വായനക്കാരോടും അഭ്യുദയകാംക്ഷികളോടും
ഹിന്ദു ധ൪മസ്നേഹികളോടുമുള്ള അഭ്യർത്ഥന !
നിലവിൽ കൊറോണ വൈറസ് അണുബാധ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിട്ടുണ്ട്. ഇത് പൊതുജീവിതത്തെ തടസ്സപ്പെടുത്തുകയും സാധാരണക്കാർക്കിടയിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ, ചെറിയ കാരണങ്ങളാൽ മനസ്സ് അസ്വസ്ഥമാവുക, ഉത്കണ്ഠ, ഭയംതോന്നുന്നതുമൂലം അസ്വസ്ഥത എന്നിവ പോലുള്ള വ്യക്തിത്വ വൈകല്യങ്ങൾ പ്രകടമാകാം. ഈ അവസരങ്ങളിൽ ഉചിതമായ സ്വയം നിർദ്ദേശങ്ങൾ നൽകുന്നത് മുകളിൽ പറഞ്ഞിട്ടുള്ള അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നു. ഇക്കാര്യത്തിൽ, ആന്തരിക ശക്തി വർദ്ധിപ്പിക്കാനും സുസ്ഥിരമാക്കാനും ആവശ്യമായ സ്വയം നിർദ്ദേശങ്ങൾ മുന്നോട്ട് നൽകിയിരിക്കുന്നു.
1. സംഭവം : ‘എനിക്ക് കൊറോണ
വൈറസ് ബാധിക്കും’ എന്ന ഭയം
1 A. സ്വയം നിർദ്ദേശം : കൊറോണ വൈറസ് ബാധിക്കുമെന്ന ചിന്തയിൽ ഞാൻ ഭയപ്പെടുമ്പോഴെല്ലാം, ‘ആവശ്യമായ എല്ലാ പരിചരണവും ഞാൻ എടുക്കുന്നുണ്ട് ‘ എന്ന് സ്വയം ഓർമ്മിപ്പിക്കും, കൂടാതെ ദിവസം മുഴുവൻ ഞാൻ നാമം ജപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും.
2. സംഭവം: ‘കൊറോണ വൈറസ്
ബാധിച്ചാൽ ഞാൻ മരിക്കും’ എന്ന ഭയം
2 A. സ്വയം നിർദ്ദേശം : ‘കൊറോണ വൈറസ് ബാധിച്ചാൽ ഞാൻ മരിക്കും’ എന്ന് ചിന്തിക്കുമ്പോഴെല്ലാം, ‘കൊറോണ വൈറസ് ബാധിച്ച 80% രോഗികളിലും ഈ രോഗം തീവ്രമല്ല’ എന്നു മനസ്സിലാക്കി ഞാൻ ശുഭാപ്തിവിശ്വാസത്തോടെ ഇരിക്കും. കുടുംബം, അഭ്യുദയകാംക്ഷികൾ, സർക്കാർ ഭരണകൂടം എന്നിവരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഞാൻ എന്റെ ആരോഗ്യത്തെ ശരിയായ രീതിയിൽ പരിപാലിക്കും.
3. സംഭവം : മരുന്ന് കഴിച്ചിട്ടും
മകളുടെ ജലദോഷം / പനി ഭേദമാകാത്തതുകൊണ്ട്
മകളെക്കുറിച്ചോർത്ത് വിഷമിക്കുന്നു.
3 A. സ്വയം നിർദ്ദേശം : എൻറെ മകൾക്ക് ദിവസങ്ങളോളം ജലദോഷം / പനി ഉണ്ടാകുമ്പോൾ, ‘ഒരു ജലദോഷം / പനി എല്ലാ സമയത്തും കൊറോണ വൈറസ് അണുബാധ മൂലമുണ്ടാകണമെന്നില്ല’ എന്ന് ഞാൻ മനസ്സിലാക്കുകയും, ഈശ്വരനിൽ വിശ്വാസം അർപ്പിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ അവൾക്ക് മരുന്നുകൾ നൽകുകയും അവളുടെ അവസ്ഥയെക്കുറിച്ച് പതിവായി ഡോക്ടറെ അറിയിക്കുകയും ചെയ്യും.
4. സംഭവം : ‘എന്റെ കുടുംബത്തിന്
കൊറോണ വൈറസ് മഹാമാരി കാരണം യാത്ര
ചെയ്തു വന്ന‌് എന്നെ കാണാൻ കഴിയില്ല’ എന്നതിന്റെ ദുഃഖം.
4 A. സ്വയം നിർദ്ദേശം : ‘എന്റെ കുടുംബത്തിന് യാത്ര ചെയ്തു വന്നു എന്നെ കാണാൻ കഴിയില്ലെന്ന് ചിന്തിച്ച് ഞാൻ വിഷമിക്കുമ്പോൾ, എല്ലാവരുടെയും സുരക്ഷയ്ക്കായി മഹാമാരി സമയത്ത് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിലാക്കും. ഇത് ദുഷ്‌കരമായ സമയമാണ്’, എനിക്കും എന്റെ കുടുംബത്തിനും കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ സർക്കാർ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് ഞാൻ എന്റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെ പരിപാലിക്കും.
5. സംഭവം : നിലവിൽ, ലോക്ക്ഡൗൺ
കാരണം അവശ്യവസ്തുക്കളുടെ (പാൽ, ധാന്യങ്ങൾ,
മരുന്നുകൾ മുതലായവ) ദൗർലഭ്യത ഉള്ളതിനാൽ; ‘എനിക്ക്
ഈ ചരക്കുകൾ ലഭിക്കുമോ?’ എന്നു ചിന്തിച്ച് വിഷമിക്കുന്നു
5 A. സ്വയം നിർദ്ദേശം : ‘ഈ അവശ്യവസ്തുക്കളുടെ ദൗർലഭ്യം കാരണം എനിക്ക് അവ ലഭിക്കുമോ’ എന്ന് ആശങ്കപ്പെടുമ്പോൾ, എല്ലാ ചരക്കുകളും വീട്ടിലെ എല്ലാ പൗരന്മാർക്കും വിതരണം ചെയ്യാൻ ഇന്ത്യൻ സർക്കാർ ഒരുക്കങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കും. അതിനാൽ, ഞാൻ ശാന്തനാകുകയും നാമജപത്തിലും പ്രാർത്ഥനകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
6. സ്വയം നിർദ്ദേശങ്ങൾ എടുക്കുന്ന രീതി
മേൽപ്പറഞ്ഞതുപ്രകാരം ഏതെങ്കിലും അനുചിതമായ ചിന്തകളോ പിരിമുറുക്കമോ വിഷമമോ ഉണ്ടെങ്കിൽ, 15 ദിവസത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ ചിന്തകൾ കുറയുന്നതുവരെ ബന്ധപ്പെട്ട സ്വയം നിർദ്ദേശം എടുക്കുക. സ്വയം നിർദ്ദേശത്തിന്റെ ഈ സെഷനുകൾ ഒരു ദിവസം 5 തവണ നടത്തണം. ഓരോ സെഷനിലും 5 തവണ ഒരു സ്വയം നിർദ്ദേശം മനസ്സിൽ പറയണം.
7. ഏകാഗ്രതയോടെ സ്വയം നിർദ്ദേശങ്ങൾ
നൽകുമ്പോൾ കുറഞ്ഞ കാലയളവിനുള്ളിൽ
അനുചിതമായ ചിന്തകൾ കുറയും !
മനസ്സിനെ ഏകാഗ്രമാക്കിയതിന് ശേഷം സ്വയം നിർദ്ദേശങ്ങൾ നൽകുമ്പോൾ അവ നേരെ ഉപബോധമനസ്സിൽ എത്തുന്നു. അതുമൂലം പിരിമുറുക്കങ്ങളും ആശങ്കകളും ചുരുങ്ങിയ കാലയളവിനുള്ളിൽ കുറയുന്നുവെന്ന് പലരും അനുഭവിച്ചിട്ടുണ്ട്. അതിനാൽ, ഏകാഗ്രതയോടെ സ്വയം നിർദ്ദേശങ്ങൾ എടുക്കുക. വ്യർത്ഥമായ ചിന്തകൾ കാരണം സെഷൻ ഏകാഗ്രതയോടെ എടുക്കാൻ കഴിയുന്നില്ലെങ്കിൽ, കടലാസിൽ എഴുതി സ്വയം നിർദ്ദേശം വായിക്കുകയോ പറയുകയോ ചെയ്യാം. ഇത് ചിന്തകളിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും സ്വയം നിർദ്ദേശ സെഷനുകൾ ഫലപ്രദമാക്കുകയും ചെയ്യും. നിർദ്ദേശങ്ങൾ ഉച്ചത്തിൽ പറയുമ്പോൾ മറ്റുള്ളവ൪ക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മുകളിൽ സൂചിപ്പിച്ചതല്ലാതെ മറ്റെന്തെങ്കിലും ചിന്തകൾ, സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ മുതലായവ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അവയ്‌ക്കും സ്വയം നിർദ്ദേശം എടുക്കാം.
(മാനസികമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ, വ്യക്തിപരമായ വൈകല്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയയുടെ ഭാഗമാണ് സ്വയം നിർദ്ദേശം സ്വീകരിക്കുക എന്നത്. വ്യക്തിത്വ വൈകല്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ സനാതന്റെ ഗ്രന്ഥങ്ങളിൽ നൽകിയിരിക്കുന്നു.)
‘ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളിൽ ഈശ്വരൻ നമ്മെ സംരക്ഷിക്കും !’ എന്ന വിശ്വാസത്തോടെ സാധനയുടെ പ്രയത്നങ്ങൾ വർദ്ധിപ്പിക്കുക.
– സത്ശക്തി (ശ്രീമതി) ബിന്ദ സിംഗ്ബാൽ, സനാതൻ ആശ്രമം, രാംനാഥി, ഗോവ