ചതുർമാസത്തിന്‍റെ മഹത്ത്വം

മനുഷ്യന്‍റെ ഒരു വർഷമെന്നാൽ ദേവീദേവന്മാരുടെ ഒരു ദിവസം (പകലും രാത്രിയും). ഉത്തരായനം ദേവീദേവന്മാരുടെ പകലും ദക്ഷിണായനം അവരുടെ രാത്രിയുമാണ്. കർക്കിടക സങ്ക്രാന്തിക്ക് അതായത് സൂര്യൻ കർക്കിടക രാശിയിൽ പ്രവേശക്കുമ്പോൾ ഉത്തരായനം അവസാനിച്ച് ദക്ഷിണായനം ആരംഭിക്കുന്നു. അതായത് ദേവീദേവന്മാരുടെ രാത്രി ആരംഭിക്കുന്നു. ഇത് ആഷാഢ മാസത്തിലാണ് വരുന്നത്. അതുകൊണ്ടാണ് ആഷാഢ ശുക്ല ഏകാദശിയെ ശയന ഏകാദശി എന്നു പറയുന്നത്. അന്ന് ദേവീദേവന്മാർ ഉറങ്ങാൻ പോകുന്നു എന്നാണ് വിശ്വാസം.

ദക്ഷിണായനം മകര സങ്ക്രാന്തി വരെ നീണ്ടു നിൽക്കുന്നു. എന്നാൽ കാർത്തിക ശുക്ല ഏകാദശി എന്ന ദിവസം പ്രബോധിനി ഏകാദശിയായി അനുഷ്ഠിക്കുന്നു. ഇത് നാല് മാസങ്ങൾക്ക് ശേഷമാണ് വരുന്നത്. അന്ന് ദേവീദേവന്മാർ ഉണരുന്നതായി വിശ്വസിക്കുന്നു. ഇതിന്റർഥം ദേവീദേവന്മാർ രാത്രി ശേഷമാണെങ്കിലും, വേഗം ഉണർന്ന് അവരുടെ കാര്യനിർവഹണം ആരംഭിക്കുന്നു.

ഈ കാലഘട്ടത്തിൽ ദേവീദേവന്മാർ ഉറങ്ങുന്നതു കാരണം ആസുരിക ശക്തികളുടെ ബലം വർധിക്കുന്നു. മനുഷ്യരെ അവർ ഉപദ്രവിക്കുന്നു. അതുകൊണ്ട് ഈ കാലഘട്ടത്തിൽ അനിഷ്ട ശക്തികളിൽ നിന്നും സംരക്ഷണത്തിനായി നാം വ്രതങ്ങൾ അനുഷ്ഠിക്കണം എന്ന് ശാസ്ത്രം ഉപദേശിക്കുന്നു.

 

1. ചതുർമാസത്തിന്‍റെ സവിശേഷതകൾ

a. മഴക്കാലം ആയതിനാൽ പ്രകൃതിയിൽ വലിയ മാറ്റം വരുന്നു.

b. മഴ കാരണം യാത്ര ചെയ്യുന്നത് പ്രയാസമാണ്. അതു കാരണമാണ് പല മഠങ്ങളിലെയും സന്യാസിമാർ ഒരു സ്ഥലത്തു തങ്ങി വ്രതാനുഷ്ഠാനം ചെയ്യുന്ന ആചാരം ആരംഭിച്ചത്.

c. ഈ കാലയളവിൽ ശരീരത്തിലും മാറ്റം വരുന്നു. ദഹനശക്തി കുറയുന്നു. അതുകൊണ്ടാണ് ഈ സമയത്ത് ദഹിക്കാൻ പ്രയാസമുള്ള ആഹാരം കഴിക്കാതിരിക്കുന്നത്. കേരളത്തിൽ ആയുർവേദം വളരെ പ്രചാരത്തിലുള്ളതു കാരണം മരുന്നു കഞ്ഞി കഴിക്കുന്ന പതിവുണ്ട്.

d. ചതുർമാസത്തിലെ അനുഷ്ഠാനങ്ങളുടെ ഉദ്ദേശ്യം എന്തെന്നാൽ ആധ്യാത്മികമായി ഉപയോഗപ്രദമായ പ്രവർത്തികൾ ചെയ്യുക, അതിനു വിരുദ്ധമായവ ഒഴിവാക്കുക.

e. ഈ കാലയളവിൽ പിതൃകർമങ്ങളും ചെയ്യുന്നു. (കർക്കിടക വാവു ബലി, മഹാലയ ശ്രാദ്ധം എന്നിവ)

f. ചുതർമാസത്തിൽ കൂടുതൽ വ്രതങ്ങളും ഉത്സവങ്ങളും വരുന്നതിനു കാരണം : ചതുർമാസത്തിൽ (ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാർത്തിക) അന്തരീക്ഷത്തിൽ തമോഗുണമുള്ള യമ തരംഗങ്ങളുടെ അളവ് വർധിക്കുന്നു. അതുകൊണ്ട് അസുഖങ്ങളും വർധിക്കുന്നു. അതിൽനിന്നും സംരക്ഷണത്തിനായി സത്ത്വഗുണം വർധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണം. വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കുന്നതിലൂടെ സത്ത്വഗുണം വർധിക്കുന്നു.

 

2. ശ്രീവിഷ്ണുവിന്‍റെ ഉപാസനയ്ക്കു ഉത്തമമായ കാലം

ചതുർമാസത്തിൽ മഹാവിഷ്ണു ശേഷശയനത്തിൽ യോഗനിദ്രയിലായിരിക്കും. ജ്യോതിഷ ശാസ്ത്രപ്രകാരം ഈ കാലയളവിൽ സൂര്യൻ കർക്കിടക രാശിയിലായിരിക്കും. ഇത് കാലഘട്ടം ശ്രീവിഷ്ണുവിന്‍റെ ഉപാസനയ്ക്കു വളരെ ഉത്തമമാണ്. നാം ചെയ്യുന്ന ഉപാസനയെല്ലാം ശ്രീവിഷ്ണുവിന്‍റെ പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു, എന്നാണ് വിശ്വാസം.

 

3. തീർഥക്ഷേത്രങ്ങളിലെ നദികളിൽ സ്നാനം
ചെയ്യുന്നതിലൂടെ പാപക്ഷാളനമാകുന്നു

ചതുർമാസത്തിൽ തീർഥക്ഷേത്രങ്ങളിലെ നദിയിൽ സ്നാനം ചെയ്യുന്നവന്‍റെ അനേകം പാപങ്ങൾ ഇല്ലാതാകുന്നു. മഴവെള്ളത്തിന്‍റെ ഒപ്പം പല സ്ഥലങ്ങളിലെ മണ്ണ് ഒലിച്ചു വരുന്നു. ഈ മണ്ണിൽ പ്രകൃതിദത്തമായ ശക്തിയുമുണ്ടാകും. ഇത് നദിയുടെ കൂടെ ഒഴുകി സമുദ്രത്തിൽ ചെന്നു ചേരുന്നു. ചതുർമാസത്തിൽ ശ്രീവിഷ്ണു ജലത്തിന്മേൽ ശയനം ചെയ്യുന്നു; അതിനാൽ ജലത്തിൽ ശ്രീവിഷ്ണുവിന്‍റെ തേജസ്സും ശക്തിയും അംശാത്മകമായി ഉണ്ടാകും. അതുകൊണ്ടാണ് തീർഥ സ്നാം ചെയ്യുന്നത് ഗുണകരം എന്നു പറയുന്നത്.

 

4. ചതുർമാസ വ്രതങ്ങൾ

സാധാരണയായി ജനങ്ങൾ ചതുർമാസത്തിൽ വ്രതങ്ങൾ അനുഷ്ഠിക്കുന്നു. പർണഭോജനം (ഇലയിൽ ഊണു കഴിക്കുക), ഒരിക്കൽ (ഒരു നേരം കഴിക്കുക), വിളന്പുന്ന ഭക്ഷണം മാത്രം കഴിക്കുക അതായത് ചോദിച്ചു വാങ്ങാതിരിക്കുക, ഒരു തവണ വിളന്പുന്നതു മാത്രം കഴിക്കുക എന്നീരീതിൽ ഭക്ഷണത്തോടുള്ള ആസക്തി ഇല്ലാതാകുന്നതിനായി വ്രതങ്ങൾ അനുഷ്ഠിക്കുന്നു. ചിലർ ഒാരോ ദിവസം ഇടവിട്ട് ഉപവാസം അനുഷ്ഠിക്കുന്നു. ഇങ്ങനെ നാല് മാസങ്ങൾ വ്രതം അനുഷ്ഠിക്കുന്നു.

ചതുർമാസത്തിൽ ശുഭകാര്യങ്ങൾ ഒഴിവാക്കുന്നു. അതുപോലെ തന്നെ ആഹാരത്തിലും പല പഥ്യങ്ങളും പാലിക്കുന്നു.

 

5. ചതുർമാസത്തിൽ സാധനയുടെ പ്രയത്നങ്ങൾ വർധിപ്പിക്കുക

വ്യക്തിയുടെ ശാരീരികവും മാനസികവും ആധ്യാത്മികവുമായ ആരോഗ്യം മുന്നിൽ വച്ചുകൊണ്ട് ചാതുർമാസത്തിൽ അനുകരിക്കേണ്ട നിയമങ്ങൾ ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്; പക്ഷേ ഇന്നത്തെ കാലത്ത് ഇവയെല്ലാം ആചരിക്കാൻ കുറച്ചു പ്രയാസമാണ്. കൊറോണ കാരണം ക്ഷേത്രത്തിൽ പോകാൻ പോലും നമുക്ക് പറ്റുന്നില്ല. അതുകൊണ്ട് കാലത്തിന് അനുസൃതമായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാം.

തീർഥകുളത്തിൽ സ്നാനം ചെയ്യാൻ കഴിയില്ല പക്ഷേ ദിവസവും കുളിക്കുമ്പോൾ മഹാവിഷ്ണുവിന്‍റെ പാദങ്ങളിലെ തീർഥം ഒഴിച്ചാണ് കുളിക്കുന്നത്, അല്ലെങ്കിൽ ഗംഗ-യമുന മുതലായ സപ്തനദികളുടെ ജലത്തിലാണ് സ്നാം ചെയ്യുന്നത് എന്ന് ചിന്തിക്കാം. അതിലൂടെ ഉള്ള ഗുണമെന്നാൽ ഈ ഭാവം കാരണം ജലത്തിൽ അതാത് ചൈതന്യം ഉണ്ടായി നമുക്ക് അതിന്‍റെ ഗുണം കിട്ടും. രജ-തമോഗുണം കുറഞ്ഞ് സാത്ത്വികത ലഭിക്കും.

ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അന്നം സേവിക്കുമ്പോൾ ഓരോ വറ്റും ഭഗവാന്‍റെ പ്രസാദമാണ് എന്നു ചിന്തിച്ച് കഴിക്കുക. അതിലൂടെ ശരീരത്തിലെ രോഗാണുക്കൾ ഇല്ലാതാകുന്നു എന്ന മനോഭാവത്തിൽ നാമം ജപിച്ചുകൊണ്ട് അന്നം കഴിക്കുക.

ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ നമുക്ക് വ്രതങ്ങളും കർമകാണ്ഡത്തിലെ മറ്റു കാര്യങ്ങൾ ചെയ്യാൻ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് നാമസാധന ചെയ്യുക എന്നു പറയുന്നത്. സാധന വർധിപ്പിക്കുന്നതിനായി നാമജപം നന്നായി ചെയ്യാനായി ശമ്രിക്കുക.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ഉത്സവങ്ങളും വ്രതങ്ങളും ആഘോഷിക്കേണ്ട ഉചിതമായ രീതിയും അവയുടെ ശാസ്ത്രവും ‘ എന്ന ഇംഗ്ലീഷ് ഭാഷയിലെ ഗ്രന്ഥം