ധർമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം എന്തെന്നാൽ മനുഷ്യൻ ഷട്രിപുക്കളെ (ആറ് ശത്രുക്കളെ) ഇല്ലാതാക്കണം. കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം ഈ ഷട്രിപുക്കൾ മനുഷ്യനെ സ്വസ്ഥതയോടെ ഇരിക്കാൻ അനുവദിക്കില്ല. ഇവയ്ക്കൊപ്പം മറ്റു പല ദുർഗുണങ്ങളും മനുഷ്യനിൽ വരും. അതിനാൽ മനുഷ്യൻ ദുഖിതനും സമ്മർദത്തിലും ആകും. ജീവിതം ആനന്ദത്തോടുകൂടി നയിക്കണമെങ്കിൽ നമ്മളിലുള്ള ദുർഗുണങ്ങൾ അതായത് സ്വഭാവദോഷങ്ങൾ ഇല്ലാതാക്കണം. സ്വഭാവദോഷങ്ങൾ എന്നു വച്ചാൽ ദേഷ്യം, അലസത, അനാവശ്യമായി ചിന്തിക്കുക, കള്ളം പറയുക, ആത്മപ്രശംസ, അപശബ്ദങ്ങൾ പറയുക, വെപ്രാളം, ധനം അമിതമായി ചിലവഴിക്കുക മുതലായ പല ദുർഗുണങ്ങൾ. ഇത് മാറ്റേണ്ടത് എങ്ങനെ എന്നതിന്‍റെ വളരെ എളുപ്പവും അതുല്യവുമായ പ്രക്രിയ സനാതൻ സംസ്ഥയുടെ സ്ഥാപകനായ പരാത്പര ഗുരു ഡോ. ആഠവലെജി വളരെ ലളിതമായ ഭാഷയിൽ പഠിപ്പിച്ചിട്ടുണ്ട്. ഇത് പ്രാവർത്തികമാക്കിയ പലരും ആനന്ദത്തോടുകൂടി ജീവിതം നയിക്കുന്നു. അവരുടെ മാനസിക പിരിമുറുക്കം കുറഞ്ഞു. ഇന്നും ഭാരതത്തിലും വിദേശത്തും സാധന ചെയ്യുന്ന എത്രയോ സാധകർ ഈ പ്രക്രിയ ചെയ്യുന്നു. ’സ്വഭാവദോഷങ്ങൾക്ക് മരുന്നില്ല’, എന്നു പറയാറുണ്ടല്ലോ, പക്ഷേ പരാത്പര ഗുരു ഡോ. ആഠവലെജി സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുവാനായി തയ്യാറാക്കിയ പ്രക്രിയ പ്രാവർത്തികമാക്കിയാൽ വ്യക്തിയുടെ സ്വഭാവത്തിൽ നല്ല മാറ്റം കൊണ്ടു വരാൻ പറ്റും.
ആദ്യം നമുക്ക് സ്വഭാവം എന്നു വച്ചാൽ എന്താണ് എന്നത് മനസ്സിലാക്കാം. സമൂഹത്തിൽ പെരുമാറുമ്പോൾ പല ആളുകളുമായി ഇടപഴകേണ്ടി വരും. പക്ഷേ അതിലെ ഏതെങ്കിലും രണ്ടു പേരുടെ സ്വഭാവം ഒരു പോലെയാണോ? അല്ല. എത്ര ആളുകളുണ്ടോ അത്ര തന്നെ പ്രകൃതിഗുണങ്ങളുണ്ട്. ഒരാളുടെ സ്വഭാവം ശാന്തമാണെങ്കിൽ മറ്റൊരാളുടെ സ്വഭാവം