മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ ശരീരത്തിൽ പച്ചകുത്തിയ മഷി കയറും. പച്ചകുത്തുന്നതിന് മുൻപ് ആ മഷി നമ്മളിൽ ഉണ്ടാക്കുന്ന ആത്മീയവും ശാരീരികവുമായ പാർശ്വഫലങ്ങൾ നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക !
ടാറ്റൂ എങ്ങനെയാണ് ചെയ്യുന്നത്?
ചർമ്മത്തിന്‍റെ മുകളിലെ പാളിയിലേക്ക് പിഗ്മെന്‍റുകൾ ഉപയോഗിച്ച് ചർമ്മത്തിൽ നിർമ്മിക്കുന്ന സ്ഥിരമായ അടയാളം അല്ലെങ്കിൽ രൂപകൽപ്പനയാണ് ടാറ്റൂ. ടാറ്റൂ ആർട്ടിസ്റ്റ് തയ്യൽ മെഷീൻ പോലെ പ്രവർത്തിക്കുന്ന ഒരു യന്ത്രം ഉപയോഗിക്കുന്നു. ഒന്നോ അതിലധികമോ സൂചികൾ ചർമ്മത്തിൽ ആവർത്തിച്ച് കുത്തുന്നു. ഓരോ തവണ കുത്തുമ്പോഴും, സൂചികളിൽനിന്നും മഷി തുള്ളികൾ നമ്മുടെ ത്വക്കിലേക്ക് കയറ്റും. അനസ്തെറ്റിക്സ് ഇല്ലാതെ ഈ പ്രക്രിയ നടത്തുന്നത് കാരണം ശരീരത്തിൽ രക്തസ്രാവവും വേദനയും ഉണ്ടാകുന്നു.
പച്ചകുത്തുന്നത് കാരണം ഉണ്ടാകുന്ന ശാരീരിക അപകടങ്ങൾ !
ശരീരത്തിന് സ്വാഭാവിക സംരക്ഷണം നൽകുന്ന ചർമ്മത്തില്‍, പച്ചകുത്തുമ്പോള്‍ ഛിദ്രങ്ങള്‍ ഉണ്ടാകുന്നു. അത് കാരണം ചർമ്മത്തിലൂടെയും രക്തത്തിലൂടെയും ഉണ്ടാകുന്ന അണുബാധകളും മറ്റ് സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു !
1. അലർജി പ്രതിപ്രവർത്തനങ്ങൾ
ചുവപ്പ്, നീല, മഞ്ഞ, പച്ച, കറുപ്പ് മുതലായ നിറങ്ങളിലുള്ള ടാറ്റൂ ചായങ്ങൾ, പച്ചകുത്തിയ സ്ഥലത്ത് ചൊറിച്ചിൽ, ചുവന്ന ചർമ്മ ചുണങ്ങു പോലുള്ള അലർജിക്ക് കാരണമായേക്കാം. ടാറ്റൂ ചെയ്യുന്ന സ്ഥലത്ത് ഇത് കാരണം സൂര്യതാപം ഉണ്ടായേക്കാം.
2. ചർമ്മ രോഗങ്ങളും മറ്റ് ചർമ്മ പ്രശ്നങ്ങളും
പച്ചകുത്തൽ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകും. ടാറ്റൂയിൽ പഴുപ്പ് ഉണ്ടാകുന്നു. ചർമ്മം ചുവപ്പാകുക, വേദന, ചൊറിച്ചിൽ, പനി, വിറയൽ, തണുപ്പ് എന്നിവയ്യൊക്കെയാണ് അതിന്‍റെ ലക്ഷണങ്ങൾ. പച്ചകുത്തിയ സ്ഥലത്ത് ഗ്രാനൂലോമയുടെയും കെലോയിഡുകളുടെയും രൂപീകരണം കാരണം ടാറ്റൂവിന് ചുറ്റും ലൈക്കൺ പ്ലാനസ്, സോറിയാസിസ്, എക്‌സിമ, സ്കിൻ ക്യാൻസർ തുടങ്ങിയ ചർമ്മ രോഗങ്ങടെ വികാസത്തിന് സാധ്യതയുണ്ട്.
3. രക്തത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍
പച്ചകുത്താൻ ഉപയോഗിക്കുന്ന സൂചികൾ രോഗബാധയുള്ള രക്തത്താൽ മലിനമാണെങ്കിൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി എന്നിവ പിടിപെടാനുള്ള സാധ്യതയുണ്ട്.
4. ഇമേജിംഗ് പാർശ്വഫലങ്ങൾ
എംആർഐ പരിശോധനയ്ക്ക് വിധേയമാകുമ്പോൾ അപൂർവ്വമായി ടാറ്റൂ ചെയ്യുന്ന സ്ഥലത്ത് വീക്കം അല്ലെങ്കിൽ പൊള്ളൽ എന്നി ഉണ്ടായേക്കും.
ടാറ്റുവിന്‍റെ ആത്മീയ ദോഷഫലങ്ങൾ !
ചര്‍മ്മം ശരീരത്തിന് നൽകുന്ന സ്വാഭാവിക ആത്മീയ സംരക്ഷണം പച്ചകുത്തൽ കാരണം കുറയുന്നു. അവ ആത്മീയമായി നല്ലതല്ലാത്ത സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സ്പന്ദനങ്ങള്‍ അനിഷ്ട ശക്തികളെ ആകർഷിക്കുന്നു. ഒരു തരത്തിൽ പച്ചകുത്തിയ മഷി ഉള്ള ചർമ്മം അനിഷ്ട ശക്തികളെ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള ഒരു പ്രവേശന കവാടമായി മാറുന്നു.
പച്ചകുത്തുന്നതിന്‍റെ പാശ്ചാത്യ വികലമായ
പ്രവണതയിൽ നിന്ന് മാറി നിൽക്കുക !
ശരീരത്തിൽ പച്ചകുത്തുന്നതിന്‍റെ പാശ്ചാത്യ പ്രവണത ഭാരതത്തിലെ യുവ തലമുറക്കിടയിൽ ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആണ്. മുമ്പ് ഭാരതീയ സംസ്കാരത്തിൽ ശരീരഭാഗങ്ങളിൽ ശുഭ ചിഹ്നങ്ങൾ ആലേഖനം ചെയ്യുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ടാറ്റുവാണ് പ്രചാരത്തിലുള്ളത്. പച്ചകുത്തൽ മൂലം മാരകമായ പകർച്ചവ്യാധികൾ പടരുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കാണാനും ഒരാളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും പച്ചകുത്തുന്നത് ഒരാളുടെ അഹംഭാവത്തെ പരിപോഷിപ്പിക്കുന്നതിന് തുല്യമാണ്.