ശ്രീരാമൻ

 

ശ്രീരാമൻ

സമൂഹത്തിലെ മിക്ക ജനങ്ങൾക്കും ചെറുപ്പത്തിൽ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളിൽ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വരവിശ്വാസവും അവരിൽ കുറവായിരിക്കും.

ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ ഭഗവാനിൽ കൂടുതൽ വിശ്വാസം ഉണ്ടാകുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തിൽ ശ്രീരാമനെക്കുറിച്ചുള്ള മറ്റു മിക്ക ഗ്രന്ഥങ്ങളിലും ഇല്ലാത്തതും, എന്നാൽ വളരെ ഉപയോഗപ്രദവുമായ അധ്യാത്മശാസ്ത്രപരമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ശ്രീരാമന്‍റെ ചില പേരുകളുടെ ഉത്ഭവം

രാമൻ

ഈ പേര് രാമജന്മത്തിനു മുന്പു തന്നെ പ്രചാരത്തിലുണ്ടായിരുന്നു.

രാമചന്ദ്രൻ

രാമന്‍റെ യഥാർഥ പേര് ’രാമ’ എന്നു മാത്രമാണ്. രാമൻ സൂര്യവംശജനാണ്. രാമന്‍റെ ജന്മം മധ്യാഹ്നം 12 മണിക്ക് ആയിരുന്നെങ്കിലും ’രാമഭാനു’ എന്നും മറ്റുമുള്ള സൂര്യന്‍റെ നാമങ്ങളുള്ള പേര് രാമനിട്ടില്ല. രാമൻ ചന്ദ്രനെ വേണമെന്നുള്ള ശാഠ്യം പിടിച്ചതിനാൽ ’രാമചന്ദ്രൻ’ എന്ന പേര് ഇട്ടതായിരിക്കാം.

ശ്രീരാമൻ

ദുഷ്ടനായ രാവണനെ വധിച്ച് ലങ്കയെ ജയിച്ചതിനുശേഷം, അതായത് സ്വന്തം ദൈവത്വം പ്രകടിപ്പിച്ചതിനുശേഷം രാമൻ സീതയുമായി അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ, എല്ലാ അയോധ്യാവാസികളും രാമനെ ’ശ്രീരാമൻ’ എന്നു വിളിച്ചു തുടങ്ങി.

 

എല്ലാ രീതിയിലും ആദർശപരായണൻ

ആദർശ സഹോദരൻ

ഇന്നും സഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്‍റെ മകുടോദാഹരണമായി രാമലക്ഷ്മണന്മാരുടെ പേര് തന്നെ ഉപയോഗിക്കുന്നു.

ആദർശ ഭർത്താവ്

ശ്രീരാമൻ ഏകപത്നീവ്രതനായിരുന്നു. സീതയെ ഉപേക്ഷിച്ചതിനുശേഷം ശ്രീരാമൻ വിരക്തനായി ജീവിച്ചു. പിന്നീട് യജ്ഞത്തിനായി പത്നിയുടെ ആവശ്യം വന്നപ്പോൾ വേറെ വിവാഹം കഴിക്കാതെ സീതയുടെ പ്രതിമയെ സമീപത്ത് ഇരുത്തി. ശ്രീരാമന്‍റെ ഏകപത്നീവ്രതം ഇതിൽ നിന്നും മനസ്സിലാക്കാം. ആ കാലഘട്ടത്തിൽ രാജാക്കന്മാർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്ന പതിവുണ്ടായിരുന്നു. അതു കാരണം ആ കാലഘട്ടത്തിൽ ശ്രീരാമന്‍റെഏകപത്നീവ്രതം ഒരു ജ്വലിക്കുന്ന ഉദാഹരണമായിരുന്നു.

ആദർശ സുഹൃത്ത്

സുഗ്രീവൻ, വിഭീഷണൻ തുടങ്ങിയ സുഹൃത്തുക്കളെ വിഷമാവസരങ്ങളിൽ ശ്രീരാമൻ സഹായിച്ചിരുന്നു.

