നാമജപം കൊണ്ടുള്ള ഗുണങ്ങൾ

കലിയുഗത്തിലെ ഏറ്റവും മികച്ച സാധനയാണ് നാമജപം. ദൈനന്ദിന ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നതിന്‍റെ പ്രയോജനം നമുക്ക് മനസിലാകുന്പോൾ ആ കാര്യം കൂടുതൽ ഗൌരവമായി ചെയ്യുവാൻ കഴിയുന്നു. ഒരു വിദ്യാർഥിയോട് ’നീ പഠിക്ക്’ എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നതിനു പകരം, ’പഠനത്തിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്, പഠിച്ചില്ലെങ്കിൽ എന്താണ് ദോഷം’, ’അവന് പരീക്ഷയിൽ പാസായാലേ അടുത്ത ക്ലാസിലേക്ക് പോകാൻ കഴിയൂ’ എന്നെല്ലാം പറഞ്ഞു കൊടുത്താൽ പഠനത്തോടുള്ള വിദ്യാർഥിയുടെ മനോഭാവം മാറും. ആത്മീയത്തിലും ഇതു തന്നെയാണ്. നാമജപത്തിന്‍റെ പ്രാധാന്യവും അതുകൊണ്ട് നമുക്കുണ്ടാകുന്ന ഗുണങ്ങളും മനസിലാക്കുന്പോൾ, നാം ചെയ്യുന്ന നാമജപത്തിന്‍റെ എണ്ണവും ഗുണവും വർധിക്കും !

നാമജപം ലളിതവും പരിപൂർണവുമായ ഒരു സാധനയാണ്. സ്ഥലം, സമയം, കാലം, ശുദ്ധി, ആർത്തവ സമയം തുടങ്ങിയവ നാമജപത്തിന് ബാധകമല്ല. നാമജപത്തിന്‍റെ സവിശേഷത എന്തെന്നാൽ സദാചാരിയുടെയും ദുരാചാരിയുടെയും രണ്ടു പേരുടെയും ആത്മീയ ഉദ്ധരണത്തിന് സഹായിക്കുന്നു. ശ്രീമദ് ഭാഗവതത്തിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം എന്തെന്നാൽ അഗ്നിയിൽ അബദ്ധവശാൽ വീണുപോയതോ അല്ലെങ്കിൽ അതിൽ ഇട്ടതോ ആയ വിറകും കത്തി പോകുന്നു. അതേപോലെ, ഭഗവദ് നാമം, അതിന്‍റെ മഹത്ത്വം അറിഞ്ഞു കൊണ്ടോ അറിയാതെയോ ചൊല്ലുന്ന വ്യക്തിയുടെയും പാപങ്ങളെ നശിപ്പിക്കുന്നു.

നാമജപം കേവലം ആത്മീയതയുമായി ബന്ധപ്പെട്ടതാണെന്ന് പലരും വിശ്വസിക്കുന്നു; പക്ഷേ, അങ്ങനെയല്ല. നാമജപത്തിലൂടെ ആധ്യാത്മിക നേട്ടങ്ങൾ ഉള്ളതുപോലെ തന്നെ ശാരീരികവും മാനസികവുമായ കാഴ്ചപ്പാടിലും ധാരാളം നേട്ടങ്ങളുണ്ട്.

നാമജപത്തിന്‍റെ മാനസിക തലത്തിലുള്ള ഗുണങ്ങൾ

നാമജപം മാനസിക തലത്തിൽ എന്തെല്ലാം ഗുണങ്ങൾ ചെയ്യുന്നു എന്നത് നമുക്ക് ഇനി മനസ്സിലാക്കാം. നാമജപം കാരണം മനോബലം വർധിക്കുന്നു. ഏതൊരു കാര്യവും സാധിച്ചെടുക്കാൻ നല്ല മനോവീര്യം ആവശ്യമാണ്. ഇന്ന് സമൂഹത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരും മാനസിക സമ്മർദം അനുഭവിക്കുന്നു. കൊച്ചുകുട്ടികൾക്ക് പഠനത്തിന്‍റെയും പരീക്ഷയുടെയും സമ്മർദം ഉണ്ടെങ്കിൽ, സ്ത്രീകൾക്ക് വീട്ടുജോലിയുടെയും സാന്പത്തിക ഞെരുക്കത്തിന്‍റെയും ബന്ധുക്കളുടെ പെരുമാറ്റത്തിന്‍റെയും സമ്മർദ്ദമുണ്ടാകും. ജോലിയോ വ്യവസായമോ ചെയ്യുന്നവർക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ ഭയം, വരിമാനത്തിൽ വർധനവ്, വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുതലായ പല കാര്യങ്ങളെക്കുറിച്ചും മാനസിക സമ്മർദമുണ്ടാകും. വൃദ്ധർ അവരുടെ അസുഖങ്ങളെക്കുറിച്ചോ കുട്ടികളുടെ ഭാവിയെക്കുറിച്ചോ ചിന്തിക്കുന്നു. ധനികർക്ക് അവരുടെ സമ്പത്ത് വിളിപ്പിക്കുന്നതിന്‍റെ ചിന്തയുണ്ടാകും എന്നാൽ ദരിദ്രർക്ക് അവരുടെ ഉപജീവന മാർഗത്തെക്കുറിച്ച് ചിന്തയുണ്ടാകും.

