1. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക
വേദങ്ങളിൽ ഉപദേശിച്ചിട്ടുള്ളതു പ്രകാരം ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക. സൂര്യോദയത്തിനു മുന്പുള്ള ഒരു യാമത്തിൽ 2 മുഹൂർത്തങ്ങളുണ്ട്. അതിലെ ആദ്യ മുഹൂർത്തമാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത് മനുഷ്യന്‍റെ ബുദ്ധിയും ഗ്രന്ഥങ്ങൾ രചിക്കുവാനുള്ള ഊർജ്ജവും വളരെ അധികമായിരിക്കും. ഇതിനാലാണ് ബ്രാഹ്മം എന്ന നാമം ഈ മുഹൂർത്തത്തിന് പൂർവപ്രത്യയമായി ചേർത്തിരിക്കുന്നത്. (മനുസ്മൃതി, അധ്യായം 4, ശ്ലോകം 92, കുല്ലുക്ക് ഭട്ടിന്‍റെ ഭാഷ്യത്തിൽനിന്നും)
1 A. ബ്രാഹ്മമുഹൂർത്തത്തിന്‍റെ പ്രാധാന്യം
A. അഹം കുറവായിട്ടുള്ള ദൈവിക വ്യക്തിത്വമുള്ള ആത്മാക്കൾ ഈ സമയത്ത് ഉണരുന്നു.
B. ഈ സമയത്ത് സത്വാംശം കൂടുതൽ അടങ്ങിയിരിക്കുന്നു. സത്വാംശം അറിവിന്‍റെ വർധനവിനെ സഹായിക്കുന്നു. ഈ സമയത്ത് ബുദ്ധി ശുദ്ധവും തേജസ്സടങ്ങിയതുമാകുന്നു. ധർമാചരണം ചെയ്യുവാനും വ്യവസായ സന്പത്ത് പദ്ധതികളുടെ ചിന്തനം ചെയ്യുവാനും വൈദീക തത്ത്വങ്ങൾ പഠിക്കുവാനും ആത്മചിന്തനം ചെയ്യുവാനും ബ്രാഹ്മമുഹൂർത്തം ഉത്തമമാണ്.
C. ഈ സമയത്ത് കൂടുതൽ സദ്ഗുണങ്ങൾ, അതായത് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ശുദ്ധി, കർമത്തിൽ മുഴുകിയിരിക്കുവാനുള്ള കഴിവ്, ജ്ഞാനം പ്രാപ്തമാക്കാനുള്ള കഴിവ്, ദാനം, എല്ലാ ജീവജാലങ്ങളോടുമുള്ള സ്നേഹം, ലോഭത്തിന്‍റെ അഭാവം, തെറ്റായ കൃത്യങ്ങൾ ചെയ്യുന്നതിനോട് ലജ്ജ തോന്നുക, സ്ഥിരത, തേജസ്സ്, പരിശുദ്ധി എന്നിവ വർധിക്കുന്നു.
D. കൊതുക്, മൂട്ടകൾ, ചെള്ള് തുടങ്ങിയ പ്രാണികൾ ഈ സമയത്ത് ദുർബലമാകുന്നു.
E. ദുശ്ശക്തികളുടെ ഊർജ്ജവും ഈ സമയത്ത് നഷ്ടപ്പെടുന്നു.
– ഗുരുദേവ് ഡോ. കാടേസ്വാമിജി
2. സാധാരണയായി നാം ഉണർന്നു കഴിഞ്ഞാലുടൻ
രാവിലെ കോട്ടുവായ ഇടുന്നത് എന്തു കൊണ്ടാണ് ?
വായ വായുതത്ത്വത്തിന് പുറത്ത് പോകുവാനുള്ള ഒരു മാർഗമാണ്. ജീവൻ ഉള്ള സത്ത്വ ഉത്പ്രേരകമായ വാതകം അഥവാ വായു പ്രകാശിക്കപ്പെടുന്നത് ഉച്ചരിക്കുന്ന വാക്കുകളിലൂടെയും അതിൽ നിന്നും സൂക്ഷ്മ തലത്തിൽ ഈ വാക്കുകൾക്ക് ലഭിക്കുന്ന ഗതിയിലൂടെയുമാണ്. രാത്രിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ വായു പുറന്തള്ളപ്പെടാറില്ലാത്തതു കാരണം അവ ശരീരത്തിൽ തന്നെ സ്വരൂപിക്കപ്പെടുന്നു. പ്രഭാതം ആകുമ്പോൾ ഈ വായു കൂടുതൽ അളവിൽ ഉത്തേജിപ്പിക്കപ്പെടുകയും അതു ജീവന്‍റെ വായിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതിനാലാണ് നാം കോട്ടുവായ ഇടുന്നത്.
