ശ്രീകൃഷ്ണൻ

shrikrushna
ശ്രീകൃഷ്ണൻ

ആത്മീയ സാധനയിലൂടെ ഒരു വ്യക്തിക്ക് ജീവനിൽ നിന്നും ശിവനിലേക്ക് ലയിച്ചു ചേരാൻ സാധിക്കുകയുള്ളൂ. ദേവതയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ശാസ്ത്രം മനസ്സിലാക്കുന്നതിലൂടെ ദേവതയിലുള്ള വിശ്വാസം ദൃഢമാക്കുകയും ആത്മീയ സാധന നല്ല രീതിയിൽ ചെയ്യാൻ സാധിക്കുകയും ചെയ്യും. ഈ ലേഖനത്തിൽ ശ്രീകൃഷ്ണന്‍റെ സവിശേഷതകൾ, രൂപങ്ങൾ, ശ്രീകൃഷ്ണനെ സ്തുതിക്കാൻ ഉപയോഗിക്കുന്ന നാമജപങ്ങൾ എന്നിവയെല്ലാം കൊടുത്തിട്ടുണ്ട്.

 

ശ്രീകൃഷ്ണൻ – ഉത്പ്പത്തിയും അർത്ഥവും

ശ്രീകൃഷ്ണൻ

(ആ)കർഷണം കരോതി ഇതി.

അർഥം : അതായത് ആകർഷണ ശക്തി ഉള്ളതാരോ അവനെയാണ് കൃഷ്ണൻ എന്നു വിളിക്കുന്നത്.

വാസുദേവൻ

വാസുദേവൻ : വാസു + ദേവൻ

വാസഃ എന്നതിന്‍റെ അർഥം സ്ഥിതി (നിലനിൽപ്പ്) അഥവാ സ്ഥിതിസ്ഥാപകത്വം (നിലനിർത്താനുള്ള കഴിവ്) എന്നാകുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയിലെ സ്ഥിതിയുമായി ബന്ധപ്പെട്ട ദേവനാണ് വാസുദേവൻ.

ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ തരംഗങ്ങൾ പ്രദാനം ചെയ്യുന്ന ദേവനാകുന്നു വാസുദേവൻ.

 

ശ്രീകൃഷ്ണൻ : ഉത്തമ മാതൃക !

ആദർശ പുത്രൻ

സ്വമാതാപിതാക്കളായ വസുദേവനെയും ദേവകിയെയും വളർത്തച്ഛനമ്മമാരായ നന്ദഗോപനെയും യശോദയെയും ശ്രീകൃഷ്ണൻ തന്‍റെ പെരുമാറ്റരീതികളിലൂടെ സന്തോഷം നൽകിയിരുന്നു.

ആദർശ ബന്ധു

ശ്രീകൃഷ്ണൻ സ്വന്തം ജ്യേഷ്ഠനായ ബലരാമനെ സദാ മാനിച്ചിരുന്നു.

ആദർശ ഭർത്താവ്

ഒരു ഭാര്യയെ സംതൃപ്തയാക്കാൻ തന്നെ വിഷമമാണെന്നിരിക്കെ, കൃഷ്ണൻ 16,008 ഭാര്യമാരെയും തൃപ്തരാക്കിയിരുന്നു. നാരദൻ ഈ ഭാര്യമാർക്കിടയിൽ കലഹമുണ്ടാക്കാൻ ശമ്രിച്ചു എങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

ആദർശ പിതാവ്

പുത്രന്മാരും അവരുടെ മക്കളും അയോഗ്യമായി പെരുമാറിയതിനാൽ, യാദവ യുദ്ധ സമയത്ത് ശ്രീകൃഷ്ണൻ തന്നെ അവരെ വധിച്ചു.

ആദർശ സുഹൃത്ത്

ദ്വാരകയിലെ രാജാവായിട്ടും ശ്രീകൃഷ്ണൻ നിർധനനും ബാല്യകാലസുഹൃത്തുമായ കുചേലനെ അതീവ സ്നേഹത്തോടെ സ്വാഗതം ചെയ്തു. പാണ്ഡവരുമായി ഉണ്ടായിരുന്ന മൈത്രി കാരണം അവരെ വേണ്ടപ്പോഴെല്ലാം സഹായിക്കുകയും ചെയ്തു.

അന്യായം സഹിക്കാത്തവൻ (തേജസ്വി)

കംസൻ, ജരാസന്ധൻ, കൌരവർ തുടങ്ങിയവരുടെ അനീതിയെ ഉന്മൂലനം ചെയ്യാൻ ശ്രീകൃഷ്ണൻ സ്വയം പോരാടുകയും മറ്റുള്ളവരെ പോരാടാൻ സഹായിക്കുകയും ചെയ്തു.

സമൂഹത്തോടുള്ള കർത്തവ്യങ്ങളിൽ നിഷ്ഠയുള്ളവൻ

നരകാസുരന്‍റെ ബന്ധനത്തിൽനിന്ന് മോചിതരായ 16,000 കന്യകമാരെ സമൂഹം സ്വീകരിക്കില്ല എന്നും അതിനാൽ അനർത്ഥങ്ങൾ ഉണ്ടാകാമെന്നും മനസിലാക്കി ശ്രീകൃഷ്ണ ഭഗവാൻ ഈ കന്യകമാരെയെല്ലാം വിവാഹം കഴിച്ചു.

മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവൻ

ചിലർ കൃഷ്ണന്‍റെ ശീലങ്ങളെ നിന്ദിക്കുന്നു; പക്ഷേ, കൃഷ്ണൻ എല്ലാം മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ചെയ്തിരുന്നത്. മറ്റുള്ളവർക്കായി ചിലപ്പോൾ നിയമങ്ങൾ പോലും കൃഷ്ണൻ ലംഘിച്ചിരുന്നു. ജരാസന്ധവധം, സുഭദ്രാപഹരണം, 16,000 കന്യകമാരെ വിവാഹം കഴിക്കുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

ആപത്കാലധർമം മനസ്സിലാക്കി പെരുമാറുന്നവൻ

സമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു ശ്രീകൃഷ്ണന്‍റെ ഉദ്ദേശ്യം. ഈ ലക്ഷ്യപ്രാപ്തിയിൽ തടസ്സമുണ്ടാക്കുന്നവരേയും ദുഷ് കർമം ചെയ്യുന്നവരേയും നശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ശ്രീകൃഷ്ണൻ മനസ്സിലാക്കിയിരുന്നു. ദുഷ്പ്രവർത്തി ചെയ്യുന്നവരുടെ ഉന്മൂലനം സത്യവും പവിത്രതയും കൊണ്ടു മാത്രം സാധ്യമാകില്ല എന്ന ദുഃഖകരമായ ചരിത്ര സത്യം ശ്രീകൃഷ്ണന് അറിയാമായിരുന്നു. അതിനാൽ സത്യത്തിന്‍റെയും പവിത്രതയുടെയും സംരക്ഷണത്തിനുവേണ്ടി ഇത്തരം ജനങ്ങളെ നശിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ദുഷ്ടന്മാർ ഈ അരാജക സമൂഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സമൂഹത്തെ അധോഗതിയിലേക്ക് നയിക്കുകയും പ്രജകൾ വഴിതെറ്റി പോകുകയും ചെയ്യുമെന്ന് കൃഷ്ണന് അറിയാമായിരുന്നു. അതിനാലാണ് പലപ്പോഴും അസത്യം സത്യത്തേക്കാളും ശേഷ്ഠ്രമായിരിക്കും’, ഇപ്പോൾ ധർമം വിട്ട് യുദ്ധം ചെയ്യേണ്ടത് ആവശ്യമാണ്’, എന്നിങ്ങനെയുള്ള ഉപദേശങ്ങൾ ശ്രീകൃഷ്ണൻ നൽകിയത്.

വിനയശീലൻ

പാണ്ഡവർ രാജസൂയയജ്ഞം നടത്തിയ സമയത്ത് ശ്രീകൃഷ്ണൻ ബ്രാഹ്മണരുടെ പാദം കഴുകുകയും അവരുടെ ഉച്ഛിഷ്ടം എടുക്കുകയും ചെയ്തിരുന്നു.

മഹാതത്ത്വജ്ഞാനി

ശ്രീകൃഷ്ണൻ ഉപദേശിച്ച തത്ത്വജ്ഞാനമാണ് ഗീതയിൽ ഉള്ളത്. പ്രവൃത്തി (ലൌകിക വിഷയങ്ങളോട് ആസക്തി), നിവൃത്തി (ലൌകിക വിഷയങ്ങളോട് വിരക്തി) എന്നിവ തമ്മിലുള്ള ബന്ധങ്ങൾ ശ്രീകൃഷ്ണൻ ഈ തത്ത്വോപദേശത്തിലൂടെ വെളിപ്പെടുത്തി. വൈദിക കർമാഭിമാനികളുടെ കർമനിഷ്ഠ, സാംഖ്യ തത്ത്വജ്ഞാനികളുടെ ജ്ഞാനനിഷ്ഠ, യോഗാഭിമാനികളുടെ ചിത്തനിരോധം, വേദാന്തികൾ വിശ്വസിക്കുന്ന സന്യാസം ഇവയെല്ലാം തന്നെ ശ്രീകൃഷ്ണൻ അംഗീകരിച്ചു. ശ്രീകൃഷ്ണൻ ഓരോ മാർഗത്തിനും അതിന്റേതായ മഹത്ത്വം നൽകി അവയുടെ സമന്വയം നടത്തി അവയെയെല്ലാം താൻ ഉപദേശിച്ച കർമസിദ്ധാന്തത്തിൽ, അതായത് നിരപേക്ഷ പ്രതിഫലേച്ഛ കൂടാതെയുമുള്ള കർമം ചെയ്യുന്നതിൽ ഉൾപ്പെടുത്തി കാണിച്ചു. മനുഷ്യൻ തന്‍റെ കർത്തവ്യങ്ങളെ എങ്ങനെയാണ് നിർവഹിക്കേണ്ടത് എന്ന് ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ ഉപദേശിച്ചിട്ടുണ്ട്. നമ്മുടെ കർത്തവ്യങ്ങൾ എന്താണെന്ന് ശാസ്ത്രങ്ങൾ തീരുമാനിക്കുന്നു, എന്നാൽ അവ എങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് ശ്രീകൃഷ്ണൻ ഭംഗിയായി വിവരിച്ചിട്ടുണ്ട്.

ഗുരു

ശബ്ദരൂപത്തിൽ ഗീത വിവരിച്ചും ശബ്ദാതീതമായ മാധ്യമത്തിലൂടെ അനുഭൂതികൾ നൽകിയും ശ്രീകൃഷ്ണൻ അർജുനന്‍റെ മനസ്സിലെ സംശയങ്ങൾ ദൂരീകരിച്ചു. ഭാരതയുദ്ധസമയത്ത് ശ്രീകൃഷ്ണൻ ജ്ഞാനമുദ്രയിൽ ആയിരുന്നു.

 

ശ്രീകൃഷ്ണന്‍റെ ഉപാസന

ശ്രീകൃഷ്ണന്‍റെ ഉപാസന

ഹരേ കൃഷ്ണ ഹരേ കൃഷ്ണ …. ഹരേ ഹരേ ജപം

ഇത് കലിസന്തരണ ഉപനിഷത്ത് കൃഷ്ണ യജുർവേദത്തിൽനിന്നാണ്. അതിന് ഹരിനാമോപനിഷത്ത് എന്ന പേരുമുണ്ട്. നാരായണന്‍റെ നാമമാത്രം കൊണ്ട് കലിയുഗത്തിലെ എല്ലാ ദോഷങ്ങളും ശമിക്കുന്നതാണ് എന്നതാണ് ഇതിന്‍റെ സാരാംശം. ഈ നാമത്തിൽ താഴെ പറയുന്ന പതിനാറ് വാക്കുകളുണ്ട് –

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ചില ശ്രീകൃഷ്ണ സന്പ്രദായക്കാർ ഈ മന്ത്രത്തിന്‍റെ രണ്ടാമത്തെ വരി ആദ്യവും ആദ്യത്തെ വരി രണ്ടാമതും ചൊല്ലുന്നു.

കൃഷ്ണഗായത്രി

ദേവകിനന്ദനായ വിദ്മഹെ.
വാസുദേവായ ധീമഹി.
തന്നഃ കൃഷ്ണഃ പ്രചോദയാത്.

അർഥം : ഞങ്ങൾ ദേവകി പുത്രനായ കൃഷ്ണനെ അറിയുന്നു. വാസുദേവനെ ധ്യാനിക്കുന്നു. ആ കൃഷ്ണൻ ഞങ്ങളുടെ ബുദ്ധിക്ക് സത്പ്രേരണ തന്നാലും.

ദാമോദരായ വിദ്മഹെ.
വാസുദേവായ ധീമഹി.
തന്നഃ കൃഷ്ണഃ പ്രചോദയാത്.

അർഥം : ഞങ്ങൾ ദാമോദരനെ അറിയുന്നു. വാസുദേവനെ ധ്യാനിക്കുന്നു. ആ കൃഷ്ണൻ ഞങ്ങളുടെ ബുദ്ധിക്ക് സത്പ്രേരണ തന്നാലും.

യന്ത്രവും ബീജമന്ത്രവും

കൃഷ്ണന്‍റെ മൂന്ന് യന്ത്രങ്ങൾ പ്രചാരത്തിലുണ്ട്. ക്ലിം എന്നത് ശ്രീകൃഷ്ണന്‍റെ ഏകാക്ഷരയന്ത്രം അഥവാ ബീജമന്ത്രമാണ്.

സന്ദർഭം : സനാതൻ സംസ്ഥയുടെ ’ശ്രീകൃഷ്ണൻ’ എന്ന ലഘുഗ്രന്ഥം

1 thought on “ശ്രീകൃഷ്ണൻ”

Leave a Comment