വാചാലമായിരിക്കും. ഒരുത്തൻ ദേഷ്യമുള്ളത്, മറ്റൊരുത്തൻ സ്നേഹമുള്ളതും, ചിലർ ധൈര്യമുള്ളവർ, ചിലർ ഭയപ്പെടുന്നവർ, ചിലർ മറ്റുള്ളവരെ സഹായിക്കുന്നവർ എന്നാൽ ചിലർ മറ്റുള്ളവരെ ചതിക്കുന്നവർ, ഇത്തരം പല സ്വഭാവക്കാരുമുണ്ടാകും. സ്വഭാവം എന്നു വച്ചാൽ എന്താണ് ? നമ്മുടെ പ്രവർത്തിയിലൂടെ അല്ലെങ്കിൽ സംസാരത്തിലൂടെ നമ്മുടെ ആന്തരിക മനസ്സിലെ സംസ്കാരങ്ങൾ പ്രകടമാകുന്നു. അതിനെയാണ് നമ്മുടെ സ്വഭാവമെന്നു പറയുന്നത്. ഉദാ. ഒരാൾ മറ്റുള്ളവരോട് സ്വയമായി സംസാരിക്കുന്നു, കൂട്ടുകൂടുന്നു എങ്കിൽ അവന് ’പെട്ടെന്ന് മറ്റുള്ളവരുമായി ഇടപഴകുന്ന’ സ്വഭാവക്കാരനാണ് എന്നു നാം പറയുന്നു. സ്വഭാവം എന്നാൽ അവന്‍റെ പ്രകൃതിഗുണം, ചിത്തവൃത്തി. ഒരു വ്യക്തിക്ക് നിസ്സാര കാര്യങ്ങളിൽ ദേഷ്യം വരുന്നുണ്ടെങ്കിൽ അവൻ ശുണ്ഠിയുള്ള സ്വഭാവമാണ് എന്നു നാം പറയുന്നു. ചിലരുടെ സ്വഭാവത്തിലെ ഇത്തരം ലക്ഷണങ്ങൾ പലവട്ടം പ്രകടമാകുകയും ഈ വ്യക്തി എന്നു വച്ചാൽ ആ സ്വഭാവം എന്ന ഒരു ഉപമ തന്നെ വരും. അന്തഃകരണത്തിലെ സംസ്കാരങ്ങളാണ് വ്യക്തിയുടെ ചിത്തവൃത്തി അതായത് സ്വഭാവമായി മാറുന്നത്. സംസ്കാരങ്ങളിൽനിന്നാണ് മനസ്സിൽ വിചാരങ്ങൾ വരുന്നതും ഈ വിചാരങ്ങളുടെ അടിസ്ഥാനത്താണ് വ്യക്തി ശരിയോ തെറ്റോ ആയ പ്രവർത്തികൾ ചെയ്യുന്നത്.
നമ്മുടെ മനസ്സിലുള്ള സംസ്കാരങ്ങളാണ് നമ്മുടെ സ്വഭാവം. നല്ല സംസ്കാരങ്ങളെ ഗുണങ്ങൾ എന്നും ചീത്ത സ്വഭാവങ്ങളെ സ്വഭാവദോഷങ്ങൾ എന്നും പറയുന്നു. ഏതെങ്കിലും സ്വഭാവം കാരണം ആ വ്യക്തിയുടെ വ്യക്തിഗത ജീവിതത്തിലും മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുന്നുണ്ടെങ്കിൽ അതിനെ ആ വ്യക്തിയുടെ സ്വഭാവദോഷം എന്നു പറയുന്നു. ആധ്യാത്മിക ഭാഷയിൽ ’ഷട്രിപുക്കൾ’ (ആറ് ശത്രുക്കൾ) എന്നു പറയുന്നതും ഇതു തന്നെയാണ്. ഓരോ വ്യക്തിയിലും കുറവും കൂടുതലും അളവിൽ ഈ ദോഷങ്ങൾ ഉണ്ടാകുന്നു.
