ആരോഗ്യകരമായ ഉറക്കത്തിന് വേണ്ടിയുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ

1. ലളിതമായ പ്രതിവിധികൾ

A. കൺപോളകൾ അടച്ച് അതിനു മുകളിൽ നെയ്യിൽ വഴറ്റിയ ജാതിക്ക പുരട്ടുക.

B. ഉള്ളങ്കൈയും കാൽപാദവും ഓടിന്‍റെ പാത്രം ഉപയോഗിച്ച് എണ്ണയോ നെയ്യോ തേച്ച് ഉരയ്ക്കുക.

C. 250 മി.ലീ. മല്ലിയില നീരിലേക്ക് 250 ഗ്രാം കൽക്കണ്ടം ചേർക്കുക. ഇത് ചെറിയ തീയിൽ വച്ച് തിളപ്പിച്ച്  ഒരു സിറപ്പ് ആക്കി മാറ്റുക. എല്ലാദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ സിറപ്പിൽ നിന്നും കുറച്ചെടുത്ത് വെള്ളവും ചേർത്ത് കലക്കി കുടിക്കുക.

D. ഇളം ചൂടുള്ള 200 ml എരുമ പാലിൽ കൽക്കണ്ടം ചേർത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. ഓരോ സ്പൂൺ വീതം സാവധാനം കുടിക്കുക, മുഴുവനും വേഗത്തിൽ കുടിച്ച് തീർക്കരുത്. ദിവസം മുഴുവനും ഉണ്ടാവുന്ന ക്ഷീണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

E. ഉള്ളി ചെറുതായി അരിഞ്ഞ് തൈര് ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കഴിക്കുക. ആസ്മ  ഉള്ളവർ ഈ പരിഹാരം ചെയ്യരുത്.

F.  അത്താഴത്തിനു ശേഷം രണ്ട് ടീസ്പൂൺ വറ്റിച്ച പാലും ഒരു ഗ്ലാസ് ചൂടുള്ള പാലും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത മിശ്രിതം കുടിക്കുക.  വറ്റിച്ച പാൽ ദഹിക്കാൻ പ്രയാസമുള്ളതിനാൽ ദഹനക്കേട് ഉള്ളവർ ഇത് ചെയ്യാതിരിക്കുക.

2. മറ്റ് രോഗ ലക്ഷണങ്ങൾ മൂലം ഉറക്കമില്ലായ്മ
ഉണ്ടാകുമ്പോൾ ചെയ്യേണ്ട പ്രതിവിധികൾ

2 A. വാതത്തിന്‍റെ വർദ്ധനവ് മൂലം ഉണ്ടാകുന്ന തലകറക്കം

അക്കിക്കറുകയുടെ  വേരിന്‍റെ  സത്ത്‌  നുകർന്നുകൊണ്ട്  ഉറങ്ങുക.

2 B. കാഴ്ചക്കുറവ്

ഒരു ലിറ്റർ ചുക്ക എലക്കറിയുടെ (അൽപം പുളിയുള്ള പാലക്) ഇലകളൂടെ രസം എടുക്കുക. ഇതിൽ 250ml ആവണക്കെണ്ണ ചേർത്ത്, അതിൽ എണ്ണ മാത്രം അവശേഷിക്കുന്നത് വരെ തിളപ്പിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഒരു ടീസ്പൂൺ തലയോട്ടിയിൽ തേക്കുക കൂടാതെ ഓരോ  തുള്ളി വീതം ഓരോ കണ്ണിലും ഇറ്റിക്കുക. ഇത് കണ്ണുകളുടെ  ക്ഷീണം  കുറച്ച് ആരോഗ്യകരമായ ഉറക്കം പ്രദാനം ചെയ്യും.

2 C. പിത്തം വർദ്ധിക്കുക

2 C 1. പിത്തം വർദ്ധിച്ചതിനാൽ വയറ്റിൽ അനുഭവപ്പെടുന്ന അസ്വസ്ഥത

ഉറങ്ങുന്നതിനു മുമ്പ് ഒരു കപ്പ് പാടയോടു കൂടിയ പാൽ സാവധാനം കുടിക്കുക. ഇത്  ദിവസവും ചെയ്യാൻ പാടില്ല.

2 C 2. പിത്തം വർദ്ധിച്ചതു കാരണം തല ചുറ്റൽ

ഒരു പഴുത്ത തണ്ണിമത്തൻ രണ്ടായി മുറിച്ച് അതിൽനിന്നും   ഭക്ഷ്യയോഗ്യമായ ഭാഗം ചുരണ്ടി മാറ്റുക. ഇത് തണുത്ത വെള്ളത്തിൽ കുതിർത്തു വയ്ക്കുക എന്നിട്ട് ആ പുറം തൊണ്ട് ഒരു തൊപ്പി പോലെ തലയിൽ  വയ്ക്കുക. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ ഇത് വയ്ക്കുക.  ഓരോ മണിക്കൂർ കൂടുംബോഴും ഇത് മാറ്റി വെള്ളതിൽ ഇട്ട് അതിൽ ഇട്ട് വച്ചിരിക്കുന്ന മുറി തലയിൽ വയ്ക്കുക.

2 D.  മാനസിക ലക്ഷണങ്ങൾ

2 D 1. മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ക്ഷീണം (തളർച്ച)

A. ഒരു ടീസ്പൂൺ ഉള്ളിനീരും 4 നുള്ള് വയമ്പ് പൊടിയും  ഒരു ടീസ്പൂൺ പഞ്ചസാരയും ചേർന്ന മിശ്രിതം അത്താഴത്തിനുശേഷം ഉടനെ സേവിക്കുക. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും സഹായിക്കുന്നു.

B. അഞ്ചു ഗ്രാം ചീസ്, 3 ബദാം, ഒരു ടീസ്പൂൺ തേൻ ഇവ ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപ് സേവിക്കുക. ഇത് മൂന്നാഴ്ച തുടരുക. ദഹനശക്തി കുറവുള്ളവർ  ഈ പരിഹാരം ചെയ്യരുത്. ഈ പരിഹാരം ഓർമശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

2 D 2. മാനസിക സമ്മർദ്ദം

A. ഉറങ്ങുന്നതിനു മുമ്പ് കാൽ ടീസ്പൂൺ കറുവപ്പട്ടയുടെ പൊടിയും ഒരു ടീസ്പൂൺ ജാതിക്ക അരച്ചതും ചേർത്ത് സേവിക്കുക. ഇത് കാപ്പിയുടെ കൂടെയും സേവിക്കാവുന്നതാണ്.  ഈ പരിഹാരം തുടർച്ചയായി 7 ദിവസം ചെയ്യുക എന്നിട്ട് മൂന്ന് ദിവസത്തേക്ക് നിർത്തുക.

B. ഉറങ്ങുന്നതിനു മുമ്പ് ഒന്നോ രണ്ടോ ടീസ്പൂൺ ഏലക്കാപൊടിയും ഒരു ടീസ്പൂൺ ജാതിക്ക പേസ്റ്റും  കാപ്പിയുടെ കൂടെ സേവിക്കുക. കുറഞ്ഞ ലൈംഗികാഭിലാഷം, ക്ഷോഭം, ശബ്ദത്തോടുള്ള അസഹിഷ്ണുത തുടങ്ങിയ ലക്ഷണങ്ങളിൽ ഇത് സഹായിക്കുന്നു.

കുറിപ്പ്

1. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ സേവിച്ചതിനു ശേഷം  ഒന്നും തന്നെ കഴിക്കരുത്. വെള്ളം കൊണ്ട് വായ്‌  കുലുക്കുഴിയുക മാത്രം ചെയ്യുക.

2. ജാതിക്ക ദിവസവും  കഴിക്കരുത് അത് ഒരു ശീലമായി മാറും.

– വൈദ്യ മേഘരാജ് മാധവ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ

(സന്ദർഭം : ‘ശാരീരിക രോഗങ്ങൾക്കുള്ള വീട്ടുവൈദ്യങ്ങൾ’ എന്ന വിഷയത്തിൽ സനാതൻ സംസ്ഥയുടെ ഗ്രന്ഥങ്ങളുടെ പരമ്പര.)

സാധകരോടും വായനക്കാരോടും ഉള്ള അഭ്യർത്ഥന

താങ്കൾക്ക് അലോപ്പതി മരുന്നുകളിൽ നിന്ന് ആശ്വാസം ലഭിക്കാതിരിക്കുകയും ആയുർവേദ പരിഹാരങ്ങളിലൂടെ രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്തിട്ടുണ്ടെങ്കിൽ, ദയവായി ഇതിന്‍റെ വിശദ വിവരം വൈദ്യ മേഘരാജ് പരാഡ്കറിന് അയയ്ക്കുക.

തപാൽ വിലാസം : 24 / ബി, സനാതൻ ആശ്രമം, രാമനാഥി, ബാന്ദിവഡെ, പോണ്ട, ഗോവ 403401

അല്ലെങ്കിൽ ഇനിപ്പറയുന്ന ഫോർമാറ്റിൽ [email protected] ൽ ഇമെയിൽ ചെയ്യുക.

1. അസുഖത്തിൻറെ പേര്

2. അസുഖത്തിൻറെ ലക്ഷണങ്ങൾ

3. അലോപ്പതി ചികിത്സയുടെ കാലയളവ്

4.  ആയുർവേദ പരിഹാരത്തിലൂടെ രോഗമുക്തി നേടുവാൻ എടുത്ത കാലയളവ്

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം