സത്സംഗം 1 : സാധനയുടെ സിദ്ധാന്തങ്ങളും അടിസ്ഥാന തത്ത്വങ്ങളും (ഭാഗം 1)

1. സാധനയുടെ സിദ്ധാന്തം – എത്ര വ്യക്തികളുണ്ടോ
അത്ര പ്രകൃതിഗുണങ്ങളും അത്ര തന്നെ സാധനാമാർഗങ്ങളും ഉണ്ട് !

സാധനയുടെ പ്രധാനമായ ഒരു സിദ്ധാന്തമാണ് – എത്ര വ്യക്തികളുണ്ടോ അത്ര പ്രകൃതിഗുണങ്ങളും അത്ര തന്നെ സാധനാമാർഗങ്ങളും ഉണ്ട് ! ജ്ഞാനയോഗം, കർമയോഗം, ധ്യാനയോഗം, ഭക്തിയോഗം എന്നിങ്ങനെ സാധനയിൽ വിവിധ മാർഗങ്ങളുണ്ട്. ഓരോരുത്തരുടെയും പ്രകൃതിഗുണം അനുസരിച്ച് അവരുടെ മോക്ഷത്തിനുള്ള മാർഗം വ്യത്യസ്തമായിരിക്കും. ഇങ്ങനെയുള്ളപ്പോൾ എല്ലാവരും ഒരേ മാർഗം സ്വീകരിക്കണം എന്നു ചിന്തിക്കുന്നത് അനുചിതമാണ്. ഓരോ വ്യക്തിയും അവന്‍റെ പ്രകൃതിഗുണപ്രകാരം സാധന ചെയ്താൽ ആത്മീയ ഉന്നതി വേഗത്തിലാകും.

ഒരേ കുടുംബത്തിലുള്ള അംഗങ്ങൾ പോലും അവരുടെ പ്രകൃതിഗുണപ്രകാരം വ്യത്യസ്ത മാർഗങ്ങളിലൂടെ സാധന ചെയ്യുന്നവർ ആയിരിക്കാം. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് ഈശ്വരനിൽ നല്ല വിശ്വാസമുണ്ട്, ഭക്തിയുണ്ട് എങ്കിൽ ആ വ്യക്തി ഭക്തിമാർഗം അനുകരിക്കുന്നവനാണ്. എന്നാൽ ആ വ്യക്തിയുടെ അച്ഛന് ഭഗവദ്ഗീതയും ധാർമികമായ ഗ്രന്ഥങ്ങളുടെ വായനയും അതിനെക്കുറിച്ച് മനനവും ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടമെങ്കിൽ അദ്ദേഹം ജ്ഞാനമാർഗം അനുഷ്ഠിക്കുന്നു എന്നു മനസ്സിലാക്കുക. ഇനി അദ്ദേഹത്തിന്‍റെ ഭാര്യക്ക് സഹജമായി ധ്യാനം അനുഷ്ഠിക്കുവാൻ കഴിയുന്നു എങ്കിൽ അവരുടെ മാർഗം ധ്യാനമാർഗമാണ് എന്നു മനസ്സിലാക്കുക. മകൻ ക്ഷേത്രോത്സവങ്ങളിലും മറ്റും ധാർമികമായ കാര്യങ്ങളിലും ഉത്സാഹത്തോടെ പങ്കെടുക്കുന്നുവെങ്കിൽ അവൻ കർമമാർഗം അനുകരിക്കുന്നവനാണ്. കുടുംബം ഒന്നാണെങ്കിലും ഓരോരുത്തരുടെയും പ്രകൃതിഗുണം വ്യത്യസ്തമായതു കാരണം സാധനാമാർഗം വ്യത്യസ്തമാണ്. ഇങ്ങനെയിരിക്കെ അച്ഛനോട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതായത് പുറത്തിറങ്ങി ഓരോ കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ അദ്ദേഹത്തിന് അത് സാധിച്ചെന്നു വരില്ല, അതുപോല മകനോട് ധ്യാനത്തിനിരിക്കാൻ പറഞ്ഞാൽ അവനും അത് സാധിച്ചെന്നു വരില്ല. എന്നാൽ അവനവന്‍റെ പ്രകൃതിഗുണപ്രകാരം സാധന ചെയ്യാൻ പറഞ്ഞാൽ അത് മനസ്സോടെ ചെയ്യുവാൻ കഴിയും. അതുകൊണ്ട് എത്ര വ്യക്തികളുണ്ടോ അത്ര പ്രകൃതിഗുണങ്ങളും അത്ര തന്നെ സാധനാമാർഗങ്ങളുമുണ്ട്, എന്ന സിദ്ധാന്തപ്രകാരം നാം സാധന ചെയ്താൽ ആനന്ദത്തോടെ സാധന ചെയ്യാൻ കഴിയും.