– ഒരു ജ്ഞാനി (ശ്രീ. നിഷാദ് ദേശ്മുഖിന്‍റെ മാധ്യമത്തിലൂടെ, 19.06.2007, ഉച്ചയ്ക്ക് 3.15-ന്)
3. ഉണർന്ന് എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട കർമങ്ങൾ
A. ശ്രോത്രാചമനം
ഉണർന്ന് എഴുന്നേറ്റാലുടൻ കട്ടിലിൽ നിന്നും എഴുന്നേൽക്കും മുമ്പ് ശ്രോത്രാചമനം ചെയ്യുക. അടുത്ത് ജലം ഇല്ലെങ്കിലും ശ്രോതാചമനം നിർബന്ധമായും ചെയ്യുക. (ശ്രീ ഗുരുചരിതം, അധ്യായം 36 :124. ശ്രോത്രാചമനം) എന്നാൽ വലതു കൈ കൊണ്ട് വലത് കർണം സ്പർശിച്ച് ശ്രീ വിഷ്ണുവിന്‍റെ ഓം ശ്രീ കേശവായ നമഃ …. എന്നിങ്ങനെ 24 നാമങ്ങൾ ഉരുവിടുക. ആദിത്യ, വസു, രുദ്ര, അഗ്നി, ധർമ, വേദ, ജലം, സോമ, അനിൽ തുടങ്ങിയ ദേവതകളെല്ലാം വലതു കർണത്തിൽ വസിക്കുന്നതിനാൽ വലതു കൈ കൊണ്ട് വലതു കർണം സ്പർശിക്കുന്നതിലൂടെ തന്നെ ആചമനം ചെയ്യുന്നതിന്‍റെ ഫലം ലഭിക്കുന്നു. ആചമനം ചെയ്യുമ്പോൾ ആന്തരിക ശുദ്ധീകരണം നടത്തുന്നു.
B. ശ്ലോകങ്ങൾ ചൊല്ലുക
1. ശ്രീ ഗണേശ വന്ദനം
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരു മേ ദേവ സർവകാര്യേഷു സർവദാ.
അർഥം : ഹേ ശ്രീ ഗണേശ, ദുഷ്ടന്മാരെ നിഗ്രഹിക്കുന്നവനും, ശക്തിശാലിയും, ആയിരം സൂര്യങ്ങളുടെ പ്രഭയുള്ള ദേവാ, എന്‍റെ എല്ലാ കർമങ്ങളും എല്ലായ്പ്പോഴും വിഘ്നങ്ങളില്ലാതെ നടത്തി തരേണമേ.
2. ദേവതകളുടെ വന്ദനം
ബ്രഹ്മാ മുരാരിസ് ത്രിപുരാന്തകാരി ഭാനുഃ ശശി ഭൂമിസുതോ ബുധശ്ച
ഗുരുശ്ച ശുക്രഃ ശനിരാഹുകേതവഃ കുർവന്തു സർവേ മമ സുപ്രഭാതം.
അർഥം : സൃഷ്ടാവായ ബ്രഹ്മാവ്, സ്ഥിതി പാലകനും മുർ രാക്ഷസന്‍റെ അന്തകനുമായ ശ്രീ വിഷ്ണു, സംഹാരദേവനും ത്രിപുര രാക്ഷസന്‍റെ അന്തകനുമായ ശിവൻ, എന്നിങ്ങനെ പ്രധാന മൂന്നു ദേവന്മാരും സൂര്യൻ, ചന്ദ്രൻ, ചൊവ്വാ, ബുധൻ, ഗുരു, ശുക്രൻ, ശനി, രാഹു, കേതു മുതലായ നവഗ്രഹങ്ങൾ എന്‍റെ പ്രഭാതം മംഗളകരമാക്കട്ടെ.
