പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !
ഭാഗം 4 വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 4
പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമ്മനിരതനായ ഒരേയൊരു ദീർഘദർശി !
പരാത്പര ഗുരു (ഡോക്ടർ) ആഠവലെ
3. പ്രതികൂല സമയങ്ങളെ നേരിടാൻ
വിവിധ ഭൗതിക തല തയ്യാറെടുപ്പുകൾ
3 D. പെട്രോൾ, വൈദ്യുതി തുടങ്ങിയ ഈന്ധനങ്ങൾ
കിട്ടാതായാൽ അത്യാവശ്യ യാത്രയ്ക്ക് വേണ്ടി ചെയ്യേണ്ടുന്ന തയ്യാറെടുപ്പുകൾ
3 D 1. യാത്രയ്ക്കും സാധനസാമഗ്രികൾ എത്തിക്കാനായും ഉപയോഗപ്രദമായ വാഹനങ്ങൾ
പ്രതികൂല സമയങ്ങളിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ കുറവുണ്ടാകും. പ്രതികൂല സമയം രൂക്ഷമാകുമ്പോൾ ഈ ഇന്ധനങ്ങൾ പോലും ലഭ്യമാകില്ല. അപ്പോൾ, ഈ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങളും മോട്ടർ വാഹനങ്ങളും ഉപയോഗശൂന്യമാകും. പ്രതികൂല സമയങ്ങളിൽ യാത്ര ചെയ്യുന്നതിനും രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകാനും നിത്യവും ആവശ്യമുള്ള വസ്തുക്കൾ കൊണ്ടു വരാനോ എത്തിക്കാനോ ഉപയോഗപ്രദമാകുന്ന ചില ഗതാഗത മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
3 D 1 A. സൈക്കിൾ
വ്യത്യസ്ത തരം സൈക്കിളുകൾ മുന്നോട്ട് പരാമർശിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങളും സാമ്പത്തിക കഴിവുകളും കണക്കിലെടുത്ത് സൈക്കിൾ വാക്കുക.
3 D 1 A 1. സാധാരണ സൈക്കിൾ
രണ്ട് തരം സൈക്കിളുകളുണ്ട്, ഒന്ന് ടയറും ട്യൂബും മറ്റൊന്ന് ട്യൂബില്ലാത്ത ടയറുകളും.
3 D 1 A 2. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ (ഇ-ബൈക്ക് അല്ലെങ്കിൽ ഇലക്ട്രിക് സൈക്കിൾ എന്നും വിളിക്കുന്നു)
3 D 1 A 3. സൈക്കിൾ-റിക്ഷ
പ്രതികൂല സമയങ്ങളിൽ, ഒരു രോഗിയെ ഡോക്ക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നതിനോ ചുമട് കൊണ്ടുപോകുന്നതിനോ സൈക്കിൾ-റിക്ഷകൾ ഉപയോഗപ്രദമാകും.
3 D 1 B. ബാറ്ററിയിൽ ഓടുന്ന 2, 3 അല്ലെങ്കിൽ 4 ചക്ര വാഹനങ്ങൾ
പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ കുറവുണ്ടാകുമ്പോൾ ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗപ്രദമാണെങ്കിലും പെട്രോൾ, ഡീസൽ തുടങ്ങിയ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വാഹനങ്ങൾക്ക് ചില പോരായ്മകളുണ്ട്. വായനക്കാർക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട കച്ചവടക്കാരിൽ നിന്ന് ലഭിക്കും.
3 D 1 C. ഉന്തുവണ്ടി
റോഡരികിൽ പച്ചക്കറികൾ, ലഘു ഭക്ഷണം തുടങ്ങിയവ വിൽക്കുന്ന കച്ചവടക്കാർ ഉപയോഗിക്കുന്ന ഉന്തുവണ്ടി പ്രതികൂല സമയങ്ങളിൽ സാധനങ്ങൾ എത്തിക്കാൻ ഉപയോഗപ്രദമാകും.
