ശ്രീ വിഷ്ണുവിന് തുളസി ഇലകൾ അർപ്പിക്കുന്നത് എന്തുകൊണ്ടാണ് ?

തുളസി ഒരു പവിത്രമായ സസ്യമാണ്. 3-4 അടി ഉയരത്തിൽ ഈ സസ്യം വളരുന്നു. തുളസി രണ്ടു തരത്തിൽ ഉണ്ട്, കറുത്തതും (കൃഷ്ണ തുളസി) ഇളം പച്ചയും. തുളസി ചെടിയുടെ ശിഖരങ്ങളിൽ പൂക്കൾ കുലകളായി കാണപ്പെടുന്നു. ഇതിന്റെ മൂല ധാതു ‘തുളസ്’ എന്നും, തുളസി എന്നത് സംസ്‌കൃത പതിപ്പും ആണ്.

തുളസി ഇല ഇല്ലാതെ വിഷ്ണുപൂജ പൂർണമാകില്ല; എന്തുകൊണ്ടെന്നാൽ തുളസിയില അർപ്പിക്കാതെയോ തുളസിയില കൊണ്ട് ജലത്തർപ്പണം നടത്താതെയോ സമർപ്പിക്കുന്ന നൈവേദ്യം ശ്രീ വിഷ്ണു സ്വീകരിക്കില്ല. ദർശനം, സ്പർശം, ധ്യാനിക്കുക, പ്രാർത്ഥിക്കുക, ആരാധിക്കുക, നട്ടുപിടിപ്പിക്കുക, അല്ലെങ്കിൽ തുളസി ഇലകൾ ഭക്ഷിക്കുകയോ ചെയ്യുന്നതിലൂടെ മുൻകാല പാപങ്ങൾ ഇല്ലാതാവുന്നു. തുളസി ചെടിയിൽ വേരു മുതൽ മുകൾ വരെ ദേവതകൾ വസിക്കുന്നു എന്ന് പറയപ്പെടുന്നു.

ആചാരപരമായ ആരാധനയുടെ ഒരു ലക്ഷ്യം എന്തെന്നാൽ, പൂജിക്കുന്ന വിഗ്രഹത്തിലെ ചൈതന്യത്തെ വർധിപ്പിക്കുക വഴി ആ ചൈതന്യം നമ്മുടെ ആത്മീയ ഉന്നതിക്ക് ഉപയോഗപ്രദം ആക്കുക, എന്നതാണ്. ഈ ചൈതന്യത്തെ വർധിപ്പിക്കുന്നത്തിന് മഹർ ലോകം വരെ വ്യാപിച്ചിരിക്കുന്ന (സപ്തലോകങ്ങളിൽ നാലാമത്തേത്) ആ ദേവതയുടെ പവിത്രങ്ങളെ (ചൈതന്യത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ) കൂടുതൽ ആകർഷിച്ചെടുക്കാൻ കഴിവുള്ള വസ്തുക്കൾ വിഗ്രഹത്തിൽ അർപ്പിക്കുന്നു.

ചുവന്ന പുഷ്പങ്ങൾക്ക് ഗണപതിയുടെ പവിത്രകങ്ങളെ ആകർഷിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂവള ഇലകൾക്ക് ശിവന്റെയും തുളസിയിലകൾക്ക് ശ്രീവിഷ്ണുവിന്റെയും പവിത്രകങ്ങളെ ആകർഷിച്ചെടുക്കാനുള്ള കഴിവുണ്ട്. അതിനാലാണ് തുളസിയിലകൾ ശ്രീവിഷ്ണുവിന് സമർപ്പിക്കുന്നത്.

 

1. വിരക്തിയുടെ പ്രതീകം

തുളസിച്ചെടി വിരക്തിയുടെ പ്രതീകമാണ്. ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാന്റെ തുലാഭാരചടങ്ങ് നടക്കുന്നതിനിടയിൽ വജ്രങ്ങളും അമൂല്യ രത്നങ്ങളും സ്വർണ്ണം എന്നിവയെല്ലാം ഒരു തുലാസിൽ വെച്ച് മറ്റേ തുലാസിൽ ശരികൃഷ്ണ ഭഗവാൻ ഇരുന്നു. തുലാസിൽ എന്ത് വച്ചിട്ടും ശ്രീ കൃഷ്ണ ഭഗവാന്റെ തട്ട്  താണിരുന്നു. ഒടുവിൽ രുക്മിണി ദേവി ഒരു തുളസിയില സമ്പത്തുകൾ വച്ച തട്ടിൽ വെച്ചപ്പോൾ മാത്രം ആണ് ത്രാസ്സ് തുലനം ചെയ്തത്. ഈ സംഭവത്തിലൂടെ സമ്പത്ത് കൊണ്ടല്ല വിരക്തി കൊണ്ട് മാത്രമേ ഭഗവാനെ നേടനാവൂ, എന്ന് ശ്രീകൃഷ്ണ ഭഗവാൻ നമ്മെ പഠിപ്പിച്ചു.

 

2. ശ്രീവിഷ്ണുവും ശങ്കരനും വ്യത്യസ്തരല്ല

ശ്രീവിഷ്ണുവും ശിവനും രണ്ടല്ല, ഒന്നു തന്നെയാണ്. ഉപാസനയിലെ സാമ്യത ഇപ്രകാരമാണ്. വസ്തുവിന്റെ വിശിഷ്ട ഗുണങ്ങളിൽ  പോലും കാലത്തിനനുസരിച് മാറ്റങ്ങൾ ഉണ്ടാകുന്നു. കാർത്തിക ഏകാദശിക്ക് (ഹിന്ദു ചന്ദ്രമാസമായ കാർത്തിക) തുളസി ഇലകളിൽ ശിവന്റെ പവിത്രകങ്ങളെ ആകർഷിക്കാനുള്ള കഴിവ് കാണുന്നു. കൂവള ഇലകൾ ശ്രീവിഷ്ണുവിന്റെയും. അതിനാൽ ഇന്നേ ദിവസം ശിവനു തുളസിയിലയും ശ്രീവിഷ്ണുവിന് കൂവള ഇലയും അർപ്പിക്കുന്നു. ഇതിന്റെ മനശാസ്ത്രപരമായ വിശദീകരണം ഇപ്രകാരമാണ് – ഇങ്ങനെ ചെയ്യുന്നതിലൂടെ ഹരിഹരന്മാർ വ്യത്യസ്തരല്ല എന്ന് വ്യക്തമാകുന്നു.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ദേവതകളുടെ ആരാധന 2-ആം ഭാഗം : ശ്രീവിഷ്ണു’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം.