പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !
ഭാഗം 6 വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 7
പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമ്മനിരതനായ ഒരേയൊരു ദീർഘദർശി !
3. വരാനിരിക്കുന്ന പ്രതികൂല
സമയങ്ങളെ നേരിടാനുള്ള ശാരീരിക തയ്യാറെടുപ്പുകൾ
3 G. ഭക്ഷ്യ വസ്തുക്കൾ സംഭരിച്ച് വയ്ക്കുക
3 G 1. കുറച്ച് മാസങ്ങളോ വർഷങ്ങളോ കേടു കൂടാതെ ഇരിക്കുന്ന ഉണങ്ങിയ ഭക്ഷ്യ വസ്തുക്കൾ സംഭരിച്ചു വയ്ക്കുക.
പ്രതികൂല സമയങ്ങളിൽ, പലവ്യഞ്ജനങ്ങൾ ലഭ്യമാകുമെങ്കിലും, അവ വാങ്ങാൻ വലിയ തിരക്കുണ്ടാകും; തൽഫലമായി, ഭക്ഷ്യ വസ്തുക്കൾ വേഗത്തിൽ വിറ്റു പോകും. ഭരണകൂടത്തിൽ നിന്നുള്ള വിതരണവും പരിമിതപ്പെടുത്തും. ഇതുപോലുള്ള സാഹചര്യങ്ങളിൽ പട്ടിണി കിടക്കുന്നത് ഒഴിവാക്കാനും പരിഭ്രമപ്പെടാതിരിക്കാനും, ഉണങ്ങിയ വിഭവങ്ങൾ മതിയായ അളവിൽ സംഭരിക്കേണ്ടത് ആവശ്യമാണ്.
3 G 1 A. എന്താണ് സംഭരിക്കാൻ പാടുള്ളതും പാടില്ലാത്തതും ?
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണ, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ സംഭരിക്കുക. കാലികമായ പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കരുത്; കാരണം, പുതിയ പച്ചക്കറികളും പഴങ്ങളും കഴിക്കാനാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. മറ്റ് കാലവസ്ഥകളിൽ വളരുന്ന പച്ചക്കറികളും പഴങ്ങളും ദിവസേന അല്ലെങ്കിൽ വലിയ അളവിൽ പ്രധാന ഭക്ഷണമായി കഴിക്കുന്നത് അസുഖങ്ങൾക്ക് കാരണമായേക്കാം. കഴിയുമെങ്കിൽ, കാലികമായ പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ വളർത്തുക.
3 G 1 B. എന്തിന് പലവ്യഞ്ജനങ്ങൾ സംഭരിക്കണം?
1. ജൈവമായി വളർത്തിയ ഭക്ഷ്യധാന്യങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. കീടനാശിനികൾ ഉപയോഗിച്ച് വളർത്തിയ ഭക്ഷ്യധാന്യങ്ങളെക്കാൾ കൂടുതൽ കാലം അവ നിലനിൽക്കും.
2. പൂത്തു പോകുക, കീടങ്ങൾ, എലികൾ, പേരുച്ചാഴി മുതലായവയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
3. മഴക്കാലത്ത് ഈർപ്പം കാരണം ഭക്ഷ്യധാന്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
3 G 1 C. ഭക്ഷ്യധാന്യങ്ങൾ എങ്ങനെ സംഭരിക്കാം
‘മുതിർന്ന ആയുർവേദ വൈദ്യൻ ശ്രീ. അരുൺ രാഠി (മഹാരാഷ്ട്രയിലെ അകോലയിൽ നിന്ന്) നിരവധി വർഷങ്ങളായി പരമ്പരാഗതമായ രീതിയിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നു. ആ രീതി താഴെ കൊടുക്കുന്നു.
3 G 1 C 1. വിഭവങ്ങൾ വാങ്ങുകയും വെയിലത്ത് ഉണക്കുകയും ചെയ്യുക
A. സംഭരണത്തിനുള്ള ഉണങ്ങിയ ഭക്ഷ്യ വസ്തുക്കൾ വേനൽ കാലത്ത് വാങ്ങുക. കഴിയുമെങ്കിൽ കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുക.
B. വാങ്ങി കഴിഞ്ഞാൽ, അരി ഒഴികെ ബാക്കി ഉള്ള ഭക്ഷ്യധാന്യങ്ങൾ എത്രയും വേഗം വെയിലത്ത് നന്നായി ഉണക്കുക. അരി വെയിലത്ത് ഉണക്കിയാൽ അരിമണികൾ പെട്ടെന്ന് പൊടിഞ്ഞു പോകും.
C. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കേണ്ട പാത്രം നന്നായി കഴുകി വെയിലത്ത് ഉണക്കണം. വെയിലത്ത് വയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, വെള്ളത്തിന്റെ അംശം ഇല്ലാതാക്കാനായി അടുപ്പിൽ ചെറുതായി ചൂടാക്കുക.
D. ഭക്ഷ്യധാന്യങ്ങൾ ബാഗുകളിലോ ചാക്കുകളിലോ സൂക്ഷിക്കണമെങ്കിൽ ഇവ പുതിയതായിരിക്കണം. പുതിയത് ലഭ്യമല്ലെങ്കിൽ, പഴയത് നന്നായി കഴുകി ഉണക്കണം.
3 G 1 C 2. കീടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് വളരെ ഫലപ്രദമായ പ്രതിവിധി – ‘പുക ചികിത്സ’
A. ചാണക വരളി, വേപ്പില, കടുക്, കല്ലുപ്പ്, മഞ്ഞൾ, ഉണക്ക മുളക് എന്നിവ ഒരുമിച്ച് വച്ച് ഒരു കർപ്പൂര കഷണം ഉപയോഗിച്ച് കത്തിക്കുക. സംഭരിക്കുന്നതിനായി ഉപയോഗിക്കുന്ന പാത്രം കമഴ്ത്തി പിടിച്ച് ഉള്ളിലേക്ക് പുക വീശുക. പുക ഉള്ളിൽ നന്നായി നിറയണം.
B. പാത്രത്തിൽ പുക നിറച്ചു കഴിഞ്ഞാൽ, അത്ത് മുറുകെ അടച്ച് 15-20 മിനിറ്റ് വയ്ക്കുക. പാത്രത്തിൽ പുക കാണിക്കുന്ന ഈ പ്രക്രിയ വളരെ പ്രധാനമാണ്. പ്രസ്തുത വസ്തുക്കളിൽ ചുവന്ന മുളക് ധാന്യങ്ങളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
C. സാധ്യമെങ്കിൽ, മുകളിലുള്ള മിശ്രിതത്തിലേക്ക് സൾഫർ, റെസിൻ, കുന്തിരിക്കം, വയമ്പ് എന്നിവ ചേർക്കുക. ഇങ്ങനെ ഉണ്ടാകുന്ന പുക കൂടുതൽ ഫലപ്രദമാണ്. ആയുർവേദ മരുന്ന് ചേരുവകൾ വിൽക്കുന്നിടത്ത് ഈ വസ്തുക്കൾ ലഭ്യമാണ്.
D. ധാന്യങ്ങൾ സംഭരിക്കുന്നതിന് ബാഗുകൾ ഉപയോഗിക്കുകയാണെങ്കിൽ, സമാനമായ രീതിയിൽ പുക ഏൽപ്പിക്കുക.
3 G 1 C 3. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കൽ
ധാന്യങ്ങൾ സംഭരിക്കുന്ന പാത്രം വലുതാണെങ്കിൽ, ധാന്യങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ ഇട്ട് മൂടി പാത്രത്തിൽ വയ്ക്കുക. താഴെ കൊടുത്തിരിക്കുന്നതു പ്രകാരം ഇത് ചെയ്യുക.
A. ആര്യവേപ്പില വെയിലത്ത് ഉണക്കിയെടുക്കുക. ഇലകളിലെ ഈർപ്പം വിട്ടാൽ മതി, അത് അധികം ഉണങ്ങി പോകാൻ പാടില്ല. വേപ്പ് ഇലകൾ ലഭ്യമല്ലെങ്കിൽ, കരിനൊച്ചിയുടെ ഇലകൾ ഉപയോഗിക്കുക. വേപ്പിലയുടെ അതേ പ്രക്രിയ ഇതിനും ഉപയോഗിക്കുക.
B. പാത്രത്തിലോ പ്ലാസ്റ്റിക് ബാഗിലോ ധാന്യങ്ങൾ നിറയ്ക്കുമ്പോൾ, ഉണങ്ങിയ വേപ്പ് ഇലകൾ അടിയിൽ വയ്ക്കുക. ഇലകൾക്കുമേൽ ഒരു കടലാസ് അല്ലെങ്കിൽ ഉണങ്ങിയ വൃത്തിയുള്ള കോട്ടൺ തുണി വിരിച്ച് അതിൽ ധാന്യം നിറയ്ക്കുക. അഥവാ ഈർപ്പം ഉണ്ടായാൽ തന്നെ പേപ്പർ അല്ലെങ്കിൽ തുണി അത് വലിച്ചെടുക്കും.
C. പാത്രം നിറയ്ക്കുമ്പോൾ, ഒരു കിലോ ധാന്യത്തിന് ഒരു കഷണം പച്ച കർപ്പൂരം കടലാസിൽ പൊതിഞ്ഞ് ഇടുക. (സനാതൻ സംസ്ഥയുടെ ആയുർവേദ പച്ച കർപ്പൂരം വിൽപ്പനയ്ക്കായി ലഭ്യമാണ്. – സമാഹര്‍ത്താവ്)
D. പാത്രം അല്ലെങ്കിൽ ബാഗ് നിറച്ചതിനു ശേഷം, മുകളിൽ ഒരു കടലാസ് അല്ലെങ്കിൽ കോട്ടൺ തുണി വിരിച്ച് അതിൽ ആര്യവേപ്പിലകൾ വയ്ക്കുക.
E. പാത്രത്തിന്റെ അടപ്പിന്റെ ഉള്ളിൽ സെലോഫേൻ ടേപ്പ് ഉപയോഗിച്ച് ഒരു കർപ്പൂര കഷണം ഒട്ടിക്കുക. ഉറുമ്പുകളും മറ്റ് ചെറിയ പ്രാണികളും കർപ്പൂരത്തിന്റെ സുഗന്ധം കാരണം
പാത്രത്തിൽ പ്രവേശിക്കാതിരിക്കും. ഒരു കർപ്പൂര കഷണം പാത്രത്തിൽ സൂക്ഷിക്കണമെങ്കിൽ, അത് കടലാസിൽ പൊതിഞ്ഞ് ധാന്യങ്ങളുടെ മുകളിൽ വയ്ക്കുക, പ്ലാസ്റ്റിക് ബാഗിന്റെ വായ നന്നായി അടയ്ക്കുക.
F. വായു സഞ്ചാരം ആകാത്ത രീതിയിൽ അടപ്പ് ഉറപ്പിക്കുക. അടപ്പ് ഇറുകിയതാക്കാൻ ഒരു കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് പാക്കിംഗ് ആയി ഉപയോഗിക്കുക.
3 G 1 C 4. ധാന്യം നിറഞ്ഞ പാത്രങ്ങൾ എവിടെ സൂക്ഷിക്കണം?
A. മഴക്കാലത്ത് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക. ധാന്യങ്ങൾ സംഭരിക്കുന്നതിനുമുമ്പ്, മുറി നന്നായി വൃത്തിയാക്കുക. മുകളിൽ വിശദീകരിച്ചതു പോലെ മുറി പുകയ്ക്കുക. അത് കഴിഞ്ഞ് 15-20 മിനിറ്റ് അടച്ചിടുക. മുറി പതിവായി വൃത്തിയാക്കി ആഴ്ചയിൽ ഒരിക്കൽ പുക കാണിക്കുകയും ചെയ്യുക.
B. ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ തറയിൽ വയ്ക്കരുത്. സ്റ്റാൻഡിലോ മരപ്പലകയിലോ വയ്ക്കുക.
C. സാധ്യമെങ്കിൽ, ധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ ഒരു എക്‌സ്‌ഹോസ്റ്റ് ഫാൻ പിടിപ്പിക്കുക.
– വൈദ്യ മേഘരാജ് പരാഡ്ക്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (17.7.2020)
3 G 1 C 5. കൂറകൾ വരാതിരിക്കാൻ എന്ത് ചെയ്യണം ?
താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ഏതെങ്കിലും ഒന്നു ചെയ്യുക.