ലോകാരോഗ്യ സംഘടന നടത്തിയ സർവേ പ്രകാരം ലോകത്തുള്ള 71 ശതമാനം പേർക്കും മാനസിക സമ്മർദം മൂലം ആത്മവിശ്വാസം കുറയുന്നു. 2014 ൽ നടത്തിയ ഒരു പഠനമനുസരിച്ച് ഭാരതത്തിലെ ജനസംഖ്യയുടെ 89 ശതമാനം ജനങ്ങളും സമ്മർദത്തിലാണ്. 2019 ൽ നടത്തിയ ഒരു പഠനമനുസരിച്ച് ഏകദേശം 6.5 ശതമാനം ആളുകൾക്ക് ഗുരുതരമായ മാനസിക രോഗങ്ങളുണ്ട്. സമ്മർദത്തിന് കാരണമാകുന്ന ബാഹ്യമായ സ്ഥിതി വെറും 5 മുതൽ 10 ശതമാനം വരെ മാത്രമാണ്. 90 മുതൽ 95 ശതമാനം വരെയുള്ള കാരണം ആന്തരികമാണ്. ഈ സമ്മർദം ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പിരിമുറുക്കം ഇല്ലാതാക്കാൻ ജപം ഉപയോഗപ്രദമാണ്. മിക്ക മാനസിക രോഗങ്ങൾക്കും നാമജപം നല്ല പരിഹാരമാണ്.

നാമജപം കാരണം മാനസിക തലത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത് ?

1. നാമജപം കാരണം ചിത്തത്തിലെ സംസ്കാരങ്ങൾ മാഞ്ഞു പോയി നാമത്തിന്‍റെ സംസ്കാരം തയ്യാറാകുന്നു. ഇതിലൂടെ മനസ്സിന്‍റെ ഏകാഗ്രത വർധിക്കുന്നു.

2. നാമജപം കാരണം മനസ്സിലെ ചിന്തകൾ കുറഞ്ഞ് മനശാന്തി ലഭിക്കുന്നു.

3. മനസ്സിൽ വരുന്ന അനാവശ്യ ചിന്തകൾ കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് നാമജപം.

4. നാമം മൂലം മനസ്സിനെ ശാന്തമായി നിലനിർത്തുവാൻ കഴിയുന്നു. അതിനാൽ മാനസിക സമ്മർദം മൂലം ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളെ ഒഴിവാക്കാം. ഇത് ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

5. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും സംസാരിക്കുന്നതിൽനിന്നാണ് ഉണ്ടാകുന്നത്. നാമം ജപിക്കുന്നത് മൌനം പോലെയാണ്. ഇതുമൂലം കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കുറയുന്നു.

6. നാമം ജപിച്ചാൽ നുണ പറയുക, കോപം എന്നിവ പോലുള്ള മോശം ശീലങ്ങളെ നിയന്ത്രിക്കാൻ കഴിയും.

7. നമ്മുടെ ആന്തരിക സദ്ഗുണങ്ങൾ വർധിപ്പിക്കണമെങ്കിൽ അന്തർമുഖതയും ആന്തരിക നിരീക്ഷണവും ആവശ്യമാണ്. ഇവ രണ്ടും വർധിപ്പിക്കാൻ നാമജപം സഹായിക്കുന്നു.

