സത്സംഗം 13 : A-2 സ്വയം പ്രത്യായനം

കഴിഞ്ഞ സത്സംഗത്തിൽ നാം A-1 സ്വയം നിർദേശം തയ്യാറാക്കേണ്ട രീതി മനസ്സിലാക്കി. ഈ സത്സംഗത്തിൽ നമുക്ക് A-2 രീതി പഠിക്കാം. നമ്മുടെ മനസ്സിൽ നിരന്തരം ചിന്തകൾ ഉണ്ടാകും. സങ്കൽപവും വികൽപവും മനസ്സിന്‍റെ പ്രവർത്തനങ്ങളാണ്. ഒരു സംഭവം നടക്കുമ്പോൾ അതിനോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടെ കാഴ്ചപ്പാടിനെയും നമ്മുടെ സ്വഭാവത്തെയും ആസ്പദമായിരിക്കും. പകുതിയോളം വെള്ളം നിറഞ്ഞിരിക്കുന്ന ഗ്ലാസ്സിലേക്ക് നോക്കുന്ന ചിലർ അത് പകുതി നിറഞ്ഞിരിക്കുന്നു എന്നു ചിന്തിക്കും എന്നാൽ ചിലർ പകുതി ഒഴിഞ്ഞിരിക്കുന്നു എന്നു ചിന്തിക്കും. ഇത് ഓരോരുത്തരുടെയും വീക്ഷണകോണം പോലെ ആയിരിക്കും. നമ്മുടെ പ്രതികരണവും വീക്ഷണവും പോസിറ്റിവ് ആയും ഉചിതവും ആക്കി മാറ്റുന്നതിനായി A-2 രീതി ഉപയോഗിക്കുന്നു.

ഓരോ സന്ദർഭത്തിലും വ്യക്തി പ്രതികരിക്കുക തന്നെ ചെയ്യും. ചിലപ്പോൾ അനുചിതമായിരിക്കും ചിലപ്പോൾ ഉചിതമായിരിക്കും. സ്വഭാവദോഷങ്ങൾ കാരണം അനുചിതമായ പ്രതികരണം എന്നാൽ സ്വഭാവത്തിലെ ഗുണങ്ങൾ കാരണം ഉചിതമായ പ്രതികരണം ഉണ്ടാകുന്നു. ഒരു സംഭവത്തിനുശേഷം മനസ്സിൽ അനുചിതമായ വിചാരം വരുന്നുണ്ടെങ്കിൽ അതിനു പകരം ഉചിതമായ വിചാരവും ഉചിതമായ പ്രവർത്തിയും ആകുന്നതിനായി ഈ സ്വയം പ്രത്യായന രീതി സഹായിക്കും.

തെറ്റുകളും സംഭവങ്ങളും അനുസരിച്ച് വിവിധ രീതികളിൽ സ്വയം നിർദേശം തയ്യാറാക്കുന്നു. നമ്മളെക്കൊണ്ട് പ്രവർത്തിയിൽ പറ്റുന്ന തെറ്റുകൾ തിരുത്തുന്നതിനായി A-1 രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കുന്നു. 1-2 മിനിറ്റ് നേരം നീണ്ടു നിൽക്കുന്ന സംഭവത്തെക്കുറിച്ച് മനസ്സിൽ വരുന്ന അനുചിതമായ പ്രതികരണത്തെ തിരുത്താൻ A-2 രീതിപ്രകാരവും എന്നാൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഭയം തോന്നുകയാണെങ്കിലോ, സഭാകന്പം അല്ലെങ്കിൽ അപകർഷതാബോധം ഉണ്ടെങ്കിലോ A-3 രീതിപ്രകാരവും സ്വയം പ്രത്യായനം തയ്യാറാക്കുന്നു. ഇനി നമുക്ക് ഇതിലെ ‘A-2’ രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കുന്നത് എങ്ങനെ എന്നത് നമുക്ക് മനസ്സിലാക്കാം.

A. ‘A-2’ സ്വയം പ്രത്യായന രീതി ഏതെല്ലാം
സ്വഭാവദോഷങ്ങൾക്കായാണ് ഉപയോഗിക്കുന്നത് ?

‘A-2’ സ്വയം നിർദേശ രീതി ഉപയോഗിച്ച് നമുക്ക് മറ്റുള്ളവരെ വിമർശിക്കുക, ദേഷ്യം, മുൻകോപം, വഴക്കിടുക, സംശയബുദ്ധി, ശുണ്ഠി പിടിക്കുക, പശ്ചാതാപം തോന്നാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവദോഷങ്ങളെ മാറ്റുവാനായി സാധിക്കും.

കുറച്ചു മാസങ്ങൾ വരെ നിരന്തരം സ്വയം പ്രത്യായനം ചെയ്യുമ്പോൾ അനുചിതമായ പ്രതികരണത്തിനു പകരം ഉചിതമായ പ്രതികരണം ഉണ്ടാകാൻ തുടങ്ങും. അന്നേരം ചിത്തത്തിൽ സ്വഭാവ ദോഷം മാറി അവിടെ ഗുണത്തിന്‍റെ സംസ്കാരം തയ്യാറാകുന്നു. സ്വഭാവം പോസിറ്റിവ് ആയി മാറുന്നു.

 

B. ‘A-2’ സ്വയം പ്രത്യായനം തയ്യാറാക്കുക

‘A-2’ സ്വയം പ്രത്യായനം എന്നു വച്ചാൽ അനുചിതമായ പ്രതികരണത്തിനു പകരം ഉചിതമായ പ്രതികരണം. പ്രതികരണം എന്നു വച്ചാൽ നമ്മുടെ reaction ! ഈ രീതിയിലുള്ള സ്വയം പ്രത്യായനത്തിന്‍റെ നിയമം (ഫോർമുല) ഇപ്രകാരമാണ് –

സന്ദർഭം + ഉചിതമായ കാഴ്ചപ്പാട് + ഉചിതമായ പ്രതികരണം (ചിന്തയോ പ്രവർത്തിയോ)

ഇതു പ്രകാരം ‘A-2’ സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കണം എന്നത് നോക്കാം.

 

C. സ്വയം പ്രത്യായനത്തിൽ
അനുചിതമായ പ്രതികരണം ഉൾപ്പെടുത്താൻ പാടില്ല

‘A-2’ രീതി പ്രകാരം സ്വയം നിർദേശം തയ്യാറാക്കുമ്പോൾ ശദ്ധ്രിക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ മനസ്സിൽ വരുന്ന തെറ്റായ പ്രതികരണം സ്വയം നിർദേശത്തിൽ ഉൾപ്പെടുത്താൻ പാടില്ല.

 

D. ‘A-2’ സ്വയം പ്രത്യായന രീതിയുടെ ഉദാഹരണങ്ങൾ

1. ഉദാഹരണം 1

A. ഉദാഹരണം 1 : ശാന്ത ഓഫീസിലെ ജോലിയിൽ ചില പ്രശ്നങ്ങളെ നേരിടുകയാണ്. അവ പരിഹരിക്കാനായി ഉന്നത ഉദ്യോഗസ്ഥനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു, ’ഇപ്പോൾ എനിക്ക് സമയമില്ല. നമുക്ക് പിന്നെ സംസാരിക്കാം.’ ഇത് കേട്ടപ്പോൾ ശാന്തയ്ക്കു വിഷമമായി, ദേഷ്യം വന്നു, ’സാറിന് എന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രം സമയമില്ല. എന്നെ അദ്ദേഹം അവഗണിക്കുകയാണ്.’

