുകയും സർവവ്യാപിയായ ദൈവത്തിൻറെ ആത്മീയ അനുഭവം നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

അമാവാസി ദിവസങ്ങളിലോ പൗർണ്ണമി ദിവസങ്ങളിലോ സസ്യേതര വിഭവങ്ങൾ തയ്യാറാക്കിയാൽ, അനിഷ്ട ശക്തികൾ മൂലമുള്ള ബുദ്ധിമുട്ട് വർദ്ധിക്കും. ഈ ദിവസങ്ങളിൽ അനിഷ്ട ശക്തികളുടെ സ്വാധീനം വർദ്ധിക്കുകയും അവ ഉപദ്രവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുള്ളതാണ്.

2. സസ്യേതര ഭക്ഷണ൦ പാകം ചെയ്യുന്ന
അടുക്കളയുടെ സൂക്ഷ്മമായ വിശകലനം

A. സസ്യേതര ഭക്ഷണ൦ പാകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ദുർഗന്ധം വഴി, അനിഷ്ട ശക്തികൾ അവരിലുള്ള മാംസാഹാരം കഴിക്കുവാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു

സസ്യേതര ഭക്ഷണം പാകം ചെയ്യുന്ന ഒരു അടുക്കളയെക്കുറിച്ചു് സൂക്ഷ്മമായ വിശകലനം നടത്തിയപ്പോൾ, താഴെ പറയുന്ന കാര്യങ്ങൾ നിരീക്ഷിക്കുകയുണ്ടായി. ആ അടുക്കളയുടെ പ്ലാറ്റ് ഫോമിൽ സസ്യേതര ഭക്ഷണങ്ങൾ അടങ്ങിയ പാത്രം സൂക്ഷിച്ചിരുന്നു. അനിഷ്ട ശക്തികൾ അവിടുത്തെ അന്തരീക്ഷത്തിൽ ചുറ്റി കറങ്ങുന്നതായി കാണുവാൻ സാധിച്ചു. ഈ ശക്തികൾ ആ സസ്യേതര സാധനങ്ങൾ പാകം ചെയ്യുന്നത്  നോക്കിനിൽക്കുകയായിരുന്നു. അത്യാഗ്രഹത്തോടെ അവർ ചട്ടിയിലേക്കു നോക്കിയതിനാൽ, അവിടെ മാരകമായ ഒരു ശബ്ദം സൃഷ്ടിക്കപ്പെട്ടു. സസ്യേതര ഭക്ഷണം പാകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ദുർഗന്ധം വഴി അനിഷ്ട ശക്തികൾ ആ ഭക്ഷണം കഴിക്കാനുള്ള അവരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തി കൊണ്ടിരുന്നു. ഭക്ഷണം തയ്യാറാക്കി കഴിഞ്ഞപ്പോൾ അവർ തൃപ്തരായി. ആ സമയത്ത് അവർ ഉണ്ടാക്കിക്കൊണ്ടിരുന്ന ബഹളവും നിലച്ചു. ഈ അനുഭവത്തിൽ നിന്നു സസ്യേതര സാധനങ്ങൾ പൈശാചിക ഊർജ്ജത്തിനുള്ള ഭക്ഷണമാണെന്നും സസ്യാഹാരം മനുഷ്യർക്കുള്ള യഥാർത്ഥ ഭക്ഷണമാണെന്നും നമുക്കു മനസ്സിലാക്കാനാകുന്നു

അവലംബം : സനാതൻ സംസ്ഥയുടെ “ഭക്ഷണം പാകം ചെയ്യുന്ന ശരിയായ രീതി” എന്ന വിശുദ്ധ ഗ്രന്ഥം