നമ്മുടെ സാധനാമാർഗങ്ങൾ വ്യത്യസ്തം ആണെങ്കിലും അവനവന് അനുയോജ്യമായ സാധനാമാർഗത്തിനോടൊപ്പം, സാധനയുടെ തത്ത്വങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉചിതമായ സാധന ചെയ്താൽ കൂടുതൽ വേഗത്തിൽ ആത്മീയ ഉന്നതി നേടാം. നാം ഏതു മാർഗത്തിലൂടെ സാധന ചെയ്താലും ഗുരുകൃപ ഇല്ലാതെ ആത്മീയ ഉന്നതി ആകില്ല. അതിനായി സനാതൻ സംസ്ഥയുടെ സ്ഥാപകനായ പരാത്പര ഗുരു ഡോ. ആഠവലെജീ ദ്രുതഗതിയിൽ ആത്മീയ ഉന്നതി നേടി തരുന്നതും, എല്ലാ മാർഗങ്ങളും ഉൾക്കൊള്ളുന്നതുമായ ഗുരുകൃപായോഗം ഉപദേശിച്ചു. അധ്യാത്മത്തിൽ ഉന്നതിക്കായി ഗുരുകൃപ അനിവാര്യമാണ്. അതിൽനിന്നുമാണ് ഈ വാക്ക് ഉണ്ടായത്. ഗുരുകൃപായോഗം എന്നാൽ ജ്ഞാനയോഗം, കർമയോഗം, ഭക്തിയോഗം ഇവ മൂന്നിന്‍റെയും സുന്ദരമായ സംഗമമാണ്.

’എത്ര വ്യക്തികളുണ്ടോ അത്ര പ്രകൃതിയും (സ്വഭാവം) അത്ര തന്നെ സാധനാമാർഗങ്ങളും ഉണ്ട്’, എന്ന സിദ്ധാന്തം മനസ്സിലാക്കിയതിനുശേഷം ഇനി നമുക്ക് ഗുരുകൃപായോഗ സാധനയിലെ പ്രധാന തത്ത്വങ്ങൾ മനസ്സിലാക്കാം. സാധന ചെയ്യാൻ തുടങ്ങുന്പോൾ നാം ഏതെല്ലാം കാര്യങ്ങളാണ് ശദ്ധ്രിക്കേണ്ടത് എന്നതും മനസ്സിലാക്കാം. സാധനയുടെ തത്ത്വങ്ങൾ അറിഞ്ഞു കൂടാത്തതു കാരണം പലരുടെയും ജീവിതകാലം മുഴുവനും അനുചിതമായ സാധന ചെയ്യുന്നതിൽ വ്യർഥമായി പോകുന്നു. സാധന ചെയ്ത് തന്നിൽ മാറ്റങ്ങളൊന്നും കണ്ടില്ലെങ്കിലും പലരും സാധന ചെയ്യുന്നത് നിർത്തിക്കളയും. ’ഞാൻ ദൈവീകമായ കാര്യങ്ങൾ എത്ര ചെയ്തിട്ടും എന്തുകൊണ്ട് എന്‍റെ ജീവിതത്തിൽ ഇത്തരം ഒരു സാഹചര്യം വന്നു?’ ഇങ്ങനെയുള്ള അനുചിതമായ ചിന്തകൾ മനസ്സിൽ വരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ സാധനയുടെ ചില അടിസ്ഥാന തത്ത്വങ്ങൾ നമുക്ക് മനസ്സിലാക്കാം.

