ഈ സത്സംഗത്തിൽ നമുക്ക് നാമജപം കൂടുതൽ നന്നായി ആകുന്നതിനായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
1. ജപം എഴുതുക
പ്രാഥമിക നിലയിലെ സാധകർക്ക് ജപം എഴുതുന്നത് കൂടുതൽ ഗുണകരമായിരിക്കും. ഇനി നമുക്ക് ഇതിനെക്കുറിച്ച് മനസ്സിലാക്കാം. നമ്മൾ ജപിക്കുന്ന നാമം ഒരു പുസ്തകത്തിൽ എഴുതുക. നാമം ജപിച്ചതിനുശേഷം അതൊരു പുസ്തകത്തിൽ എഴുതുക എന്നിട്ട് അത് വായിക്കുക. ഇങ്ങനെ ഈ രീതിയിൽ മൂന്നു തവണ നാമജപം ആകുന്നു. ഇത്തരം നാമജപത്തിലൂടെ നമ്മുടെ കണ്ണുകളും കൈയും ബുദ്ധിയും മനസ്സും എല്ലാം നാമത്തിൽ മുഴുകുന്നു. നാമജപം എഴുതുമ്പോൾ മനസ്സ് ചിന്തകളിലേക്ക് പോകാനുള്ള സാധ്യത കുറയുന്നു. നാമജപം എഴുതിയ പുസ്തകങ്ങൾ വീട്ടിൽ വയ്ക്കുന്നതിലൂടെ വീട്ടിലെ വാസ്തുവും ശുദ്ധമാകുന്നു.
നാമജപത്തിൽ മനസ്സിന് അഭിരുചി ഉണ്ടാകണമെങ്കിൽ എഴുതുന്നത് തുടക്കത്തിൽ സഹായകരമായിരിക്കും എന്നാൽ അടുത്ത പടിയിൽ കുറച്ച് ഉച്ചത്തിൽ ജപിക്കുകയും പിന്നീട് മനസ്സിൽ ജപം തനിയെ ആകാൻ തുടങ്ങുമ്പോൾ മുമ്പോട്ടുള്ള പടികളിലേക്ക് പോകുക.
2. നാമജപത്തിലെ പടികൾ
A. വൈഖരി വാണി
നാമജപം എഴുതുന്നതു പോലെ നമുക്ക് വൈഖരി വാണിയിൽ ജപിക്കുകയും ചെയ്യാം. വൈഖരിയിൽ ജപിക്കുക എന്നു വച്ചാൽ കുറച്ചു ഉച്ചത്തിൽ ജപിക്കുക. ഇത് മനസ്സിനെ ജപത്തിൽ ഏകാഗ്രമാക്കാൻ സഹായകരമായിരിക്കും. പ്രാണായാമത്തിന്‍റെ ഗുണവും ഇതിലൂടെ ലഭിക്കും. ഉച്ചത്തിൽ ജപിക്കുമ്പോൾ അതിൽനിന്നും ഉണ്ടാകുന്ന ധ്വനിതരംഗങ്ങൾ വാസ്തുവിനെ സാത്ത്വികമാക്കുന്നു. ഈ ജപം കേൾക്കുന്ന മറ്റു കുടുംബാംഗങ്ങളുടെ മനസ്സിലും ഭഗവാനോടുള്ള ഭക്തിഭാവം ഉൽപന്നമാകുന്നു.
വൈഖരി നാമജപത്തിന് പല പരിമിതികളുമുണ്ട്. ഉച്ചത്തിൽ ജപിക്കുന്നതു കൊണ്ട് മനസ്സ് നിർവിചാരാവസ്ഥയിൽ പോകുകയില്ല. ആത്മീയ ഉന്നതിയുടെ ലക്ഷണമാണ് മനസ്സിന്‍റെ നിർവിചാരാവസ്ഥ. നാമജപത്തിന്‍റെ അടുത്ത പടികൾ മനസ്സിലാക്കാം. വൈഖരി, മധ്യമ, പശ്യന്തി, പരാ എന്നിങ്ങനെയാണ് ഈ നാല് തലങ്ങൾ.