A. ബോറിക് പൗഡറും ഗോതമ്പ് മാവും 3:1 എന്ന അളവിൽ എടുത്ത് അതിൽ കുറച്ച് കാപ്പി പൊടിയും കണ്ടെൻസ്റ്റ് മിൽക്കും കുറച്ച് വെള്ളവും ചേർക്കുക. ഈ മിശ്രിതത്തിന്റെ ചെറിയ ഉണ്ടകൾ ഉണ്ടാക്കുക; എന്നിട്ട് വെയിലത്ത് നന്നായി ഉണക്കുക. ഈ മിശ്രിതം മുറിയിലെ വിള്ളലുകളിൽ തേക്കുക. കൂറകളുള്ള മുറിയുടെ കോണുകളിൽ ഈ ഉണ്ടകൾ സൂക്ഷിക്കുക.
കാപ്പിയുടെ സുഗന്ധവും കണ്ടെൻസ്റ്റ് മിൽക്കും കൂറകളെ ആകർഷിക്കുകയും അവർ മിശ്രിതം കഴിക്കുകയും ചെയ്യും. ഇത് അവരുടെ പുനരുൽപാദനത്തെ തടയും. ഈ ഉണ്ടകൾ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുമെങ്കിലും, വേണ്ടി വന്നാൽ മാറ്റി വേറെ ഗുളിക വയ്ക്കുക. ’
– ഡോ. അജയ് ജോഷി, സനാതൻ ആശ്രമം, രാംനാഥി, ഗോവ. (20.7.2020)
B. മുറിയുടെ കോണുകളിൽ നഫ്താലിൻ ഗുളിക വയ്ക്കുക. കൂറകൾക്ക് നാഫ്തലീന്റെ മണം സഹിക്കാൻ കഴിയില്ല. നാഫ്തലീൻ ഉണ്ടകൾ തുറന്ന സ്ഥലത്ത് സൂക്ഷിക്കുകയാണെങ്കിൽ അവ ബാഷ്പീകരിക്കപ്പെടുന്നു. അതിനാൽ, അവയെ ഒരു കടലാസിൽ പൊതിഞ്ഞ് സൂക്ഷിക്കുക.
3 G 1 C 6. സംഭരിച്ച ധാന്യങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുക
A. ‘മാസത്തിലൊരിക്കൽ ധാന്യങ്ങൾ പരിശോധിക്കുക.
B. നനഞ്ഞ കൈകളാൽ ധാന്യങ്ങൾ തൊടാതിരിക്കാൻ ശ്രദ്ധിക്കുക.
C. മഴക്കാലം കഴിഞ്ഞ ശേഷം ധാന്യങ്ങൾ വീണ്ടും വെയിലത്ത് ഇട്ട് ഉണക്കി, പാത്രങ്ങളിൽ പുക കാണിച്ച്, മുമ്പത്തെപ്പോലെ സംഭരിക്കുക.
3 G 1 D. കീടങ്ങളിൽ നിന്ന് ധാന്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള മറ്റ് ചില പരിഹാരങ്ങൾ
മുകളിൽ വിവരിച്ച രീതി എല്ലാ ധാന്യങ്ങളും, പയർവർഗ്ഗങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും, ശർക്കര, പഞ്ചസാര മുതലായവയും സൂക്ഷിക്കാനായി ഉപയോഗപ്രദമാണ്.
ധാന്യങ്ങൾ ശ്രദ്ധയോടെ സൂക്ഷിക്കുകയാണെങ്കിൽ അവയിൽ കീടങ്ങൾ വരില്ല. തീരപ്രദേശങ്ങളിൽ, മുകളിൽ സൂചിപ്പിച്ച സംരക്ഷണ രീതിക്കൊപ്പം, മുന്നോട്ട് നൽകിയിരിക്കുന്ന രീതികളും കൂടി ചെയ്തു നോക്കാം. മുന്നോട്ട് സൂചിപ്പിച്ച ഏതെങ്കിലും രീതി പരീക്ഷിക്കുന്നതിന് മുമ്പ്, നേരത്തെ സൂചിപ്പിച്ചതുപോലെ പുകയ്ക്കുന്നത് അത്യാവശ്യമാണ്.
