സത്സംഗം 15 : സ്വയം പ്രത്യായനം തയ്യാറാക്കുമ്പോൾ ശദ്ധ്രിക്കേണ്ട കാര്യങ്ങൾ

സ്വഭാവദോഷങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയയിൽ സ്വയം പ്രത്യായനം/സ്വയം നിർദേശം തയ്യാറാക്കുന്നതിന് വളരെ അധികം പ്രാധാന്യമുണ്ട്. ഈ സത്സംഗത്തിൽ നമുക്ക് സ്വയം പ്രത്യായനം മനസ്സിന് പെട്ടെന്ന് സ്വീകരിക്കുവാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കുവാൻ എന്തു ചെയ്യണം എന്നത് പഠിക്കാം.

ലളിതമായ വാക്യം

സ്വയം നിർദേശത്തിലെ വാക്യങ്ങൾ സരളവും ലളിതവുമായിരിക്കണം. നിശ്ചിതവും സ്പഷ്ടവുമായ വാക്കുകളിൽ എഴുതണം.

സ്വയം പ്രത്യായനത്തിൽ നെഗറ്റിവ് വാക്കുകൾ ഒഴിവാക്കണം

സ്വയം നിർദേശത്തിലെ കാഴ്ചപ്പാട്, ഉചിതമായ പ്രവർത്തി എന്നീ രണ്ടു കാര്യങ്ങളിൽ നെഗറ്റിവ് വാക്കുകൾ ഉപയോഗിക്കരുത്. അതിൽ ഇല്ല, പറ്റില്ല, ചെയ്യില്ല മുതലായ വാക്കുകൾ ഉപയോഗിക്കാതിരിക്കണം. സ്വയം പ്രത്യായനം പോസിറ്റിവ് ആയിരിക്കണം. ഉദാ. ഞാൻ ദേഷ്യത്തോടെ സംസാരിക്കില്ല എന്നു പറയുന്നതിനു പകരം ഞാൻ ശാന്തമായി സംസാരിക്കും, എന്നു എഴുതണം. ഞാൻ വൈകി ഉണരില്ല എന്നതിനു പകരം ഞാൻ വേഗം എഴുന്നേൽക്കും എന്ന് എഴുതണം. ഉദാഹരണത്തിന്, ഞാൻ തിടുക്കം പിടിച്ച് വഴി മുറിച്ചു കടക്കുകയില്ല എന്നു പറയുന്നതിനു പകരം ഞാൻ തിടുക്കം പിടിച്ച് വഴി മുറിച്ച് കടക്കുവാൻ പോകുമ്പോൾ എനിക്ക് അതിനെക്കുറിച്ച് ബോധ്യമാകുകയും ഞാൻ സാവകാശവും ശദ്ധ്രയോടെയും നടന്നു വഴി മുറിച്ചു കടക്കും, ഇപ്രകാരം സ്വയം നിർദേശം തയ്യാറാക്കുക.

സ്വയം നിർദേശം ഒരിക്കലും ഭൂതകാലത്തിലാകാൻ പാടില്ല

A-1, A-2 സ്വയം നിർദേശ രീതികളുടെ വാക്യങ്ങൾ ഭവിഷ്യകാലത്തിലായിരിക്കണം.

 

സ്വയം നിർദേശത്തിൽ ഞങ്ങളുടെ,
ഞങ്ങൾ എന്നല്ലാതെ ഞാൻ, എന്‍റെ എന്നുള്ള
വാക്കുകളാണ് ഉപയോഗിക്കേണ്ടത്.

സ്വയം നിർദേശത്തിൽ ഞങ്ങളുടെ, ഞങ്ങൾ എന്നിങ്ങനെ ഉത്തമ പുരുഷ ബഹുവചനമല്ലാതെ ഞാൻ, എന്‍റെ എന്നുള്ള ഉത്തമപുരുഷ ഏകവചന വാക്കുകൾ ഉപയോഗിക്കണം. ഉദാഹരണത്തിന്, സുനിൽ പഠിച്ചു കഴിഞ്ഞോ? എന്നു ചോദിക്കുമ്പോൾ ഞാൻ അവനോട് ഞങ്ങളുടെ പഠിത്തം കഴിഞ്ഞു എന്ന് ശാന്തമായി പറയും. ഈ പ്രത്യായനത്തിൽ ഞങ്ങളുടെ പഠിത്തം കഴിഞ്ഞു എന്നല്ലാതെ എന്‍റെ പഠിത്തം കഴിഞ്ഞു എന്ന് എഴുതുക.