B. മധ്യമ വാണി
തനിയെ ആകുന്ന നാമജപമാണ് മധ്യമ വാണിയിലെ നാമജപം. വൈഖരി വാണി, പശ്യന്തി വാണി ഇവയ്ക്കു മധ്യേയുള്ളതായതിനാലാണ് ഇതിനെ മധ്യമ വാണി എന്നു പറയുന്നത്. മനസ്സിൽ നാമജപത്തിന്‍റെ സംസ്കാരം (മനസ്സിന് ശീലം) ആയി കഴിഞ്ഞാൽ പിന്നെ ഏകദേശം ഒരു മാസത്തിനുള്ളിൽ തന്നെ ജപം മനസ്സിനുള്ള തനിയെ ആകാൻ തുടങ്ങും. താങ്കളിലും ആർക്കെങ്കിലും ഇത്തരത്തിലുള്ള അനുഭൂതി ഉണ്ടായിട്ടുണ്ടെങ്കിൽ അതു പറയാം. മൈക്ക് അൺമ്യൂട്ട് ചെയ്തിട്ട് അനുഭൂതി പറയുക. ഇത്തരം നാമജപത്തിന്‍റെ അവസ്ഥ ആത്മീയ ഉന്നതിയുടെ ലക്ഷണമാണ്.
C. പശ്യന്തി വാണി
സത്പുരുഷന്മാർ, ത്രികാലജ്ഞാനികൾ, ഋഷിമുനിമാർ ഇവരുടെ നാമജപം പശ്യന്തി വാണിയിലേതാണ്. പശ്യ എന്ന ധാതുവിൽനിന്നുണ്ടായ പശ്യന്തി എന്ന വാക്കിന്‍റെ അർഥമാണ് കാണുക. ത്രികാലങ്ങൾ – ഭൂതം, വർത്തമാനം, ഭവിഷ്യം ഇതിനെ കാണുവാൻ കഴിയുന്നവരുടെ വാണിയാണ് പശ്യന്തി. ഈ അവസ്ഥയിൽ നടക്കുന്ന ജപമാണ് ’പശ്യന്തി’ വാണിയിലെ ജപം.
D. പരാ വാണി
പരാ വാണിയിൽ ജപിക്കുന്നവൻ നാമവുമായി ഏകരൂപമാകുന്നു. അതായത് നാമജപമല്ല മറിച്ച് ജപിക്കുന്നവൻ ജപവുമായി അദ്വൈതാവസ്ഥ പ്രാപിക്കുന്നു. ജപിക്കുന്നവൻ ജപവുമായി ഏകരൂപമാകുന്നു.
3. ജപമാല ഉപയോഗിച്ചു ജപിക്കുക
ജപമാല ഉപയോഗിച്ചുകൊണ്ടും ജപിക്കാവുന്നതാണ്. നാമജപം എണ്ണി ചെയ്യുവാൻ സാധിക്കും. ഒരു പ്രത്യേക എണ്ണം ജപിക്കുമ്പോൾ മനസ്സിന് ഒരു തൃപ്തി ഉണ്ടാകും. നാമജപത്തിൽ താൽപര്യവും കൂടും.
പ്രാഥമിക നിലയിലെ സാധകൻ മാല ഉപയോഗിച്ചു ജപിക്കുവാണെങ്കിൽ ചുരുങ്ങിയത് 3 മാലയെങ്കിലും ദിവസവും ജപിക്കണം. നാമജപം കുറവാകുന്നുണ്ടെങ്കിൽ എത്ര കുറഞ്ഞു എന്നറിയുവാൻ അത് എണ്ണുന്നത് നല്ലതാണ്. ജപം ഏകാഗ്രതയോടു കൂടി ആകുന്നുണ്ടെങ്കിൽ ജപമാല ഉപയോഗിക്കേ ആവശ്യമില്ല.