3 G 1 D 1. കഴുകാവുന്ന ധാന്യങ്ങൾക്കുള്ള പരിഹാരങ്ങൾ
അരി, പയർവർഗ്ഗങ്ങൾ എന്നിവയ്‌ക്കായി മുന്നോട്ട് സൂചിപ്പിച്ച ഏതെങ്കിലും ഒരു പരിഹാരം നമുക്ക് ഉപയോഗിക്കാം. അരിയും പയർവർഗ്ഗങ്ങളും പാചകം ചെയ്യുന്നതിന് മുമ്പ് കഴുകുമ്പോൾ കീടങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കഴുകി കളയുന്നു.
A. ബോറിക് പൗഡർ : ഈ പൊടി ധാന്യത്തിൽ നന്നായി ചേക്കണം. പത്ത് ഗ്രാം. ബോറിക് പൗഡർ 10 കിലോ ധാന്യത്തിന് പര്യാപ്തമാണ്. ഒരു കടലാസിൽ ധാന്യം പരത്തി വച്ച് അതിൽ ബോറിക് പൗഡർ ഇട്ട് നന്നായി ഇളക്കുക.
B. നാച്വറൽ സിലിക്കേറ്റ് മഗ്നീഷ്യം പൊടി (ശംഖ് ഭസ്മം), കുമ്മായം (കാൽസ്യം ഹൈഡ്രോക്സൈഡ്) എന്നിവയുടെ മിശ്രിതം : ശംഖ് ഭസ്മം മൂന്ന് ഭാഗങ്ങളും ഒരു ഭാഗം കുമ്മായവും ചേർത്ത് തയ്യാറാക്കിയ മിശ്രിതം, ബോറിക് പൗഡർ പോലെ ധാന്യത്തിൽ ചേർക്കുക. ആയുർവേദ മരുന്നുകളുടെ ചേരുവകൾ വിൽക്കുന്ന സ്റ്റോറുകളിൽ ഈ വസ്തുക്കൾ ലഭ്യമാണ്.
C. ചാരം : പയർ വർഗ്ഗങ്ങൾ സൂക്ഷിക്കാനായി ചാരം പ്രയോഗിക്കുന്നു. 10 കിലോ ധാന്യത്തിനു 1 മുതൽ 1.5 കിലോഗ്രാം വരെ ചാരം ഉപയോഗിക്കുക. കണ്ടെയ്നറിൽ ധാന്യങ്ങൾ നിറയ്ക്കുമ്പോൾ, ആദ്യത്തെ പാളി ചാരമായിരിക്കണം, തുടർന്ന് ധാന്യങ്ങളും, വീണ്ടും ചാരം, പിന്നെ ധാന്യങ്ങൾ എന്നിങ്ങനെ നിറയ്ക്കുക. ഏറ്റവും മുകളിൽ ചാരമായിരിക്കണം.
3 G 1 D 2. കഴുകാതെ ഉപയോഗിക്കുന്ന ധാന്യങ്ങൾക്ക് പ്രതിവിധി
ചോളം, തിന, ഗോതമ്പ് എന്നിവയിൽ ആവണക്കെണ്ണ പുരട്ടി വയ്ക്കുക. ഇരുപത് കിലോ ധാന്യത്തിന് ഏകദേശം എഴുപത്തഞ്ച് മില്ലി ആവണക്കെണ്ണ തേയ്ക്കണം.’
– വൈദ്യ മേഘരാജ് പരാഡ്കർ, സനാതൻ ആശ്രമം, രാംനാഥി, ഗോവ. (17.7.2020)
3 G 1 E. റവ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ (ഉള്ളി, വെളുത്തുള്ളി മുതലായവ) സംരക്ഷിക്കുന്നതിനുള്ള ചില രീതികൾ.
‘ഇവ കണ്ടെയ്നറുകളിൽ നിറയ്ക്കുന്നതിന് മുമ്പ്, കണ്ടെയ്നറിന്റെ പുക ചികിത്സ അവശ്യമായും ചെയ്യുക. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ‘9 A 3’ എന്ന ഭാഗത്ത് വിവരിച്ചിരിക്കുന്ന രീതി, താഴെ കൊടുക്കുന്ന പദാർത്ഥങ്ങൾക്ക് സാധ്യമാകുന്നിടത്തെല്ലാം പ്രയോഗിക്കാൻ കഴിയും.