ഷട്രിപുകളിലെ ഏതെങ്കിലും ഒന്ന് പ്രബലമായാൽ മറ്റ് അഞ്ചെണ്ണവും കാര്യക്ഷമം ആകും. ഇതിന്‍റെ ഒരു ഉദാഹരണം നോക്കാം. ഒരു സ്ത്രീയിൽ ’മോഹം’ എന്ന ദോഷം പ്രബലം ആയിരുന്നു. അതു കാരണം അവൾക്ക് സ്വർണാഭരണങ്ങളോട് വളരെയധികം ആസക്തി ഉണ്ടായിരുന്നു. അവളുടെ അയൽപ്പക്കത്ത് താമസിക്കുന്ന സ്ത്രീ ഒരിക്കൽ സ്വർണത്തിന്‍റെ മാല ഇട്ടിരുന്നു. അതു കണ്ടപ്പോൾ ’എനിക്കും ഇതുപോലുള്ള ഹാരം തന്നെ വേണം’ എന്ന ’കാമം’ അതായത് തീവ്രമായ ആഗ്രഹം ഉണ്ടായി. അവൾ അവളുടെ ഭർത്താവിനോട് പറഞ്ഞു. അവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ’എനിക്ക് സ്വർണമാല വാങ്ങാൻ പറ്റില്ല’, എന്ന് ഭർത്താവ് അവളോട് പറഞ്ഞു. അതു കേട്ടപ്പോൾ അവൾക്ക് ’ക്രോധം’ അതായത് ദേഷ്യം തോന്നി. അതു കാരണം അവളുടെ ഭർത്താവ് കടം വാങ്ങി, മാല വാങ്ങി കൊണ്ടു വന്നു. മാല കിട്ടിയപ്പോൾ അവൾ അത് ധരിച്ച് എല്ലാവരുടെയും മുമ്പിൽ നടന്നു കാണിച്ചു. ഇതിൽ നിന്നും അവളിൽ മദം (ഗർവം) ഉണ്ടായി. കുറച്ചു കാലം കഴിഞ്ഞപ്പോൾ അയൽപ്പക്കത്തെ സ്ത്രീയുടെ കൈയിൽ സ്വർണ്ണ വള കണ്ടു. അന്നേരം എനിക്കും അതുപോലുള്ള വള വേണം എന്ന ’ലോഭം’ (അത്യാർത്തി) അവളുടെ മനസ്സിലുണ്ടായി. സ്വർണ മാല കടമെടുത്തു വാങ്ങിയതിനുശേഷം ഇനി വീണ്ടും സ്വർണത്തിന്‍റെ വളയും കൂടി വാങ്ങുവാൻ ഭർത്താവ് സമ്മതിച്ചില്ല. അതു കാരണം അവൾക്ക് അയൽപ്പക്കത്തെ സ്ത്രീയോട് ’മത്സരം’ തോന്നി തുടങ്ങി. ഇതിൽനിന്നും എന്തു മനസ്സിലാകുന്നു? ഷട്രിപുക്കളിൽനിന്നും ഏതെങ്കിലും ഒരെണ്ണം പ്രബലമാണെങ്കിൽ സ്ഥിതി അനുസരിച്ച് മറ്റഞ്ചെണ്ണവും പ്രാവർത്തികം ആകും. അതിനാൽ ഒരു രിപുവിനെപ്പോലും കാര്യക്ഷമം ആക്കുവാൻ അനുവദിക്കരുത്. ഈ കണ്ട ഉദാഹരണം പോലുള്ള പല സംഭവങ്ങളും നമ്മുടെ നിത്യ ജീവിതത്തിൽ നാം അനുഭവിക്കുന്നുണ്ടാകും. എല്ലാ ഗുരുക്കന്മാരും ഷട്രിപുക്കളെ മനുഷ്യന്‍റെ ശത്രുക്കളായാണ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ സാധന ചെയ്ത് നമുക്ക് ഇവയ്ക്കുമേൽ നിയന്ത്രണം ചെലുത്താൻ കഴിയും.