ആദർശ രാജാവ്

ജനങ്ങൾ സീതയെ സംശയിച്ചപ്പോൾ, സ്വന്തം സുഖത്തെക്കുറിച്ച് ചിന്തിക്കാതെ രാജധർമമെന്ന നിലയിൽ രാമൻ ധർമപത്നിയെ ഉപേക്ഷിച്ചു. ഇതിനെക്കുറിച്ച് കാളിദാസൻ എഴുതിയ ഒരു മർമ ശ്ലോകമാണ്,

’കൌലീനഭീതേന ഗൃഹാന്നിരസ്താ ന തേന് വൈദേഹസുതാ മനസ്തഃ.’

അർഥം : ലോകാപവാദത്തെ ഭയന്ന് ശ്രീരാമൻ സീതയെ വീട്ടിൽ നിന്നും പുറത്താക്കി; എന്നാൽ മനസ്സിൽ നിന്നും പുറത്താക്കിയില്ല.

ആദർശ ശത്രു

രാവണന്‍റെ മരണത്തിനുശേഷം അന്തിമസംസ്കാരം ചെയ്യാൻ വിഭീഷണൻ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ രാമൻ വിഭീഷണനോട് പറഞ്ഞു, ’മരണത്തോടുകൂടി എല്ലാ വൈരാഗ്യവും തീരുന്നു. നീ രാവണന്‍റെ അന്തിമക്രിയകൾ ചെയ്യുന്നില്ലെങ്കിൽ ഞാൻ അത് ചെയ്യും. രാവണൻ എന്റേയും സഹോദരൻ തന്നെയായിരുന്നു.’

 

ധർമപാലകൻ

ശ്രീരാമൻ ധർമത്തിന്‍റെ എല്ലാ മര്യാദകളും പാലിച്ചിരുന്നതിനാൽ രാമനെ ’മര്യാദാപുരുഷോത്തമൻ’ എന്നു വിളിക്കുന്നു.

 

ഏകവചനൻ

1. ഏതെങ്കിലും ഒരു കാര്യം സത്യമാണ് എന്ന് ഉറപ്പിക്കണമെങ്കിൽ നാം അതിനെ മൂന്നു തവണ (ത്രിവാരം) ആവർത്തിക്കുന്നു. ’ശാന്തിഃ, ശാന്തിഃ, ശാന്തിഃ’ എന്നിങ്ങനെയും മൂന്നു തവണയാണ് പറയുന്നത്. ഇവിടെ പറയുന്ന മൂന്നിന്‍റെ (ത്രിവാരത്തിന്‍റെ) അർഥം ഇപ്രകാരമാണ്.

A. ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുടെ നാമത്തിൽ സത്യം ചെയ്തു പറയുന്നു.

B. ത്രിവാരം എന്ന വാക്ക് ത്രി + വാരം (അതായത് മൂന്നു വാരം) എന്നീ വാക്കുകളിൽ നിന്നും ഉണ്ടായതാണ്. ഒരേ സ്വപ്നം മൂന്നു വാരങ്ങളിലായി കാണുകയാണെങ്കിൽ ആ സ്വപ്നത്തെ വെറും സ്വപ്നമെന്നു പറയാതെ ’സ്വപ്നദൃഷ്ടാന്തമെന്നു’ പറയുന്നു. സ്വപ്ന

ദൃഷ്ടാന്തത്തിൽ മനസ്സിലായ കാര്യത്തിന് അനുസൃതമായി പ്രവർത്തിക്കുകയോ അതിനെക്കുറിച്ച് ഏതെങ്കിലും ഉന്നതരോട് ചോദിച്ചറിയുകയോ ചെയ്യണം. ഇതുപോലെ, ഏതെങ്കിലും കാര്യം മൂന്നു തവണ കേൾക്കുകയാണെങ്കിൽ മാത്രമേ അത് സത്യമാണെന്നു ധരിക്കാവൂ. രാമൻ മാത്രമേ ഏകവചനനായിരുന്നുള്ളൂ. അതായത് രാമൻ ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മതി, അത് സത്യം തന്നെയായിരിക്കും. അത് മൂന്നു തവണ ആവർത്തിക്കേണ്ട ആവശ്യമില്ലായിരുന്നു. ആരും രാമനോട് ’സത്യമാണോ?’ എന്നും ചോദിക്കാറില്ലായിരുന്നു.