1. റവ : റവ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും. റവ പുറത്ത് സംരക്ഷിക്കണമെങ്കിൽ, അത് വറുത്ത് വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക. വറുത്ത റവ ഏകദേശം 6 മുതൽ 7 മാസം വരെ കേടുകൂടാതെ ഇരിക്കും.
2. അവിൽ : വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക.
3. നിലക്കടല : നിലക്കടല തോടോടുകൂടി സൂക്ഷിക്കുക, ആവശ്യം വരുമ്പോൾ തോട് പൊളിച്ചു നിലക്കടല എടുക്കാം. തോടോടുകൂടിയ നിലക്കടല ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും, തോട് പൊളിച്ച് എടുത്ത നിലക്കടല 2 മുതൽ 3 മാസം വരെ മാത്രമേ ഇരിക്കുകയുള്ളൂ.
4. പഞ്ചസാര, ശർക്കര, എണ്ണ : വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഉറുമ്പുകളെ ഒഴിവാക്കാൻ, സെലോഫെയ്ൻ ടേപ്പ് ഉപയോഗിച്ച് കണ്ടെയ്നറിന്റെ അടപ്പിൽ അകത്തു നിന്ന് ഒരു കർപ്പൂര കഷണം ഒട്ടികുക. എണ്ണ ആറ് മാസങ്ങൾക്കുള്ളിൽ ഉപയോഗിച്ച് തീർക്കുക, അല്ലാത്തപക്ഷം അത് ദുർഗന്ധം വമിക്കും.
ശർക്കര കട്ടകളായി (1/5/10/20 കിലോഗ്രാം) വാങ്ങി വയ്ക്കുക. ഒരു പ്ലാസ്റ്റിക് ബാഗിലോ ചാക്കിലോ നന്നായി മൂടി വച്ചാൽ 4 മുതൽ 5 വർഷം വരെ കേടു കൂടാതിരിക്കും. വലിയ കട്ടയിൽ നിന്ന് ശർക്ക കഷണങ്ങൾ എടുത്തു തുടങ്ങുമ്പോൾ കട്ട വേഗത്തിൽ കേടു വരും. അതിനാൽ, ചെറിയ ശർക്കര കട്ടകൾ വാങ്ങി ആവശ്യാനുസരണം ഉപയോഗിക്കുക.
5. ഉപ്പ് : ഉപ്പ് ചീനക്കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഭരണിയിലോ ഗ്ലാസ് കുപ്പിയിലോ സൂക്ഷിക്കുക. ഭരണിയുടെ അടപ്പ് നന്നായി അടയ്ക്കണം. അതിനായി, ഭരണിയുടെ മുഖം കോട്ടൺ തുണി ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടുക. ഇങ്ങനെ സംഭരിക്കുന്ന ഉപ്പ് 4 മുതൽ 5 വർഷം വരെ ഇരിക്കും. ഈർപ്പം തട്ടിയാൽ ഉപ്പ് അലിയും. അതിനാൽ ഒരിക്കലും ഉപ്പ് ഭരണി തുറന്നിടരുത്. അതിൽ നനവുണ്ടെങ്കിൽ വെയിലത്ത് നന്നായി ഉണക്കി ഉണങ്ങിയ ഭരണിയിൽ നിറയ്ക്കുക.
6. പുളി : പുളിയിലെ വിത്ത് നീക്കം ചെയ്ത് നന്നായി വെയിലത്ത് ഉണക്കുക. ഉപ്പ് ചേർത്ത് ഭരണിയിൽ സൂക്ഷിക്കുക.
7. സുഗന്ധവ്യഞ്ജനങ്ങൾ : വെയിലത്ത് ഉണക്കി വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക.
8. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി : ഇവ നന്നായി സംരക്ഷിച്ചാൽ 1 മുതൽ 1½ വർഷം വരെ കേടുകൂടാതെ ഇരിക്കും. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ നന്നായി മൂത്തതായിരിക്കണം. സംഭരിക്കുന്നതിന് ഉപയോഗിക്കുന്നു . വെളുത്തുള്ളി നന്നായി ഉണങ്ങിയതായിരിക്കണം. ഉള്ളിയും ഉരുളക്കിഴങ്ങും കുന്നുകൂട്ടിയിടാതെ വായുസഞ്ചാരമുള്ള സ്ഥലത്ത് തുറന്നിടുക. ഉള്ളിയും വെളുത്തുള്ളിയും കുലയായി വാങ്ങിയാൽ തൂക്കിയിട്ട് സൂക്ഷിക്കാം.
9. ചില പച്ചക്കറികളും ഇലക്കറികളും
9 A. ചേന : ചേന ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും. ആവശ്യത്തിന് അതിലെ കുറച്ചു ഭാഗം മുറിച്ചെടുത്ത് ശേഷിക്കുന്ന ഭാഗം ഒരു കൊട്ടയിൽ തന്നെ വച്ചാലും അത് ഒരു വർഷത്തോളം ഇരിക്കും.
9 B. മത്തങ്ങ : മത്തങ്ങ ഉയരത്തിൽ തൂക്കിയിടുക അല്ലെങ്കിൽ സുഷിരമുള്ള തട്ടിൽ വയ്ക്കുക. അങ്ങനെ വയ്ക്കുന്ന മത്തങ്ങ ഒരു വർഷത്തോളം ഇരിക്കും. തറയിൽ വച്ചാൽ അത് അഴുകിയേക്കാം.
9 C. കാരറ്റ്, കക്കിരിക്ക : ഇവ ചെറിയ കഷണങ്ങളായി മുറിച്ച് വെയിലത്ത് ഉണക്കിയാൽ കൂടുതൽ നാൾ ഇരിക്കും.
9 D. ഇലക്കറികൾ : മല്ലിയില, പുതീനയില, ഉലുവയില, ചീര എന്നിവ വൃത്തിയാക്കി വെയിലത്ത് വച്ച് നന്നായി ഉണക്കുക. പയർ ചെടികളുടെ ഇലകളും വെയിലത്ത് ഉണക്കി സംരക്ഷിക്കാം.
ഈ ഉണങ്ങിയ പച്ചക്കറികൾ വായുസഞ്ചാരമില്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുകയാണെങ്കിൽ 6 മാസം മുതൽ 1 വർഷം വരെ കേടുകൂടാതെ ഇരിക്കും. ഈ പച്ചക്കറികൾ മൃദുവായതോ നനഞ്ഞതോ ആയിരിക്കരുത്.
9 E. തക്കാളിയും പച്ച മാങ്ങയും : തക്കാളി, പച്ച മാങ്ങ എന്നിവയുടെ ചെറിയ കഷണങ്ങൾ വെയിലത്ത് നന്നായി ഉണക്കി പൊടിച്ച് വച്ചാൽ ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും. ഈ പൊടി ഏതെങ്കിലും കൂട്ടാനിൽ പുളിപ്പിനുവേണ്ടി ചേർക്കാവുന്നതാണ്.’
– ശ്രീ. അവിനാശ് ജാധവ്, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (26.6.2020)
9 F. ചക്കക്കുരു
പണ്ട് വീടുകളിൽ, ചക്കക്കുരു കഴുകി, ഉണക്കി, മണ്ണിൽ പുരട്ടി ആഴമില്ലാത്ത കുഴിയിൽ കുഴിച്ചിടുമായിരുന്നു. കഴുകി, ഉണക്കിയ ചക്കക്കുരു റഫ്രിജറേറ്ററിലും സൂക്ഷിക്കാം. ഈ രീതിയിൽ വയ്ക്കുന്ന ചക്കക്കുരു, 4 മുതൽ 6 മാസം വരെ ഇരിക്കും. അതിനിടയിൽ ആവശ്യം വന്നാൽ അവ കുഴിയിൽ / റഫ്രിജറേറ്ററിൽ നിന്ന് എടുത്ത്, നന്നായി കഴുകി, വേവിച്ച് കഴിക്കാം. ’
– വൈദ്യ മേഘരാജ് മാധവ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (17.7.2020)
ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക : പ്രതികൂല സമയങ്ങളിൽ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പ് ഭാഗം 9
(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)