‘ധൂ’ എന്നാൽ ‘പുക’ എന്നും ‘പാനം’ എന്നാൽ ‘സേവിക്കുക’ എന്നും അർത്ഥമാകന്നു. ‘ആയുർവേദ ഔഷധഗുണമുള്ള പുക വായിലൂടെയും മൂക്കിലൂടെയും ശ്വസിക്കുകയും വായിലൂടെ നിശ്വസിക്കുകയും (പുറത്തു വിടുകയും) ചെയ്യുന്നതിനെ ധൂമപാനം അതായത് പുക ചികിത്സ എന്ന് പറയുന്നു. ധൂമപാനം (പുക ചികിത്സ) ഒന്നുകിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉദാ. ജലദോഷം, ചുമ, ആസ്ത്മ ഇവ ബാധിക്കാതിരിക്കാനോ അല്ലെങ്കിൽ അവ തുടങ്ങുമ്പോള്‍ തന്നെ ആശ്വാസം ലഭിക്കാനോ നിർദ്ദേശിക്കുന്നു.
1. പുക ചികിത്സയുടെ രീതി
രാവിലെ എഴുന്നേറ്റ് പല്ല് തേച്ചതിന് ശേഷം ഉടനെയും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപും പുക മൂക്കിലൂടെയും വായിലൂടെയും ശ്വസിക്കുകയും വായിലൂടെ നിശ്വസിക്കുകയും ചെയ്യുക. മൂക്കിലൂടെ പുക നിശ്വസിക്കുന്നത് (പുറത്തു വിടുന്നത്) കണ്ണുകൾക്കും ഘ്രാണേന്ദ്രിങ്ങൾക്കും ഹാനികരമാണ്, അതിനാൽ പുക മൂക്കിലൂടെ നിശ്വസിക്കരുത്. പുക ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഈ പ്രക്രിയ ഒരു സമയം മൂന്ന് തവണ മാത്രം ചെയ്യുക. ശ്വാസകോശ നാളത്തിൽ കൂടുതൽ കഫം ഉണ്ടെങ്കിൽ, ഒറ്റ ഇരിപ്പിൽ ഇത് 5-6 തവണ ചെയ്യാം; എന്നാൽ ഒറ്റ ഇരിപ്പിൽ അതിനേക്കാൾ കൂടുതൽ തവണ ചെയ്യുന്നത് ഒഴിവാക്കുക.
2. പുക ചികിത്സയുടെ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വേനൽക്കാലത്തും ശരത്കാലത്തും (അതായത് ഒക്ടോബർ മാസത്തിൽ) ഉച്ചതിരിഞ്ഞ് പുക ചികിത്സ ചെയ്യരുത്.
3. ധൂമപാനത്തിന്‍റെ വിവിധ രീതികൾ,
അതിനായി ഉപയോഗിക്കുന്ന മരുന്നുകൾ,
അത് ചെയ്യുന്ന പ്രക്രിയ
3 a. വീര്യം കുറഞ്ഞ ധൂമപാനം
ഇതിൽ നെയ്യ്, മിതമായ ഔഷധ പുക എന്നിവ ഉപയോഗിക്കുന്നു. ഒരു നിവാരണ നടപടി എന്ന കാഴ്ചപ്പാടിൽ ഇത് പതിവായി ചെയ്യാം. ഇനിപ്പറയുന്ന രീതികളിൽ ഏതെങ്കിലും ഒന്ന് ചെയ്യാം.
1. ഒരു തവി അടുപ്പത്ത് വച്ച് ചെറുതായി ചൂടാക്കുക, അത് ചൂടാകുമ്പോൾ അതിൽ പച്ച കർപ്പൂര കഷ്ണങ്ങൾ ഇടുക, കർപ്പൂര കഷ്ണങ്ങൾ ബാഷ്പീകരിക്കപ്പെടുമ്പോൾ (ആവി ആകുമ്പോൾ ) അതിന്‍റെ പുക ശ്വസിക്കുക. (കർപ്പൂരം ജ്വലിക്കുന്നതിനാൽ തവി അടുപ്പത്ത് വച്ചിരിക്കുമ്പോൾ കർപ്പൂരം ഇടരുത്.)
2. ഇടത്തരം ചൂടിൽ ഒരു ചെറിയ ഇരുമ്പ് ചട്ടി ചൂടാക്കുക, അടുപ്പത്ത് നിന്ന് ഇറക്കിയതിനുശേഷം അതിൽ നെയ്യ് ഒഴിക്കുക. അതിൽ നിന്ന് വരുന്ന പുക ശ്വസിക്കുക.
3. ഇരട്ടിമധുരത്തിന്‍റെ ഒരു കഷണത്തിൽ നെയ്യ് പുരട്ടി അത് കത്തിക്കുക. ഈ കഷണം കത്താൻ തുടങ്ങുമ്പോൾ അത് കെടുത്തുക. ഇങ്ങനെ ചെയ്തതിനുശേഷം അതിൽ നിന്നും വരുന്ന പുക ശ്വസിക്കുക.