3 D 1 D. കാളവണ്ടി അല്ലെങ്കിൽ കുതിര വണ്ടി
കാളവണ്ടികൾ വലിക്കുന്നതിനുള്ള പിൻ കാളകൾ. പശുക്കളെയും കാളകളെയും വളർത്തുകയാണെങ്കിൽ, പശുവിൻ പാൽ ലഭിക്കുന്നതിനു പുറമേ, അവയുടെ സന്തതികൾ അവയുടെ എണ്ണം വർദ്ധിപ്പിക്കും. ഒരു കാളയ്ക്ക് 3 വയസ്സ് തികഞ്ഞതിനുശേഷം വണ്ടി വലിക്കാൻ ഉപയോഗിക്കാം. കാളവണ്ടി പോലെ കുതിരവണ്ടിയും വാങ്ങാം. ഒരു കുതിരയെ മാത്രം വാങ്ങിയാൽ അത് യാത്രയ്ക്ക് ഉപയോഗപ്രദമാകും.
പശുക്കൾക്കും കാളകൾക്കും കുതിരകൾക്കും ഭക്ഷണം വെള്ളവും നൽകുക, അവരുടെ തൊഴുത്ത് വൃത്തിയാക്കുക, അവയെ പരിപാലിക്കുക, അസുഖത്തിന് ചികിത്സിക്കുക തുടങ്ങിയവ ഒരു വിദഗ്ദ്ധനിൽ നിന്ന് മനസ്സിലാക്കണം. കുതിരവണ്ടി അല്ലെങ്കിൽ കാളവണ്ടി ഓടിക്കുന്നതും നാം പഠിച്ചെടുക്കണം.
3 D 2. രാത്രി യാത്രയ്ക്കിടെ വൈദ്യുതി മുടക്കം കാരണം തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ വെളിച്ചത്തിനുള്ള ഉപകരണങ്ങൾ വേണ്ടി വരും
3 D 2 A. വൈദ്യുതി അല്ലെങ്കിൽ സൗരോർജ്ജയിൽ ചാർജ് ചെയ്യാൻ കഴിയുന്ന ഫ്ലാഷ്‌ലൈറ്റ്
നമ്മുടെ ആവശ്യം അനുസരിച്ച് ഒന്നോ അതിലധികമോ ഫ്ലാഷ്ലൈറ്റുകൾ പ്രതികൂല സമയത്തിനായി വാങ്ങി വയ്ക്കേണ്ടി വരും. ഈ ഫ്ലാഷ്ലൈറ്റുകളും പതിവായി ഉപയോഗിച്ചാൽ കേടു വരാതെ ഇരിക്കും.
3 D 2 B. റാന്തല്‍വിളക്ക്
റാന്തല്‍വിളക്ക് കത്തിക്കാൻ മണ്ണെണ്ണ ഉപയോഗിക്കുന്നു. മണ്ണെണ്ണ ലഭ്യമല്ലെങ്കിൽ, മറ്റ് എണ്ണകളും (പാചക എണ്ണ, സസ്യ എണ്ണ) ഉപയോഗിക്കാം. റാന്തല്‍വിളക്ക് കൂടാതെ വിവിധതരം മണ്ണെണ്ണ വിളക്കുകളും വിപണിയിൽ ലഭ്യമാണ്.
3 D 2 C. പന്തം
പന്തം എല്ലായിടത്തും വിൽക്കപ്പെടുന്നില്ല; എന്നാൽ അവ ഒരു മരപ്പണിക്കാരനെ കൊണ്ടോ ഫാബ്രിക്കേറ്ററിനെ കൊണ്ടോ നിർമ്മിക്കാം. പന്തത്തിന്റെ മുകളിൽ മെറ്റൽ കൊണ്ട് നിർമ്മിച്ച ഒരു പാത്രം ഉണ്ടായിരിക്കും. ഈ പാത്രം അര മീറ്റർ നീളമുള്ള ഒരു തടി വടിയിൽ ഘടിപ്പിച്ചിരിക്കും. കത്തിക്കാൻ തുണിക്കഷണം ചുരുട്ടി തിരി ആയി ഉപയോഗിക്കുന്നു.
പന്തം എങ്ങനെ ജ്വലിപ്പിക്കണം ? : ‘പന്തം നിവർത്തി പിടിച്ച് മുകളിൽ പാത്രത്തിൽ ഒരു ഇറുകിയ തുണിത്തിരി വയ്ക്കുക. തുണിയുടെ ഒരു അറ്റം പുറത്തേക്ക് വയ്ക്കുക. തുണി പൂർണ്ണമായും ഒലിച്ചിറങ്ങുന്നതുവരെ പാത്രത്തിൽ എണ്ണ ഒഴിക്കുക.
