സാത്ത്വികമായ ആഹാരം

ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ്. ഭക്ഷണം കാരണം ശരീരം പുഷ്ടിപ്പെടുത്തുകയും, പ്രവർത്തിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നിന്നും നമുക്ക് ഊർജ്ജം ലഭിക്കുന്നു. ഞങ്ങൾ എന്താണ് ഭക്ഷിക്കുന്നത്, അതിൽ നിന്നു നമ്മുടെ മനസ്സും വിചാരങ്ങളും ഉണ്ടാകുന്നു. നല്ല ചിന്തകളും നിർമലമായ മനസ്സും വേണമെങ്കിൽ, ആഹാരവും സാത്ത്വികം ആയിരിക്കണം. ആരോഗ്യത്തിന്‍റെ കാഴ്ചപ്പാടിലും സാത്ത്വികമായ ആഹാരം കഴിക്കുന്നതാണ് ഉത്തമം. ഇന്നത്തെ സത്സംഗത്തിൽ നമുക്ക് ഈ വിഷയത്തെക്കുറിച്ച്, അതായത് സാത്ത്വിക ആഹാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിയാൻ ശ്രമിക്കാം.

സാത്ത്വിക ആഹാരം കഴിക്കുന്നതിലൂടെ സത്ത്വഗുണം വർധിച്ച് നമ്മുടെ ശരീരം, മനസ്സ്, ബുദ്ധി എന്നിവ സാത്ത്വികമാകുന്നു.

A. സാത്ത്വികമായ ആഹാരത്തിന്‍റെ മഹത്ത്വം

ശരീരമാദ്യം ഖലു ധർമസാധനം. അതായത് സാധന ചെയ്യുന്നതിനു വേണ്ടി ശരീരം യഥാർത്ഥത്തിൽ മഹത്ത്വപൂർണ്ണമായ മാധ്യമമാണ്, എന്ന് ഉപനിഷത്തിലെ വചനമുണ്ട്. അതുകൊണ്ട് നല്ല രീതിയിൽ സാധന ചെയ്യുന്നതിനു വേണ്ടി മനസ്സോടൊപ്പം ശരീരവും ആരോഗ്യത്തോടുകൂടി ഇരിക്കേണ്ടത് അത്യന്തം അപേക്ഷിതമാണ്. അതിനാൽ ആഹാരം സാത്ത്വികവും പോഷകവും ആയിരിക്കണം. സാത്ത്വിക ആഹാരം കൊണ്ട് ശരീരത്തിന്‍റെ സത്ത്വഗുണം വർധിക്കുന്നതിന് കൂടി സഹായം ലഭിക്കുന്നു. സാത്ത്വികാഹാരം ഭക്ഷിക്കുന്നതിലൂടെ നമ്മുടെ ശരീരം, മനസ്സ്, ബുദ്ധി എന്നിവ സാത്ത്വികം ആകുന്നു. മദ്യവും മാംസവും ഭക്ഷിക്കുമ്പോൾ വ്യക്തിയിൽ തമോഗുണം വർധിക്കുന്നു.

  • പശുവിൻപാലും അതിന്‍റെ വെണ്ണ, നെയ്യ്, മോര് മുതലായവ, അരി, ഗോതമ്പ്, പരിപ്പ്, പച്ചക്കറികൾ, പഴ വർഗങ്ങൾ, പഴ വർഗങ്ങളിൽ നിന്നും തയ്യാറാക്കിയ മറ്റു പദാർഥങ്ങൾ !
  • മാംസ ഭക്ഷണത്തെ അപേക്ഷിച്ച് സസ്യഭക്ഷണം കൂടുതൽ സാത്ത്വികമാണ്.

B. സാത്ത്വികവും അസാത്ത്വികവുമായ ആഹാരങ്ങൾ

ശരിയായ സാത്ത്വിക ആഹാരങ്ങൾ ഏതെല്ലാമാണ്, എന്ന ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയർന്നു വന്നിട്ടുണ്ടാകും. ഏത് ഭക്ഷണം കഴിക്കുന്നതിലൂടെയാണോ വ്യക്തിക്ക് സാത്ത്വികത ലഭിക്കുന്നത്, അത്തരം ഭക്ഷണങ്ങളെ സ്വാത്തിക ആഹാരമായി കരുതുന്നു. പാൽ, വെണ്ണ, പശുവിൻ നെയ്യ്, മോര്, ഗോതന്പ്, ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ അല്ലെങ്കിൽ ഫലവർഗങ്ങളിൽ നിന്നും ഉണ്ടാക്കുന്ന മറ്റു ഭക്ഷണ പദാർഥങ്ങൾ, ഇവ സ്വാത്തിക ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ആധുനിക ശാസ്ത്രം അല്ലെങ്കിൽ ആധുനിക വൈദ്യശാസ്ത്രം ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വൈറ്റമിൻ, കാർബോഹൈഡ്രേറ്റ് ഇവയെ കുറിച്ച് മാത്രം ചിന്തിക്കുന്നു, എന്നാൽ അധ്യാത്മ ശാസ്ത്രം ആഹാരത്തിന്‍റെ സാത്ത്വികതയെക്കുറിച്ച് ചിന്തിക്കുന്നു.

  • വറുത്തതും മസാല ചേർത്തതും, പഴകിയതും, പോഷകഗുണങ്ങൾ തീരെ ഇല്ലാത്തതും, ദഹിക്കാൻ പ്രയാസമുള്ളതും, ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, മാംസാഹാരങ്ങൾ
  • അസാത്ത്വികമായ ആഹാരം കാരണം, വ്യക്തിയുടെ സ്വഭാവം പോലും താമസികമായി മാറുന്നു.

