ശ്രീ ഗണപതി
ഭക്തിഭാവം വർധിപ്പിക്കുന്നതിനായും ദേവതയുടെ തത്ത്വം അധികം ലഭിക്കുന്നതിനായും ദേവതയുടെ നാമം ഏതു രീതിയിൽ ഉച്ചരിക്കുന്നതായിരിക്കും ഉത്തമം എന്നത് നാം മനസ്സിലാക്കണം. ഈ ലേഖനത്തിൽ നമുക്ക് ശ്രീ ഗണപതിയുടെ നാമജപത്തെക്കുറിച്ച് മനസ്സിലാക്കാം.
ഭഗവദ് പ്രാപ്തിക്കായി ഓരോ യുഗത്തിലും വ്യത്യസ്ത ഉപാസനാരീതി ആചരിച്ചു പോരുന്നു. കലിയുഗത്തിലെ സാധനയാണ് നാമജപം. നാമം ഉച്ചരിക്കുന്ന രീതി ശാസ്ത്രപ്രകാരം ആണെങ്കിൽ അതുകൊണ്ട് കൂടുതൽ ഗുണം ലഭിക്കും. ആയതിനാൽ ഗണപതി ഭക്തന്മാർ ഗണപതിയുടെ നാമമായ ’ഓം ഗം ഗണപതയേ നമഃ’ എന്ന നാമം ഏതു രീതിയിൽ ഉച്ചരിക്കണം എന്നു നമുക്ക് മനസ്സിലാക്കാം.
ശ്രീ ഗണപതിയുടെ ‘ഓം ഗം ഗണപതയേ നമഃ’
എന്ന താരക രൂപത്തിലുള്ള നാമജപം
‘ശ്രീ ഗണേശായ നമഃ’ എന്ന നാമജപം
നാമജപം ഭക്തിയോടുകൂടി ചെയ്യണം !
ദേവതയുടെ നാമം ഭക്തിഭാവത്തോടുകൂടി ചൊല്ലുമ്പോഴാണ് അത് ദേവത വരെ വേഗത്തിലെത്തുക. നാമം ജപിക്കുമ്പോൾ അതിന്‍റെ അർഥം മനസ്സിലാക്കി ജപിച്ചാൽ കൂടുതൽ ഭക്തിയോടെ ചൊല്ലാൻ കഴിയും. ’ഓം ഗം ഗണപതയേ നമഃ’ എന്ന നാമത്തിലെ ’ഓം’ എന്നത് ഈശ്വരവാചകവും ’ഗം’ എന്നത് മൂല ബീജമന്ത്രവുമാകുന്നു. ബീജമന്ത്രമായ ’ഗം’ എന്നത് ഈശ്വരന്‍റെ നിർഗുണ രൂപത്തിന്‍റെ പ്രതീകമാണ് എന്നാൽ ’ഗണപതയേ’ എന്നത് ഈശ്വരന്‍റെ സഗുണ രൂപത്തിന്‍റെ പ്രതീകമാണ്. ’നമഃ’ എന്നു വച്ചാൽ നമിക്കുന്നു. ’ഓം ഗം ഗണപതയേ നമഃ’ എന്ന നാമം ജപിക്കുമ്പോൾ അതിൽ താരകമായ ഭാവം വരുന്നതിനായി ’നമഃ’ എന്ന വാക്കിൽ സമ്മർദം ചെലുത്താതെ അത് സൌമ്യമായി ഉച്ചരിക്കുക. അന്നേരം നാം ശ്രീഗണപതി ഭഗവാനെ സാഷ്ടാംഗം നമിക്കുകയാണ് എന്ന ഭാവം വയ്ക്കുക. ’ഗണപതയേ’ എന്ന വാക്കിനു ശേഷം ഒരു നിമിഷം വിട്ടിട്ട് ’നമഃ’ എന്ന വാക്ക് ഉച്ചരിക്കുക. ഇവിടെ വിശദീകരിച്ചിരിക്കുന്നതു പ്രകാരം ശാസ്ത്രീയമായ രീതിയിൽ ശ്രീ ഗണപതിയുടെ നാമം ജപിക്കുവാനും അതിന്‍റെ അനുഭൂതി നേടാനും കഴിയണേ എന്ന് ശ്രീ ഗണപതിയുടെ പാദങ്ങളിൽ പ്രാർഥിക്കുന്നു. ദേവതയുടെ താരക രൂപവും മാരക രൂപവുമായി ബന്ധപ്പെട്ട നാമജപത്തെയാണ് താരക നാമജപവും മാരക നാമജപവും എന്നു പറയുന്നുത്.
ശ്രീ ഗണേശ ചതുർഥി ദിവസം ശ്രീ ഗണേശ തത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ കാര്യക്ഷമമായിരിക്കും. ആയതിനാൽ ഈ തിഥിക്ക് ’ഓം ഗം ഗണപതയേ നമഃ’ എന്ന നാമം പരമാവധി ജപിക്കുകയും ഗണേശതത്ത്വം കൂടുതലായി നേടുകയും ചെയ്യുക.
‘ഗം ഗണപതയേ നമഃ’ എന്ന ബീജമന്ത്രത്തിലെ ‘ഗം’ ഉച്ചരിക്കേണ്ട രീതി
’ഗം ഗണപതയേ നമഃ’ എന്ന മന്ത്രത്തിലെ ഗം എന്നതിന്‍റെ ഉച്ചാരണം ഗമ് എന്നല്ലാതെ ഗങ് എന്നാണ്. ഗങ് എന്ന് ഉച്ചരിക്കുന്നത് കൂടുതൽ ഉചിതമാണ്. – വൈദ്യ മേഘരാജ് പരാഡ്കർ, സനാതൻ ആശമ്രം, രാമനാഥി, ഗോവ (3.1.2018)