3. പുണ്യാത്മാക്കളുടെ സ്മരണ
പുണ്യശ്ലോകോ നലോ രാജാ പുണ്യശ്ലോകോ യുധിഷ്ഠിരഃ
പുണ്യശ്ലോകോ വിദേഹശ്ച പുണ്യശ്ലോകോ ജനാർദനഃ – പുണ്യജനസ്തുതി, ശ്ലോകം 1
അർഥം : സന്മാർഗികളായ നളരാജൻ, യുധിഷ്ഠിരൻ, വിദേഹൻ (ജനക രാജാവ്), ശ്രീ ജനാർദനൻ എന്നിവരെ ഞാൻ സ്മരിക്കുന്നു.
4. സപ്ത ചിരഞ്ജീവികളുടെ സ്മരണ
അശ്വത്ഥാമാ ബലിർവ്യാസോ ഹനുമാഞ്ശ്ച ബിഭീഷണഃ
കൃപഃ പരശുരാമശ്ച സപ്തൈതേ ചിരഞ്ജീവിനഃ. – പുണ്യജനസ്തുതി, ശ്ലോകം 2
അർഥം : ദ്രോണാചാര്യരുടെ പുത്രനായ അശ്വത്ഥാമ, ബലി രാജാവ്, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യൻ, ഭൂമിയിൽ ക്ഷത്രിയന്മാരെ ഇരുപത്തിയൊന്നു തവണ നിരാകരിച്ച പരശുരാമനുമാണ് സപ്ത ചിരഞ്ജീവികൾ. അതിനാൽ അവരെ സ്മരിക്കുന്നു.
5. പഞ്ചമഹാസതി സ്മരണ (പാവനമായ 5 സ്ത്രീകളുടെ സ്മരണ)
അഹില്യാ ദ്രൌപദി സീത താരാ മന്ദോദരി തഥാ
പഞ്ചകം നാ സ്മരേന്നിത്യം മഹാപാതകനാശനം. – പുണ്യജനസ്തുതി, ശ്ലോകം 4
അർഥം : അഹില്യ (മഹർഷി ഗൌതമന്‍റെ പത്നി), ദ്രൌപദി (പാണ്ഡവരുടെ പത്നി), സീത (ഭഗവാൻ ശ്രീരാമന്‍റെ പത്നി), താരാ (ബാലി രാജാവിന്‍റെ പത്നി), പിന്നെ മന്ദോദരി (രാവണന്‍റെ പത്നി) എന്നീ പഞ്ചമഹാസതികളെ സ്മരിക്കുന്നവന്‍റെ മഹാപാതകങ്ങൾ തുടച്ച് നീക്കപ്പെടുന്നു.
(കുറിപ്പ് – ചിലർ ഈ ശ്ലോകം പഞ്ചകന്യാ സ്മരേന്നിത്യം… എന്ന് ഉരുവിടാറുണ്ട്. ഇത് അനുചിതമാണ്. പഞ്ചക് എന്നാൽ അഞ്ചു പേരുടെ കൂട്ടം എന്നും നാ എന്നാൽ മനുഷ്യൻ എന്നർഥം. അങ്ങനെയാണെങ്കിൽ പഞ്ചക് നാ സ്മരേന്നിത്യം എന്നതിന്‍റെ അർഥം ഈ അഞ്ച് മനുഷ്യരുടെ കൂട്ടത്തെ സ്മരിക്കണം എന്ന അർഥമാകുന്നു. അതിനാൽ ഈ പ്രയോഗം തെറ്റാണ്.
6. ഏഴ് മോക്ഷപുരികളുടെ സ്മരണ (മോക്ഷം പ്രദാനം ചെയ്യുന്ന സ്ഥാനങ്ങൾ)
അയോധ്യാ മഥുരാ മായാ കാശി കാഞ്ചി ഹ്യവന്തികാ
പുരീ ദ്വാരാവതി ചൈവ സപ്തൈതാ മോക്ഷദായികാഃ. – നാരദ പുരാണം, പൂർവ ഭാഗം, പാദം 1, അധ്യായം 27, ശ്ലോകം 35
അർഥം : അയോധ്യ, മഥുര, മായാവതി (ഹരിദ്വാർ), കാശി, കാഞ്ചി, അവന്തിക (ഉജ്ജയിനി), ദ്വാരക എന്നീ സ്ഥലങ്ങൾ മോക്ഷ പ്രാപ്തി നൽകുന്ന ഏഴ് സ്ഥലങ്ങളാണ്. ഞാൻ ഈ സ്ഥാനങ്ങളെ സ്മരിക്കുന്നു.