 

2. സാധനയിലെ തത്ത്വങ്ങൾ

2 A. ഇഷ്ടവും കഴിവും അനുസരിച്ച് സാധന ചെയ്യുക

സാധനയിലെട ആദ്യത്തെ തത്ത്വമാണ് ഇഷ്ടവും കഴിവും അനുസരിച്ച് സാധന ചെയ്യുക. ഈ ലോക ഏതെങ്കിലും രണ്ടു ആളുകൾ ഒരുപോലെ ആയിരിക്കുകയില്ല. ഓരോരുത്തരുടെയും ശരീരം, മനസ്സ്, ബുദ്ധി, ഇഷ്ടാനിഷ്ടം, ഗുണദോഷങ്ങൾ, ആഗ്രഹങ്ങൾ, ആസക്തി, പ്രാരബ്ധം എല്ലാം വ്യത്യസ്തമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച മഹാഭൂതങ്ങളിൽനിന്നാണ് മനുഷ്യ ശരീരം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ തത്ത്വങ്ങളുടെ അളവും നാം ഓരോരുത്തരിലും വ്യത്യസ്തമാണ്. ചുരുക്കത്തിൽ ഓരോ വ്യക്തിയുടെയും പ്രകൃതിഗുണവും കഴിവും വ്യത്യസ്തമായതുകൊണ്ട് ഈശ്വരപ്രാപ്തിയുടെ മാർഗവും വ്യത്യസ്തമാണ്.

ഇഷ്ടവും കഴിവും അനുസരിച്ച് സാധന ചെയ്യുക എന്നു വച്ചാൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഈശ്വരനു വേണ്ടി ചെയ്യുക, ഈശ്വരചരണങ്ങളിൽ സമർപ്പിക്കുക. നമ്മുടെ പ്രകൃതിഗുണവും കഴിവും അനുസരിച്ച് സാധന ചെയ്യുന്പോ ഈശ്വരപ്രാപ്തിക്കായി എളുപ്പമായിരിക്കും. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ സ്വരം നല്ലതാ അയാൾക്ക് പാട്ടു പാടാൻ ഇഷ്ടവുമാണ്. എങ്കിൽ അയാളോട് ശ്രീകൃഷ്ണ ഭഗവാന്‍റെ ചിത്രം വരയ്ക്കുവാൻ പറഞ്ഞാൽ അത് അയാൾക്ക് ചെയ്യാൻ സാധിക്കുമോ? നേരെ മറിച്ച് ശ്രീകൃഷ്ണ ഭഗവാന്‍റെ ഒരു ഭക്തിഗാനം പാടാൻ പറഞ്ഞാൽ മനസ്സോടെ ചെയ്യാൻ കഴിയും. വേറൊരു ഉദാഹരണം നോക്കാം. ഒരു കുട്ടി ഫേസ്ബുക്, ട്വിറ്റർ, ഈമെയിൽ എന്നിങ്ങനെ സോഷ്യൽ മീടിയയിലെ കാര്യങ്ങൾ നന്നായി ചെയ്യുന്നുവെങ്കിൽ അവന് അവന്‍റെ കഴിവു പ്രകാരം ഈശ്വര സേവ കൊടുക്കണം. അതായത് സോഷ്യൽ മീഡിയ മുഖേന അധ്യാത്മം പ്രചരിപ്പിക്കുവാൻ പറഞ്ഞാൽ അവൻ അത് മനസ്സോടെ ചെയ്യും. നേരെ മറിച്ച് ആത്മീയ ഗ്രന്ഥങ്ങൾ വായിച്ച് സത്സംഗം നടത്താൻ പറഞ്ഞാൽ അവന് അത് ചെയ്യാൻ താൽപര്യം കാണിക്കുമോ? സ്വാഭാവികമായും അവന് സോഷ്യൽ മീഡിയയിലെ സേവനം ചെയ്യാനായിരിക്കും കൂടുതൽ താൽപര്യം. ചുരുക്കത്തിൽ, ഓരോരുത്തരുടെയും ഇഷ്ടവും കഴിവും അനുസരിച്ച് സാധന ചെയ്താൽ ആധ്യാത്മിക ഉന്നതി വേഗത്തിൽ ആകും.