ഈ സംഭവത്തിൽ മനസ്സിൽ വന്ന വിചാരം ഉചിതമാണോ അതോ അനുചിതമാണോ? അനുചിതവും നെഗറ്റിവുമാണ്. ’സാറിന് എന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രം സമയമില്ല’, എന്ന പ്രതികരണം നെഗറ്റിവും പെട്ടെന്ന് ആലോചിക്കാതെ വന്ന പ്രതികരണവുമാണ്. ഇത്തരം ചിന്ത കാരണം ബുദ്ധിമുട്ട് ആർക്കാണുണ്ടാകുന്നത്? ശാന്തയ്ക്കു തന്നെ. ഇങ്ങനെ ചിന്തിക്കുന്നതിലൂടെ സാഹചര്യങ്ങൾ മാറുമോ? ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് തെറ്റ് വല്ലതും പറ്റുന്നുണ്ടെങ്കിൽ തന്നെ ശാന്തയുടെ മനസ്സിൽ വരുന്ന ഇത്തരം പ്രതികരണം കാരണം അവരിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല. അതിനാൽ സാഹചര്യം എന്തായാലും നാം ആ സാഹചര്യത്തിൽ ഉചിതമായി എങ്ങനെ ചിന്തിക്കണം, പ്രവർത്തി എങ്ങനെ ഉചിതമാക്കണം? എന്ന് ചിന്തിച്ച് അതുപോലെ പ്രയത്നിക്കുന്നതാണ് ഉചിതമായ പ്രതികരണം. ഒരു സംഭവത്തിന് സ്വയം പ്രത്യായനം ചെയ്താൽ അത്തരം സംഭവങ്ങളിൽ ഉചിതമായി എങ്ങനെ പെരുമാറണം എന്നത് നമുക്ക് മനസ്സിലാകുകയും നമ്മുടെ മനസ്സിൽ സമ്മർദവും ഉണ്ടാവില്ല.

B. ചിന്താരീതി എപ്രകാരമാണെന്ന് പഠിക്കുക : ഇപ്പോൾ ചർച്ച ചെയ്ത സംഭവത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ അതിൽ ഏതു സ്വഭാവദോഷമാണ് കണ്ടു വരുന്നത് ? ‘ഞാൻ സാറിനെ സമീപിക്കുമ്പോൾ സാർ ഉടൻ തന്നെ എന്‍റെ പ്രശ്നം പരിഹരിച്ചു തരണം.’ ഇതിൽനിന്നും പ്രതീക്ഷിക്കുക, വിഷമിക്കുക, സാറിന് എന്തെങ്കിലും ജോലി ഉണ്ടാകും എന്നു ചിന്തിക്കുന്നില്ല, അതായത് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതിരിക്കുക.

ഒരു സംഭവത്തിൽ ഒന്നിലധികം സ്വഭാവദോഷങ്ങളും പ്രകടമാകുന്നുണ്ടാകും. അന്നേരം ഏതു സ്വഭാവദോഷമാണോ തീവ്രമായുള്ളത് അതിനായി സ്വയം പ്രത്യായനം തയ്യാറാക്കുക. അഥവാ എല്ലാ സ്വഭാവദോഷങ്ങളും തീവ്രമാണെങ്കിൽ എല്ലാത്തിനും സ്വയം പ്രത്യായനം തയ്യാറാക്കാം. ഇപ്പോൾ ചർച്ച ചെയ്ത സംഭവത്തിൽ ആവശ്യത്തിലധികം പ്രതീക്ഷ ഉണ്ടാകുക എന്ന സ്വഭാവദോഷം ഇല്ലാതാക്കുന്നതിനായി സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കണം എന്നത് ഇനി നമുക്ക് നോക്കാം.

C. ഉദാഹരണത്തിന്‍റെ വിശകലനം : സ്വയം പ്രത്യായനം തയ്യാറാക്കുന്നതിനായി അതിന്‍റെ ഫോർമുല നോക്കാം.

സംഭവം + ഉചിതമായ കാഴ്ചപ്പാട് + ഉചിതമായ പ്രതികരണം (ചിന്ത അല്ലെങ്കിൽ പ്രവർത്തി)

സംഭവം എന്താണ്? എന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുവാനായി സാറിനോട് സമയം ആവശ്യപ്പെട്ടപ്പോൾ ‘പിന്നീട് സംസാരിക്കാം’, എന്നു സാർ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.

ഈ സംഭവത്തിൽ നമുക്ക് വേറെ എന്ത് കാഴ്ചപ്പാട് വയ്ക്കാം, ‘ഇപ്പോൾ സാറ് വേറെ ഏതെങ്കിലും പണിയുടെ തിരക്കിലായിരിക്കും.’