C. കരദർശനം
ഉള്ളം കൈകൾ രണ്ടും തുറന്ന് ചേർത്ത് വച്ച് അവയ്ക്കുമേൽ ശദ്ധ്ര പതിപ്പിച്ച് താഴെ പറഞ്ഞിട്ടുള്ള ശ്ലോകം ചൊല്ലുക.
കരാഗ്രേ വസതേ ലക്ഷ്മിഃ കരമധ്യേ സരസ്വതി
കരമൂലേ തു ഗോവിന്ദഃ പ്രഭാതേ കരദർശനം.
അർഥം : ഉള്ളം കൈയ്യുടെ അഗ്രഭാഗം ശ്രീ ലക്ഷ്മിദേവിയുടെ വാസസ്ഥാനം ആകുന്നു. മധ്യഭാഗം ശ്രീ സരസ്വതി ദേവിയുടെ വാസസ്ഥാനമാകുന്നു. ഉള്ളം കൈയ്യുടെ കീഴ്ഭാഗം (അടിവാരം) ശ്രീ ഗോവിന്ദന്‍റെ വാസസ്ഥാനം ആകുന്നു. ഇതിനാൽ ഉണർന്നു കഴിഞ്ഞാൽ ഉടൻ കരദർശനം നടത്തണം.
(മറ്റൊരഭിപ്രായം : ഉള്ളം കൈയ്യുടെ അടിവാരത്തിൽ ബ്രഹ്മാവ് സ്ഥിതി ചെയ്യുന്നു.)
1. ശ്ലോകത്തിന്‍റെ ആന്തരാർഥം
1 A. ആന്തരാർഥം 1
A. ശ്രീ ലക്ഷ്മിദേവിയുടെ പ്രാധാന്യം
ശ്രീ ലക്ഷ്മിദേവി ഉള്ളം കൈയ്യുടെ അഗ്രഭാഗത്ത് വസിക്കുന്നു. എന്നതിനർഥം പുറമെയുള്ള ഭൌതീക ഭാഗം ശ്രീ ലക്ഷ്മിയുടെ രൂപത്തിൽ വസിക്കുന്നു. അതിനാൽ ശ്രീ ലക്ഷ്മി (വെറും ധനം മാത്രമല്ല, പക്ഷെ പഞ്ചമഹാഭൂതങ്ങൾ, അന്നം, വസ്ത്രം തുടങ്ങിയവ) ഭൌതീക ജീവിതത്തിൽ അത്യാവശ്യമാണ്.
B. ശ്രീ സരസ്വതിയുടെ പ്രാധാന്യം
ശ്രീ ലക്ഷ്മി അഥവാ ധനം പ്രാപ്തമാകുമ്പോൾ അറിവിന്‍റെ അഭാവം അഥവാ ജാഗ്രത ഇല്ലെങ്കിൽ ശ്രീ ലക്ഷ്മി അലക്ഷ്മിയായി സാക്ഷ്യപ്പെടും. അതു വിനാശത്തിനു കാരണമാകും. അതിനാൽ ശ്രീ സരസ്വതി ദേവിയുടെ ആവശ്യം സൂചിപ്പിച്ചിരിക്കുന്നു.
C. എല്ലാം ഗോവിന്ദനാണ് (ശ്രീവിഷ്ണു)
ശ്രീ ഗോവിന്ദനാണ് മധ്യഭാഗത്ത് സരസ്വതിയായും അഗ്രഭാഗത്ത് ശ്രീ ലക്ഷ്മിയായും കരത്തിൽ വസിക്കുന്നത്. അമൃതാനുഭവ് എന്ന് ജ്ഞ്യാനേശ്വര മഹാരാജ് രചിച്ച ദൈവിക ഗ്രന്ഥത്തിൽ ശിവനെയും പാർവതിയെയും വർണിച്ചു കൊണ്ട് പറയുന്നു, കരത്തിന്‍റെ അഗ്രം, മധ്യമം, പിന്നെ കീഴ്ഭാഗം വേർതിരിച്ച് കാണപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ അവയിലൂടെയെല്ലാം പ്രവർത്തിപ്പിക്കുന്നത് ശ്രീ ഗോവിന്ദനാണ്. ഒരുവിധം എല്ലാ ക്രിയകളും വിരൽ തുമ്പ് കൊണ്ട് ചെയ്യുന്നു. അതിനാൽ ശ്രീ ലക്ഷ്മി അവിടെ വസിക്കുന്നു. എന്നിരുന്നാലും അനുഭവത്തിലൂടെ ഉണ്ടാകുന്ന ജ്ഞാനം കരം വരെ എത്തുന്നില്ലെങ്കിൽ പിന്നെ കൈ കൊണ്ട് ഒരു പ്രവർത്തിയും ചെയ്യാൻ സാധിക്കുകയില്ല.
– പരമ പൂജനീയ പരശുരാം പാണ്ഡേ മഹാരാജ്, സനാതൻ ആശമ്രം, പൻവേൽ.
1 B. ആന്തരാർഥം 2
A. മായ (മഹത്തായ മിഥ്യാബോധം) എല്ലാ രീതിയിലും ശോഭയേറിയതും മോഹിപ്പിക്കുന്ന ഭാവത്തിലും പ്രത്യക്ഷമാകുന്നു. അർഥമെന്തെന്നാൽ ശ്രീ ലക്ഷ്മിയും അവ്യക്ത രൂപത്തിലുള്ള ശ്രീ ഗോവിന്ദനും രണ്ടല്ല. അവർ ഒന്നാണ്. ഈ ജ്ഞാനം പകരുന്ന ഐശ്വര്യദായകിയും ജ്ഞാനപ്രദായകിയും ശ്രീ സരസ്വതിയാകുന്നു.
B. ലക്ഷ്മി, സരസ്വതി, ശ്രീ ഗോവിന്ദൻ യഥാക്രമം കർമം, ജ്ഞാനം, ഭക്തി ഇവയെ സൂചിപ്പിക്കുന്നു. ഇവ മൂന്നിന്‍റെയും സമന്വയം ഉണ്ടാകുമ്പോഴാണ് നാം ഈശ്വരനുമായി ഒന്നിക്കുന്നത്.
C. കർമം ഭക്തിയുടെയും ജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തിൽ ചെയ്താൽ മാത്രമേ പ്രവൃത്തി (ഭൌതീക കാര്യങ്ങളിൽ പങ്കെടുക്കുന്നതിനോടുള്ള താൽപര്യം) പിന്നെ നിവൃത്തി (ഭൌതീക കാര്യങ്ങളോട് വിരക്തി) ഇവ തമ്മിൽ സമതുലനാവസ്ഥ ഉണ്ടാകുന്നുള്ളൂ. അതിലൂടെ മനോഹരവും തികഞ്ഞതുമായ ഒരു ജീവിതം ചാതുർവർണാശമ്രത്തെ സാധൂകരിച്ചുകൊണ്ട് നയിക്കുവാനും ഒടുവിൽ ഈശ്വരനുമായി ഒന്നാകുവാനും സാധിക്കുന്നു.
D. അത്തരത്തിലുള്ള ഒരു ജീവൻ നിഷ്കാമ-കർമയോഗിയായി മാറുന്നു. (നിസ്വാർഥമായി കർമയോഗം ആചരിക്കുന്ന സാധകൻ)
ഇത് ഗുരുകൃപായോഗത്തിൽ വിവരിച്ചിരിക്കുന്നു. സാധന ചെയ്യുന്ന ഒരു ജീവന് മറ്റു സാധനാമാർഗങ്ങളെ അപേക്ഷിച്ച് ഗുരുകൃപായോഗത്തിലൂടെ വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ജ്ഞാനപ്രാപ്തിയാകുകയും വേഗത്തിൽ ആധ്യാത്മിക ഉന്നതി ഉണ്ടാകുകയും ചെയ്യും. (സനാതൻ സംസ്ഥ ഗുരുകൃപായോഗപ്രകാരമാണ് സാധന ഉപദേശിച്ചു കൊടുക്കുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരം സനാതൻ സംസ്ഥയുടെ ‘ഗുരുകൃപായോഗപ്രകാരം സാധന’ എന്ന ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു.)