സ്വഭാവദോഷങ്ങൾ കാരണം വ്യക്തിയടെ ജീവിതം സമ്മർദമുള്ളതായി മാറും. സ്വഭാവദോഷങ്ങൾ കാരണം ശാരീരികം, മാനസികം, ആധ്യാത്മികം എന്നീ നിലകളിൽ പല ദുഷ്പരിണാമങ്ങളും ഉണ്ടാകും. ശാരീരിക നിലയിൽ എന്തെല്ലാം ദുഷ്പരിണാമങ്ങൾ ഉണ്ടാകുന്നു? ഒരു വ്യക്തി എപ്പോഴും വ്യാകുലപ്പെടുന്നുണ്ടെങ്കിൽ അതിന്‍റെ ദുഷ്പരിണാമം അവന്‍റെ ശരീരത്തിന്മേല്‍ ഉണ്ടാകും. അവന് പിത്തം, അൾസർ, ശ്വാസംമുട്ടൽ, ഹൃദ്രോഗങ്ങൾ, ഹൈ ബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള അസുഖങ്ങൾ വരുന്നു. മാനസിക തലത്തിൽ എന്തെല്ലാം ദുഷ്പരിണാമങ്ങള്‍ ഉണ്ടാകുന്നു. സ്വഭാവദോഷങ്ങൾ കാരണം നിരാശ, ആത്മവിശ്വാസം കുറയുക, മറവി, ഷിസോഫ്രെനിയ മുതലായ മാനസിക അസുഖങ്ങൾ ഉണ്ടാകുന്നു. സ്വഭാവദോഷങ്ങൾ എത്ര അധികമാണോ അത്രയധികം സമ്മർദം മനസ്സിനു മേൽ ഉണ്ടാകും. നിസ്സാര കാര്യങ്ങളും ഇത്തരം വ്യക്തിയിൽ വലിയ സമ്മർദം ഉളവാക്കും. സ്വഭാവദോഷങ്ങളുമായി സംഘർഷം ചെയ്യുന്നതിൽ മനസ്സിന്‍റെ ശക്തിയും ഊർജ്ജവും ചിലവായി പോകുന്നു. അതു കാരണം പെട്ടെന്ന് ക്ഷീണിക്കുകയും നിരുത്സാഹം ഉണ്ടാകുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കത്തിൽ നിന്നും മോചനത്തിനായി പലരും പുകവലി, മദ്യപാനം, മയക്കു മരുന്ന് ഇവയുടെ സഹായം തേടുന്നു. പക്ഷേ ഇതിലൂടെ മാനസിക പിരിമുറുക്കത്തിൽനിന്നും താൽകാലികമായി ഒരു മോചനം കിട്ടുന്നു എന്നല്ലാതെ പ്രശ്നങ്ങൾ ഇനിയും കൂടുകയേയുള്ളു. ഇതെല്ലാം നോക്കിയാൽ ഭൌതിക ജിവിതത്തിലും സന്തോഷം വേണമെങ്കിൽ നമ്മളിലുള്ള സ്വഭാവദോഷങ്ങൾ തന്നെ മാറ്റണം.
ആധ്യാത്മിക തലത്തിലും സ്വഭാവദോഷങ്ങൾ കാരണം നഷ്ടങ്ങളേയുള്ളു. ഏതൊരു യോഗമാർഗത്തിലൂടെ സാധന ചെയ്താലും നമ്മളിലുള്ള സ്വഭാവദോഷങ്ങളും അഹംഭാവവും കുറച്ചില്ലെങ്കിൽ ആധ്യാത്മിക ഉന്നതി അസാധ്യമാണ്. ഉദാ. ധ്യാനയോഗപ്രകാരം സാധന ചെയ്യുന്ന വ്യക്തി ധ്യാനത്തിലിരിക്കാൻ എത്ര തന്നെ ശമ്രിച്ചാലും മനസ്സിലുള്ള സ്വഭാവദോഷങ്ങളും സംസ്കാരങ്ങൾ ഉള്ളിടത്തോളം അവന്‍റെ മനസ്സിൽ അനവധി വിചാരങ്ങൾ വന്നുകൊണ്ടേയിരിക്കും. അത് കാരണം ധ്യാനത്തിൽ മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയില്ല. തെറ്റകുൾ കാരണം സാധനയുടെ ശക്തി ചിലവായി പോകും. അതു കാരണം വ്യക്തിയുടെ ആധ്യാത്മിക ഉന്നതി ആകില്ല. ഉദാഹരണത്തിന് നുണ പറഞ്ഞാൽ 30 മാല ജപം പാഴായി പോകും. അതു കാരണം സാധന ചെയ്യുമ്പോൾ നാമജപത്തിന് എത്ര പ്രാധാന്യം ഉണ്ടോ അത്ര തന്നെ പ്രാധാന്യം സ്വഭാവദോഷങ്ങൾ മാറ്റുന്നതിനുമുണ്ട്. ഒരു ബക്കറ്റിൽ ഓട്ടയുണ്ടെങ്കിൽ അതിൽ ഒരിക്കലും വെള്ളം നിറച്ചു വയ്ക്കാൻ കഴിയില്ല. ഓട്ട മൂടിയാൽ മാത്രമേ അതിൽ വെള്ളം നിറഞ്ഞ് കിടക്കുകയുള്ളൂ. അതുപോലെ വ്യക്തിയുടെ സ്വഭാവദോഷങ്ങളുടെ രൂപത്തിലുള്ള ഓട്ടകളെ മൂടാതെ സാധനയുടെ രൂപത്തിലുള്ള വെള്ളം നിറയ്ക്കാൻ കഴിയില്ല.