നാമജപത്തിന്‍റെ ശാരീരിക തലത്തിലുള്ള ഗുണങ്ങൾ

നാമം ചൊല്ലുന്നതിലൂടെ ശാരീരിക തലത്തിലുണ്ടാകുന്ന പ്രയോജനങ്ങൾ എന്താണെന്ന് ഇനി നമുക്ക് മനസ്സിലാക്കാം. ശാരീരികവും മാനസികവും ആത്മീയവുമായ പ്രശ്നങ്ങൾ 30 ശതമാനത്തിലെത്തുന്പോൾ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ജപിക്കുന്നതു കാരണം രോഗം പൂർണ രൂപത്തിൽ വളർന്നു വരുന്നതിനു മുമ്പ് അതിന്‍റെ ലക്ഷണങ്ങൾ മനസ്സിലാകാൻ തുടങ്ങുന്നു. നാമം കാരണം, ആത്മീയ ഊർജ്ജം ലഭിക്കുന്നു. ഇത് ആധ്യാത്മിക കാരണങ്ങളാൽ ഉണ്ടാകുന്ന ഗുരുതരമായ ശാരീരിക രോഗങ്ങളെ പോലും അതിജീവിക്കാൻ സഹായിക്കുന്നു. പല ശാരീരിക രോഗങ്ങൾക്കും വികാരങ്ങൾക്കും നാമം ചൊല്ലുന്നത് പ്രയോജനകരം ആകുന്നു. ഒരു വ്യക്തിക്ക് ശരീരത്തിൽ ഉഷ്ണതയും മാനസിക പിരിമുറുക്കവും ഉണ്ടെങ്കിൽ, തണുപ്പ് നൽകാൻ ’ശ്രീ ചന്ദ്രായ നമഃ’ എന്ന് ജപിക്കണം. മംഗള ദേവതയുടെ ’ശ്രീ മംഗളായ നമഃ’ എന്ന നാമം രക്തസ്രാവത്തിന് ഉപയോഗപ്രദമാണ്. ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞു കൂടുന്നതിനാൽ ശരീരത്തിൽ പിത്താശയ തകരാറോ ചുമയോ വീക്കമോ ഉണ്ടെങ്കിൽ സൂര്യദേവന്‍റെ നാമം ചൊല്ലാം. ഈ നാമം മൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം ആ അവയവത്തിലേക്ക് തിരിച്ചുവിടുകയും അവിടെ കെട്ടിക്കിടക്കുന്ന ദ്രാവകം വറ്റുകയും ചെയ്യുന്നു. എന്നാൽ ഈ നാമം ചൊല്ലുന്പോൾ വൈദ്യ ചികിത്സയും തുടരണം.

ഈ പശ്ചാത്തലത്തു, സനാതൻ സംസ്ഥ ’രോഗ ശുശ്രൂഷയ്ക്കായി നാമജപം (Chants for Curing Ailments)’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരാൻ പോകുന്ന പ്രതികൂല കാലഘട്ടത്തിൽ എല്ലാവർക്കും മെഡിക്കൽ സൌകര്യങ്ങൾ ലഭ്യമായെന്ന് വരില്ല. കൊറോണ പകർച്ച വ്യാധിയുടെ സമയത്ത് മെഡിക്കൽ സേവനങ്ങളുടെ കുറവ് മൂലം രോഗികൾ എത്രമാത്രം കഷ്ടപ്പെട്ടു എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഈ വീക്ഷണകോണിൽ, രോഗം ഇല്ലാതാക്കാൻ നാമജപം സഹായകമാണ്. ഈ പുസ്തകത്തിൽ, ഏത് രോഗത്തിന് ഏത് നാമജപമാണ് ഉചിതമെന്ന് വിശദമായി വിവരിച്ചിട്ടുണ്ട്.

ഏതെങ്കിലും രോഗത്തിന് നാമജപം ഉപദേശിക്കുക എന്നതല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം, മറിച്ച് നാമജപത്തിന്‍റെ ശാസ്ത്രം വിവരിക്കുക എന്നതാണ്. അതിനാൽ, രോഗ നിവാരണത്തിനായി ഏതു നാമമാണ് നാം ജപിക്കേണ്ടതെന്ന് അറിയുവാനായി ഗ്രന്ഥം വായിക്കുക. അതു കൂടാതെ ആധ്യാത്മിക പ്രതിവിധകളെക്കുറിച്ചും വായിച്ചു മനസ്സിലാക്കുക.