2. സംസ്കൃത വ്യാകരണത്തിൽ ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ മൂന്നു വചനങ്ങളുണ്ട്. അതിൽ രാമൻ എന്ന വാക്ക് ’ഏകവചന’മാണ്. ഇതിന്‍റെ അർഥമെന്തെന്നാൽ ശ്രീരാമനുമായി ലയിച്ചു ചേരണമെങ്കിൽ മൂന്നിൽ നിന്നും (അനേകത്തിൽ നിന്നും) രണ്ടിലേക്കും, അതായത് ഗുരു-ശിഷ്യന്മാരുടെ ബന്ധത്തിൽ നിന്ന് ഒന്നിലേക്ക് അതായത് രാമനിലേക്ക് പോകണം. അനേകത്തിൽനിന്നും ഒന്നിലേക്കും, ഒന്നിൽനിന്നും ശൂന്യതയിലേക്കും പോകുക എന്നിങ്ങനെയാണ് അധ്യാത്മത്തിൽ ഉയർച്ച നേടുന്നത്. ഇവിടെ ശൂന്യം എന്നു പറയുന്നത് പൂർണാവതാരമായ കൃഷ്ണനെയാണ്.

 

ഒറ്റയൊരു അമ്പ് ഉപയോഗിച്ചിരുന്നവൻ

രാമന്‍റെ ഒറ്റ അമ്പ് തന്നെ ലക്ഷ്യം ഭേദിക്കുമായിരുന്നതിനാൽ രണ്ടാമത് അമ്പ് എയ്യേണ്ട ആവശ്യം ഇല്ലായിരുന്നു.

 

മനുഷ്യ സ്വഭാവം

രാമൻ മനുഷ്യരെപ്പോലെ സുഖ-ദുഃഖങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ മറ്റു ദേവന്മാരേക്കാളും നമുക്ക് രാമനോട് കൂടുതൽ അടുപ്പം തോന്നുന്നു. ഉദാ. സീതാഹരണത്തിനു ശേഷം രാമൻ അത്യന്തം വ്യാകുലനായിത്തീർന്നു. എന്നാൽ ഈ അവസ്ഥയിലും രാമനിൽ ഈശ്വരതത്ത്വം എങ്ങനെ നിലനിന്നിരുന്നു എന്നത് ശിവപാർവതിമാരുടെ താഴെ പറയുന്ന സംഭാഷണത്തിൽനിന്നും മനസ്സിലാക്കാം.

പാർവതി : താങ്കൾ ആരാധിക്കുന്ന രാമനെ നോക്കൂ, ഒരു സാധാരണ മനുഷ്യനെപ്പോലെ ഭാര്യക്കുവേണ്ടി എത്രയധികം വ്യാകുലനാണ്.

ശിവൻ : ആ ദുഃഖം മറ്റുള്ളവരെ കാണിക്കുന്നതിനുവേണ്ടി മാത്രമാണ്. മനുഷ്യദേഹം ധരിച്ചിരിക്കുന്നതിനാൽ രാമന് ഇപ്രകാരം ശോകം പ്രകടിപ്പിക്കേണ്ടി വരുന്നു.

പാർവതി : രാമൻ ഓരോ വൃക്ഷത്തേയും ആലിംഗനം ചെയ്തു കൊണ്ട് ചുറ്റിക്കറങ്ങുകയാണ്. സീതയ്ക്കുവേണ്ടി രാമൻ തീർച്ചയായും വ്യാകുലനായിരിക്കുകയാണ്.

ശിവൻ : ഞാൻ പറയുന്നത് സത്യമോ അല്ലയോ എന്നത് നീ തന്നെ പരീക്ഷിച്ചറിയുക. നീ സീതയുടെ രൂപത്തിൽ പോയി രാമനെ കാണുക. രാമന്‍റെ പെരുമാറ്റത്തിൽ നിന്നും നിനക്കു സത്യം മനസ്സിലാകും.

സീതയുടെ രൂപം ധരിച്ച പാർവതി രാമന്‍റെ സമീപത്ത് പോയി. പാർവതിയെ കണ്ട ഉടൻ തന്നെ നമസ്കരിച്ച് രാമൻ പറഞ്ഞു, ’’ഞാൻ താങ്കളെ തിരിച്ചറിഞ്ഞു, താങ്കൾ ആദിമായ ആണ്.’’ ഇത് കേട്ടപ്പോൾ പാർവതിക്ക് രാമന്‍റെ ദുഃഖം, പ്രകടനം മാത്രമാണെന്നു വിശ്വാസമായി.

