സത്സംഗം 20 : C-1, C-2 സ്വയം പ്രത്യായനം

സ്വഭാവദോഷങ്ങളെ മാറ്റുന്ന പ്രക്രിയയിൽ നാം ഇതു വരെ സ്വയം പ്രത്യായനം തയ്യാറാക്കുന്ന വിവിധ രീതികൾ മനസ്സിലാക്കി. ഇതു വരെ നാം A-1, A-2, A-3, B-1, B-2 ഈ സ്വയം പ്രത്യായനം മനസ്സിലാക്കി. ഇന്ന് അവസാനത്തെ രണ്ടു രീതികളായ C-1, C-2 ഈ സ്വയം പ്രത്യായനം മനസ്സിലാക്കാം.

A. സ്വഭാവദോഷങ്ങളെ മാറ്റുന്ന പ്രക്രിയ എന്നു
വച്ചാൽ തന്നിലുള്ള ഈശ്വര തത്ത്വത്തെ പ്രകടമാക്കുന്ന പ്രക്രിയ

നാം ഓരോരുത്തരിലും ഈശ്വരന്‍റെ അംശമുണ്ട്. സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയിലൂടെ നാം സ്വഭാവദോഷങ്ങളെയും അഹംഭാവത്തെയും ഇല്ലാതാക്കി നമ്മളിലുള്ള ദിവ്യത്വത്തെ അതായത് ഈശ്വരന്‍റെ തത്ത്വത്തെ പ്രകടമാക്കുവാൻ ശമ്രിക്കുന്നു. കല്ലിൽ ഒരു പ്രതിമ തയ്യാറാക്കുമ്പോൾ ശിൽപി അതിൽ പല ആഘാതങ്ങൾ ചെയ്യുന്നു. അതിനു ശേഷമാണ് സുന്ദരമായ വിഗ്രഹം നിർമിക്കപ്പെടുന്നത്. ഈ പ്രക്രിയയും അതുപോലെ തന്നെയാണ്. ഈ പ്രക്രിയ ചെയ്യുമ്പോൾ അതായത് നമ്മുടെ മനസ്സിനെ സുന്ദരമാക്കുന്ന പ്രക്രിയയിലും സംഘർഷം ഉണ്ടാകും. എന്നിരുന്നാലും നമ്മുടെ സ്വഭാവദോഷങ്ങളെയും അഹംഭാവത്തെയും നമുക്ക് നിരന്തരം ആഘാതം ചെയ്തുകൊണ്ടിരിക്കേണ്ടി വരും. കല്ലിൽനിന്നും വിഗ്രഹം തയ്യാറാകുന്നതു പോലെ മനസ്സിലും ദിവ്യത്വം പ്രകടമാകും. പ്രക്രിയ നിഷ്ഠയോടെ നിത്യവും ചെയ്താൽ നമ്മുടെ ഭൌതീകവും കുടുംബപരമായതും ആധ്യാത്മികവുമായ ജീവിതം കൂടുതൽ നല്ലതാകുന്നു എന്ന് പലർക്കും അനുഭവമുണ്ട്.