തിരിയുടെ നീണ്ടുനിൽക്കുന്ന ഭാഗത്താണ് തീ കൊളുത്തുന്നത്. എണ്ണ തീർന്നു പോകുന്നതുവരെ അത് കത്തും. എണ്ണ പൂർണ്ണമായും തീർന്നുപോകാതെ ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊണ്ടിരിക്കുക. പന്തം ഉപയോഗിച്ച് ശീലമുള്ളവരിൽ നിന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിവ് നേടുക.’
– ശ്രീ അവിനാശ് ജാധവ്, സനാതൻ ആശ്രമം, രാമനാഥി, ഗോവ.
3 D 2 D. ഓല ചൂട്ട്
ഓല ചൂട്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഒരു മുഷ്ടിയിൽ യോജിക്കുന്ന തരത്തിൽ ഓല എടുത്ത് അത് കെട്ടുക. പന്തം സാവകാശം കത്തിക്കൊണ്ടിരിക്കാനായി, കത്തിക്കുന്നതിനു മുമ്പ് അതിൽ കുറച്ച് വെള്ളം തളിക്കുക. ഓലകളിൽ നൈസർഗികമായി, എണ്ണ അടങ്ങിയിരിക്കുന്നതിനാൽ, അത് കത്തിക്കാൻ ഇന്ധനം ആവശ്യം വരില്ല. കത്തുന്ന സമയത്ത് പന്തം ചരിച്ചു പിടിക്കണം. മൂന്ന് അടി നീളമുള്ള ഒരു പന്തം ഏകദേശം 20 മിനിറ്റ് കത്തും.
– ശ്രീ വിവേക് പ്രഭാകർ നാഫഡെ, സനാതൻ ആശ്രമം, ദേവദ്, പൻവേൽ, മഹാരാഷ്ട്ര.
3 D 3. അപരിചിതമായ പ്രദേശത്ത് യാത്ര ചെയ്യുമ്പോൾ ദിശകൾ കണ്ടെത്താൻ വടക്കുനോക്കി യന്ത്രം (കോമ്പസ്) ഉപയോഗിക്കുക
പ്രതികൂല സമയങ്ങളിൽ, ഒരു പ്രദേശത്ത് നിന്ന് മറ്റൊരു അപരിചിതമായ പ്രദേശത്തേക്ക് കുടിയേറേണ്ടി വന്നേക്കാം. അത്തരം സമയങ്ങളിൽ, വഴിയിൽ വിവര ബോർഡുകളുണ്ടാകുമെന്നോ നിർദ്ദേശങ്ങൾ നൽകാൻ ആളുകൾ ഉണ്ടാവുമെന്നോ ഉറപ്പു പറയാൻ കഴിയില്ല. സൈൻബോർഡുകൾ ഉണ്ടെങ്കിലും, രാത്രിയിലെ ഇരുട്ടിൽ അവയെ കാണാൻ കഴിയില്ല. അത്തരം സമയങ്ങളിൽ, ദിശയില്ലാത്ത യാത്രയും അലഞ്ഞുതിരിയലും ഒഴിവാക്കാൻ ഒരു വടക്കുനോക്കി യന്ത്രം ഉപയോഗപ്രദമാകും. ഇതിനായി, മൊബൈലിൽ കോമ്പസ് അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യുക. ഈ കോമ്പസ് കൊണ്ട് ദിശ മനസ്സിലാക്കാൻ കഴിയും.
കോമ്പസ് മൊബൈലിൽ ഡൗൺലോഡ് ചെയ്താലും അതിന്റെ ബാറ്ററി തീർന്നു പോയാൽ ബുദ്ധിമുട്ട് ആകും. അതിനാൽ, ഒരു കോമ്പസ് ഉപകരണം കൈയിൽ വയ്ക്കണം. കോമ്പസിന് ബാറ്ററിയോ വൈദ്യുതിയോ ആവശ്യമില്ല. അതിന്റെ സൂചി എല്ലായ്പ്പോഴും വടക്ക്-തെക്ക് ദിശയെ സൂചിപ്പിക്കുന്നു. അതിൽ നിന്ന് മറ്റ് ദിശകൾ തീരുമാനിക്കാം.
– ശ്രീ. വിജയ് പാട്ടീൽ, ജൽഗാവ്, മഹാരാഷ്ട്ര.
സന്ദ൪ഭം : സനാതന്‍റെ വരാനിരിക്കുന്ന ഗ്രന്ഥ പരമ്പര – ‘പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ’.
ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക : പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 6
ആപത്ത് കാലത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.
(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)