 

രാമരാജ്യം

പഞ്ചജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചകർമേന്ദ്രിയങ്ങൾ, മനസ്സ്, ഉപബോധ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയ്ക്കുമേൽ ഹൃദയത്തിലുള്ള രാമന്‍റെ (ആത്മാരാമന്‍റെ) നിയന്ത്രണം ഉണ്ടാകുന്നതിനെയാണ് യഥാർഥ രാമരാജ്യം എന്നു പറയുന്നത്.

 

രാമായണം

ഉൽപത്തിയും അർഥവും

1. ‘രാമായണം’ എന്ന വാക്ക് ‘രം’ + ‘അയനം’ എന്നീ രണ്ടു വാക്കുകളിൽനിന്നും ഉണ്ടായതാണ്. ‘രം – രമയതേ’ എന്നു വച്ചാൽ രമിച്ചിരിക്കുന്നവൻ എന്നാണ്. ’സാധനയിൽ രമിച്ചിരിക്കുക’ എന്നതുമായി ബന്ധപ്പെട്ടതാണ് ആനന്ദം. അയനമെന്നാൽ സപ്തലോകങ്ങൾ എന്നാകുന്നു. നാം സാധനയിൽ രമിച്ചു കൊണ്ട്, അതായത് ആനന്ദമനുഭവിച്ചുകൊണ്ട് സപ്തലോകങ്ങൾക്ക് അതീതമായ മോക്ഷം എങ്ങനെ നേടണം, എന്നത് എന്തിലാണോ വിവരിച്ചിരിക്കുന്നത്, അതാണ് രാമായണം.

2. ’രാമസ്യ അയനം രാമായണം’, ഇവിടെ അയനം എന്നതിന് ഗമിക്കുക, ഗതി, വഴി മുതലായ അർഥങ്ങളുണ്ട്. പരബ്രഹ്മ പരമാത്മാസ്വരൂപനായ ശ്രീരാമന്‍റെ അടുക്കലേക്ക് നയിക്കുകയും, അവിടെ വരെ എത്താനായി ചലനം നൽകുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതും, യഥാർഥ ജീവിത മാർഗം കാണിച്ചു തരുകയും ചെയ്യുന്നതെന്തോ അതാകുന്നു ‘രാമായണം’.

വ്യത്യസ്ത രാമായണങ്ങൾ

1. പൂർവരാമായണവും ഉത്തരരാമായണവും

’രം’ എന്ന ബീജമന്ത്രത്തിന്‍റെ സാധനകൊണ്ട് അയനത്തിൽക്കൂടി അതായത് സപ്തലോകങ്ങളിൽക്കൂടി എങ്ങനെ യാത്ര ചെയ്യണം എന്നത് പൂർവരാമായണത്തിൽ പറയുന്നു, എന്നാൽ ഇത്തരം സാധന ചെയ്ത രാമന്‍റെ വർണന ഉത്തരരാമായണത്തിൽ കൊടുത്തിട്ടുണ്ട്.

2. അധ്യാത്മരാമായണം

’ഉമയുടെയും മഹേശ്വരന്‍റെ’യും സംവാദമാണിതിലുള്ളത്. ഉമശിവനോട് പ്രാർഥിക്കുന്നു, ’പരമേശ്വരനെ പ്രാപിക്കാൻ സർവശേഷ്ഠ്രമായ മാർഗമാണ് ഭക്തിയോഗം. പക്ഷേ പലരും പല അഭിപ്രായങ്ങളും പറയുന്നതു കാരണം പരമേശ്വരന്‍റെ സ്വരൂപം എങ്ങനെയാണെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല. അതിനാൽ, താങ്കൾ കരുണ ചെയ്ത് പരമേശ്വരന്‍റെ യഥാർഥ സ്വരൂപം എനിക്ക് വിവരിച്ച് തന്നാലും.’ ഈ ചോദ്യത്തിന് ഉത്തരമായി ശിവൻ ഉമയ്ക്ക് അധ്യാത്മരാമായണം ഉപദേശിച്ചു.

രാമായണത്തിലെ ചില പേരുകളുടെ ആന്തരാർഥം

1. ദശരഥൻ

ഈ വാക്ക് ദശ്+രഥ് എന്നിങ്ങനെ ഉണ്ടായതാണ്. ’ദശ്’ എന്നാൽ പത്ത് എന്നും ’രഥ്’ എന്നാൽ ശരീരം എന്നുമാകുന്നു. ദശരഥൻ എന്നാൽ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കർമേന്ദ്രിയങ്ങളും ഉള്ള ശരീരം എന്നർഥം.

2. ലവ്

വായുവിന്‍റെ പ്രവാഹം പോലെ വളയുന്നതും അക്കാരണത്താൽ ഒടിയാതിരിക്കുകയും, അതായത് ഏതൊരു സ്ഥിതിയിലും നിലനിൽക്കുകയും ചെയ്യുന്നവൻ.

3. കുശ്

കുശ് എന്നത് ഒരു തരം പുല്ലാണ്. പുല്ല് എപ്രകാരം കല്ലിൽ പോലും വളരുന്നുവോ അപ്രകാരം ഏതൊരു സ്ഥിതിയിലും വളരുന്നവൻ.

4. ലങ്ക

ലങ്ക എന്നാൽ കഴുത്തിനു മുകളിലുള്ള ഭാഗം അതായത് ശിരസ്സ്. രാമൻ ബിഭീഷണന് ലങ്ക കൊടുത്തു എന്നതിന്‍റെ അർഥം, ബിഭീഷണന്‍റെ ആധ്യാത്മിക നില സഹസ്രാര ചക്രം വരെ ഉയർത്തിക്കൊടുത്തു എന്നതാണ്.

5. ഇന്ദ്രജിത്ത്

രാവണപുത്രനായ ഇന്ദ്രജിത്ത് ജിതേന്ദ്രിയനായിരുന്നു, അവന് ഇന്ദ്രിയങ്ങൾക്കുമേൽ നിയന്ത്രണമുണ്ടായിരുന്നു.

രാമായണത്തിലെ ചില സംഭവങ്ങളുടെ ആന്തരാർഥം

ഭൂമികന്യകയായ സീത

സന്ദർഭം : കലപ്പകൊണ്ട് നിലം ഉഴുതപ്പോൾ കണ്ടുകിട്ടി.

ആന്തരാർഥം : ഭൂമിയുടെ ഗർഭത്തിൽനിന്നും വരുന്ന ഹിരണ്യഗർഭ തരംഗങ്ങളുടെ സാകാര രൂപമായിരുന്നു ബാലസീത. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവയും ഇവയോടനുബന്ധിച്ചുള്ള ശക്തിയും ഒരുമിച്ചായിരിക്കും. ഇവയിലെ ഏതെങ്കിലും ഒരു ഘടകം മാത്രം ഉണ്ടെങ്കിലും മറ്റു ഘടകങ്ങളെല്ലാം താനെ വന്നു ചേരും, ഉദാ. പേര് പറയുന്പോൾ രൂപം, ഗന്ധം എന്നിവ കൂടെ വരുന്നു. അതുപോലെ ഒരു പ്രത്യേക ശക്തിയുടെ അതായത് ഹിരണ്യഗർഭ ശക്തിയുടെ രൂപം ബാലസീതയായിരുന്നു, എന്നാൽ രാമന്‍റെ ശക്തിയുടെ രൂപം രാമന്‍റെ പത്നിയായ സീതയായിരുന്നു.