B. പ്രക്രിയ ചെയ്യുന്നതിനായി അന്തർമുഖത ആവശ്യമാണ് !

മഹാരാഷ്ട്രയിലെ സന്ത് ബ്രഹ്മചൈതന്യ ഗോന്ദവലേക്കർ മഹാരാജ് ജി ഒരു കാര്യം പറയുന്നു, സ്വയം നന്നായാൽ ലോകം നന്നാകും. നമ്മുടെ ചിത്തവൃത്തി ബഹിർമുഖമായതു കാരണം മറ്റുള്ളവർ നന്നാകണം എന്ന് നാം പ്രതീക്ഷിക്കുന്നു. നമ്മുടെ കാര്യങ്ങൾ 100 ശതമാനം കേൾക്കുന്ന ഒരേയൊരു വ്യക്തിയെ ഈ ലോകത്തുള്ളു, അത് നാം സ്വയമാണ്. അതുകൊണ്ട് തന്നിലാണ് നാം ആദ്യം മാറ്റം വരുത്തേണ്ടത്, എന്ന കാര്യം നാം ഓർമ വയ്ക്കുക. അതുകൊണ്ട് നമ്മുടെ ചിത്തവൃത്തി അന്തർമുഖമാകുവാൻ സഹായമുണ്ടാകും. ചിത്തവൃത്തി അന്തർമുഖമായാൽ സാഹചര്യം അനുകൂലമായാലും പ്രതികൂലമായാലും എന്നിൽനിന്നും എപ്പോഴും ഉചിതമായ പ്രവർത്തിയെ ആകാവൂ, എന്‍റെ മനസ്സിൽ അനുചിതമായ പ്രതികരണം ഉണ്ടാകാൻ പാടില്ല, ഈ ചിന്ത നമ്മളിൽ ഉണ്ടാകാൻ സഹായകമായിരിക്കും. ആദ്യം നാം സ്വയം നന്നാകണം എന്ന ബോധം കാരണം നമ്മുടെ തെറ്റുകളും നമുക്ക് സ്വീകരിക്കാൻ കഴിയുന്നു. മറ്റുള്ളവരിൽനിന്നുമുള്ള പ്രതീക്ഷകളും കുറയുന്നു. ഇതിലൂടെ അന്തർമുഖത വർധിച്ച് നമ്മളിൽ വേഗതയിൽ മാറ്റങ്ങളുണ്ടാകുന്നു.

ഇനി നമുക്ക് C-1, C-2 സ്വയം പ്രത്യായന രീതികളെക്കുറിച്ച് നോക്കാം. C-1 രീതി നമ്മുടെ മനസ്സിൽ നാമജപത്തിന്‍റെ സംസ്കാരം തയ്യാറാക്കുന്നതിനായാണ്. നമ്മുടെ ഒരു അനുഭവം എന്തെന്നാൽ നമുക്ക് പകൽസമയത്ത് പലപ്പോഴും നാമം ജപിക്കുവാൻ കഴിയും പക്ഷേ അത് നമുക്ക് ഓർമ വരില്ല. അത് ഓർമ വരുന്നതിനായി C-1 രീതിയിൽ സ്വയം പ്രത്യായനം നൽകാം.

C. C-1 സ്വയം പ്രത്യായനം

നാമജപം മനുഷ്യന്‍റെ പാപങ്ങളെ ഇല്ലാതാക്കി ജനനമരണ ചക്രത്തിൽ നിന്നും അവനെ മുക്തമാക്കുന്നു. നാമജപം ഒരു തപസ്സാണ്. അത് പ്രാരബ്ധത്തിന്മേൽ വിജയം വരിക്കുവാൻ സഹായിക്കും. അഷ്ടാംഗ സാധനയിലും നാമജപത്തിന് വളരെ പ്രാധാന്യമുണ്ട്. ഇത് സാധനയുടെ അടിത്തറയാണ്. നാമജപം നിരന്തരമായി ചെയ്യുമ്പോൾ അനാവശ്യവും നെഗറ്റിവ് ആയതുമായ ചിന്തകൾ മനസ്സിൽ വരില്ല. അതിനായി നാമജപം നിരന്തരം ആകുന്നതിനുവേണ്ടി സ്വയം പ്രത്യായനം നൽകാം. അത് ഇപ്രകാരമാണ് –

ആരോടും സംസാരിക്കാതിരിക്കുന്ന സമയങ്ങളിലും, മനസ്സിൽ അനാവശ്യമായ ചിന്തകൾ വന്നുകൊണ്ടിരിക്കുന്ന സമയങ്ങളിലും, ഞാൻ നാമം ജപിക്കുവാൻ തുടങ്ങും.

മനസ്സിൽ നാമജപം നടന്നുകൊണ്ടിരിക്കെ മറ്റു കാര്യങ്ങളുടെ സംസ്കാരം തയ്യാറാകില്ല. നാമജപം കാരണം മനസ്സ് ശാന്തമാകും. മനസ്സിന്‍റെ പിരിമുറുക്കം കുറയുമ്പോൾ ശാരീരിക അസുഖങ്ങളും ഉണ്ടാവില്ല. അഖണ്ഡ നാമജപം നടക്കുമ്പോൾ മനസ്സിൽ അനാവശ്യ ചിന്തകളും വരില്ല. ഒരു കാര്യത്തിന്‍റെ മഹത്ത്വം നമുക്ക് മനസ്സിലായാൽ അത് ചെയ്യാൻ നാം പ്രയത്നിക്കും. വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിന്‍റെ മഹത്ത്വം മനസ്സിലാകുമ്പോൾ അവർ മനസ്സിരുത്തി പഠിക്കും. നാം കാശ് എണ്ണുമ്പോൾ അത് വളരെ ശദ്ധ്രയോടെ എണ്ണും. അന്നേരം മനസ്സിൽ മറ്റു ചിന്തകൾ വരില്ല. ഇതേപോലെ നാമം ജപിക്കുമ്പോൾ നാം എത്ര ഏകാഗ്രതയോടെ ജപിക്കും? രണ്ടു പ്രവർത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ? നാമജപത്തിന്‍റെ മഹത്ത്വം മനസ്സിലായാൽ നമുക്ക് നന്നായി ജപിക്കുവാൻ കഴിയും. മനസ്സിന് നാമജപത്തിന്‍റെ മഹത്ത്വം ബോധ്യമാകുവാനായി നാമജപത്തിന്‍റെ മഹത്ത്വവും ഗുണങ്ങളും വിവരിക്കുന്ന സ്വയം പ്രത്യായനം നൽകണം.

ഞാൻ സംസാരിക്കാതിരിക്കുന്ന സമയങ്ങളിലും എന്‍റെ മനസ്സിൽ അനാവശ്യമായ ചിന്തകൾ വന്നുകൊണ്ടിരിക്കുന്ന സമയങ്ങളിലും, മനസ്സിലെ അനാവശ്യമായ സംസ്കാരങ്ങളെ തുടച്ചു മാറ്റി ഉചിതമായ സംസ്കാരങ്ങൾ നിർമിക്കുവാൻ നാമജപം ഏറ്റവും ഉത്തമ മാർഗമാണ് എന്ന കാര്യം എനിക്ക് ഓർമ വരികയും ഞാൻ ശ്രീ ഗുരുദേവ് ദത്ത് എന്ന നാമം ജപിക്കുവാൻ തുടങ്ങുകയും ചെയ്യും.

ഇവിടെ ദത്താത്രേയ ഭഗവാന്‍റെ നാമജപത്തിനു പകരം താങ്കൾക്ക് വേണമെങ്കിൽ കുലദേവതയുടെ നാമജപവും എഴുതാം.

ഇതുവരെ പറഞ്ഞതിലെ ഏതു സ്വയം പ്രത്യായനം വേണമെങ്കിലും നൽകാം. ആദ്യത്തെ സ്വയം പ്രത്യായനം നാമജപം നിരന്തരമായി ആകുന്നതിനു വേണ്ടിയും രണ്ടാമത്തെ സ്വയം പ്രത്യായനം നാമജപത്തിന്‍റെ മഹത്ത്വം മനസ്സിൽ പതിക്കുന്നതിനുവേണ്ടിയുമാണ്.

 

D. C-2 സ്വയം പ്രത്യായന രീതി

ഇനി നമുക്ക് C-2 സ്വയം പ്രത്യായന രീതിയെക്കുറിച്ച് മനസ്സിലാക്കി എടുക്കാം. C-2 സ്വയം പ്രത്യായനം ശിക്ഷയുടേത് അതായത് സ്വയം ദണ്ഡനം എന്നതാണ്. A-1 മുതൽ C-1 വരെയുള്ള എല്ലാം പ്രയത്നിച്ചിട്ടും അനുചിതമായ പ്രവർത്തിയോ അനുചിതമായ പ്രതികരണം മനസ്സിൽ വരികയോ ചെയ്യുന്നുണ്ടെങ്കിൽ അവനവനെ നുള്ളുക, അതായത് സ്വയം ശിക്ഷിക്കുക എന്ന പ്രയോഗം ചെയ്യേണ്ടി വരും. പ്രാചീന ഗ്രന്ഥങ്ങളിൽ ദണ്ഡനീതിയുടെ മഹത്ത്വം വിവരിച്ചിട്ടുണ്ട്. സമൂഹത്തിൽ ഭൂരിപക്ഷം ജനങ്ങളും തെറ്റുകൾ ചെയ്യാതിരിക്കുന്നത് ശിക്ഷയെ ഭയന്നാണ്. ശിക്ഷയുടെ ഭയമില്ലെങ്കിൽ എല്ലായിടത്തും അരാജകത്വമേ ഉണ്ടാകൂ. സാധനയിലും ഈ സിദ്ധാന്തം വിനിയോഗിക്കാം. നമ്മുടെ മനസ്സിൽ പല ജന്മങ്ങളുടെ അനുചിതമായ സംസ്കാരങ്ങൾ ഉണ്ടായിരിക്കും. അതുകൊണ്ട് സാധനയുടെ മഹത്ത്വം അറിയാമെങ്കിലും സാധനയുടെ പ്രയത്നം നമ്മളെക്കൊണ്ട് ആകില്ല. അന്നേരം ഈ രീതി ഉപയോഗിക്കുക.