2 B. അനേകത്തിൽ നിന്നും ഒന്നിലേക്ക് പ്രയാണം ചെയ്യുക

സാധനയുടെ രണ്ടാമത്തെ തത്ത്വമാണ് അനേകത്തിൽനിന്നും ഒന്നിലേക്ക് പോകുക. പരമേശ്വരൻ ഒന്നാണ്, ഈ ലോകത്ത് ബാക്കിയെല്ലാം അനേകമാണ്. ഇവയെല്ലാത്തിൽനിന്നും നമുക്ക് ഒരു പരമേശ്വരനിലേക്കാണ് പോകേണ്ടത്. ഇക്കാര്യം നാം എപ്പോഴും ഓർമ വയ്ക്കണം. ഇതെങ്ങനെ പ്രാവർത്തികമാക്കണം എന്നു നമുക്ക് മനസ്സിലാക്കാം.

1. ദേവതയുടെ ഉപാസന

നാം കഴിഞ്ഞ പ്രഭാഷണത്തിൽ കുലദേവതയുടെ നാമജപത്തിന്‍റെ മഹത്ത്വം മനസ്സിലാക്കി. ഏതു കുലത്തിലെ കുലദേവതയാണ് നമ്മുടെ ആധ്യാത്മിക ഉന്നതിക്കായി ഏറ്റവും കൂടുതൽ ആവശ്യം എന്നു വച്ചാൽ അങ്ങനെയുള്ള കുലത്തിലേക്കാണ് ഈശ്വരൻ നമുക്ക് ജന്മം നൽകുന്നത്. അതുകൊണ്ട് പല ദേവതകളുടെ ഉപാസന ചെയ്യുന്നതിനു പകരം കുലദേവതയുടെ ഉപാസന ചെയ്യുന്നതാണ് കൂടുതൽ ഗുണകരം. ഒരു വ്യക്തി പല ദേവതകളുടെ ഉപാസന ചെയ്യുന്നുവെങ്കിൽ ഉദാ. ശനിയാഴ്ച ശാസ്താ ക്ഷേത്രം, വ്യാഴാഴ്ച ശ്രീകൃഷ്ണ ക്ഷേത്രം, ചൊവ്വയും വെള്ളിയും മഹാലക്ഷ്മീവ്രതം തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ദർശനം എന്നിങ്ങനെ ചെയ്യുന്നു. പല സ്തോത്രങ്ങൾ ചൊല്ലുന്നു. ഉപാസന ചെയ്യുന്നത് നല്ലതു തന്നെയാണ് പക്ഷേ ആത്മീയ ഉന്നതിക്കായി അതിനെക്കാൾ നല്ലത് എന്താ വച്ചാൽ നമ്മുടെ കുലദേവതയുടെ ഭക്തി. അതിന്‍റെ കാരണം എന്തെന്നാൽ അധ്യാത്മത്തിൽ ഏകനിഷ്ഠ ആവശ്യമാണ്. ഇത് ’അനേകത്തിൽനിന്നും ഒന്നിലേക്ക്’ പോകുക എന്ന ആധ്യാത്മിക തത്ത്വത്തിൽ അധിഷ്ഠിതമാണ്.

മറ്റൊരു കാര്യം എന്തെന്നാ അധ്യാത്മത്തിൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് മഹത്ത്വം ഇല്ല. നമുക്ക് അസുഖം വന്നാൽ നാം ഇഷ്ടമുള്ള മരുന്ന് കഴിക്കില്ല. ഡോക്ടർ തരുന്ന മരുന്നാണ് കഴിക്കുക. അതുപോലെ തന്നെ എനിക്ക് ഗണപതിയെ ഇഷ്ടമാണ് അല്ലെങ്കിൽ ശിവനെ ഇഷ്ടമാണ് അതുകൊണ്ട് ഞാൻ ഗണപതിയുടെ അല്ലെങ്കിൽ ശിവന്‍റെ ഉപാസന ചെയ്യുന്നു എന്നു പറയുന്നതിൽ അർഥമില്ല. ഇഷ്ടാനിഷ്ടങ്ങൾക്ക് അതീതമായി ശാസ്ത്രം അനുസരിച്ച് സാധന ചെയ്താൽ മാത്രമാണ് ആധ്യാത്മിക ഉന്നതി വേഗത്തിൽ ആകുക.

2. പൂജാമുറി അല്ലെങ്കിൽ പൂജാമണ്ഡപം

വീട്ടിൽ പൂജാസ്ഥാനം ഉണ്ടാകും. അതിന്‍റെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. പല വീടുകളിലും പൂജാസ്ഥാനത്ത് 10-50 ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും ഉണ്ടാകും. ചിലപ്പോൾ ഒരേ ഭഗവാന്‍റെ തന്നെ പല ചിത്രങ്ങളും ബിംബങ്ങളും ഉണ്ടാകും. ഉദാഹരണത്തിന്, മുരളീധരനായ ശ്രീകൃഷ്ണന്‍റെ ബിംബം, ഉണ്ണിക്കണ്ണൻ, ഗുരുവായൂരപ്പന്‍റെ ചിത്രം ഇങ്ങനെ ശ്രീകൃഷ്ണന്‍റെ പല രൂപങ്ങളിലുള്ള ചിത്രങ്ങൾ വയ്ക്കുന്നു. ഏതെങ്കിലും ക്ഷേത്രത്തിൽ പോയാൽ അവിടെനിന്നും ചിത്രമോ ബിംബമോ വാങ്ങിക്കൊണ്ടു വന്ന് പൂജാമുറിയിൽ വയ്ക്കുന്നു. ഇത് കാരണം പൂജാമുറിയിൽ/പൂജാസ്ഥാനത്ത് ചിത്രങ്ങൾ വളരെ കൂടുതലാകുന്നു. ചിത്രങ്ങൾ അധികം ആയതു കാരണം പൂജാമുറി/പൂജാസ്ഥാനം ദിവസവും വൃത്തിയാക്കുവാൻ കഴിയില്ല. ഒരു ചിത്രത്തിൽ നിന്നും വരുന്ന ദേവതാതത്ത്വം തന്നെ അതേ ദേവതയുടെ മറ്റു ചിത്രങ്ങളിൽനിന്നും വരുന്നു. അതുകൊണ്ട് കുറേ ചിത്രങ്ങൾ വയ്ക്കുന്നതു കൊണ്ട് ദേവതാതത്ത്വം കൂടുകയില്ല.

ധർമശാസ്ത്രപ്രകാരം പൂജാസ്ഥാനത്ത് ശ്രീഗണപതി, കുലദേവി, കുലദേവൻ അതു കൂടാതെ ശ്രീകൃഷ്ണൻ, ശിവൻ, അന്നപൂർണാദേവി, ദുർഗാദേവി, ഹനുമാൻ, ശ്രീരാമൻ എന്നിങ്ങനെ 5-6 ദേവതകളുടെ ചിത്രങ്ങൾ പര്യാപ്തമാണ്. ഇതു കൂടാതെ ഗുരു ഉണ്ടെങ്കിൽ അദ്ദേഹത്തിന്‍റെ ചിത്രവും വയ്ക്കാം.

പൂജാമണ്ഡപത്തിൽ ദേവീദേവന്മാരുടെ ചിത്രങ്ങൾ ക്രമീകരിക്കുന്ന ഒരു പ്രത്യേക രീതി ഉണ്ട്. ആ രീതിയിൽ വച്ചാൽ പൂജാമുറിയിൽനിന്നും നല്ല സ്പന്ദനങ്ങൾ (vibrations) ഉണ്ടാകും. ശാസ്ത്രപ്രകാരം പൂജാസ്ഥാനത്ത് മധ്യഭാഗത്ത് ഗണപതിയുടെ ചിത്രമോ ബിംബമോ വയ്ക്കണം. നാം മനുഷ്യർ സംസാരിക്കുന്നത് ശബ്ദത്തിലൂടെയാണ്, ഇതിനെ നാദഭാഷ എന്നു പറയുന്നു. എന്നാൽ ദേവതകളുടെ ഭാഷ പ്രകാശഭാഷയാണ്. നമ്മുടെ നാദഭാഷയെ ദേവീദേവന്മാരുടെ പ്രകാശഭാഷയിലേക്കും ദേവീദേവന്മാരുടെ പ്രകാശ ഭാഷയെ നമ്മുടെ നാദഭാഷയിലേക്കും രൂപാന്തരപ്പെടുത്തുന്നത് ഗണപതിയാണ്. പൂജാമണ്ഡപത്തിൽ നമ്മുടെ വലതു വശത്ത് സ്ത്രീദേവതകളുടെ ഉദാഹരണത്തിന് അന്നപൂർണ, കുലദേവി ഇവയുടെ ചിത്രം അല്ലെങ്കിൽ ബിംബം ഒന്നിനു പിന്നിൽ ഒന്ന് വയ്ക്കണം. അതുപോലെ തന്നെ നമ്മുടെ ഇടതു വശത്തായി ദേവന്മാർ – ശ്രീകൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ എന്നിവരുടെ ചിത്രമോ ബിംബമോ ഒന്നിനു പിന്നിൽ ഒന്ന് എന്നിങ്ങനെ വയ്ക്കണം. ഈ രചന ത്രികോണാകൃതിയിൽ ആയിരക്കണം. പൂജാമണ്ഡപത്തിൽ ദേവീദേവന്മാരുടെ രചന ഏതു രീതിയിൽ ആയിരിക്കണം എന്നത് ചിത്രത്തിൽ കാണാം.

പൂജാമണ്ഡപത്തിൽ കൂടുതൽ ചിത്രങ്ങളോ ബിംബമോ ഉണ്ടെങ്കിൽ അതിനെ എന്തു ചെയ്യണം എന്നത് ഇനി മനസ്സിലാക്കാം? കൂടുതലായുള്ള ബിംബങ്ങൾ ലോഹത്തിന്‍റെയോ കല്ലിന്‍റെയോ ആണെങ്കിൽ അത് ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യുക. ബിംബം തടിയുടെ ആണെങ്കിൽ അഗ്നിയിൽ സമർപ്പിക്കാം.

പൂജാമണ്ഡപത്തിൽ ദേവീദേവന്മാരുടെ ക്രമീകരണം ഏതു രീതിയിലാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ പൂജാമണ്ഡപത്തിലെ രചനയെക്കുറിച്ചും പൂജാസാമഗ്രികളെക്കുറിച്ചും അധ്യാത്മശാസ്ത്ര പ്രകാരമുള്ള വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് www.SanatanShop.com എന്ന വെബ്സൈറ്റിലൂടെ വരുത്തിക്കാവുന്നതാണ്.

2 C. സ്ഥൂലത്തിൽനിന്നും സൂക്ഷ്മത്തിലേക്കു പോകുക

അധ്യാത്മത്തിൽ സ്ഥൂല കാര്യങ്ങളിൽ നിന്നും സൂക്ഷ്മമായ കാര്യങ്ങളിലേക്ക് പോകേണ്ടത് വളരെ പ്രധാനമാണ്. ഇത് മനസ്സിലാക്കുന്നതിനായി നമുക്ക് സ്ഥൂലവും സൂക്ഷ്മവും എന്നു വച്ചാൽ എന്താണെന്ന് മനസ്സിലാക്കാം. സ്ഥൂലം എന്നു വച്ചാൽ നമ്മുടെ പഞ്ചജ്ഞാനേന്ദ്രിയങ്ങളായ കണ്ണ് , ചെവി, മൂക്ക്, ത്വത്ഥ നാക്ക് ഇവയിലൂടെയും മനസ്സിനും ബുദ്ധിക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളുമാണ് സ്ഥൂലമായ കാര്യങ്ങൾ. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി ഇവയ്ക്കും അതീതമായ സംവേദനകളെ സൂക്ഷ്മമായ കാര്യങ്ങളെന്നു പറയുന്നു. അധ്യാത്മത്തിൽ ഒരു മഹത്ത്വമേറിയ തത്ത്വമുണ്ട്, സ്ഥൂലത്തെക്കാൾ ശേഷ്ഠ്രമാണ് സൂക്ഷ്മം എന്നത്.

ശാസ്ത്രത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ, സാധാരണ ബോംബിനെക്കാൾ അണുബോംബ്, അണുബോംബിനെക്കാൾ പരമാണുബോംബ് കൂടുതൽ ശക്തിയുള്ളതായിരിക്കും. അതുപോലെ തന്നെ സ്ഥൂലത്തെക്കാൾ സൂക്ഷ്മം കൂടുതൽ ശേഷ്ഠ്രമാണ്. നാം രാമായണം, മഹാഭാരതം മുതലായ ഗ്രന്ഥങ്ങളിലൂടെ ശസ്ത്രാസ്ത്രങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ട്. അതിൽ അന്പ് എയ്യുന്നതിനു മുന്പ് മന്ത്രം അല്ലെങ്കിൽ ദേവതയുടെ സ്മരണയോടുകൂടി അന്പെയ്യുന്നതായി എഴുതിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്പോൾ അന്പിന്‍റെ ശക്തി വർധിക്കും. ഇനി ആത്മീയ തലത്തിൽ നോക്കിയാൽ ഈശ്വരനും ഈശ്വര തത്ത്വവും വളരെ വളരെ സൂക്ഷ്മമാണ്. അങ്ങനെയിരിക്കെ ജീവിതകാലം മുഴുവനും സ്ഥൂലമായ സാധന മാത്രം ചെയ്യുന്നതിലൂടെ നമുക്ക് ഈശ്വരൻ വരെ എത്താൻ കഴിയുമോ? സ്ഥൂലത്തിൽനിന്നും സൂക്ഷ്മത്തിലേക്ക് പ്രയാണം ചെയ്യണം. ഉദാഹരണത്തിന് ശരീരം കൊണ്ട് പൂജ ചെയ്യുന്നു പക്ഷേ മനസ്സിൽ മറ്റു ചിന്തകൾ, ക്ഷേത്രദർശനം ചെയ്യുന്നു പക്ഷേ മനസ്സിൽ വീട്ടിലെ കാര്യങ്ങൾ ഉണ്ടെങ്കിൽ ഇത് വെറും സ്ഥൂലത്തിലെ പ്രവർത്തിയായി. എന്നാൽ മനസ്സിൽ ചെയ്യുന്ന സാധന, ഉദാ. മാനസ പൂജ, നാമജപം, മനസ്സിൽ ഗുരുവായൂരോ, തിരുപ്പതിയിലോ പോയി ദിവസവും ദർശനം ചെയ്യുക ഇവ സാധനയിൽ കൂടുതൽ ഗുണകരമാണ്. ഇപ്രകാരം സൂക്ഷ്മ സാധന ചെയ്യുന്നതു ശീലിച്ചാൽ ഒരു ദിവസവം അതിസൂക്ഷ്മമായ തത്ത്വം വരെ നമുക്ക് എത്താൻ കഴിയും.