 

സ്വയം പ്രത്യായനം കൃത്യവും
വ്യക്തവും പോസിറ്റിവും ആയിരിക്കണം

സ്വഭാവദോഷങ്ങൾക്കായി കൃത്യമായ സ്വയം പ്രത്യായനം നൽകുക. സുനിശ്ചിതമല്ലാത്ത സാധാരണ സ്വയം പ്രത്യായനം നൽകാതിരിക്കുക. അതായത് സ്ഥലം, സമയം, വ്യക്തി, സന്ദർഭം, വിഷയം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ സ്വയം പ്രത്യായനം നൽകിയാൽ ഉപബോധ മനസ്സിന് അത് സ്വീകരിക്കുവാൻ സുലഭമായിരിക്കും. ഒരു ഉദാഹരണം നോക്കാം. ഒരു വ്യക്തി നമ്മുടെ മുന്നിൽ വരുമ്പോൾ നമുക്ക് ആ വ്യക്തിയുടെ ദോഷങ്ങൾ മാത്രമാണ് കാണുന്നത് എന്നു കരുതുക. ഇത് മാറ്റുവാനായി നമുക്ക് സ്വയം പ്രത്യായനം തയ്യാറാക്കണമെങ്കിൽ ആ വ്യക്തിയുടെ പേരും അവനിലുള്ള ഗുണങ്ങളും സ്വയം പ്രത്യായനത്തിൽ ചേർക്കണം. ഉദാഹരണത്തിന്, എന്‍റെ മുന്നിൽ വരുന്ന ആളുടെ തെറ്റുകൾ നോക്കാതെ ഞാൻ ആ വ്യക്തിയുടെ ഗുണങ്ങൾ ശദ്ധ്രിക്കുവാൻ ശമ്രിക്കും, എന്നല്ലാതെ സുനിൽ എന്‍റെ മുന്നിൽ വരുമ്പോൾ അവനിലുള്ള സത്യസന്ധത എന്ന ഗുണം ഞാൻ ശദ്ധ്രിക്കും. എന്നിങ്ങനെ കൃത്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി സ്വയം പ്രത്യായനം തയ്യാറാക്കുക.


സ്വയം പ്രത്യായനം കൃത്യമല്ലെങ്കിൽ അതിലൂടെ നമ്മുടെ മനസ്സിന് തന്‍റെ പ്രവർത്തിയിൽ എന്തു മാറ്റമാണ് വരുത്തേണ്ടത് എന്നത് വ്യക്തമാകില്ല. ഞാൻ തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യില്ല, എന്ന ഒരു അവ്യക്തമായ സ്വയം പ്രത്യായനം നൽകിയാൽ അതിൽ തിടുക്കത്തിൽ എന്തു ചെയ്യുന്നു, ഏതു പ്രവർത്തിയാണ് തിരുത്തേണ്ടത്, എവിടെയാണ് തെറ്റ് പറ്റുന്നത് എന്നത് മനസ്സിന് വ്യക്തമാവില്ല. കൃത്യമായ സ്വയം പ്രത്യായനം കൊടുത്താൽ നമ്മുടെ പ്രവർത്തിയിൽ എവിടെ തെറ്റ് പറ്റുന്നു, എന്തു തിരുത്തണം, എന്തു കാഴ്ചപ്പാട് വയ്ക്കണം എന്നിവയെല്ലാം മനസ്സിന് വ്യക്തമാകുകയും തിരുത്തൽ വേഗത്തിൽ ചെയ്യാൻ കഴിയുകയും ചെയ്യും. അതിനാൽ ഞാൻ തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യില്ല എന്നെഴുതുന്നതിനു പകരം ഏതു പ്രവർത്തി തിടുക്കത്തിൽ ചെയ്യുന്നു, അത് വ്യക്തമാക്കി ഇപ്രകാരം എഴുതുക – ഞാൻ തിടുക്കത്തിൽ ചായ അരിക്കുമ്പോൾ, അത് വീഴാൻ സാധ്യതയുണ്ട് എന്നെനിക്ക് ബോധ്യമാകുകയും ഞാൻ ശദ്ധ്രയോടുകൂടി പതുക്കെ ചായ അരിക്കും.

 

സ്വയം പ്രത്യായനത്തിന്‍റെ പടികൾ

ഒന്നാമത്തെ പടി

സ്വഭാവദോഷത്തിന്‍റെ തീവ്രത അനുസരിച്ച് നാം സ്വയം പ്രത്യായനം നൽകണം. ഇതിന് നാല് പടികളുണ്ട്. ആദ്യത്തെ പടിയിൽ സ്വഭാവദോഷം കാരണം നമുക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് സ്വയം ബോധ്യമാകുന്നതിനായി അത് സ്വയം പ്രത്യായനത്തിൽ ചേർക്കുക. ഇന്ന ഒരു പ്രവർത്തി ചെയ്താൽ നമുക്ക് ഗുണകരമാണ്, എന്നു പറഞ്ഞാൽ മനസ്സിന് അത് ചിലപ്പോൾ സ്വീകാര്യമായിരിക്കില്ല. അതു കാരണം നീ ഇന്ന ഒരു പ്രവർത്തി ചെയ്താൽ നിനക്ക് ഇന്ന ബുദ്ധിമുട്ടാകും, എന്നു പറഞ്ഞ് അപകടത്തെക്കുറിച്ച് അവബോധം ഉണ്ടായാൽ മനസ്സ് ആ പ്രവർത്തി ഒഴിവാക്കുവാനായി ശമ്രിക്കും. ഈ തത്ത്വം ഉപയോഗിച്ച് ആദ്യത്തെ പടിയിൽ സ്വയം നിർദേശം നൽകിയാൽ അതിന്‍റെ ഫലം പെട്ടെന്ന് ലഭിക്കും. ഇതൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.

ആദ്യത്തെ പടിയിലെ സ്വയം പ്രത്യായനം

സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് ഹെൽമെറ്റ് ധരിക്കുന്നതിന്‍റെ മഹത്ത്വം മനസ്സിൽ പതിപ്പിക്കണമെങ്കിൽ നാം ആദ്യത്തെ പടി പ്രകാരമുള്ള സ്വയം നിർദേശം കൊടുക്കണം. അത് ഇപ്രകാരം കൊടുക്കാം. ഞാൻ സ്കൂട്ടറിൽ പുറത്തു പോകുന്നതിനു മുമ്പ് ഹെൽമെറ്റ് ഇടാൻ മടി കാണിക്കുമ്പോൾ ഇതു കാരണം അപകടത്തിൽ നിന്നും രക്ഷപ്പെടാൻ പ്രയാസമായിരിക്കും, എന്നെനിക്ക് ബോധ്യമാകുകയും ഞാൻ ഹെൽമെറ്റ് വച്ചുകൊണ്ടു മാത്രമേ സ്കൂട്ടറിൽ യാത്ര ചെയ്യുകയുള്ളൂ.

 

ഈ ഉദാഹരണത്തിൽ ഹെൽമെറ്റ് ഇടാൻ മടി കാണിക്കുമ്പോൾ ഇതു കാരണം അപകടത്തിൽ നിന്നും രക്ഷപ്പെടാൻ പ്രയാസമായിരിക്കും, എന്ന് നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തിയാൽ ഹെൽമെറ്റ് ധരിക്കുന്നതിന്‍റെ ഗൌരവം നമുക്ക് മനസ്സിലാകും.

രണ്ടാം പടി

സ്വയം നിർദേശത്തിന്‍റെ രണ്ടാം പടിയിൽ ഉചിതമായ പ്രവർത്തി ചെയ്താൽ നമുക്കുണ്ടാകുന്ന ഗുണം എന്തായിരിക്കും എന്നത് നമ്മുടെ മനസ്സിൽ പതിപ്പിക്കുന്നു. അതിലൂടെ ഉചിതമായ പ്രവർത്തി ചെയ്യാൻ പ്രോത്സാഹനം ലഭിക്കും.

രണ്ടാം പടിയിലെ സ്വയം പ്രത്യായനം :

സ്കൂട്ടറിൽ പുറത്തു പോകുന്നതിനു മുമ്പ് ഞാൻ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തും, ഹെൽമെറ്റ് ധരിക്കേണ്ട ആവശ്യമില്ല, എന്ന ചിന്ത മനസ്സിൽ വരുമ്പോൾ, ഹെൽമെറ്റ് ധരിച്ചാൽ യാത്ര സുരക്ഷിതമായിരിക്കും, എന്ന് എനിക്ക് ബോധ്യമാകുകയും ഞാൻ ഹെൽമെറ്റ് ധരിച്ചുകൊണ്ട് യാത്ര ചെയ്യും.

മൂന്നാം പടി

മൂന്നാം പടിയിൽ ഉചിതമായ പ്രവർത്തി ചെയ്യുന്നതിലൂടെ നമുക്കും മറ്റുള്ളവർക്കുമുള്ള ഗുണം എന്താണെന്ന് എഴുതുക. അതിലൂടെ നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും നന്മയ്ക്കായി ചിന്തിക്കുവാൻ നാം ശീലിക്കും.

മൂന്നാം പടിയിലെ സ്വയം പ്രത്യായനം :

എനിക്ക് സ്കൂട്ടർ ഓടിക്കേണ്ടി വരുമ്പോഴെല്ലാം, സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്ന നിയമം പാലിച്ചാൽ എനിക്ക് എന്‍റെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പു വരുത്തുവാൻ കഴിയും, എന്നെനിക്ക് ബോധ്യമാകുകയും ഞാൻ ഹെൽമെറ്റ് ധരിച്ചുകൊണ്ടു മാത്രമേ സ്കൂട്ടർ ഓടിക്കുകയുള്ളൂ.

നാലാം പടി

സ്വയം പ്രത്യായനത്തിന്‍റെ നാലാം പടിയിൽ ഉചിതമായ പ്രവർത്തി ആകുന്നതിനായി ആവശ്യമുള്ള കാര്യങ്ങൾ സ്വയം പ്രത്യായനത്തിൽ ഉൾപ്പെടുത്തുക. സ്വയം പ്രത്യായനത്തിന്‍റെ നാലാം പടിയിൽ നമ്മളിൽ ഏതെങ്കിലും ഗുണം വർധിപ്പിക്കുന്നതിനായുള്ള കാര്യങ്ങൾ ഉൾപ്പെടുത്താം.

നാലാം പടിയിലെ സ്വയം പ്രത്യായനം

എനിക്ക് സ്കൂട്ടർ ഓടിക്കേണ്ടി വരുമ്പോഴെല്ലാം, എന്നിൽ ഒരു നല്ല പൌരനിൽ ആവശ്യമുള്ള നിയമപാലനം എന്ന ഗുണം വർധിപ്പിക്കണം എന്ന് എനിക്ക് ബോധ്യമാകുകയും ഞാൻ വണ്ടി എടുക്കുന്നതിനു മുമ്പ് ഹെൽമെറ്റ് ധരിക്കുന്നതു ഉറപ്പു വരുത്തും.

സ്വയം പ്രത്യായനം അന്തർമുഖത ഉളവാക്കുന്ന രീതിയിലായിരിക്കണം

സ്വയം പ്രത്യായനത്തിലൂടെ നമ്മളിൽ ബഹിർമുഖത അല്ലാതെ അന്തർമുഖത വരണം. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. അച്ഛൻ എന്നോട് കളി നിർത്തി പഠിക്കുവാൻ ഇരിക്ക്, എന്ന് ദേഷ്യത്തോടെ പറയുമ്പോൾ അച്ഛൻ കോപിഷ്ഠ സ്വഭാവക്കാരനാണ്, എന്ന് ചിന്തിച്ച് ഞാൻ അച്ഛൻ പറയുന്നത് കാര്യമായി എടുക്കില്ല. ഇത്തരം സ്വയം പ്രത്യായനം തയ്യാറാക്കിയാൽ നമ്മുടെ മനസ്സിൽ അച്ഛനെക്കുറിച്ച് ഒരു തെറ്റായ അഭിപ്രായം തയ്യാറാകും. അച്ഛൻ പറയുന്നത് കാര്യമായി എടുക്കാതിരുന്നാൽ കുട്ടിയുടെ ചിന്തകൾ ബഹിർമുഖമായിക്കൊണ്ടു പോകും. ഈ പ്രക്രിയയിലൂടെ നാം അന്തർമുഖരാകണം. അതുകൊണ്ട് ഈ ഉദാഹരണത്തിൽ സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കാം? – അച്ഛൻ എന്നോട് കളി നിർത്തി പഠിക്കുവാൻ ഇരിക്ക്, എന്ന് ദേഷ്യത്തോടെ പറയുമ്പോൾ, ഞാൻ പരീക്ഷയിൽ നല്ല മാർക്കുകളോടു കൂടി പാസാകണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ് അച്ഛൻ എന്നോട് പഠിക്കാൻ പറയുന്നത് എന്ന് എനിക്ക് ബോധ്യമാകുകയും ഞാൻ ശാന്തമായി അച്ഛൻ പറയുന്നത് കേട്ട് അതുപ്രകാരം കളി നിർത്തി പഠിക്കാൻ ഇരിക്കും.