A. ജപമാലയിലെ മണികളുടെ എണ്ണം : ഹിന്ദുക്കൾ ഉപയോഗിക്കുന്ന ജപമാലയിൽ മിക്കവാറും 108 മണികളായിരിക്കും. അതിൽ നടുക്കൊരു മേരു മണി ഉണ്ടാകും. ചില ഉപാസനാശാഖകളിൽ മണികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. ഉദാ. ശൈവരുടെ ജപമാലയിൽ 32 മണികൾ. ചില ധർമഗ്രന്ഥങ്ങളിൽ ജപമാല 9 മണികളുടേതായിരിക്കണം എന്നും അതിന്‍റെ 12 ചക്രങ്ങളിലൂടെ 108 നാമജപം എണ്ണുക, എന്നും എഴുതിയിട്ടുണ്ട്.
B. ജപമാലയിലെ 108 മണികളുടെ ആത്മീയ അർഥം : കുണ്ഡലിനിയോഗപ്രകാരം നമ്മുടെ ശരീരത്തിൽ 108 സംവേദനാബിന്ദുക്കളുണ്ട്. ജപമാലയിലെ മണികൾ അതിനെ സൂചിപ്പിക്കുന്നു. ഇത് കുണ്ഡലിനിയോഗവുമായി ബന്ധപ്പെട്ട ശാസ്ത്രമാണ്. ഭക്തിയോഗപ്രകാരം മഹാഭാരതത്തിൽ ശ്രീവിഷ്ണുവിന്‍റെയും ശിവന്‍റെയും 108 നാമങ്ങളുണ്ട്. ജപമാലയിലെ മണികൾ അവയെ സൂചിപ്പിക്കുന്നു. ജ്ഞാനയോഗപ്രകാരം ജ്ഞാനദേവതകളുടെയും വിദ്യയുടെയും എണ്ണം 108 ആണ്. ജപമാലയിലെ എണ്ണം അതിനെ സൂചിപ്പിക്കുന്നു.
C. മേരുമണി : ജപമാലയിലെ പ്രധാന മണിയാണ് ഇത്. ജപിക്കുമ്പോൾ മേരുമണിയെ മറി കടക്കുവാൻ പാടില്ല.
D. മേരുമണി വരെ എത്തിയതിനുശേഷം അത് തിരിച്ച് കറക്കുന്നതിനു കാരണം എന്താണ്?
1. ജപിക്കുന്ന ക്രിയയെ മറക്കുവാനായി എന്നൊരു വിശ്വാസമാണ്.
2. നമ്മുടെ ശരീരത്തിൽ ഇടതു വശത്ത് ഇഡാനാഡിയും വലതു വശത്ത് പിംഗള നാഡിയും മധ്യഭാഗത്ത് സുഷുമ്ന നാഡിയും സ്ഥിതി ചെയ്യുന്നു. സാധകന്‍റെ കാഴ്ചപ്പാടിൽ ഇഡ, പിംഗള നാഡികളല്ല മറിച്ച് സുഷുമ്ന നാഡിയാണ് പ്രവർത്തനക്ഷമമായിരിക്കേണ്ടത്. അതുകൊണ്ട് മാല ഒരേ വശത്തു കറക്കുന്നത് സാധകന് ഉചിതമല്ല. രണ്ടു നാഡികൾക്കിടയിലാണ് സുഷുമ്ന നാഡി. അതുപോലെ മാലയുടെ നടുക്കാണ് മേരുമണി. അറിവില്ലായ്മ കാരണം മേരുമണി മറി കടന്നാൽ 6 തവണ പ്രാണായാമം ചെയ്യേണ്ടതാണ്.
