പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 7

പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !

ഭാഗം 6 വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 6

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമ്മനിരതനായ ഒരേയൊരു ദീർഘദർശി !

                         പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ

ഇതുവരെ പ്രസിദ്ധീകരിച്ച ഈ പരമ്പരയിലെ ലേഖനങ്ങളിൽ ഒരു കുടുംബത്തിന്‍റെ ദൈനംദിന ആവശ്യകതകളെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ച് നാം കണ്ടു. ഈ ലേഖനത്തിൽ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾക്ക് പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു.

 

3. വരാനിരിക്കുന്ന പ്രതികൂല
സമയങ്ങളെ നേരിടാനുള്ള ശാരീരിക തയ്യാറെടുപ്പുകൾ

3 F. ദൈനന്ദിന ഉപയോഗത്തിനുള്ള വസ്തുക്കൾക്ക്
പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെക്കുറിച്ച്
പഠിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ ചെയ്തു വയ്ക്കുകയും ചെയ്യുക.

പ്രതികൂല സമയങ്ങളിൽ ദൈനംദിന ഉപയോഗത്തിനുള്ള പല വസ്തുക്കളുടെയും കുറവുണ്ടാകും. വസ്തുക്കളുടെ ക്ഷാമം, വിലക്കയറ്റം അല്ലെങ്കിൽ അവയുടെ നി൪മാണം നിലച്ചാൽ താഴെക്കൊടുത്തിരിക്കുന്ന പ്രതിവിധികൾ ചെയ്യാം. ഇപ്പോൾ മുതൽ തന്നെ കഴിയുന്നിടത്തോളം ഇത് പരിശീലിക്കുക.

3 F 1.  പൽപ്പൊടിക്കും ടൂത്ത്പേസ്റ്റുകൾക്കും പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ

A. ‘ആര്യവേപ്പിന്‍റെ ഇളം തണ്ടുകൾ, 15 സെന്റിമീറ്റർ നീളമുള്ള കഷണങ്ങളായി മുറിച്ച് പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക.

ആര്യവേപ്പിന്‍റെ തണ്ട്

B. ഉപ്പ് ഉപയോഗിച്ച് പല്ല് തേക്കുക. ’

– ശ്രീ അവിനാശ് ജാധവ്, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (21.5.2020)

C. ‘പത്ത് ഭാഗം  ചെമ്മണ്ണ്, ഒരു ഭാഗം ഉപ്പ് (ഇന്ദുപ്പ് ലഭ്യമാണെങ്കിൽ നല്ലത്, അല്ലെങ്കിൽ കല്ലുപ്പ് പൊടിച്ച് ഉപയോഗിക്കാം) ചേർന്ന മിശ്രിതം പൽപ്പൊടിയായി ഉപയോഗിക്കാം.

D. മാവ്, പേര, ആര്യവേപ്പ്, എരിക്ക്, അരയാൽ, കരിങ്ങാലി, ഉങ്ങ്, നീർമരുത് എന്നിവയിൽ നിന്ന് കഴിയുന്നത്ര മരങ്ങളുടെ ഉണങ്ങിയ ഇലകളും ചുള്ളിക്കൊമ്പുകളും കത്തിക്കുക. അതിന്‍റെ ചാരം നേർത്ത തുണിയിലൂടെ അരിച്ചു വയ്ക്കുക. ഈ പൊടി  പല്ല് തേക്കാൻ ഉപയോഗിക്കുക. ’

– പൂജനീയ വൈദ്യ വിനയ് ഭാവേ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (10.12.2019)

E. കരിവേല (കൃഷ്ണ ഖദിര വൃക്ഷം) മരത്തിന്‍റെ ഉണങ്ങിയ കായകൾ കത്തിക്കുക. അതിന്‍റെ ചാരം ഒരു നല്ല തുണിയിലൂടെ അരിച്ച് വച്ച് അത് പല്ല് തേക്കാൻ ഉപയോഗിക്കുക.

F. ചാണക വരളിയിൽനിന്ന് തയ്യാറാക്കിയ പൽപ്പൊടി
ചാണക വരളിയിൽനിന്ന് തയ്യാറാക്കിയ പൽപ്പൊടി

പൽപ്പൊടിക്കായി ഉപയോഗിക്കുന്ന ചാണകത്തിൽ പുഴുക്കൾ വരാതിരിക്കുന്നതിനായി ചാണകവും ശുദ്ധമായ ആര്യവേപ്പിന്‍റെ ഇലകളും അരിയുടെ  ഉമിയും ചേർത്ത് ചാണക വരളി ഉണ്ടാക്കുക. ആര്യവേപ്പിന്‍റെ ഇലകൾ ഈച്ചകളെ അകറ്റുന്നു. ചാണക വരളി വേഗത്തിൽ കത്താൻ ഉമി സഹായിക്കുന്നു. കനം കുറഞ്ഞ ചാണക വരളി വേഗത്തിൽ ഉണങ്ങുന്നു. ഇങ്ങനെ തയ്യാറാക്കിയ ചാണക വരളികളുടെ ചെറിയ കൂമ്പാരം ഉണ്ടാക്കുക. ഒരു വിളക്ക് കത്തിക്കാൻ ആവശ്യമായ വിടവ് കൂമ്പാരത്തിന്‍റെ മദ്ധ്യത്തിൽ ഉണ്ടാക്കുക. നെയ്യ് വിളക്ക് കത്തിച്ച് വിടവിൽ വയ്ക്കുക. ഏതാനും ചില ചാണക വരളികൾക്ക് തീ പിടിച്ചാലുടൻ വിളക്ക് പുറത്ത് എടുക്കുക. മുഴുവൻ കൂമ്പാരവും പൂർണ്ണമായും കത്തി തീർന്നതിനുശേഷം എരിഞ്ഞു കൊണ്ടിരിക്കുന്ന കനൽ പൂർണമായും മൂടത്തക്ക രീതിയിൽ ഒരു വലിയ കലം അല്ലെങ്കിൽ പാത്രം അതിന് മുകളിൽ വയ്ക്കുക. കലത്തിന്‍റെ അരികുകൾ മണ്ണ് ഉപയോഗിച്ച് മൂടുക. (ചിലർ ചാണക വരളികളെ ഒരു ചെറിയ കുഴിയിൽ ഇട്ട് കത്തിക്കുന്നു. പൂർണ്ണമായി കത്തി എരിഞ്ഞു തുടങ്ങുമ്പോൾ ആ കുഴി ഒരു മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മൂടുക. മെറ്റൽ ഷീറ്റിന്‍റെ വക്കുകൾ മണ്ണ് ഉപയോഗിച്ച് അടയ്ക്കുക.) തൽഫലമായി പാത്രത്തിന്‍റെ  അടിയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന തീ പതിയെ കെടുന്നു. അടുത്തദിവസം പാത്രത്തിനടിയിൽ ഉള്ള ചാരം ശേഖരിച്ച് നല്ലൊരു തുണിയിലൂടെ അരിച്ചെടുക്കുക.

ഇങ്ങനെ ഉണ്ടാക്കിയ ചാണകത്തിന്‍റെ ചാരം 10 കപ്പ് ഉണ്ടെങ്കിൽ അതിലേക്ക് 5 ടീസ്പൂൺ ഇന്ദുപ്പ്, അര ടീസ്പൂൺ ആലം ചേർത്ത് നന്നായി ഇളക്കുക. ഈ പൊടി  പല്ല് തേക്കാൻ ഉപയോഗിക്കുക.

– ശ്രീ. അവിനാശ് ജാധവ് (21.5.2020)

G . ഉമി കത്തിച്ച് അതിന്‍റെ ചാരം ഒരു നല്ല തുണിയിലൂടെ അരിച്ചെടുക്കുക. ഉമിയുടെ പുറംതോട് കരിയുന്നു എന്നാൽ ചാരമായി മാറുന്നില്ല. ശ്രദ്ധയോടെ  ഈ  ചാരം അരിച്ചെടുത്ത് പുറംതോട് മാറ്റുക. ഇത് പൽപ്പൊടിക്കായി ഉപയോഗിക്കുക.

– പൂജനീയ വൈദ്യ വിനായ ഭവേ (10.12.2019)

H. ‘നാളികേരത്തിന്‍റെ ചിരട്ടയോ ബദാമിന്‍റെ തോണ്ടോ കത്തിച്ച് ആ കരി പൊടിച്ചെടുക്കുക. ഈ പൊടി നേർത്ത തുണിയിലൂടെ അരിച്ച് പൽപ്പൊടിയായി ഉപയോഗിക്കുക. ’

– ശ്രീ അവിനാശ് ജാധവ് (21.5.2020)

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ‘C’ മുതലുള്ള എല്ലാ പൽപ്പൊടികളും വായുസഞ്ചാരമില്ലാത്ത പ്ലാസ്റ്റിക് കവറിലോ ചെറിയ പാത്രത്തിലോ സൂക്ഷിച്ചാൽ ഒരു വർഷത്തോളം നിലനിൽക്കും.

3 F 2.  താടി വടിക്കാനുള്ള സോപ്പ് അല്ലെങ്കിൽ ഷേവിംഗ് ക്രീമിനും പകരമുള്ള മാർഗ്ഗങ്ങൾ

A. ‘ചൂടുവെള്ളം കൊണ്ട് താടി കഴുകി ഉടനെ താടി വടിക്കുക അല്ലെങ്കിൽ ചൂടു വെള്ളത്തിൽ കുളിച്ചതിനു ശേഷം ഉടനടി താടി വടിക്കുക.
B. വെളിച്ചെണ്ണ അല്ലെങ്കിൽ എള്ള് എണ്ണ പുരട്ടിയ ശേഷം താടി വടിക്കുക.

മുകളിൽ സൂചിപ്പിച്ച വഴികളിലൂടെ സാധാരണ രീതിയിൽ താടി വടിക്കാൻ കഴിയും. എന്നാൽ അന്നേരം നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഇതുപോലെ ചെയ്യാതിരിക്കുക.

– പൂജനീയ വൈദ്യ വിനയ ഭാവേ (10.12.2019)
3 F 3. കുളിക്കുന്ന സോപ്പിന് പകരം എന്ത് ഉപയോഗിക്കാം?
            മുൽത്താനി മണ്ണ്

‘കുളിക്കുന്ന സോപ്പ് ലഭ്യമല്ലെങ്കിൽ, കടല പൊടി, ചെറു പയറ് പൊടി, മുൽത്താനി മണ്ണ്, മണ്‍കൂന, അല്ലെങ്കിൽ നല്ല സ്ഥലത്ത് ഉള്ള ഏതെങ്കിലും ശുദ്ധമായ മണ്ണ് ഉപയോഗിക്കുക (ഉദാഹരണത്തിന്, കറുത്ത മണ്ണ്, ചുവന്ന മണ്ണ്).  ചിലപ്പോൾ മൺകൂനയിൽ വാസ്തുദേവതയുടെ സാന്നിധ്യം ഉണ്ടാകും. അതുകൊണ്ട് ആ പ്രദേശത്തുള്ള ആളുകളോട് ചോദിച്ചു മൺകൂനയിൽ വാസ്തു ദേവതയുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മൺകൂന പൊട്ടിച്ച് മണ്ണ് ശേഖരിക്കുക. എന്നിട്ട് ഈ മണ്ണ്  നന്നായി അരിച്ച് എടുക്കുക. മേൽപ്പറഞ്ഞ ഇനങ്ങളൊന്നും ലഭ്യമല്ലെങ്കിൽ, കുളിക്കുമ്പോൾ കൈകൊണ്ട് ശരീരം നന്നായി ഉരച്ച് കുളിക്കുക.