ഇന്ന് വ്യക്തിത്വ വികാസത്തിന്‍റെ പേരിൽ പ്രത്യേകിച്ചും ചെറുപ്പക്കാർ വലിയ തുക ഫീസ് കൊടുത്ത് അതിനുള്ള കോഴ്സുകളിൽ ചേരുന്നതായി കാണാം. Personality Development ഇത് ഇന്ന് മിക്ക വലിയ കമ്പനികളിലും നടത്തുന്ന പരിശീലനമാണ്. ഇതിലൂടെ അവരുടെ ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസവും നൈപുണ്യവും വർധിച്ച് ജോലിയിലെ തെറ്റുകൾ കുറയും. പല കമ്പനികളിലും Soft skills (അനൌദ്യോഗിക നൈപുണ്യം) അതായത് മറ്റുള്ളവരോട് പെരുമാറുന്ന രീതി പഠിപ്പിക്കുന്നു. പക്ഷേ ഇവിടെയെല്ലാം തെറ്റായ പെരുമാറ്റത്തിനു മൂല കാരണമായ സ്വഭാവദോഷങ്ങളെ മാറ്റുന്നതിനായി പ്രയത്നിക്കുന്നില്ല മറിച്ച് ബാഹ്യമായ ചില താൽകാലിക കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്നു. നിത്യ ജീവിതത്തിൽ ഒരു പ്രവർത്തി ചെയ്യുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കാനും സാഹചര്യങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനും പഠിക്കണം. അതിനായി വിനയം, പ്രതിഫലം ആഗ്രഹിക്കാതിരിക്കുക, വിവേകം, നിസ്വാർഥത, പ്രതികൂല സ്ഥിതിയെ നേരിടുമ്പോൾ പോസിറ്റിവ് ആയി ചിന്തിച്ച് സുസ്ഥിരമായ മനസ്സോടെയും വിവേക ബുദ്ധിയോടെയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് തന്നിൽ വികസിപ്പിച്ചെടുക്കണം. ഇത് സാധിക്കുന്നതിനായി, സ്വഭാവത്തിന്‍റെ ആഴത്തിൽ പോയുള്ള നിരീക്ഷണവും ആധ്യാത്മിക തലത്തിലുള്ള പ്രയത്നങ്ങളും വേണം. സാധന ചെയ്യുമ്പോൾ ബുദ്ധി സാത്ത്വികം ആയിക്കൊണ്ടിരിക്കും, സ്വഭാവദോഷങ്ങളുടെ അളവും കുറയും. അതിലൂടെ വ്യക്തിത്വ വികാസം തനിയെ ആകുകയും ചെയ്യും. യഥാർഥത്തിൽ സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയുടെ ഒരു ഉപോൽപന്നം (By-product) തന്നെയാണ് ’വ്യക്തിത്വ വികാസം’ എന്നു വേണമെങ്കിൽ പറയാം. വ്യക്തിയിലെ ദോഷങ്ങളെ ഇല്ലാതാക്കി അവന്‍റെ ചിത്തത്തിൽ അതായത് ഉപബോധ മനസ്സിൽ സദ്ഗുണങ്ങളുടെ സംസ്കാരം തയ്യാറാക്കുക എന്നതിനെയാണ് ’സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയ’ എന്നു പറയുന്നത്. അപ്പോൾ ഇത്തരം ഒരു പ്രക്രിയ താങ്കൾക്കും പഠിക്കുവാൻ ഇഷ്ടപ്പെടുമോ? അടുത്ത സത്സംഗം മുതൽ ഈ പ്രക്രിയ നമുക്ക് എങ്ങനെ ചെയ്യണം എന്നതു പഠിക്കാം.