ശരിയായ പ്രവർത്തി എന്താണ്, ‘സാറിന് ഏതു സമയമാണ് സൌകര്യം എന്നു ഞാൻ ശാന്തമായി ചോദിച്ചെടുക്കും.’

D. സ്വയം പ്രത്യായനം : ഇനി ഇതിന് സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കണം എന്നു നോക്കാം.

ജോലിയിൽ വരുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് സാറിനോട് സംസാരിക്കുന്നതിനായി സമയം ചോദിക്കുമ്പോൾ ’പിന്നെ സംസാരിക്കാം’ എന്നു സാർ പറഞ്ഞാൽ, ‘അദ്ദേഹത്തിന് വേറെ അത്യാവശ്യം കാര്യങ്ങളുണ്ടാകും, അതു കഴിയുമ്പോൾ തീർച്ചയായും എന്‍റെ പ്രശ്നങ്ങൾ പരിഹരിച്ച് തരും’, എന്ന് ചിന്തിച്ച് ‘സംസാരിക്കുവാൻ സാറിന് എപ്പോഴായിരിക്കും സമയം കിട്ടുക’, എന്ന് ഞാൻ അദ്ദേഹത്തോട് ശാന്തമായും വിനയത്തോടെയും ചോദിക്കും.

ഈ സ്വയം പ്രത്യായനം കാരണം ഉന്നതാധികാരിയെക്കുറിച്ച് മനസ്സിൽ നെഗറ്റിവ് ചിന്ത വരില്ല. അദ്ദേഹത്തിന്‍റെ സൌകര്യം ചോദിച്ചെടുക്കുമ്പോൾ നമ്മുടെ പ്രശ്നം എപ്പോഴേക്ക് മാറി കിട്ടും എന്നതിനെ കുറിച്ച് മനസ്സിലാകും. അതു കാരണം നമ്മുടെ മനസ്സിനും ഒരു സമാധാനം ഉണ്ടാകും. നാം മുമ്പിലുള്ള ആളുടെ സ്ഥിതിയും മനസ്സിലാക്കിയെടുക്കും.

 

2. ഉദാഹരണം 2

A. ഉദാഹരണം 2 : ജാനകിയുടെ മകൾക്കായി അവരുടെ കൂട്ടുകാരി നല്ലൊരു ആലോചന കൊണ്ടു വന്നു. ഇക്കാര്യം ഭർത്താവിനോട് പറയുന്നതിനായി അവർ പോയപ്പോൾ ‘ഞാൻ ഇപ്പോൾ നല്ല തിരക്കിലാണ്. ഇക്കാര്യത്തെക്കുറിച്ച് വിസ്തരിച്ച് പിന്നെപ്പോഴെങ്കിലും സംസാരിക്കാം’, എന്ന് അവരുടെ ഭർത്താവ് പറഞ്ഞു. ഇത് കേട്ടപ്പോൾ ജാനകിക്ക് വിഷമമായി. ‘ഞാൻ ഇത്ര പ്രധാനമായ ഒരു കാര്യം പറയാനാണ് വന്നത് പക്ഷേ ഇദ്ദേഹത്തിന് എന്നോട് സംസാരിക്കാൻ മാത്രം സമയമില്ല. മകളുടെ കാര്യങ്ങൾ നോക്കേണ്ടത് ഇദ്ദേഹത്തിന്‍റെ ചുമതല കൂടി അല്ലേ.’

B. ഉദാഹരണത്തിന്‍റെ വിശകലനം : ഈ സംഭവത്തിൽ ശരിയായ കാഴ്ചപ്പാട് എന്തായിരിക്കും ? ഇപ്പോൾ ഭർത്താവിന് വേറെ അത്യാവശ്യം കാര്യം ഉണ്ടാകും. അത് കഴിയുമ്പോൾ തീർച്ചയായും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ വരും. ഇനി ഇതിൽ ഉചിതമായ പ്രതികരണം എന്താകണം. ’വിവാഹ ആലോചനയെക്കുറിച്ച് നമുക്ക് എപ്പോഴാണ് സംസാരിക്കാൻ കഴിയുക’, എന്ന് ഞാൻ ശാന്തമായും വിനയത്തോടെയും ചോദിക്കും.