– വൈദ്യ മേഘരാജ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (13.3.2019)
3 F 4. മുടി കഴുകാൻ  ഷാംപൂവിനും  സോപ്പിനുമുള്ള ഇതര മാർഗങ്ങൾ
3 F 4 A. വീട്ടിൽ ചീവയ്ക്ക  പൊടി തയ്യാറാക്കുക

രണ്ടുഭാഗം നെല്ലിക്ക പൊടിയും ഒരു ഭാഗം ചീവയ്ക്ക പൊടിയും സോപ്പ് കായയുടെ പൊടിയും  നന്നായി കൂട്ടിച്ചേർക്കുക. ഇതിൽ നിന്നും രണ്ടു മുതൽ നാലു ടീസ്പൂൺ പൊടിയെടുത്ത് ഇരുമ്പ് പാത്രത്തിൽ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇരുമ്പ് പാത്രം ഇല്ലെങ്കിൽ ഈ മിശ്രിതം ഒരു സ്റ്റെയിൻലെസ് സ്റ്റീൽ പാത്രത്തിൽ എടുത്ത് അതിൽ കുറച്ച് ഇരുമ്പു കഷണങ്ങൾ ഇട്ടു വയ്ക്കുക (ഉദാഹരണത്തിന് നാലോ അഞ്ചോ ഇരുമ്പാണികൾ). അടുത്ത ദിവസം ഈ മിശ്രിതം ഉപയോഗിക്കുന്നതിനു മുമ്പ് ഇരുമ്പാണികൾ മാറ്റുക. നെല്ലിക്കയും ഇരുമ്പും ചേരുമ്പോൾ കറുത്തനിറം ഉണ്ടാകുന്നു. ഇത് മുടി കറുപ്പിക്കാൻ സഹായിക്കുന്നു. രാവിലെ ഈ പേസ്റ്റ് കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മുടിയിൽ പുരട്ടുക, കുളിക്കുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ മുടി കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് കൊണ്ട് മുടി ആരോഗ്യകരമായി ഇരിക്കുകയും അവ കറുപ്പും മൃദുവുമായിത്തീരുകയും ചെയ്യും.

– വൈദ്യ (ശ്രീമതി.) ഗായത്രി സന്ദേശ് ചവാൻ, കുർല, മുംബൈ, (20.6.2020)

മുകളിൽ പറഞ്ഞിട്ടുള്ള പൊടിയിൽ രണ്ട് ഭാഗം ഉലുവ, ഒരു ഭാഗം മുത്തങ്ങ, ഒരു ഭാഗം  ജടാമാഞ്ചി (സ്പൈക്കനാർഡ്), ഉണങ്ങിയ ചെമ്പരത്തി പുഷ്പങ്ങൾ, ബ്രഹ്മി ഇലകൾ, ഭൃംഗരാജ് എന്നിവ ലഭ്യത അനുസരിച്ച് പൊടിച്ച് ചേർക്കുക. ഈ പൊടി ഒരു വർഷത്തോളം എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം. ഇവയെല്ലാം നല്ല വെയിലത്ത് ഉണക്കി പൊടിക്കാതെ തന്നെ ഏകദേശം 3 വർഷത്തോളം  വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം. വായുവിലെ ഈർപ്പം കാരണം ഈ വസ്തുക്കൾ മൃദുവായാൽ അവ വീണ്ടും വെയിലത്ത് ഉണക്കിയാൽ മതി.

– വൈദ്യ മേഘരാജ് പരാഡ്കർ (20.6.2020)
3 F 4 B.  സോപ്പ് കായ (സോപ്പ്നട്ട്)

സോപ്പ് കായ ഉണക്കി സൂക്ഷിക്കണം. 5 – 6 കായ രാത്രി ചൂടുവെള്ളത്തിൽ കുതിർത്ത് വയ്ക്കുക. രാവിലെ ആ വെള്ളത്തിൽ മുടി കഴുകുക.