E. ജപമാല ഉപയോഗിച്ചു ജപിക്കേണ്ട രീതി
E1. മാല തന്‍റെ വശത്തേക്ക് കറക്കുക : ജപമാലയിലെ മണികളെ നമ്മുടെ വശത്തേക്ക് അല്ലാതെ പുറത്തേക്ക് നീക്കി നോക്കുക. പലർക്കും അങ്ങനെ ചെയ്യുമ്പോൾ ബുദ്ധിമുട്ടാകുന്നു. ഇതിന്‍റെ കാരണം – നമ്മുടെ വശത്തേക്ക് നീക്കുമ്പോൾ പ്രാണവായും പ്രവർത്തിക്കുന്നു എന്നാൽ പുറത്തേക്ക് മണികളെ ചലിപ്പിക്കുമ്പോൾ സമാനവായും പ്രവർത്തിക്കുന്നു. സമാന വായുവിനു പകരം പ്രാണവായു കൂടുതൽ കാര്യക്ഷമം ആകുമ്പോഴാണ് ആനന്ദം അധികം ലഭിക്കുക. (ശരീരത്തിലെ പഞ്ചപ്രാണ്, ഉപപ്രാണ വായുക്കളെക്കുറിച്ച് ’ഹഠയോഗം’ എന്ന സനാതൻ സംസ്ഥയുടെ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.)
E 2. വലതു കൈയിലാണ് മാല പിടിക്കേണ്ടത്
A. നടുവിരലിന്‍റെ നടുക്കുള്ള ഭാഗത്ത് മാല വച്ചുകൊണ്ട് മണികളെ പെരുവിരൽകൊണ്ട് ചലപ്പിക്കുക. മലയെ ചൂണ്ഡുവിരൽ കൊണ്ടു സ്പർശിക്കാതിരിക്കുക.
B. രണ്ടാമത്തെ രീതിയാണ് മോതിരവിരലിൽ മാല വച്ച് അതിന്‍റെയും തള്ളവിരലിന്‍റെയും അഗ്രങ്ങളെ ചേർത്തു പിടിക്കുക. അതിനു ശേഷം നടുവിരൽ കൊണ്ട് മാലയെ ചലിപ്പിക്കുക. ശരീരശാസ്ത്രപ്രകാരവും നടുവിരൽ കൊണ്ട് മാലയെ ചലിപ്പിക്കുന്നത് കൂടുതൽ സൌകര്യമുള്ളതാണ്.
F. ജപമാലയിലെ മണികളുടെ തരങ്ങൾ
ഏതു ദേവയുടെ നാമമാണ് ജപിക്കുന്നത് ആ ദേവതയുടെ സൂക്ഷ്മാതിസൂക്ഷ്മമായ കണങ്ങൾ അതായത് പവിത്രകങ്ങൾ ആകർഷിച്ച് എടുക്കാനുള്ള കഴിവ് ഏതു മണിയിലാണോ ഉള്ളത് ആ മാലയാണ് ജപിക്കുവാൻ ഉപയോഗിക്കുക, ഉദാ. ശിവന്‍റെ നാമം ജപിക്കുവാൻ രുദ്രാക്ഷം, ശ്രീവിഷ്ണുവിന്‍റെ നാമം ജപിക്കാൻ തുളസി മാല ഉപയോഗിക്കുക.
നാമജപ സാധനയിൽ ആധ്യാത്മിക ഉന്നതിയുടെ ഉദ്ദേശ്യമനുസരിച്ച് സത്ത്വഗുണം, രജോഗുണം അല്ലെങ്കിൽ തമോഗുണയുക്തമായ മണികൾ ഉപയോഗിക്കുന്നു. ഇതിൽ ശ്രീവിഷ്ണു, ശ്രീരാമൻ ഈ ദേവന്മാർക്കായി തുളസിമാല, ശിവനും ഹനുമാനും വേണ്ടി രുദ്രാക്ഷമാല, ദുർഗാദേവിക്കായി മുത്ത് അല്ലെങ്കിൽ പവിഴം, ശ്രീ ലക്ഷ്മിക്കായി സ്വർണമാല, ത്രിപുരാദേവീക്കായി രക്തചന്ദന മാല, ശ്രീ ഗണപതിക്കായി ആനക്കൊന്പ് മാല ഉപയോഗിക്കുന്നു.
4. മനസ്സിൽ ജപിക്കുക
നാമജപത്തിന്‍റെ അടുത്ത പടിയാണ് മനസ്സിൽ ജപിക്കുക. സ്ഥൂലത്തെക്കാൾ സൂക്ഷ്മം കൂടുതൽ ശക്തിശാലിയാണ്. അതിന്‍റെ ഗുണവും വളരെ കൂടുതലാണ്.