ഉഷ്ണം സംബന്ധമായ രോഗങ്ങൾക്കുള്ള വീട്ടുവൈദ്യങ്ങൾ

മാർച്ച് 17, 2019

വൈദ്യ മേഘരാജ് പരാഡ്കര്‍

 

1. ഉഷ്ണം വർദ്ധിക്കുന്നതിന്‍റെ ചില ലക്ഷണങ്ങൾ

‘തൊണ്ടയിലോ നെഞ്ചിലോ വയറ്റിലോ പുകച്ചിൽ, മൂത്രമൊഴിക്കുമ്പോൾ പുകയുക, ശരീരത്തിൽ കുരുക്കൾ; കണ്ണുകൾ, കൈകൾ അല്ലെങ്കിൽ കാലുകൾ ഊഷ്മളമാവുക, അമിതമായ ആർത്തവ രക്തസ്രാവം, മലത്തിലൂടെ രക്തം കടന്നുപോകുന്നത് എന്നിവ ശരീരത്തിലെ ചൂട് വർദ്ധിക്കുന്നതിന്‍റെ ചില ലക്ഷണങ്ങളാണ്.

 

2. വീട്ടുവൈദ്യങ്ങൾ

A. ഒരു ടീസ്പൂൺ ചണവിത്ത് (അല്ലെങ്കിൽ കൃഷ്ണ തുളസിയുടെ വിത്ത്) 1/4 കപ്പ് വെള്ളത്തിൽ മുക്കിവയ്ക്കുക. വൈകുന്നേരം ഇത് ഒരു കപ്പ് പാലിൽ ചേർത്ത് (കുറിപ്പ് 1) കുടിക്കുക.

കുറിപ്പ് 1 – പാൽ കുടിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പാലിക്കേണ്ട നിയമങ്ങൾ : മരുന്ന് ഉപയോഗിച്ചു കൊണ്ടോ അല്ലാതെയോ, പാല്‍ കുടിക്കുന്നതിനു 3 മണിക്കൂർ മുൻപും പാൽ കുടിച്ചതിന് ശേഷം കുറഞ്ഞത് 1.5 മണിക്കൂർ ഇടയിലും ഒന്നും കഴിക്കരുത്.

B. പനിനീര്‍ സിറപ്പ് വിപണിയിൽ ലഭ്യമാണ്. വൈകുന്നേരം ഒരു ടീസ്പൂൺ പനിനീര്‍ സിറപ്പ് ചേര്‍ത്ത് ഒരു കപ്പ് പാൽ കുടിക്കുക. ഒരു ടീസ്പൂൺ ചണവിത്ത് അല്ലെങ്കിൽ കൃഷ്ണ തുളസിയുടെ വിത്തും ഇതിൽ ചേർക്കാം.

C. ആവശ്യാനുസരണം പനിനീര്‍ സിറപ്പ് ദിവസത്തിൽ ഒന്നോ രണ്ടോ തവണ കുടിക്കുക അല്ലെങ്കിൽ ഒരു ടീസ്പൂൺ ഗുൽക്കന്ദ് കഴിക്കുക.

 

ഹൃദയ രോഗങ്ങള്‍ക്കും എല്ലാ അവയവങ്ങള്‍ക്കും
ആയുർവേദ ചികിത്സ നൽകുന്നതിന് അനുയോജ്യമായ സമയം

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ഉടനെ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം ഒന്നര മണിക്കൂറിനുള്ളിൽ കഴിക്കുന്ന ഏത് മരുന്നും ഹൃദയത്തെയും ശരീരത്തെയും ബാധിക്കുന്നു. കാരണം, ഈ സമയത്ത് വ്യാന വായു സജീവമായിരിക്കും. ഈ സുപ്രധാന വായുവിന്‍റെ പ്രവര്‍ത്തനമണ്‌ഡലം ഹൃദയം ആണെങ്കിലും ഇത് ശരീരത്തിലുടനീളം സഞ്ചരിക്കുന്നു.

– വൈദ്യ മേഘരാജ് പരാഡ്കര്‍ (18.2.2018)