3 F 5. അലക്കു സോപ്പ്, സോപ്പു പൊടി എന്നിവയ്ക്കു പകരം എന്ത് ഉപയോഗിക്കാം ?
3 F 5 A.  സോപ്പ് കായ
              സോപ്പ് കായ

‘സോപ്പ് കായ നല്ല വെയിലത്ത് ഉണക്കുക. ഉണങ്ങുമ്പോൾ ചില കായകൾ പൊട്ടി അവയിലെ വിത്ത് താനേ പുറത്തുവരും. വിത്തുകൾ താനേ പുറത്തു വരുന്നില്ലെങ്കിൽ, ഒരു ഉലക്ക വച്ച് പതുക്കെ ചതച്ച് വിത്തുകൾ നീക്കം ചെയ്യുക. അതിനു ശേഷം സോപ്പ് കായയുടെ കഷണങ്ങൾ ഉരലിൽ ഇട്ട് നന്നായി പൊടിക്കുക. ഈ പൊടി സോപ്പായി ഉപയോഗിക്കുമ്പോൾ, അതിനെ അല്പം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർന്ന പൊടി 20 മുതൽ 25 മിനിറ്റ് വരെ ഒരു പാത്രത്തിൽ ഇട്ട് വയ്ക്കുക. എന്നിട്ട്  ഇത്  സോപ്പ് പോലെ  നനഞ്ഞ വസ്ത്രങ്ങളിൽ തേച്ചു, വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കുക.

3 F 5 B.  കറുത്ത മണ്ണ്

ഈ മണ്ണ് കൊണ്ട് വസ്ത്രങ്ങൾ കഴുകുമ്പോൾ, സോപ്പ് പോലെ നനഞ്ഞ വസ്ത്രങ്ങളിൽ പുരട്ടി  ഒഴുക്കുള്ള വെള്ളത്തിൽ കഴുകുക. (വസ്ത്രങ്ങൾ കറപിടിക്കുന്നതിനാൽ ചുവന്ന മണ്ണ് വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കരുത്).

– ശ്രീ. അവിനാശ് ജാധവ് (മെയ് 2020)
3 F 5 C. വാഴയിലയുടെ തണ്ടിൽ നിന്ന് തയ്യാറാക്കിയ ചാരം

വാഴയിലയുടെ തണ്ടുകൾ ഉണക്കുക. എന്നിട്ട് അവയെ കത്തിച്ചു ചാരമാക്കി മാറ്റുക. ഈ ചാരത്തിൽ ഉപ്പിന്‍റെ അംശം അടങ്ങിയിരിക്കുന്നതിനാൽ, നനഞ്ഞ വസ്ത്രങ്ങൾ കഴുകാൻ സോപ്പ് പോലെ ഇത് ഉപയോഗിക്കുക.

(സന്ദർഭം : ‘വ്യാപാരോപയോഗി വനസ്പതിവർണൻ [ഭാഗം 1]’, ലേഖകൻ – ശ്രീ. ഗണേഷ് രംഗനാഥ് ദിഘേ, 1993)
3 F 6. പാത്രം കഴുകുന്ന സോപ്പ് , സോപ്പ് പൊടി എന്നിവയ്ക്കു പകരം എന്ത് ഉപയോഗിക്കാം ?
3 F 6 A. അടുപ്പിലെ  ചാരം

അടുപ്പിലെ ചാരം പാത്രങ്ങൾ കഴുകാൻ നല്ലതാണ്.

3 F 6 B. മണ്ണ്

ചാരം ലഭ്യമല്ലെങ്കിൽ ഏതെങ്കിലും മണ്ണ് ഉപയോഗിച്ച് പാത്രങ്ങൾ കഴുകാം. മണ്ണിൽ കല്ലുകൾ ഉണ്ടെങ്കിൽ പാത്രങ്ങളിൽ പോറൽ വീഴും. അതുകൊണ്ട് മണ്ണ് നന്നായി അരിച്ചു പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുക.

