കർണ്ണാടകത്തിലെ നിപാണ്ണി എന്ന സ്ഥലത്തുള്ള ഭ്രൂണശാസ്ത്രജ്ഞനായ ശ്രീ അനിരുദ്ധ് പട്ടൻഷെട്ടിയ്ക്ക് വന്ധ്യതാ ചികിത്സാരംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. അദ്ദേഹം ഈ രംഗത്ത് നടക്കുന്ന പല അഴിമതികളെയും വെളിപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ ചോദ്യങ്ങൾക്ക് വൈദ്യ മേഘരാജ് പരാഡ്ക്കർ ആത്മീയതയുടെ അടിസ്ഥാനത്തിൽ ഉത്തരം നൽകിയിരുന്നു. ആ ചോദ്യോത്തരങ്ങൾ ഈ ലേഖനത്തിലൂടെ പ്രസിദ്ധീകരിക്കുന്നു.
ശ്രീ അനിരുദ്ധ് പട്ടൻഷെട്ടി : ആത്മീയമായി ഗർഭാവസ്ഥയിലുള്ള ഒരു ഭ്രൂണത്തിലേക്ക് ആത്മാവ് പ്രവേശിക്കുന്നത് ഭ്രൂണം രൂപം കൊണ്ടതിനുശേഷം ഏകദേശം 6 മുതൽ 8 ആഴ്ചകളിൽ ആണ്. ബീജങ്ങളുടെ ചലനം തുടരുകയും അണ്ഡത്തിന്‍റെ വളർച്ച സംഭവിക്കുകയും ചെയ്യുന്നു. ഇവ അചേതനമാണെങ്കിൽ എങ്ങനെയാണ് ബീജത്തിന്‍റെ ചലനവും അണ്ഡത്തിന്‍റെ വളർച്ചയും സംഭവിക്കുന്നത്?
ഉത്തരം : ആത്മീയമായി പറയുമ്പോൽ ഭ്രൂണത്തിന്‍റെ ജീവൻ ആരംഭിക്കുന്നത് ബീജവും അണ്ഡവുമായുള്ള യോഗം സംഭവിക്കുമ്പോൾ തന്നെയാണ്, അല്ലാതെ ഭ്രൂണം രൂപപ്പെട്ട് 6 – 8 ആഴ്ചകൾക്ക് ശേഷം അല്ല. ബീജസങ്കലനം നടക്കുമ്പോൾ തന്നെ ആത്മാവ് അതിലേക്ക് പ്രവേശിക്കുന്നു. ദൈവീകമായ ചൈതന്യമാണ് ഭ്രൂണത്തിന്‍റെ വളർച്ചയ്ക്ക് നിദാനമായി വർത്തിക്കുന്നത്. ഇതിനെ താഴെ കൊടുക്കുന്ന ശ്ലോകങ്ങളിലൂടെ കൂടുതൽ വിശദമായി മനസ്സിലാക്കാം.
1. ശുക്ര ശോണിത ജീവസംയോഗേ തു ഖലു കുക്ഷിഗതേ ഗർഭസഞ്ജാ ഭവതി.
– ചരകസംഹിത, ശരീരസ്ഥാൻ, അദ്ധ്യായം 4, ആശയം 5
അർത്ഥം : ആത്മാവും ബീജവും അണ്ഡവും തമ്മിൽ ഗർഭാശയത്തിൽ വച്ച് സന്ധിക്കുമ്പോൾ അത് ഭ്രൂണമായിമാറുന്നു.
2. ശുക്രശോണിത സംസർഗം അന്തർഗർഭാശയഗതം ജീവഃ അവക്രാമതി സത്ത്വസമ്പ്രയോഗാത് തദാ ഗർഭഃ അഭിനിർവർത്തതേ.
– ചരകസംഹിത, ശരീരസ്ഥാൻ, അദ്ധായം 3, ആശയം 3
അർത്ഥം : ചിത്തത്താൽ (ഉപബോധ മനസ്സാൽ) ആവരണം ചെയ്യപ്പെട്ട ആത്മാവ് ബീജത്തിന്‍റെയും അണ്ഡത്തിന്‍റെയും ആ കൂടിച്ചേരലിലേക്ക് ഗർഭപാത്രത്തിൽ വച്ച് പ്രവേശിക്കുമ്പോൾ അത് ഭ്രൂണമായി പരിണമിക്കുന്നു.
വിശദീകരണം : ബീജത്തിന്‍റെയും അണ്ഡത്തിന്‍റെയും വെറുമൊരു കൂടിച്ചേരലിലൂടെ ഭ്രൂണത്തിന് ഗർഭാവസ്ഥയിലുടനീളം നിലനിന്നു പോകുവാൻ സാധ്യമല്ല. ബീജസങ്കലന വേളയിൽ തന്നെ ആത്മാവിന്‍റെ സാന്നിധ്യം ഉണ്ടാവേണ്ടത് അവശ്യമായ ഒരു സംഗതിയാണ്. ആത്മാവിന്‍റെ അസാന്നിധ്യത്തിൽ ഗർഭാവസ്ഥ നിലനിന്നുപോവുക അസംഭവ്യമാണ്. എന്നിരുന്നാലും കർമ്മ (വിധി) പ്രകാരം ആയിരിക്കും ആത്മാവിന്‍റെ സാന്നിധ്യവും അസാന്നിധ്യവും ഉണ്ടാവുക.
3….തം ചേതനാവസ്ഥിതം വായുഃ വിഭജതി….
– ചരകസംഹിത, ശരീരസ്ഥാൻ, അദ്ധ്യായം 5, ആശയം 3
അർത്ഥം : ചൈതന്യം നിറഞ്ഞ ഭ്രൂണത്തിന് വായു തത്ത്വമാണ് ആകാരം നൽകുന്നത്.
4. ഭ്രൂണത്തിന് ജീവൻ ഉണ്ടാകുന്നത് മാതാവിന്‍റെ ഗർഭപാത്രത്തിൽ ഭ്രൂണം രൂപപ്പെട്ട ആറോ എട്ടോ ആഴ്ചകൾക്ക് ശേഷം മാത്രമാണ് എന്ന് പരാമർശിച്ച് കാണുന്നത് ഒരു തെറ്റാണ്. ഇതിലൂടെ അവർ പറയുവാൻ ശമ്രിക്കുന്നത് ഈ കാലഘട്ടത്തിലാണ് ജീവന്‍റെ മനസ്സും ബുദ്ധിയും വികസിക്കുന്നത് എന്നായിരിക്കാം, കാരണം ആയുർവേദം അനുശാസിക്കുന്നപ്രകാരം ഗർഭാവസ്ഥയുടെ അഞ്ചാം മാസത്തിൽ മനസ്സും ആറാം മാസത്തിൽ ബൂദ്ധിയും വികാസം പ്രാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ശ്ലോകങ്ങൾ താഴെ നൽകുന്നു.
പഞ്ചമേ മനഃ പ്രതിബുദ്ധതരം ഭവതി. ഷഷ്ഠേ ബുദ്ധിഃ.
– സുശ്രുത സംഹിത, ശരീരസ്ഥാൻ, അദ്ധ്യായം 3, ആശയം 30.
അർത്ഥം : ഭ്രൂണത്തിന്‍റെ മനസ്സ് അഞ്ചാം മാസത്തിലും ബൂദ്ധി ആറാം മാസത്തിലും പ്രവർത്തനക്ഷമമാകുന്നു.
– വൈദ്യ മേഘരാജ് മാധവ് പരാഡ്കർ, സനാതൻ ആശമ്രം, രാമനാഥി, ഗോവ (25.05.2019).