‘സ്തൂയതേ അനേന ഇതി’, അതായത് ഭഗവാനെ സ്തുതിക്കുന്നതെന്തോ അതാണ് സ്തോത്രം. സ്തോത്രം ചൊല്ലുന്ന വ്യക്തിക്കു ചുറ്റും ഒരു സൂക്ഷ്മ സംരക്ഷണ കവചം സൃഷ്ടിക്കപ്പെടും. ഈ സംരക്ഷണം കവചം ആ വ്യക്തിയെ അനിഷ്ട ശക്തികളിൽനിന്നും സംരക്ഷിക്കും. ഒരു പ്രത്യേക ലയത്തിൽ സ്തോത്രം ചൊല്ലുമ്പോൾ അതിൽനിന്നും ഒരു പ്രത്യേക ചൈതന്യയുക്തമായ ശക്തി നി൪മിക്കപ്പെടുന്നു. ആയതിനാൽ സ്തോത്രം ഒരു പ്രത്യേക ലയത്തിൽ ചൊല്ലേണ്ടതാണ്.
ശ്രീ ഗണപതി ഭഗവാന്‍റെ സങ്കടനാശന സ്തോത്രം വളരെ ലളിതവും എന്നാൽ ശക്തിയുള്ളതുമായ സ്തോത്രമാണ്. ദേവ൪ഷി നാരദനാണ് ഇത് രചിച്ചത്. ഇതിൽ ഗണപതിയുടെ പന്ത്രണ്ട് നാമങ്ങൾ ചൊല്ലുന്നു. ഈ സ്തോത്രം രാവിലെയും ഉച്ചയ്ക്കും സന്ധ്യക്കും ചൊല്ലിയാൽ ഇച്ഛിക്കുന്ന ഫലം ലഭിക്കും. താങ്കൾക്ക് ഉചിതമായ രീതിയിൽ സങ്കടനാശന സ്തോത്രം ചൊല്ലാനും ഗണപതിയുടെ അനുഗ്രഹം ലഭിക്കാനും സാധിക്കണേ എന്ന് ശ്രീ ഗണപതിയുടെ പാദങ്ങളിൽ പ്രാ൪ഥിക്കുന്നു.
സങ്കടനാശന ഗണപതി സ്തോത്രം കേള്‍ക്കാം ..
Audio Player
പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം, ആയുഃ കാമാർത്ഥ സിദ്ധയേ ll 1 ll
പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുർത്ഥകം ll 2 ll
ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജേന്ദ്രം, ധൂമ്രവർണ്ണം തഥാഷ്ടകം ll 3 ll
നവമം ഭാലചന്ദ്രം ച, ദശമം തു വിനായകം
ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം ll 4 ll
ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യഃ പഠേത് നരഃ
ന ച വിഘ്നഭയം തസ്യ, സർവസിദ്ധികരം പ്രഭോ ll 5 ll
ഫലശ്രുതി
വിദ്യാർത്ഥീ ലഭതേ വിദ്യാം, ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ, മോക്ഷാർത്ഥീ ലഭതേ ഗതിം ll 6 ll
ജപേത് ഗണപതി സ്തോത്രം, ഷഡ്‌ഭിർമാസൈഃ ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച, ലഭതേ നാത്രസംശയഃ ll 7 ll
അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വ യഃ സമ൪പയേത്
തസ്യ വിദ്യാ സ൪വ ഗണേശസ്യ പ്രസാദതഃ ll 8 ll