3 F 7. ഹാൻഡ് വാഷ് അല്ലെങ്കിൽ ലിക്വിഡ് സോപ്പിന് പകരം എന്ത് ഉപയോഗിക്കാം ?
3 F 7 A അടുപ്പിലെ  ചാരം

അടുപ്പിലെ ചാരം കൈകൾ കഴുകാനും നല്ലതാണ്.

3 F 7 B. മണ്ണ്

ഏതെങ്കിലും മണ്ണ് ഉപയോഗിച്ച് കൈകൾ കഴുകുക.

– ശ്രീ. അവിനാശ് ജാധവ് (മെയ് 2020)
3 F 8. തീപ്പെട്ടി അല്ലെങ്കിൽ ലൈറ്റർ ഇല്ലെങ്കിൽ തീ കൊളുത്താൻ എന്ത് ചെയ്യണം ?
3 F 8 A. കോൺവെക്സ് ലെൻസ് അല്ലെങ്കിൽ മാഗ്നിഫൈയിംഗ് ഗ്ലാസ് ഉപയോഗിച്ച് സൂര്യപ്രകാശത്തിൽനിന്നും തീ കൊളുത്തുക
കോൺവെക്സ് ലെൻസ്

സൂര്യപ്രകാശം ഉള്ളപ്പോൾ തീ കത്തിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കാം. ലബോറട്ടറി ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ ഈ ലെൻസ് കിട്ടും. അഞ്ചു മിനിറ്റിനുള്ളിൽ പരുത്തി, തേങ്ങാ തൊണ്ട്, ഉണക്ക പുല്ല്, ഉണങ്ങിയ ഇലകൾ, അല്ലെങ്കിൽ കടലാസ് കഷ്ണങ്ങൾ എന്നിവയിൽ സൂര്യന്‍റെ കിരണങ്ങൾ ഒരു കോൺവെക്സ് ലെൻസിലൂടെ കേന്ദ്രീകരിക്കുമ്പോൾ അവയിൽ തീ പിടിക്കും.

3 F 8 B. അടുപ്പിലെ കനൽ സൂക്ഷിക്കുക

പാചകം ചെയ്ത ശേഷം അടുപ്പിലെ കനലിൽ അല്പം ചാരം വിതറുക. തൽഫലമായി, കനലുകൾ‌ എരിഞ്ഞു കൊണ്ടിരിക്കും. 3 – 4 മണിക്കൂറിനു ശേഷം, അതേ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലുകളിൽ കടലാസോ ഉണക്ക ഇലകളോ ഇടുക, ഒരു കുഴൽ ഉപയോഗിച്ച് ഊതി തീ വീണ്ടും കത്തിക്കുക. ’

– ശ്രീ. അവിനാശ് ജാധവ് (മെയ് 2020)
3 F 8 C. കല്ലുകൾ ഉപയോഗിച്ച് തീ കത്തിക്കുക
കല്ലുകൾ

രണ്ട് ചെറുനാരങ്ങ വലിപ്പമുള്ള കല്ലുകൾ പരസ്പരം ഉരയ്ക്കുക. തീപ്പൊരികൾ പഞ്ഞിയിൽ വീഴ്ത്തുക. ഇതിലൂടെ പഞ്ഞിയിൽ തീ പിടിച്ചു കിട്ടും.

– ശ്രീ. കോണ്ടിബ ജാധവ്, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (7.1.2019)
3 F 9. ഉപ്പിന് പകരമായി

‘വാഴയിലയുടെ ഉണങ്ങിയ തണ്ടിൽ ഉപ്പിന്‍റെ അംശമുണ്ടാകും. പശ്ചിമ ബംഗാളിലെ നിരവധി പാവപ്പെട്ടവർ ഉപ്പിനുപകരം ഈ ചാരം ഉപയോഗിക്കുന്നു.’

