ഉപ്പും മുളകും ഉപയോഗിച്ച് ദൃഷ്ടിദോഷം അകറ്റുന്ന വിധം

മുളകിന് രജ-തമ തരംഗങ്ങളെ പെട്ടെന്ന് തന്നെ ആകർഷിച്ച്, അതിനെ ഏകോപിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിടുവാൻ ഉള്ള കഴിവ് കൂടുതലാണ്. തീയുടെ ചൂടിന്‍റെ സാന്നിധ്യം കൊണ്ട് മാത്രം, അന്തരീക്ഷത്തിലുള്ള രജതമ പ്രഭാവമുള്ള തരംഗങ്ങൾ വിഘടിച്ചു പോകുന്നതിനാൽ, മുളക് ഉപയോഗിച്ച് ദൃഷ്ടിദോഷം അകറ്റുമ്പോൾ സമീപത്ത് എരിഞ്ഞു കത്തുന്ന തീ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. കടുകും രജതമ തരംഗങ്ങളെ ആകർഷിക്കുന്നു എന്നാൽ അതിനേക്കാൾ വേഗത്തിൽ മുളക് ഈ തരംഗങ്ങളെ ആകർഷിക്കുന്നു. അതിനാൽ ശരീരത്തിനും മനോദേഹത്തിനും ഏറ്റ ദൃഷ്ടിദോഷം മാറ്റുന്നതിനായി മുളകിനെ പ്രധാനമായും ഉപയോഗിക്കുന്നു. ഉപ്പിന് ചുറ്റുമുള്ള ജലാംശത്തിന്‍റെ സ്പർശനം മുളകിന്‍റെ പ്രവർത്തനത്തിന് വേഗത വർദ്ധിപ്പിക്കുന്നു.

മനോദേഹത്തിലുള്ള രജ-തമോ തരംഗങ്ങളെ അകറ്റുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയുന്നു. അത്യധികം ചിന്തകൾ മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ ഈ രീതിയിൽ ദൃഷ്ടിദോഷം അകറ്റിയാൽ ആ വ്യക്തിക്ക് മനഃസമാധാനം ലഭിക്കും.

1. ദൃഷ്ടിദോഷം അകറ്റുന്ന രീതി

1. ഒറ്റ സംഖ്യയിൽ ചുവന്ന മുളക് എടുക്കുക. കല്ലുപ്പും ചുവന്ന മുളകും ചേർത്ത് രണ്ടു കൈകളിലും പിടിക്കുക.

2. രണ്ടു കൈകളിലെയും മുഷ്ടികൾ താഴേക്കു കാണിച്ചു പിടിക്കുക. ബുദ്ധിമുട്ടുള്ള വ്യക്തിയെ പലകയിൽ ഇരുത്തുക. കൈകൾ കുറുകെ
പിടിച്ചുകൊണ്ട് ബുദ്ധിമുട്ടുള്ള വ്യക്തിയുടെ മുമ്പിൽ നിൽക്കുക.

3. ബുദ്ധിമുട്ടുള്ള വ്യക്തിയെ ഉഴിയുക. ഉഴിയുമ്പോൾ കൈകൾ ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന രീതിയിൽ വൃത്താകാരത്തിൽ ആ
വ്യക്തിക്കു ചുറ്റും ഉഴിയണം.

4. ഉഴിഞ്ഞതിനു ശേഷം ഉപ്പും മുളകും എരിയുന്ന കനലിൽ ഇടുക.

 

2. ചുവന്ന ഉണക്ക മുളക് ഉപയോഗിച്ച്
ദൃഷ്ടിദോഷം അകറ്റുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ചുവന്ന ഉണക്ക മുളക് ഉപയോഗിച്ച് ദൃഷ്ടിദോഷം ഉഴിയുമ്പോൾ സൂക്ഷ്മതലത്തിൽ ഉണ്ടാകുന്ന പ്രക്രിയകൾ.

 

അടിക്കുറിപ്പ് :

1. സൂക്ഷ്മ നിലയിലെ അറിവ് പ്രകാരം ഈ പടത്തിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുള്ള തരംഗങ്ങൾ – 2%

2. സൂക്ഷ്മതലത്തിൽ ഉള്ള അറിവ് പ്രകാരം ഈ പടത്തിൽ ഉള്ള തരംഗങ്ങളുടെ അനുപാതം : മാരക ശക്തി 2%, ആകർഷണശക്തി
2.25%, ബുദ്ധിമുട്ടുണ്ടാക്കുന്ന ശക്തി 2%, വിഘടിപ്പിക്കുന്ന ശക്തി 2.25%.

 

3. മറ്റ് ഘടകങ്ങൾ

1. തമോ ഗുണങ്ങൾ വളരെയധികം നിറഞ്ഞ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടെങ്കിലും, രജതമ ഗുണങ്ങൾ ഉള്ള മുളകിന് അന്തരീക്ഷത്തിലെ
തമോ ഗുണങ്ങളെ ആകർഷിക്കാനുള്ള കഴിവ് വളരെ ഉയർന്നതാണ്.

2. മുളകിന് തമോ ഗുണങ്ങളെ ആകർഷിക്കാൻ കഴിയുന്നതുപോലെ, ദൃഷ്ടിദോഷം ഉഴിയുന്ന സമയത്ത് മുളകിൽ ശേഖരിച്ചു വെക്കുന്ന ബുദ്ധിമുട്ടുന്ന തരുന്ന ശക്തികളെ, മുളക് തീയിലിട്ട് കത്തിക്കുമ്പോൾ വിഘടിപ്പിക്കുന്നതിനുള്ള കഴിവും വളരെ ഉയർന്നതാണ്.