കൈകേയി വരം ആവശ്യപ്പെടുന്നത്

സന്ദർഭം : കൈകേയി ആദ്യത്തെ വരം കൊണ്ട് ശ്രീരാമനെ പതിനാല് വർഷം വനവാസത്തിന് അയയ്ക്കണമെന്നും രണ്ടാമത്തെ വരം കൊണ്ട് ഭരതന് രാജ്യാഭിഷേകം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ആന്തരാർഥം : ശ്രാവണകുമാരന്‍റെ മുത്തച്ഛൻ ധൌമ്യഋഷി ആയിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛൻ രത്നഋഷിയും അമ്മ രത്നാവലിയുമായിരുന്നു. രത്നഋഷി നന്ദിഗ്രാമത്തിലെ അശ്വപതി രാജാവിന്‍റെ രാജപുരോഹിതനായിരുന്നു. അശ്വപതിയുടെ മകൾ ആയിരുന്നു കൈകേയി. രത്നഋഷി കൈകേയിയെ എല്ലാ ശാസ്ത്രങ്ങളും പഠിപ്പിച്ചു. അദ്ദേഹം കൈകേയിയോട് ഒരു കാര്യം പറഞ്ഞിരുന്നു. അതെന്തെന്നാൽ, ദശരഥന് കുട്ടികൾ ജനിച്ചാൽ അവർക്ക് രാജ്യം ഭരിക്കാൻ സാധിക്കുകയില്ല, അല്ലെങ്കിൽ ദശരഥന്‍റെ മരണശേഷം പതിനാല് വർഷം രാജസിംഹാസനത്തിൽ മറ്റാരെങ്കിലും ആരൂഢനായാൽ രഘുവംശം നശിച്ചു പോകും. അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി പിന്നീട് വസിഷ്ഠ മുനി കൈകേയിയോട് രണ്ടു വരങ്ങൾ ആവശ്യപ്പെടാൻ പറഞ്ഞു. അതിലെ ഒരു വരത്താൽ ശ്രീരാമനെ പതിനാല് വർഷം വനത്തിലേക്ക് അയയ്ക്കുകയും രണ്ടാമത്തെ വരത്താൽ ഭരതന് വേണ്ടി രാജ്യം ആവശ്യപ്പെടുകയും ചെയ്യണം എന്നും പറഞ്ഞിരുന്നു. ശ്രീരാമൻ ജീവിച്ചിരിക്കുന്പോൾ ഭരതൻ ഒരിക്കലും രാജാവാകാൻ, അതായത് രാജസിംഹാസനത്തിൽ ഇരിക്കാൻ ആഗ്രഹിക്കുകയില്ല, എന്ന് അവർക്ക് അറിയാമായിരുന്നു. വസിഷ്ഠ മുനി പറഞ്ഞതു കാരണം ഭരതൻ സിംഹാസനത്തിൽ രാമന്‍റെ പ്രതിമ സ്ഥാപിക്കാതെ രാമന്‍റെ പാദരക്ഷകൾ സ്ഥാപിച്ചു. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവ ഒരുമിച്ചായിരിക്കും എന്ന നിയമപ്രകാരം രാമൻ സിംഹാസനത്തിൽ ഇരുന്നാൽ എന്ത് സംഭവിക്കുമായിരുന്നുവോ, അതു രാമന്‍റെ പ്രതിമ സ്ഥാപിച്ചാലും സംഭവിക്കുമായിരുന്നു.

ഭരതൻ രാമന്‍റെ പാദുകം ആവശ്യപ്പെടുന്നു

’പാദുകം ആവശ്യപ്പെടുക’ എന്നാൽ ’ചരണങ്ങളിൽ ശിരസ്സ് വയ്ക്കുക’ അല്ലെങ്കിൽ ’സന്പൂർണ ശരണാഗതി പ്രാപിക്കുക’ എന്നാണ്. രാമന്‍റെ പാദുകത്തിന്‍റെ പെരുവിരൽ മുന്പോട്ട് വരത്തക്ക രീതിയിൽ ഭരതൻ അത് ശിരസ്സിൽ വഹിച്ചു കൊണ്ടു പോയി, സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് അതിനെ പൂജിക്കാൻ തുടങ്ങി. ഇതിനെ തുടർന്നാണ് പാദുക പൂജ ആരംഭിച്ചത്.

ഭരതന്‍റെ നന്ദിഗ്രാമത്തിലുള്ള താമസം

1. സന്ദർഭം : ശ്രീരാമപാദുകം കൊണ്ട് ഭരതൻ നന്ദിഗ്രാമത്തിൽ പോയി അതവിടെ പ്രതിഷ്ഠിച്ചു. ഭരതൻ പിന്നീട് അയോധ്യയിലേക്ക് തിരിച്ചു വന്നില്ല.

ആന്തരാർഥം : നന്ദിഗ്രാമത്തിൽ എന്നാൽ ബീജകോശത്തിൽ, അതായത് ബ്രഹ്മചാരിയായി കഴിഞ്ഞു, എന്നർഥം. ’രാമന്‍റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചു’ എന്നു വച്ചാൽ സാധകനായി ജീവിക്കാൻ തുടങ്ങി, എന്നർഥം.

2. സന്ദർഭം : പാദുകം സ്വീകരിക്കുന്പോൾ ഭരതൻ ശ്രീരാമനോട് ഇപ്രകാരം അപേക്ഷിച്ചു, ’അങ്ങ് സീതയോടൊപ്പം മടങ്ങി വരുന്പോൾ എന്നെ ഒരു ദിവസം മുന്പു തന്നെ അറിയിക്കണേ. അപ്പോൾ എനിക്ക് അങ്ങയുടെ ആഗമനത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ സാധിക്കും.’ ഇതിന് മറുപടിയായി ശ്രീരാമൻ ’തഥാസ്തു’ എന്നു പറയുകയും ചെയ്തു.

ആന്തരാർഥം : സീതയോടൊപ്പം എന്നു വച്ചാൽ ശക്തിസഹിതം അതായത് കുണ്ഡലിനീ പ്രവർത്തനക്ഷമമാകുന്പോൾ. ’താങ്കൾ വരുന്നതിനു മുന്പ്’ എന്നു വച്ചാൽ ’ആത്മാരാമന്‍റെ അനുഭൂതി ഉണ്ടാകുന്നതിനു മുന്പ്, അതായത് നിർബീജ അവസ്ഥയിലേക്ക് പോകുന്നതിനു മുന്പ്, ഞാൻ ആ അവസ്ഥയിലേക്ക് പോകും എന്നുള്ള കാര്യം ഞാൻ അറിയാൻ ആഗ്രഹിക്കുന്നു’, എന്നു പറഞ്ഞു.

ലക്ഷ്മണന്‍റെ വനവാസ ജീവിതം

സന്ദർഭം : ലക്ഷ്മണൻ കിഴങ്ങുകൾ കൊണ്ടു വരുന്പോൾ അത് ഭക്ഷിച്ചിട്ടായിരിക്കും ലക്ഷ്മണൻ വരുന്നത് എന്നു സീതയും, സീത ലക്ഷ്മണന് ഭക്ഷണം കൊടുത്തു കാണും എന്നു രാമനും വിചാരിക്കാറുണ്ട്. അങ്ങനെ ഇരുവരും ലക്ഷ്മണന്‍റെ ഭക്ഷണത്തെക്കുറിച്ച് അന്വേഷിക്കാറില്ലായിരുന്നു.

ആന്തരാർഥം : ലക്ഷ്മണൻ പതിനാല് വർഷം വായുഭക്ഷണത്തിൽ കഴിച്ചു കൂട്ടി. രാമന്‍റെ സംരക്ഷണാർഥം ലക്ഷ്മണൻ ഉറങ്ങാതെ, നിരന്തരം സാധന ചെയ്തുകൊണ്ടിരുന്നു.

സീതാപഹരണം

സന്ദർഭം : രാവണൻ സീതയെ അപഹരിച്ച് തന്‍റെ സമീപം വച്ചു.

ആന്തരാർഥം : യഥാർഥ സീത രാവണന്‍റെ കൂടെ പോയില്ല, സീതയുടെ ഛായ മാത്രമാണ് പോയത്. യഥാർഥ സീത അഗ്നിയിലേക്ക് പ്രവേശിച്ചു. ഇവിടെ നിന്നുമാണ് യഥാർഥ രാമലീല ആരംഭിക്കുന്നത്. രാവണന്‍റെ അടുത്തുനിന്നും തിരിച്ചു വന്ന് അഗ്നിശുദ്ധി ചെയ്യുന്നതിലൂടെ ആ ഛായ വീണ്ടും അഗ്നിയിൽ പ്രവേശിക്കുകയും യഥാർഥ സീത അഗ്നിയിൽ നിന്നും തിരിച്ചു വരുകയും ചെയ്തു.

ശ്രീരാമൻ മരങ്ങളെ ആലിംഗനം ചെയ്യുന്നു

സന്ദർഭം : സീതാപഹരണത്തിനുശേഷം ’സീതേ സീതേ’ എന്നു വിളിച്ച് ശ്രീരാമൻ വൃക്ഷങ്ങളെ ആലിംഗനം ചെയ്യുകയായിരുന്നു.

ആന്തരാർഥം : വൃക്ഷലതാദികളുടെ മനസ്സിലുള്ള കാര്യം ശ്രീരാമൻ മനസ്സിലാക്കുകയായിരുന്നു.

ബാലിയുടെ വധം

സന്ദർഭം : ശ്രീരാമൻ ബാലിയെ അന്പെയ്ത് വധിച്ചു.