(സന്ദർഭം : ‘വ്യാപാരോപയോഗി വനസ്പതി വർണൻ [ഭാഗം 1]’, ലേഖകൻ – ശ്രീ. ഗണേഷ് രംഗനാഥ് ദിഘേ, 1993)
3 F 10. പ്ലേറ്റുകൾക്കും പാത്രങ്ങൾക്കും പകരമായി എന്ത് ഉപയോഗിക്കാം?
  വാഴയില കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍

ഭക്ഷണത്തിനുള്ള  തട്ടത്തിന് പകരം വാഴയില അല്ലെങ്കിൽ കാട്ടു വാഴയില ഉപയോഗിക്കുക. കൂടാതെ ആൽമരത്തിന്‍റെ ഇലകളിൽ കോർത്ത് തയ്യാറാക്കിയ തട്ടവും പാത്രവും ഉപയോഗിക്കുക.

3 F 11. കൊതുകു തിരിക്കു പകരമായി എന്ത് ഉപയോഗിക്കാം?
3 F 11 A. വീട്ടിൽ കൊതുകു തിരി ഉണ്ടാക്കുക

ഒരു കിലോ നല്ല ചാണകം എടുക്കുക. അതിലേക്ക് നന്നായി അരച്ചെടുത്ത ഒരു പിടി കറുവ ഇലകൾ, 2 പിടി വേപ്പ് ഇലകൾ, പകുതി പുതിന ഇലകൾ, പകുതി പിടി തുളസി ഇലകൾ ചേർത്ത് ഇളക്കുക. ഈ മിശ്രിതത്തിലേക്ക് രണ്ട് ടീസ്പൂൺ വേപ്പ് എണ്ണയും അര സ്പൂൺ കർപ്പൂരപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കുന്തിരിക്കം സാമ്പ്രാണിയുടെ ആകൃതിയിൽ കൈകൊണ്ട് രൂപപ്പെടുത്തിയെടുത്ത്  നന്നായി ഉണക്കുക. ആവശ്യമുള്ളപ്പോൾ ഒരു  തിരി  കത്തിക്കുക.  ഈ പുക കൊതുകുകളെ അകറ്റാൻ സഹായിക്കുന്നു.

3 F 11 B. കൊതുകുകളെ അകറ്റാൻ മറ്റു മാർഗങ്ങൾ

A. മോസ്കിറ്റോ റിപെല്ലന്‍റ് യന്ത്രത്തിൽ വെളുത്തുള്ളിയുടെ അല്ലി  ഇട്ട് യന്ത്രം ഓണാക്കുക. ഒരു വെളുത്തുള്ളി 1 – 2 ദിവസം ഉപയോഗിക്കാം.

B. വേപ്പ് എണ്ണയും വെളിച്ചെണ്ണയും തുല്യ അനുപാതത്തിൽ കലർത്തി മുറിയിൽ ഒരു എണ്ണ വിളക്ക് കത്തിക്കുക.

C. ആര്യ വേപ്പില കനലിൽ ഇട്ടു  പുകയ്ക്കുക. ഇലകൾ‌ ഉണങ്ങിയാൽ‌, അവയെ ചെറുതായി നനച്ചു കൊടുക്കുക. ഇപ്രകാരം ഇലകൾ പെട്ടെന്ന്  ഉണങ്ങുന്നത്  തടയാം.

D . ഉണങ്ങിയ ഓറഞ്ച് തൊലികൾ കനലിൽ ഇട്ട് പുകയ്ക്കുക.

E. വേപ്പില ജ്യൂസ്, പുതിന എണ്ണ എന്നിവയുടെ മിശ്രിതം ശരീരത്തിന്‍റെ തുറന്ന ഭാഗത്ത് തുല്യ അനുപാതത്തിൽ പുരട്ടുക. ഇത് കൊതുകുകളെ അകറ്റും.

F. കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിന് ജമന്തി ചെടികൾ മുറ്റത്ത് നടുക. ’

– ശ്രീ അവിനാശ് ജാധവ് (16.6.2020)
ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക : പ്രതികൂല സമയങ്ങളിൽ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പ് ഭാഗം 8

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)