3. മുളക് പാചകം ചെയ്യുന്നതിനും ഉപയോഗിക്കുന്നു. അപ്പോൾ അവയുടെ രജതമ ഗുണങ്ങൾ അതുപോലെതന്നെ ഇരിക്കുന്നുണ്ടെങ്കിലും, അതിൻറെ ഉദ്ദേശം വ്യത്യസ്തമാണ്. അത് ശരീരത്തിന് ഊർജം നൽകുന്നു.

 

4. ബുദ്ധിമുട്ടിന്‍റെ തീവ്രത അനുസരിച്ച്
ദൃഷ്ടിദോഷം ഉഴിയുമ്പോൾ എടുക്കേണ്ട മുളകിന്‍റെ എണ്ണം

ബുദ്ധിമുട്ടിന്‍റെ തീവ്രതയനുസരിച്ച് ഉണങ്ങിയ ചുവന്ന മുളക് ഒറ്റസംഖ്യയിൽ എടുക്കുക.

താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളും അത് ഉഴിഞ്ഞു മാറ്റുവാൻ വേണ്ടുന്ന മുളകിന്‍റെ എണ്ണവും
കൊടുത്തിരിക്കുന്നു.

ബുദ്ധിമുട്ട് മുളകിന്‍റെ എണ്ണം
1. ശരീരത്തിന് ഭാരം തോന്നുക, കൈ കാൽ മരവിപ്പ്, മനംപിരട്ടല്‍ 3
2. അസ്വസ്ഥത വർദ്ധിക്കുക, പെട്ടെന്ന് വിയർക്കുക, തെറ്റായ ചിന്തകൾ 5
3. സംസാരിക്കുന്നതിൽ നിയന്ത്രണമില്ല, മങ്ങിയ കാഴ്ച്ച, വായിൽനിന്ന് ഉമിനീർ വരിക, അശ്ലീല സംസാരം, ആത്മഹത്യയെ കുറിച്ചുള്ള ചിന്ത 7
4. ബോധക്കേട്, അനിഷ്ട ശക്തി പ്രകടമാകുക, ആരെയെങ്കിലും കൊല്ലണം എന്ന ചിന്ത 9

കുറിപ്പ് : മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ, സൗകര്യമനുസരിച്ച് ഒറ്റസംഖ്യയിൽ 3 എണ്ണം മുതൽ മുളക് എടുക്കുക.

 

5. ദൃഷ്ടിദോഷം മുഖേന ഉണ്ടായ
കഷ്ടതയുടെ തീവ്രത എങ്ങനെ മനസ്സിലാക്കാം?

ദൃഷ്ടിദോഷം ഉഴിയാൻ ഉപയോഗിച്ച ഉപ്പും മുളകും തീയിൽ ഇട്ടതിനുശേഷം, ചുമ വരുന്നുണ്ടോ, ഇല്ലയോ, ദുർഗന്ധം വരുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് ബുദ്ധിമുട്ടിന്‍റെ തീവ്രതയെ കുറിച്ച് ഒരു ധാരണ ലഭിക്കുന്നു.

A. അല്പം ചുമ വന്നിട്ടുണ്ടെങ്കിൽ, വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചില്ല എന്ന് കരുതാം. പാചകം ചെയ്യുമ്പോഴും, മുളക് വറക്കുമ്പോൾ നാം ചുമക്കാറുണ്ട്. ചുമ വരുന്നില്ലെങ്കിൽ ആ വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. മുളകിന്‍റെ തീക്ഷണത ബുദ്ധിമുട്ടു തരുന്ന ശക്തിയുടെ സ്പന്ദനങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനാലാണ് ചുമ വരാതിരിക്കുന്നത്. അതിനാൽ എത്രമാത്രം ബുദ്ധിമുട്ടു കൂടുതൽ ഉണ്ടോ അത്രയും കണ്ട് ചുമയും കുറവായിരിക്കും.

B. ദുർഗന്ധം ഇല്ലെങ്കിൽ ആ വ്യക്തിക്ക് ദൃഷ്ടിദോഷം കാരണം ഉള്ള ബുദ്ധിമുട്ട് ഇല്ല. അഥവാ ദുർഗന്ധം ഉണ്ടെങ്കിൽ ആ വ്യക്തിയെ ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ട്.

 

6. ഉപ്പ്, മുളക്, കടുക് ഇവ ഒന്നിച്ച് എടുക്കുന്നു

ഉപ്പും, മുളകും, കടുകും ഉപയോഗിച്ച് ദൃഷ്ടിദോഷം ഉഴിയുന്ന രീതിയും ശാസ്ത്രവും വെറും ഉപ്പും മുളകും ഉപയോഗിച്ച് ചെയ്യുന്നത് പോലെ തന്നെയാണ്. ഇവിടെ കടുക് മാത്രമാണ് കൂടുതൽ ആയിട്ടുള്ളത്. സാധാരണയായി രണ്ടു ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ കടുകും ഒറ്റ സംഖ്യയിൽ മുളകും ആണ് ദൃഷ്ടിദോഷം ഉഴിയാൻ ഓരോ കൈകളിലും എടുക്കാറുള്ളത്.

സന്ദര്‍ഭം : സനാതൻ സംസ്ഥയുടെ ‘ദൃഷ്ടിദോഷത്തിനും അതുകൊണ്ടുള്ള ബുദ്ധിമുട്ടിന്‍റെ നിവാരണത്തിനും പിന്നിലുള്ള അദ്ധ്യാത്മ ശാസ്ത്രം’ എന്ന ഗ്രന്ഥം (ഇംഗ്ലീഷ് ഭാഷയിൽ ലഭ്യം)