ചെറുനാരങ്ങ ഉപയോഗിച്ച് ദൃഷ്ടിദോഷം നീക്കുന്ന വിധം

1. പ്രാധാന്യം

ദൃഷ്ടി ദോഷം മാറ്റാൻ  ചെറുനാരങ്ങ ഉപയോഗിക്കുമ്പോൾ, അതില്‍ വാതക രൂപത്തിലുള്ള  സൂക്ഷ്മ രജോഗുണ സ്പന്ദനങ്ങൾക്ക് ചലനം ഉണ്ടാവുകയും  വ്യക്തിയെ പൊതിഞ്ഞിരിക്കുന്ന രജ-തമോഗുണത്തിന്‍റെ ആവരണണം നാരങ്ങയിലേക്ക് ആകർഷിച്ച് വരുകയും ചെയ്യുന്നു.

 

2. ദൃഷ്ടി ദോഷം മാറ്റാൻ ഉപയോഗിക്കേണ്ട ചെറുനാരങ്ങ

ഈ ആവശ്യത്തിന് വരകളോ കുത്തുകളോ കേടുപാടുകളോ ഇല്ലാത്ത ചെറുനാരങ്ങ ഉപയോഗിക്കുക.

വരകളുള്ള ചെറുനാരങ്ങ എങ്ങനെ തിരിച്ചറിയാം? :

അത്തരം ചെറുനാരങ്ങയ്ക്ക് ഒരു ഭാഗത്തായി മുകളിൽ നിന്ന് താഴെ വരെ വളരെ വ്യക്തമായ ഒരു രേഖ കാണും. ചിലപ്പോൾ രണ്ടു വശത്തും രേഖ കാണാം. ഇത്തരം ചെറുനാരങ്ങ  ആഭിചാര കർമ്മങ്ങൾക്കായി ഉപയോഗിക്കുന്നു. കാരണം ഇത്തരം ചെറുനാരങ്ങകളിൽ രേഖകൾ ഇല്ലാത്ത ചെറുനാരങ്ങയെ അപേക്ഷിച്ച്, രജതമോഗുണം നിറഞ്ഞ ഊർജ്ജം അന്തരീക്ഷത്തിലേക്ക്  വിടുന്നതിനുള്ള തീവ്രത കൂടുതലായിരിക്കും.

 

3. ദൃഷ്ടിദോഷം നീക്കുന്ന രീതി

* രണ്ടു കൈകളും കൂട്ടി ഒരു ചെറുനാരങ്ങ പിടിച്ച് പാദം മുതൽ ശിരസ്സ് വരെ ഘടികാര സൂചിയുടെ ദിശയിൽ ചലിപ്പിക്കുക.

* അതിനുശേഷം ഈ നാരങ്ങകൾ കൽക്കരിയിൽ കത്തിക്കുക അല്ലെങ്കിൽ ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യുക.

വെള്ളത്തിൽ ഒഴുക്കുന്നതിനേക്കാൾ  നാരങ്ങ
കത്തിക്കുന്നത്  എന്തുകൊണ്ട് കൂടുതല്‍ നല്ലത്?

ഒഴുക്കുവെള്ളത്തിൽ ചെറുനാരങ്ങ കളയുമ്പോൾ, ചെറുനാരങ്ങയിൽ ഉള്ള സ്പന്ദനങ്ങൾ ജലവുമായി ചേരുന്നതിന് അല്പം സമയം എടുക്കും. ഈ സമയത്തിനിടയിൽ അനിഷ്ട ശക്തികൾക്ക് ഈ ഊർജ്ജത്തെ ഉപയോഗിച്ച് മറ്റ് വ്യക്തികളുടെ മേൽ ആഭിചാര കർമ്മങ്ങൾ  ചെയ്യുവാൻ സാധിക്കും. നേരെമറിച്ച് അവ കത്തിക്കുമ്പോൾ രജതമങ്ങൾ നിറഞ്ഞ സ്പന്ദനങ്ങൾ വേഗത്തിൽ നശിച്ചു പോകുന്നു.

 

4. ദൃഷ്ടിദോഷം കാരണമുണ്ടായ
പ്രയാസങ്ങളുടെ വ്യാപ്തി എങ്ങനെ മനസ്സിലാക്കാം?

4 A.  ഒഴുക്കുവെള്ളത്തിൽ ചെറുനാരങ്ങ
ഇടുമ്പോൾ ദൃഷ്ടി ദോഷത്തിന്‍റെ പീഡ അറിയുവാൻ

ദൃഷ്ടി ദോഷത്തിന്‍റെ തീവ്രത എത്ര കൂടുതൽ ആണോ അത്ര അധികം ദൈർഘ്യം ചെറു നാരങ്ങയിലെ രജതമോഗുണത്തിന് വെള്ളത്തിൽ അലിഞ്ഞു ചേരാൻ എടുക്കും. ഇത് നാരങ്ങയുടെ വെള്ളത്തിനൊപ്പമുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.

ദൃഷ്ടി ദോഷത്തിന്‍റെ തീവ്രത ചെറുനാരങ്ങയിൽ ഉള്ള പ്രതിഫലനം
1. ദൃഷ്ടിദോഷം ബാധിച്ചിട്ടില്ല എങ്കിൽ ചെറുനാരങ്ങ ഉടൻ വെള്ളത്തിൽ മുങ്ങി പോകുന്നു
2. ലഘുവായിട്ട് ബാധിച്ചിട്ടുണ്ടെങ്കിൽ ചെറുനാരങ്ങ ഉടനെ തന്നെ വെള്ളത്തിന്‍റെ കൂടെ ഒഴുകിപ്പോകുന്നു
3. മിതമായി ബാധിച്ചിട്ടുണ്ടെങ്കിൽ ചെറു നാരങ്ങ വെള്ളത്തിൽ കറങ്ങാൻ തുടങ്ങുന്നു
4. അതി തീവ്രമായി ബാധിച്ചിട്ടുണ്ടെങ്കിൽ ചെറുനാരങ്ങ രജതമോഗുണങ്ങൾ കൊണ്ട് നിറഞ്ഞതിനാൽ  അത് ഒഴുകി പോകാതെ ഒരിടത്ത് തന്നെ പൊങ്ങി നിൽക്കും

4 B. ചെറുനാരങ്ങ കത്തിക്കുമ്പോൾ
ദൃഷ്ടി ദോഷത്തിന്‍റെ പീഡ അറിയുവാൻ

ദൃഷ്ടി ദോഷത്തിന്‍റെ തീവ്രത ചെറുനാരങ്ങയിൽ ഉള്ള പ്രതിഫലനം
1. ദൃഷ്ടിദോഷം ബാധിച്ചിട്ടില്ല എങ്കിൽ യാതൊരു ശബ്ദവും ഇല്ലാതെ ചെറുനാരങ്ങ ഉടൻ കത്തി പോകുന്നു
2. ലഘുവായിട്ട് ബാധിച്ചിട്ടുണ്ടെങ്കിൽ ആദ്യത്തെ തവണ തന്നെ ശബ്ദത്തോടെ കത്തി പോകുന്നു
3. മിതമായി ബാധിച്ചിട്ടുണ്ടെങ്കിൽ കത്തിയതിനു ശേഷവും  തൊലി ചുളിഞ്ഞും, ദുർഗന്ധം പുറംതള്ളിയും കിടക്കും
4. അതി തീവ്രമായി ബാധിച്ചിട്ടുണ്ടെങ്കിൽ വയലറ്റ് നിറമുള്ള പുക വരിക, ചെറുനാരങ്ങ വേഗത്തിൽ കത്താതിരിക്കുക, അനിഷ്ട ശക്തികൾ വളരെ ശക്തമാണെങ്കിൽ ചെറുനാരങ്ങ വലിയ ശബ്ദത്തോടുകൂടി കത്തുക, ഇളക്കമുള്ള തീനാളങ്ങൾ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണാം.
സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ദൃഷ്ടി ദോഷവും അത് നീക്കുവാനായി ചെയ്യുന്ന പ്രതിവിധികൾക്കും പിന്നിലുള്ള അധ്യാത്മശാസ്ത്രം’ എന്ന ഗ്രന്ഥം