C. സ്വയം പ്രത്യായനം : നാം ഓഫീസിലെ ഉന്നതാധികാരിയുടെ ഉദാഹരണം നോക്കിയിരുന്നു. അതുപോലെ തന്നെയാണ് ഇതും. ഇതിന്‍റെ സ്വയം പ്രത്യായനം ഇപ്രകാരമാണ് –

’മകളുടെ വിവാഹ ആലോചനയെക്കുറിച്ച് ഭർത്താവ് ’പിന്നെ സംസാരിക്കാം’, എന്ന് പറയുമ്പോൾ ’ഇപ്പോൾ അദ്ദേഹത്തിന് വേറെ പ്രധാന കാര്യമുണ്ടാകും, അതു കഴിയുമ്പോൾ തീർച്ചയായും സംസാരിക്കും’, എന്ന് ചിന്തിച്ച് ’എപ്പോഴാണ് സമയം കിട്ടുക’, എന്ന് ഞാൻ ശാന്തമായും വിനയത്തോടെയും ചോദിച്ചു മനസ്സിലാക്കും.

ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം.

 

3. ഉദാഹരണം 3

A. ഉദാഹരണം 3 : കൂട്ടുകാരിയുടെ വീട്ടിൽ ഒരു പരിപാടിക്കായി പോകാൻ ഇറങ്ങിയപ്പോൾ അമ്മായിയമ്മ പാത്രങ്ങളെല്ലാം കഴുകി വച്ചിട്ട് പോകാൻ പറഞ്ഞു. അത് കേട്ടപ്പോൾ ഇവർ എന്നോട് അവസാന നിമിഷം പറയുന്നതെന്താ? ആദ്യം തന്നെ പറയാമായിരുന്നല്ലോ? എന്ന പ്രതികരണം മനസ്സിൽ വന്നു.

മനസ്സിൽ പ്രതികരണം വരുമ്പോൾ തുടക്കത്തിൽ ഞാൻ തന്നെയാണ് ശരി എന്ന ചിന്ത വരും. മുമ്പിലുള്ള ആളുടെ തെറ്റ് കാരണമാണ് എന്‍റെ മനസ്സിൽ ഇത്തരം പ്രതികരണം വന്നത് എന്ന് നാം ചിന്തിക്കും. ചുരുക്കത്തിൽ മറ്റുള്ളവരുടെ തെറ്റിനെക്കുറിച്ച് നാം ഒരു ന്യായാധിപനെപോലെ ആകും അതായത് അവരുടെ തെറ്റ് കൃത്യമായി കണ്ടു പിടിക്കും എന്നാൽ നമ്മളെക്കൊണ്ട് തെറ്റു പറ്റിയാൽ നാം ഒരു അഭിഭാഷകനെ പോലെ ആ തെറ്റിനെ ന്യായീകരിക്കുവാൻ ശമ്രിക്കും. പക്ഷേ സംഭവത്തിൽ നിന്നും മാറി നിന്ന് അന്തർമുഖരായി ചിന്തിക്കുമ്പോൾ നമുക്ക് നമ്മുടെ കുറവുകൾ കൃത്യമായി മനസ്സിലാകും. സാധനയുടെ കാഴ്ചപ്പാടിൽ ഉചിതമായ പ്രവർത്തി എന്തെന്നാൽ ആര് എങ്ങനെ പെരുമാറിയാലും നമ്മുടെ പ്രതികരണം ശരി ആയിരിക്കണം എന്നതാണ്.

B. ചിന്താരീതിയെക്കുറിച്ച് വിശദമായി പഠിക്കാം : ഇപ്പോൾ പറഞ്ഞ സംഭവത്തിൽ നമുക്ക് സ്വയം പ്രത്യായനം തയ്യാറാക്കണമെങ്കിൽ അത് എങ്ങനെ ചെയ്യണം, എന്ന് ഇനി നോക്കാം. അതിനു മുമ്പ് ഈ സംഭവം ശരിക്ക് മനസ്സിലാക്കാം. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ അമ്മായിയമ്മ പാത്രങ്ങൾ കഴുകി വച്ചിട്ട് പോകാൻ പറഞ്ഞു. ഇത് കേട്ടപ്പോൾ ദേഷ്യം തോന്നി. കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാനായി തയ്യാറാകുമ്പോൾ നമ്മളോട് വേറെ ഒരു പണിയും പറയരുതെന്ന് നാം പ്രതീക്ഷിക്കുന്നു. പക്ഷേ അമ്മായിയമ്മ എന്തുകൊണ്ട് പാത്രങ്ങൾ കഴുകി വയ്ക്കാൻ പറഞ്ഞു, വെള്ളം സപ്ലൈ നിൽക്കുമോ, അതോ വേറെ വല്ല ബുദ്ധുമുട്ടുമുണ്ടോ എന്ന് നാം മനസ്സിലാക്കിയെടുക്കുന്നതിനു മുമ്പ് നാം തെറ്റിദ്ധരിച്ച് ദേഷ്യപ്പെടുന്നു. അമ്മായിയമ്മ പറഞ്ഞത് സ്വീകരിക്കാൻ പറ്റാത്തതിനു പിന്നിലുള്ള ചിന്ത എന്താണോ അതിൽനിന്നും സ്വഭാവദോഷം നമുക്ക് മനസ്സിലാക്കാം. മറ്റുള്ളവരെ മനസ്സിലാക്കി എടുക്കാതിരിക്കുക എന്ന സ്വഭാവദോഷപ്രകാരം നമുക്ക് ’A-2’ രീതിയിൽ സ്വയം പ്രത്യായനം തയ്യാറാക്കാം.

C. സംഭവത്തെക്കുറിച്ച് വിസ്തരിച്ച് പഠിക്കാം : ഇതിനു മുമ്പ് നാം ചർച്ച ചെയ്തതുപോലെ മനസ്സിൽ വരുന്ന പ്രതികരണങ്ങൾക്കായി ’A-2’ രീതിപ്രകാരം തയ്യാറാക്കിയ സ്വയം പ്രത്യായനമാണ് ഉപയോഗിക്കുക. അതിന്‍റെ നിയമം ഇപ്രകാരമാണ് – ’സംഭവം + ഉചിതമായ കാഴ്ചപ്പാട് + ഉചിതമായ പ്രതികരണം (ചിന്ത അല്ലെങ്കിൽ പ്രവർത്തി)’

സംഭവമാണ് – കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മായിയമ്മ പാത്രങ്ങൾ കഴുകി വയ്ക്കാൻ പറഞ്ഞപ്പോൾ ദേഷ്യം തോന്നി.

ഇതിൽ ശരിയായ കാഴ്ചപ്പാട് എന്താണ്, അമ്മായിയമ്മ എന്തുകൊണ്ട് പാത്രങ്ങൾ കഴുകി വയ്ക്കാൻ പറഞ്ഞു എന്നത് ഞാൻ മനസ്സിലാക്കിയെടുക്കും.

ഉചിതമായ പ്രവർത്തി എന്താണ് – എനിക്ക് പാത്രങ്ങൾ കഴുകി വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ട് ഞാൻ അവരോട് പറഞ്ഞ് വേറെ എന്ത് ചെയ്യാൻ പറ്റും എന്നത് ചർച്ച ചെയ്യും.

D. സ്വയം പ്രത്യായനം : ഇനി നമുക്ക് ഈ ഉദാഹരണത്തിന് സ്വയം പ്രത്യായനം തയ്യാറാക്കാം.

കൂട്ടുകാരിയുടെ വീട്ടിൽ പോകാനായി തയ്യാറാകുന്ന സമയത്ത് അമ്മായിയമ്മ പാത്രങ്ങൾ കഴുകി വയ്ക്കാൻ പറയുമ്പോൾ, ’ഈ സമയത്ത് എന്തു കൊണ്ട് പാത്രങ്ങൾ കഴുകാൻ പറയുന്നു’, എന്ന കാര്യം ഞാൻ ആദ്യം മനസ്സിലാക്കി എടുക്കണം എന്ന് ചിന്തിക്കുകയും അമ്മായിയമ്മയോട് വിനയത്തോടെ കാര്യം ചോദിച്ച് മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്താൻ ശമ്രിക്കും.

നമ്മുടെ ചിന്താരീതി അല്ലെങ്കിൽ കാഴ്ചപ്പാട് എപ്പോഴും ശരി തന്നെയായിരിക്കും എന്ന് ചിന്തിക്കുന്നത് ഒരു വലിയ തെറ്റാണ്. നമ്മുടെ മനസ്സിലെ പ്രതികരണം കാരണം നമുക്കോ മറ്റുള്ളവർക്കോ ബുദ്ധിമുട്ട് ആകുന്നുണ്ടെങ്കിൽ എവിടെയോ നമ്മളിലുള്ള ന്യൂനത കാരണമാണ് എന്നു നാം മനസ്സിലാക്കണം. സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയിൽ നാം ഈ അനുചിതമായ പ്രതികരണങ്ങളെ മറി കടന്ന് പോസിറ്റിവ് അല്ലെങ്കിൽ ഉചിതമായ പ്രതികരണം മനസ്സിൽ വരുത്തുന്നതിനായി പ്രയത്നിക്കണം. മറ്റുള്ളവരെയും സാഹചര്യത്തെയും മാറ്റാൻ ശമ്രിക്കുന്നതിനു പകരം സ്വയം മാറുക, എന്നതാണ് പ്രക്രിയയുടെ കേന്ദ്രബിന്ദു.

ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം.

4. ഉദാഹരണം 4

A. ഉദാഹരണം 4 : ആകാശ് ഓഫീസിൽനിന്നും ഇറങ്ങിയപ്പോൾ ട്രാഫിക്കിൽ പെട്ട് വീട്ടിലെത്താൻ വൈകി. ഭാര്യ എന്തുകൊണ്ട് ഇത്ര വൈകി എന്നു ചോദിച്ചപ്പോൾ ദേഷ്യം വന്നു. ഭാര്യയോട് ’നീ വീട്ടിൽ തന്നെയിരിക്കുകയല്ലേ? നിനക്ക് എന്‍റെ ബുദ്ധിമുട്ടുകൾ മനസ്സിലാവില്ല?’, എന്ന് ദേഷ്യത്തിൽ പറഞ്ഞു.

B. സ്വയം പ്രത്യായനം : ഇനി നമുക്ക് നിയമപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കാം. A-2 സ്വയം പ്രത്യായനം തയ്യാറാക്കേണ്ട രീതിയിലെ നിയമം ഇപ്രകാരമാണ് – ’സംഭവം + ഉചിതമായ കാഴ്ചപ്പാട് + ഉചിതമായ പ്രതികരണം (ചിന്ത അല്ലെങ്കിൽ പ്രവർത്തി)’

ഈ നിയമപ്രകാരം ഈ സംഭവത്തിൽ സ്വയം പ്രത്യായനം ഇപ്രകാരം തയ്യാറാക്കാം –

വീട്ടിൽ വൈകി ചെല്ലുന്ന സമയത്ത് ’എന്തുകൊണ്ട് ഇത്ര വൈകി’ എന്ന ഭാര്യയുടെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വരുമ്പോൾ, അവൾ എന്നെക്കുറിച്ച് ചിന്തിച്ച് ആകുലയാകുന്നതു കാരണമാണ് ചോദിക്കുന്നത് എന്ന് മനസ്സിലാക്കി ശാന്തതയോടെ വൈകി എത്തിയതിന് കാരണം അവളോട് പറയും.

ഇപ്രകാരം A-2 രീതിയിൽ സ്വയം പ്രത്യായനം നൽകി നമുക്ക് അനുചിതമായ പ്രതികരണങ്ങളെ ഉചിതമാക്കി മാറ്റുവാൻ കഴിയും. ഇതിലൂടെ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം നന്നാകും. മാനസിക സമ്മർദ്ദവും കുറയും.