3 b. കടുത്ത ധൂമപാനം
ശ്വാസനാളത്തിൽ കൂടുതൽ കഫം ഉണ്ടെങ്കിൽ, സ്രാവങ്ങൾ ഇല്ലാതാക്കാൻ തീവ്രത കൂടിയ ധൂമപാനം ചെയ്യണം. ഇതിനായി ഇനിപ്പറയുന്ന പ്രക്രിയകളിൽ ഒന്ന് ചെയ്യുക.
1. ഉണക്ക മഞ്ഞൾ കഷണത്തിൽ നെയ്യ് പുരട്ടുക, അത് കത്തിക്കുക. ശരിയായി കത്തിത്തുടങ്ങിയാൽ തീ കെടുത്തുക എന്നിട്ട് അതിൽ നിന്ന് പുറത്തുവരുന്ന പുക ശ്വസിക്കുക. അതല്ലെങ്കിൽ ഒരു വറ ചട്ടിയിൽ നെയ്യ് ചൂടാക്കി അതിൽ മഞ്ഞൾപ്പൊടി ചേർത്ത് അതിൽ നിന്ന് പുറപ്പെടുന്ന പുക ശ്വസിക്കുക.
2. വൃത്തിയുള്ള വെള്ള കടലാസിൽ അയമോദക പൊടി നിറച്ച് അത് ചുരുട്ടുക. ഇതിന്‍റെ ഒരു അറ്റം കത്തിച്ച് അതിൽ നിന്ന് വരുന്ന പുക ശ്വസിക്കുക.
3. ‘മാൻസ് പ്രൊഡക്ട്സ്’ കമ്പനിയുടെ ഉൽപന്നമായ ‘നിർദോഷ് ധുമപാൻ’ എന്ന ആയുർവേദ ‘സിഗരറ്റുകൾ’ ലഭ്യമാണ്. ഇത് ആയുർവേദ മരുന്ന് സ്റ്റോറുകളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്. ഈ പുകയില രഹിത സിഗരറ്റുകളിൽ തുളസി, ഇരട്ടിമധുരം, മഞ്ഞൾ തുടങ്ങിയ ഔഷധ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതും ഉപയോഗിക്കാം.
– വൈദ്യ മേഘരാജ് മാധവ് പരാഡകർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (15.5.2020)
ജലദോഷം, ചുമ തുടങ്ങിയവ വരാനുള്ള
സാധ്യതയുണ്ടെങ്കിൽ എല്ലാ ദിവസവും ധൂമപാനം ചെയ്യുന്നതിനോടൊപ്പം തന്നെ വീട്ടിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനായി പുകയ്ക്കുകയും ചെയ്യുക
ജലദോഷം, ചുമ മുതലായവ പിടിപെടാനുള്ള സാധ്യതയുണ്ടെങ്കിൽ, മുൻകരുതൽ നടപടിയായി അല്ലെങ്കിൽ ജലദോഷം, ചുമ എന്നിവയിൽ നിന്ന് നേരത്തെ തന്നെ ആശ്വാസം ലഭിക്കുന്നതിന് പുക ചികിത്സ ദിവസവും ചെയ്യണം. മുൻകരുതൽ നടപടിയായി, ‘മിതമായ’ ധൂമപാനം ചെയ്യുക എന്നാൽ ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ, കടുത്ത ധൂമപാനം ചെയ്ത് വേഗം ആശ്വാസം നേടുക. വീടിനകത്തുള്ള അന്തരീക്ഷം ശുദ്ധീകരിക്കുന്നതിന്, സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ധൂപക്കുറ്റിയിൽ (അതായത്, കനൽ വയ്ക്കുന്ന കളിമണ്ണിലോ ലോഹത്തിലോ നിർമ്മിച്ച പാത്രം.) കനൽ തയ്യാറാക്കുക. അതിനുശേഷം അതിലേക്ക് ധൂപമോ അല്ലെങ്കിൽ ആര്യവേപ്പില, ഉള്ളിത്തൊലി, അയമോദകം, വയമ്പ്, കറുവാപ്പട്ട, തുളസിയില, പുതിനയില എന്നിവയിലേതെങ്കിലുമോ ഇട്ട് അതിൽ നിന്ന് വരുന്ന പുക വീട്ടിലുടനീളം കാണിക്കുക.
ഒറിജിനൽ (എ 2) ഇന്ത്യൻ ഇനം പശുക്കളുടെ ചാണക വരളി കത്തിച്ചാൽ ഉണ്ടാകുന്ന പുകയും ശുദ്ധീകരിക്കാൻ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. പുക കൊണ്ട് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതിനെ ആയുർവേദത്തിൽ ‘ധൂപനം’ എന്ന് പറയുന്നു.