സാത്ത്വികമല്ലാത്ത ആഹാരങ്ങൾ – കൂടുതൽ വറുത്തതും മസാല ചേർത്തതും, പോഷകാംശം തീരെ ഇല്ലാത്തതും, ദഹിക്കാൻ പ്രയാസമുള്ളതും, ശീതളപാനീയങ്ങളും, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, മാംസാഹാരങ്ങൾ ഇവയൊക്കെ അസാത്ത്വികമായ ആഹാരങ്ങളാണ്. മാംസാഹാരം അസാത്ത്വികമാണ്. മാംസാഹാരം മനുഷ്യന്‍റെ ആഹാരമേ അല്ല, കാരണം മനുഷ്യന്‍റെ ശരീരവും, പല്ലിന്‍റെ ഘടനയും ഏതെങ്കിലും മൃഗത്തെ വേട്ടയാടി ഭക്ഷിക്കുന്നതിന് യോജിച്ച വിധത്തിൽ അല്ല. അസാത്ത്വികമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വ്യക്തിയുടെ സ്വഭാവം തന്നെ താമസികം ആയി മാറുന്നു. ഇത് കാരണം അസ്വസ്ഥതയും, ക്രോധവും, മടിയും വർധിക്കുന്നു; അതിനാൽ മാംസ ഭക്ഷണം കഴിക്കാതെ സസ്യഭക്ഷണം സ്വീകരിച്ച്, അതിലും സാത്ത്വികമായ ഭക്ഷണം കഴിക്കുക.

 

C. ഭക്ഷണത്തിലെ സാത്ത്വികത വർധിപ്പിക്കുന്നതിനായി ഇവ ചെയ്യുക –

നാമം ജപിക്കുക

സാത്ത്വികമായ ഭക്ഷണത്തിന് വേണ്ടി, ഭക്ഷണം പാകം ചെയ്യുന്പോൾ നാമം ജപിക്കണം എന്ന മഹത്ത്വമേറിയ കാര്യം ഓർക്കുക. പാചകം ചെയ്യുക എന്നത് ഒരു യാന്ത്രികമായ പ്രവർത്തിയല്ല, മറിച്ച് ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയുടെ മാനസിക വിചാരങ്ങളുടെ സ്വാധീനം ഭക്ഷണത്തിൽ ഉണ്ടാകുന്നു. അതിനാൽ ദിവസവും ഭക്ഷണം പാകം ചെയ്യുന്പോൾ പതിഞ്ഞ ശബ്ദത്തിലോ അല്ലെങ്കിൽ ഉള്ളിലോ നാമജപം നടത്തേണ്ടത് അത്യാവശ്യമാണ്. പറ്റുമെങ്കിൽ മൊബൈലിലോ, മറ്റു വിധത്തിലോ നാമജപം വെക്കാവുന്നതുമാണ്.

ഈശ്വരന് വേണ്ടി നൈവേദ്യം തയ്യാറാക്കുകയാണ് എന്ന് വിചാരിക്കുക

നാമെല്ലാവരും ഈശ്വരന് അർപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ നൈവേദ്യത്തിന്‍റെയും, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി കാണും. ഈശ്വരനു വേണ്ടി നൈവേദ്യം തയ്യാറാക്കുന്പോൾ ഭഗവാന്‍റെ സ്മരണയിൽ ഭക്തിപൂർവം നൈവേദ്യം തയ്യാറാക്കുന്നു. ആ സമയത്തുള്ള ഭാവം നിവേദ്യത്തിൽ പ്രതിഫലിക്കും. അതിനാൽ ഭക്ഷണം പാകം ചെയ്യുന്പോൾ അന്നപൂർണ ദേവിയെ ഭക്തിയോടെ പ്രാർഥിക്കണം. നമ്മൾ ഈശ്വരനു വേണ്ടിയാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന ഭാവത്തിൽ വേണം ഭക്ഷണം പാകം ചെയ്യുവാൻ. അപ്രകാരം ചെയ്യുന്പോൾ ഭക്ഷണ പദാർഥങ്ങളിൽ സാത്ത്വിക വർധിക്കുന്നു.

D. അടുക്കള വൃത്തിയായി വയ്ക്കുക

അടുക്കളയിൽ സാധനങ്ങൾ അവിടെയുമിവിടെയും അലങ്കോലപ്പെട്ടു കിടക്കുന്നുണ്ടെങ്കിലോ, അല്ലെങ്കിൽ ഏതെങ്കിലും പാത്രത്തിൽ മോശമായ ഭക്ഷണ പദാർഥങ്ങൾ ഉണ്ടെങ്കിലോ, പാത്രങ്ങൾ പൊടി പിടിച്ചു കിടക്കുന്നുണ്ടെങ്കിലോ, പാത്രം തുടയ്ക്കുന്ന തുണി മോശമായിട്ട് കിടക്കുന്നുണ്ടെങ്കിലോ, അല്ലെങ്കിൽ അടുക്കളയിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടെങ്കിലോ, അതിൽ നിന്നും നല്ല സ്പന്ദനങ്ങൾ വരില്ല. ഭക്ഷണത്തിലും ഈ സ്പന്ദനങ്ങളുടെ സ്വാധീനം ഉണ്ടാകും. അതിനാൽ അടുക്കള അടുക്കും ചിട്ടയോടെയും വൃത്തിയോടെയും വയ്ക്കുവാൻ പ്രത്യേകം ശദ്ധ്രിക്കണം.

സന്ദർഭഗ്രന്ഥം – സനാതൻ സംസ്ഥയുടെ ‘സാത്ത്വികമായ ആഹാരത്തിന്‍റെ മഹത്ത്വം’ എന്ന ഗ്രന്ഥം