ആന്തരാർഥം : ബാലിയുടെ ആത്മീയ പുരോഗതി അനാഹത ചക്രത്തിൽ വന്നു തടഞ്ഞു നിൽക്കുകയായിരുന്നു. ശ്രീരാമൻ എയ്ത അന്പുകൊണ്ട് ആ തടസ്സം മാറി ബാലിയുടെ മുന്നോട്ടുള്ള ആധ്യാത്മിക ഉയർച്ച തുടങ്ങുകയും അവൻ മുക്തനാകുകയും ചെയ്തു.

രജകൻ സീതയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു

സന്ദർഭം : അലക്കുകാരനായിരുന്ന രജകൻ, സീത അശുദ്ധയാണെന്നു പറഞ്ഞതിനാൽ ശ്രീരാമൻ സീതയെ ഉപക്ഷേച്ചു.

ആന്തരാർഥം 1 : സീതയെ കുറ്റം പറഞ്ഞ രജകൻ ഒരു അലക്കുകാരനായിരുന്നു. അലക്കുകാരന്‍റെ ജോലി തുണി കഴുകി വൃത്തിയാക്കി അതിലെ കറകളെ ഇല്ലാതാക്കുക എന്നതാണ്. ശ്രീരാമനിൽ ഒരു തരത്തിലുള്ള കറയും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് അയാൾ ഇക്കാര്യം പറഞ്ഞത്.

ആന്തരാർഥം 2 : രജക് എന്ന വാക്ക് രജ് + ക എന്ന രണ്ടു വാക്കുകളിൽനിന്നും ഉണ്ടായതാണ്. ’ക’ എന്ന അക്ഷരം ഏതെങ്കിലും വസ്തുവിലെ ഒരു ചെറിയ അംശത്തെ സൂചിപ്പിക്കുന്നു. അതായത് രജോഗുണത്തിന്‍റെ അംശമുള്ളവനായിരുന്നു ആ അലക്കുകാരൻ. അക്കാരണത്താലാണ് അവന് സീതയുടെ സാത്ത്വികത മനസ്സിലാകാതിരുന്നത്.

ശ്രീരാമൻ സരയൂ നദിയിൽ ദേഹത്യാഗം ചെയ്യുന്നു

സന്ദർഭം : ശ്രീരാമൻ അവതാരസമാപ്തിയുടെ സമയമായപ്പോൾ സരയൂ നദിയിൽ ദേഹം ത്യജിച്ചു.

ആന്തരാർഥം : സരയൂ നദിയിൽ ശ്രീരാമൻ ജീവൻ ത്യജിച്ചതല്ല, മറിച്ച് ജലസമാധി എടുത്തതാണ്.

ഭൂമിസമാധി, ജലസമാധി, അഗ്നിസമാധി എന്നിങ്ങനെ വ്യത്യസ്ത സമാധികളുണ്ട്. മഹാരാഷ്ട്രയിലെ സത്പുരുഷനായ ജ്ഞാനേശ്വർ മഹാരാജ് ഭൂമിസമാധിയും ഏകനാഥ് മഹാരാജ് ജലസമാധിയുമാണ് എടുത്തിരുന്നത്. ശരീരത്തിനോട് ആസക്തി ഇല്ലാത്തവർക്കു മാത്രമേ ഇത് ചെയ്യാൻ കഴിയൂ.

ശ്രീരാമനെ പിൻതുടർന്ന് അയോധ്യവാസികളെല്ലാം സരയൂ നദിയിൽ ജലസമാധിയായി; കാരണം ’ശ്രീരാമന്‍റെ ദേഹത്യാഗത്തിനു ശേഷം ജീവിതത്തിൽ ഇനിയൊരു രാമനും (അർഥം) ഇല്ല’ എന്ന് അവർക്ക് തോന്നി.

’ഹരേ രാമ’ നാമജപം

കലിസന്തരണ ഉപനിഷത്ത് കൃഷ്ണയജുർവേദത്തിൽ ഉള്ളതാണ്. ഇത് ദ്വാപരയുഗത്തിലെ അന്തിമ ഘട്ടത്തിൽ ബ്രഹ്മദേവൻ നാരദന് ഉപദേശിച്ചതാണ്. ഇതിന്‍റെ സാരാംശം എന്തെന്നാൽ നാരായണന്‍റെ നാമ മാത്രം കൊണ്ട് കലിദോഷം ഇല്ലാതാകും.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശ്രീരാമൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment