1. വ്യാഖ്യാനം
ഉറക്കം ഉണർന്നതു മുതൽ ദിവസത്തിന്‍റെ അവസാനം വരെ അനുഷ്ഠിക്കുന്ന കർമങ്ങളെ ഒന്നായി ദിനചര്യ എന്നു പറയുന്നു.
2. പര്യായം
ആഹ്നിക, നിത്യകർമം
3. പ്രാധാന്യം
3 A. ദിനചര്യ പ്രകൃതി നിയമങ്ങളുമായി ചേർന്നതായിരിക്കണം
മനുഷ്യൻ ജീവിതകാലം മുഴുവനും ആരോഗ്യവാനായിരിക്കുകയും, യാതൊരു അസുഖവും ബാധിക്കപ്പെടാതിരിക്കുകയും ചെയ്യും തക്ക വിധത്തിലാണ് ദിനചര്യ പദ്ധതീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യം അയാളുടെ ആഹാരം, അയാൾ ചെയ്യുന്ന കാര്യങ്ങൾ, അയാളുടെ വ്യവഹാരം എന്നിവയെ ആസ്പദപ്പെടുത്തിയിരിക്കുന്നു. ആരോഗ്യത്തിന്‍റെ കാഴ്ചപ്പാടിൽ ദിനചര്യക്ക് പ്രാധാന്യമുണ്ട്. ദിനചര്യ പ്രകൃതിയോടിണങ്ങിയിട്ടാണെങ്കിൽ അത് വ്യക്തിയെ ബാധിക്കാതെ അയാൾക്ക് ഗുണകരം തന്നെയാകും. അതിനാൽ പ്രകൃതിയുമായി ഇണങ്ങി (ധർമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ) ജീവിതത്തിൽ പെരുമാറേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, രാവിലെ നേരത്തെ എഴുന്നേൽക്കുക, എഴുന്നേറ്റതിനുശേഷം വായ കഴുകുക, പല്ലു തേക്കുക, കുളിക്കുക, എന്നിവ.
ഋഷിമുനിമാർ ദിവസവും ബ്രാഹ്മ മുഹൂർത്തത്തിൽ ശുദ്ധിസ്നാനം ചെയ്ത് പിന്നെ സന്ധ്യാകർമം നിർവഹിക്കുമായിരുന്നു. അതിനുശേഷം വേദപഠനം നടത്തി, കൃഷി ചെയ്ത് രാത്രിയിൽ നേരത്തെ കിടക്കുമായിരുന്നു. അതിനാൽ അവർ ആരോഗ്യവാന്മാരായിരുന്നു. പക്ഷെ ഇന്നത്തെ ജനങ്ങൾ പ്രകൃതിയുടെ നിയമങ്ങൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ അവരുടെ ആരോഗ്യം അധഃപതിക്കുകയും ചെയ്തു. പക്ഷിമൃഗാദികൾ പോലും പ്രകൃതിയുടെ നിയമപ്രകാരമാണ് ദിനചര്യ ആചരിക്കുന്നത്. – പരമ പൂജനീയ പാണ്ഡേ മഹാരാജ്, സനാതൻ ആശമ്രം, ദേവദ്, പൻവേൽ, മഹാരാഷ്ട്ര.
3 B. ആഹ്നിക കർമങ്ങൾ കർശനമായി പാലിക്കുന്ന
ഒരു വ്യക്തി ദാരിദ്യ്രം, രോഗങ്ങൾ, ദുശ്ശീലങ്ങൾ, മാനസിക
അവ്യവസ്ഥ തുടങ്ങിയ കെടുതികളാൽ ബാധിക്കപ്പെടുകയില്ല
ധർമശാസ്ത്രങ്ങളിൽ ആഹ്നിക കർമങ്ങൾ വളരെയധികം പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഗ്രന്ഥങ്ങളിൽ ഒരു വശത്ത് ശാസ്ത്രാടിസ്ഥാനത്തിൽ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും മറുവശത്ത് മനഃശാസ്ത്ര തലത്തിൽ മാനസിക വികസനം ഉണ്ടാവുകയും വിധമാണ് ആഹ്നിക കർമങ്ങളുടെ നിയമങ്ങളെ വേദങ്ങളിലും ഗ്രന്ഥങ്ങളിലും രൂപീകരിച്ചിരിക്കുന്നത്. ആഹ്നികം കർശനമായി യഥാക്രമം ആചരിക്കുന്ന ഒരു വ്യക്തി ദാരിദ്യ്രം, രോഗങ്ങൾ, ദുശ്ശീലങ്ങൾ, മാനസിക അവ്യവസ്ഥ തുടങ്ങിയ കെടുതികളാൽ ബാധിക്കപ്പെടുകയില്ല.
4. ദിനചര്യയിൽ ഉൾപ്പെട്ടിട്ടുള്ള ചില കർമങ്ങൾ
രാവിലെ ഉറക്കം എഴുന്നേറ്റതു മുതൽ രാത്രി ഉറങ്ങാൻ പോകുന്നതു വരെ ചെയ്യുന്ന എല്ലാ കർമങ്ങളും ദിനചര്യയിൽ പെടുന്നു. ഈ കർമങ്ങളെക്കുറിച്ചുള്ള വിവരം ഭാഗം 2 മുതൽ ഒന്നൊന്നായി കൊടുത്തിരിക്കുന്നു. ദിനചര്യയിൽ ഉൾപ്പെട്ടിട്ടുള്ള ചില കർമങ്ങളുടെ ജ്ഞാനം താഴെ കൊടുത്തിരിക്കുന്നു.
നിത്യകർമം
ഏതു പ്രവർത്തി ചെയ്യുമ്പോഴാണോ അതിന്‍റെ ഫലമായി ചിത്തശുദ്ധി അല്ലാതെ മറ്റൊരു നേട്ടവും ഇല്ലാത്തത് എന്നാൽ അവ ചെയ്യാതിരിക്കെ ദോഷമുണ്ടാകുന്നത്, അത്തരത്തിലുള്ള പ്രവർത്തിയാണ് നിത്യകർമം, ഉദാ. ബ്രാഹ്മണന് സന്ധ്യ ചെയ്യുകയും ഗായത്രി മന്ത്രം ജപിക്കുകയും ചെയ്യുന്നത് നിത്യകർമമാണ്.
നിത്യകർമത്തിന്‍റെ ചില ഉദാഹരണങ്ങൾ
1. വർണാടിസ്ഥാനത്തിൽ നിർദേശിക്കപ്പെട്ടിട്ടുള്ള നിത്യകർമങ്ങൾ
ബ്രാഹ്മണന്‍റെ നിത്യകർമമാണ് അധ്യയനവും അധ്യാപനവും, അതായത് ആധ്യാത്മികത പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും. ഒരു ക്ഷത്രിയന്‍റെ നിത്യകർമം സമൂഹത്തെ ദുർജനങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതാണ്. വൈശ്യന്‍റെ നിത്യകർമം കൃഷി, വ്യവസായം, കന്നുകാലി വളർത്തൽ തുടങ്ങിയ വഴികളിലൂടെ സമൂഹത്തിന്‍റെ സേവനം. ഒരു ശൂദ്രന്‍റെ നിത്യകർമമെന്നാൽ ബ്രാഹ്മണനും ക്ഷത്രിയനും നിർദേശിച്ചിട്ടുള്ള കർമങ്ങൾ ഒഴിച്ച് മറ്റേതെങ്കിലും വ്യവസായം ചെയ്യുക.
2. ആശമ്രാടിസ്ഥാനത്തിൽ നിർദേശിക്കപ്പെട്ടിട്ടുള്ള നിത്യകർമങ്ങൾ
ബ്രഹ്മചര്യാശമ്ര (ജീവിതത്തിലെ 4 നിലകളിൽ ഒന്നാമത്തെ നില) നിലയിൽ എങ്ങനെ ധർമം പാലിക്കണമെന്ന് പഠിക്കുക. ഗൃഹസ്ഥാശമ്രത്തിൽ (ജീലിതത്തിലെ 4 നിലകളിൽ രണ്ടാമത്തെ നില.) ദേവ, ഋഷി, പിതൃ, സമൂഹം എന്നിവരോടുള്ള കടപ്പാട് തീർക്കുക. വാനപ്രസ്ഥാശമ്രത്തിൽ (മൂന്നാമത്തെ നില) ശരീര ശുദ്ധിക്കും തത്ത്വജ്ഞാനം പഠിക്കുന്നതിനും സാധന ചെയ്യുക; സന്യാസാശമ്രത്തിൽ (ജീവിതത്തിലെ അവസാനത്തെ ഭാഗം – പരിത്യാഗം) ഭിക്ഷ യാചിക്കുക, ജപം, ധ്യാനം മുതലായവ ചെയ്യുക. ഇവ നാലാണ് ആശമ്രാടിസ്ഥാനത്തിലെ നിത്യകർമങ്ങൾ.
(വർണവും ആശമ്രാടിസ്ഥാനത്തിലും ചെയ്യേണ്ടുന്ന കർമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരം സനാതന്‍റെ ഗ്രന്ഥമായ വർണാശമ്രവ്യവസ്ഥയിൽ കൊടുത്തിരിക്കുന്നു.)