നാമജപത്തിന്‍റെ ആധ്യാത്മിക തലത്തിലുള്ള ഗുണങ്ങൾ

ശാരീരികവും മാനസികവുമായ തലത്തിൽ നാമജപത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കി. നാമജപത്തിന് ധാരാളം ആത്മീയ നേട്ടങ്ങളുണ്ട്. മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ മിക്ക വികാരങ്ങളുടെയും അടിസ്ഥാന കാരണം ആത്മീയ തലത്തിലേതായിരിക്കും. അതായത് പിതൃദോഷമോ വാസ്തുദോഷമോ, കർമദോഷമോ ആയിരിക്കും. ഏതെങ്കിലും പ്രശ്നത്തിന്‍റെ കാരണം ആത്മീയമാണെങ്കിൽ, അതിന്‍റെ പ്രതിവിധിയും ആത്മീയ നിലയിലുള്ളതായിരിക്കണം. തികഞ്ഞ ആത്മീയ പരിഹാരമാണ് നാമജപം. ഒരു വ്യക്തിയെ ബാധിക്കുന്ന രോഗത്തിന്‍റെ മെഡിക്കൽ കാരണം കണ്ടെത്താനാകുന്നില്ല, എത്ര ടെസ്റ്റുകൾ നടത്തിയാലും റിപോർട്ട് നെഗറ്റിവ്. ഇത്തരം ഉദാഹരണങ്ങൾ അനവധിയുണ്ട്. ഇങ്ങനെ വരുന്പോൾ മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് പിന്നിൽ വിധി ഒരു പ്രധാന കാരണമാണെന്ന് നാം മനസ്സിലാക്കണം. നാമജപം ചെയ്താൽ അൽപമായ പ്രാരബ്ധം (mild destiny) ഇല്ലാതാകുന്നു, മധ്യമ പ്രാരബ്ധം (destiny of medium severity) കുറയുന്നു, അത്യന്തം തീവ്രമായ പ്രാരബ്ധം അനുഭവിക്കുവാനുള്ള ശക്തിയും മനഃകരുത്തും ലഭിക്കുന്നു.

വാസ്തുദോഷം മാറുന്നു

ചിലപ്പോൾ മാനസിക സമ്മർദം അല്ലെങ്കിൽ ചുറ്റുമുള്ള അന്തരീക്ഷം കാരണം മനുഷ്യ ശരീരത്തിൽ അനിഷ്ട ശക്തിയുടെ ആവരണം തയ്യാറാകുന്നു. അത് നീക്കം ചെയ്യുന്നതിനും അതൃപ്തരായ പിതൃക്കൾ കാരണമുണ്ടാകുന്ന കഷ്ടതകളെ അകറ്റുവാനും നാമജപം വളരെ ഗുണകരമാണ്. വാസ്തുദോഷം നീക്കം ചെയ്യുന്നതിന് വാസ്തു ശാന്തി നടത്തുന്നു, പക്ഷേ അതിനു ശേഷവും ചില വാസ്തുവിലെ അനിഷ്ട സ്പന്ദനങ്ങൾ മാറുകയില്ല. എന്നാൽ വാസ്തുവിൽ വസിക്കുന്നവർ നിത്യവും നാമജപം ചെയ്യുന്നുണ്ടെങ്കിൽ വാസ്തു സാത്ത്വികമാകും.

വിഷയാസക്തി കുറയുന്നു

നാമം ചൊല്ലുന്നതുക്കൊണ്ട് വിഷയാസക്തി കുറയുന്നു. എല്ലാ കഷ്ടപ്പാടുകളുടെയും എല്ലാ രോഗങ്ങളുടെയും മൂലമാണ് ആസക്തി. ഭഗവാൻ ആനന്ദസ്വരൂപനാണ്. ഭഗവാന്‍റെ പാദങ്ങൾ ഭക്തിപൂർവം പിടിച്ചുകൊണ്ട് ജപിക്കുന്നവന് ദുഃഖമുണ്ടാകില്ല. നാമം ജപിക്കുന്പോൾ ഭഗവാനോട് സ്നേഹം അനുഭവപ്പെടാൻ തുടങ്ങുകയും ആസക്തി കുറയുകയും ദുഖം നശിക്കുകയും ചെയ്യുന്നു. ഇതുമൂലം നിരവധി സത്പുരുഷന്മാരും നാമജപത്തിന്‍റെ മഹിമ ചൊല്ലിയിട്ടുണ്ട്. ദിവസം മുഴുവൻ ഭഗവാന്‍റെ നാമം ചൊല്ലണമെങ്കിൽ, കൂടുതൽ ഏകാഗ്രതയോടു കൂടിയും മനസ്സോടെയും അത് ചെയ്യാൻ നാം ശ്രമിക്കണം. നാമജപത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് നമുക്ക് ഇത് ഏതെല്ലാം രീതിയിൽ ചെയ്യാമെന്നതു അടുത്ത സത്സംഗത്തിൽ മനസ്സിലാക്കിയെടുക്കാം.

സന്ദർഭഗ്രന്ഥം – സനാതൻ സംസ്ഥയുടെ നാമജപത്തിന്‍റെ മഹത്ത്വവും ഗുണങ്ങളും എന്ന ഗ്രന്ഥം