ഹിന്ദു ധർമ്മത്തിനും ഹിന്ദു രാഷ്ട്രത്തിനും വേണ്ടി ത്യാഗം ചെയ്യുക എന്നത് തന്നെയാണ് സമയമനുസരിച്ച് ഗുരുതത്ത്വം ആഗ്രഹിക്കുന്ന ഗുരുദക്ഷിണ !
ഗുരുപൂർണിമ ഗുരുവിനോട് കൃത്യജ്ഞത അർപ്പിക്കുന്ന ദിവസം മാത്രമല്ല ശിഷ്യന്മാർ ഗുരു ആരംഭിച്ച ആത്മീയ കാര്യങ്ങളിൽ അഭിവൃദ്ധി ഉണ്ടാകാനായി സമർപ്പണം ചെയ്യുമെന്ന സങ്കല്പം ചെയ്യുന്ന ദിവസവും കൂടിയാണ്. വ്യാപകമായ രൂപത്തിലുള്ള ഗുരു കാര്യം ഹിന്ദു ധർമ്മ പ്രവർത്തനമാണ്, ഇപ്പോൾ കാലത്തിന് അനുയോജ്യമായ ഗുരു കാര്യം എന്ന് വച്ചാൽ ധർമത്തിൽ അധിഷ്ഠിതമായ രാഷ്ട്ര നിർമാണം എന്നതാണ്.
അദ്ധ്യാത്മത്തിലെ അധികാരികളായ ഗുരുക്കന്മാർ ഇക്കാര്യങ്ങൾ ചെയ്തു വരികയാണ്. ഗുരുപൂർണിമ ദിവസം അത്തരം ഗുരുക്കന്മാരുടെ മാർഗദർശനത്തിൽ ഹിന്ദു ധർമ്മത്തിന്റെയും ധർമത്തിൽ അധിഷ്ഠിതമായ രാഷ്ട്രത്തിന്റെയും പ്രവർത്തനങ്ങൾക്കു വേണ്ടി ശരീരം, മനസ്സ്, ധനം ഇവ അർപ്പിക്കാൻ സങ്കല്പം ചെയ്യുക എന്നത് തന്നെയാണ് സമയമനുസരിച്ച് ഗുരുവിന് അർപ്പിക്കേണ്ട ഗുരുദക്ഷിണ.
ഹിന്ദു ധർമ്മം ത്യാഗം ചെയ്യുവാൻ പഠിപ്പിക്കുന്നു. ശരീരം, മനസ്സ്, ധനം പിന്നീട് സർവ്വസ്വവും ത്യജിക്കാതെ ആധ്യാത്മികമായ ഉന്നതി ഉണ്ടാകില്ല. ശരീരത്തിന്റെ ത്യാഗം എന്നാൽ ശരീരം കൊണ്ട് രാഷ്ട്രത്തിന്റെയും ധർമ്മത്തിന്റെയും ഉന്നമനത്തിനായി പ്രയത്നിക്കുക, മനസ്സിന്റെ ത്യാഗം എന്നാൽ നാമസ്മരണവും രാഷ്ട്രത്തിനും ധർമ്മത്തിനും വേണ്ടി പ്രവർത്തിക്കേണ്ടതിനെ കുറിച്ച് ആലോചിക്കുക, ധനത്തിന്റെ ത്യാഗം എന്നാൽ ഇക്കാര്യങ്ങൾക്കു വേണ്ടി തൻ്റെ ധനം അർപ്പിക്കുക. ഈ ത്യാഗങ്ങൾ പടിപടിയായി ചെയ്യുമ്പോൾ ഒരു ദിവസം സർവ്വവും ത്യജിക്കാൻ മനസ്സ് തയ്യാറാകുന്നു. വർത്തമാന കാലം സർവ്വവും ത്യജിക്കേണ്ട സമയമാണ്, തൻ്റെ ജീവിതം മുഴുവൻ ഹിന്ദു ധർമ്മത്തിനും രാഷ്ട്രത്തിനും വേണ്ടി സമർപ്പിക്കുക. ധർമിഷ്ഠരായ ഹിന്ദുക്കൾക്കും സാധകർക്കും ശിഷ്യന്മാർക്കും ആദ്ധ്യാത്മിക ഉന്നതിക്ക് വേണ്ടി ഹിന്ദു ധർമ്മത്തിനും ഹിന്ദു രാഷ്ട്രത്തിനും വേണ്ടി തന്റെ കഴിവ് അനുസരിച്ച് ത്യാഗം ചെയ്യുന്നതിനുള്ള ബുദ്ധി ഉണ്ടാകട്ടെ, എന്ന് ശ്രീ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ പ്രാർത്ഥിക്കുന്നു.