ഉദാഹരണത്തിന്, ആർക്കെങ്കിലും ദിവാസ്വപ്നം കാണുകയോ നെഗറ്റിവ് ചിന്തകളിൽ മുഴുകുകയോ ചെയ്യുന്ന ശീലം ഉണ്ടെന്നു വച്ചോളൂ. പല രീതിയിൽ ശമ്രിച്ചിട്ടും അതിൽ മാറ്റം ഇല്ലെങ്കിൽ സ്വയം നുള്ളി അതിനായി ശിക്ഷ സ്വീകരിക്കുമ്പോൾ ആ സ്വഭാവത്തിൽ മാറ്റം വരും. ഇത് ചെയ്യാൻ കഴിയുന്നതിനായി സ്വയം പ്രത്യായനം കൊടുക്കുക.

ഞാൻ ദിവാസ്വപ്നത്തിൽ മുഴുകാൻ തുടങ്ങുമ്പോൾ എനിക്ക് അതിനെക്കുറിച്ച് ബോധ്യമായി ഞാൻ സ്വയം എന്നെതന്നെ മുറുകെ നുള്ളും.

നുള്ളുന്നതു കൊണ്ട് മാറ്റമില്ലെങ്കിൽ പാന്റിലെ ബെൽറ്റ് വലിച്ച് ഇറുക്കി പിടിക്കുകയോ, കൈയിൽ റബ്ബർ ബാന്റ് ഇട്ട് അത് വലിച്ച് വിട്ട് നാം നമ്മളെ തന്നെ കുറച്ചു വേദനിപ്പിക്കുക. വേദനയിലൂടെ സ്വയം ശിക്ഷ എടുക്കുക.

നമ്മുടെ ഏതു വിചാരങ്ങളും പ്രതികരണങ്ങളും കാരണമാണ് നാം യാഥാർഥ്യത്തിൽ നിന്നും അകന്നു പോകുന്നത് ആ ചിന്തകളെ സ്വയം പ്രത്യായനത്തിൽ ഉൾപ്പെടുത്തിയാൽ അവയെ വേഗത്തിൽ മാറ്റിയെടുക്കാൻ കഴിയും. ഉദാഹരണത്തിന്, ഞാൻ നെഗറ്റിവ് ആയി ചിന്തിക്കുമ്പോൾ സ്വയം നുള്ളും എന്നു പറയുന്നതിനു പകരം മനസ്സിൽ ഏതു ചിന്ത വരുന്നുവോ അത് സ്വയം പ്രത്യായനത്തിൽ ഉൾപ്പെടുത്തുക. ഇതിലൂടെ വ്യക്തിക്ക് ഉടനെ ആ ചിന്തകളിൽനിന്നും മനസ്സിനെ മാറ്റാൻ കഴിയും.

പല സാധകരും സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയ ചെയ്ത് അനുഭവിച്ചത് എന്തെന്നാൽ മനസ്സിന്, മുമ്പിൽ വരുന്ന സ്ഥിതിയെ ഒരു പരാതിയും കൂടാതെ സ്വീകരിക്കുവാൻ കഴിയുന്നു. ഓരോ വ്യക്തികളെയും പരിസ്ഥിതിയെയും നോക്കുന്ന കാഴ്ചപ്പാട് പോസിറ്റിവ് ആകുന്നു.