– ശ്രീമതി. അഞ്ജലി കണഗ്ലേക്കർ, സനാതൻ ആശമ്രം, രാമനാഥി, ഗോവ.
2. ഉള്ളം കൈകൾ പാത്രത്തിന്‍റെ ആകൃതിയിൽ ചേർത്തു വയ്ക്കുമ്പോൾ ബ്രഹ്മമുദ്രയാകുകയും അത് സുഷുമ്ന നാഡിയെ ഉത്തേജിപ്പിക്കുകയും രാത്രി നിദ്രയിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെട്ട തമോഗുണത്തെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു
കരാഗ്രേ വസതേ ലക്ഷ്മിഃ… എന്ന ശ്ലോകം കരങ്ങളിൽ ശദ്ധ്ര കേന്ദ്രീകരിച്ച് ഉരുവിടുമ്പോൾ ബ്രഹ്മാണ്ഡത്തിലെ ദൈവീക തരംഗങ്ങൾ കരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ തരംഗങ്ങൾ ആകാശ തത്ത്വത്തിന്‍റെ വിശാലത ആർജ്ജിച്ച് പാത്രാകൃതിയിലുള്ള കരങ്ങളുടെ ശൂന്യതയിൽ സ്ഥിതി ചെയ്യുന്നു. കരങ്ങൾ പാത്രാകൃതിയിൽ വയ്ക്കുന്നതിലൂടെ ബ്രഹ്മമുദ്ര ഉണ്ടാകുകയും അതിലൂടെ സുഷുമ്ന നാഡി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ജീവന്‍റെ ആധ്യാത്മിക ഉയർച്ചയ്ക്ക് സഹായകരമാകുന്നു. രാത്രി മുഴുവനുമുള്ള ഉറക്കത്തിലൂടെ ശരീരത്തിൽ തമോഗുണം ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സുഷുമ്ന നാഡി ഉത്തേജിപ്പിക്കപ്പെടുന്നതിലൂടെ അത് പുറംതള്ളപ്പെടുന്നു. (ഒരു ജ്ഞാനി, സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിലിന്‍റെ മാധ്യമത്തിൽ കൂടി, 29.10.2007, രാവിലെ 9.46-ന്)
D. ഭൂമീവന്ദനം (ഭൂമീ മാതാവിനെ പ്രണമിക്കൽ)
കരാഗ്രേ വസതേ ലക്ഷ്മിഃ… എന്ന ശ്ലോകം ഉരുവിട്ടതിനുശേഷം ഭൂമീദേവിയോട് പ്രാർഥിക്കുക. താഴെ കൊടുത്തിരിക്കുന്ന ശ്ലോകം ഉരുവിട്ടതിനുശേഷം ഭൂമിയിലേക്ക് കാലുകൾ പതിക്കുക.
സമുദ്ര വസനേ ദേവി പർവതസ്തനമണ്ഡലേ,
വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വ മേ.
അർഥം : ഹേ ഭൂമിദേവി, സമുദ്രമാകുന്ന വസ്ത്രം കൊണ്ട് അങ്ങ് അലങ്കരിക്കപ്പെട്ടിരിക്കുന്നു, മാറിടമായി പർവതങ്ങളും. അങ്ങ് ശ്രീ വിഷ്ണുവിന്‍റെ പത്നിയാകുന്നു. ഞാൻ അങ്ങയെ പ്രണമിക്കുന്നു. അങ്ങയ്ക്കുമേൽ കാലടി വയ്ക്കുന്നതിനെ എന്നോട് ക്ഷമിച്ചാലും.
ഭൂമിദേവിയോട് പ്രാർഥിച്ച് സമുദ്ര വസനേ ദേവി… എന്ന ശ്ലോകം ഉരുവിട്ടുകൊണ്ട് ഭൂമിക്കുമേൽ കാലുകൾ പതിപ്പിക്കുമ്പോൾ രാത്രി നിദ്രയിൽ ശരീരത്തിൽ ശേഖരിക്കപ്പെട്ട തമോഗുണം ഭൂമിയിലേക്ക് ഉദ്വമിപ്പിക്കപ്പെടുന്നു. – ഒരു ജ്ഞാനി (സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിലിന്‍റെ മാധ്യമത്തിൽക്കൂടി, 29.10.2007, രാവിലെ 9.46-ന്)