ഇന്ന് നാമെല്ലാവരും ‘കൊറോണ വൈറസ്’ എന്ന മഹാദുരന്തത്തെ അഭിമുഖീകരിക്കുന്നു. പോളിയോ, പ്ലേഗ്, മലേരിയ തുടങ്ങിയ ഭീകരമായ പകർച്ചവ്യാധികൾ കാരണം കഴിഞ്ഞ കാലങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് എങ്ങനെ ജീവൻ നഷ്ടപ്പെട്ടുവെന്ന് നാം കേട്ടിട്ടുണ്ട്. അതിനുശേഷം ശാസ്ത്രീയ ഗവേഷണങ്ങൾ ഈ പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനുള്ള വാക്സിനുകളും മരുന്നുകളും കണ്ടെത്തി. സമീപകാലത്തെ ശാസ്ത്രീയ മുന്നേറ്റങ്ങൾ കാരണം ഇത് ഒരിക്കലും ആവർത്തിക്കില്ലെന്ന് നമുക്കെല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. മനുഷ്യന്റെ ബുദ്ധിയും അഹങ്കാരവും കാരണം നാം ദേവതകളുടെയും ധർമ്മത്തിന്റെയും സങ്കൽപ്പങ്ങളെ ‘അന്ധവിശ്വാസം’ ആയി കണക്കാക്കി. ഈ ഘട്ടത്തിലാണ് പ്രകൃതി മനുഷ്യനെ തന്റെ പരിമിതികളെക്കുറിച്ച് ബോധവാന്മാരാക്കുന്നത്.
നിരവധി സത്പുരുഷന്മാരും സന്യാസിവര്യരും സ്വാർത്ഥത ഉപേക്ഷിക്കാനും ധർമ്മം പിന്തുടരാനും ജനങ്ങളോട് അഭ്യർത്ഥിക്കുകയും ഇത് ചെയ്തില്ലെങ്കിൽ വരാനിരിക്കുന്ന കാലഘട്ടത്തിൽ അവർ പ്രകൃതിദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ഇരകളാകുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങൾ അവ൪ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ല. ഇന്ന് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം മനുഷ്യന്റെ അഹങ്കാരത്തെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും തകർത്തു. ഈ ദുരന്തം കാരണം ആകാശത്ത് ഉയരെ പറന്നുകൊണ്ടിരുന്ന വിമാനങ്ങളെ ഭൂമിയിൽ നി൪ത്തേണ്ടി വരുന്നു, ബുള്ളറ്റ് ട്രെയിനുകൾ യാ൪ഡുകളിൽ കിടക്കുന്നു, കാറുകളുടെയും ബസുകളുടെയും ഓട്ടങ്ങൾ നിർത്തേണ്ടി വന്നു, ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന് അവന്റെ വീട്ടിൽ ഒതുങ്ങി നിൽക്കേണ്ടി വന്നു. വൈറസ് പടരാതിരിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നു, കാരണം ഇന്നുവരെ ആധുനിക ശാസ്ത്രത്തിന് ഈ മഹാമാരിക്ക് മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രകൃതിയിൽ നിലനിൽക്കുന്ന ദിവ്യശക്തിയെ കീഴടങ്ങുകയല്ലാതെ മനുഷ്യന് വേറൊരു മാ൪ഗമില്ല.
ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഈശ്വരൻ സൃഷ്ടിച്ച ഒരു മഹത്തായ മായയാണ് പ്രകൃതി. ഈശ്വരനേയും പ്രകൃതിയെയും വ്യത്യസ്തമാണെന്ന് നാം കരുതുന്നുണ്ടെങ്കിലും ധർമ്മമനുസരിച്ച് അവ ഒന്നുതന്നെയാണ്. അതിനാൽ ഈ സാർവത്രിക ദുരന്തത്തെ മറികടക്കാൻ മനുഷ്യൻ സർവശക്തനായ ഈശ്വരനിൽ കീഴടങ്ങണം. ഈശ്വരൻ സൂക്ഷ്മനായതിനാൽ, നഗ്നനേത്രങ്ങൾക്ക് കാണാനാകാത്തതിനാൽ, നാളികേരം, പുഷ്പങ്ങൾ, മധുരപലഹാരങ്ങൾ, ധനം എന്നിവ പോലുള്ള സ്ഥൂലമായ വഴിപാടുകൾ ഭഗവാൻ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. ജനനമരണ ചക്രത്തിൽ നിന്ന് മുക്തി നേടാനുള്ള ശ്രമങ്ങൾ നടത്തുക മാത്രമാണ് നമ്മളിൽ നിന്നും ഭഗവാൻ ആഗ്രഹിക്കുന്നത്.
അതിനാൽ, ദുരന്തകരമായ സമയങ്ങൾ എന്തൊക്കെയാണ്, അവ എന്തിനാണ് സംഭവിക്കുന്നത്, അതിന് എന്താണ് പരിഹാരം, ഏത് ആത്മീയ സാധന ചെയ്യണം, അതിൽ ഗുരുവിന്റെ പ്രാധാന്യം എന്താണ് മുതലായവ മനസിലാക്കാൻ ശ്രമിക്കാം.
1. ആപത്കാലം എന്നതിന്റെ അർത്ഥമെന്താണ്?
സംസ്‌കൃതത്തിൽ ‘ആപത്’ എന്നാൽ വിപത്ത് എന്നാണ൪ഥം. അതിനാൽ ‘ആപത്കാലം’ എന്നത് വിപത്തുകളുടെയും പ്രതിസന്ധികളുടെയും ദുരന്തങ്ങളുടെയും കാലഘട്ടമാണ്.
‘ദുരന്തം’ എന്നതിന്റെ ഇംഗ്ലീഷ് പദം Disaster എന്നാണ്. ‘മോശമായ നക്ഷത്രങ്ങൾ’ എന്നർഥമുള്ള രണ്ട് ഫ്രഞ്ച് പദങ്ങളായ ‘ഡെസ് എസ്‌ട്രേ’ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
ദുരന്തം വന്നാൽ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അസന്തുലിതമായ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളാൽ ഒരുമിച്ചു വന്ന് പ്രകൃതിയുടെയും ജീവജാലങ്ങളുടെയും പൊതു ജീവിതത്തെ ഭയാനകമായ രീതിയിൽ നശിപ്പിക്കുന്നു.
പ്രകൃതിദത്തമായ അല്ലെങ്കിൽ മനുഷ്യൻ ഉണ്ടാക്കിയ കാരണങ്ങളുടെ ഫലമാണ് ഒരു ദുരന്തം. ഇത് സാമൂഹികവും സാമ്പത്തികവുമായ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യതയില്ലാതാകുന്ന അവസ്ഥയിൽ സാധാരണ ജീവിതത്തിൽ പെട്ടെന്ന് തടസ്സമുണ്ടാക്കുന്നു. അതായത് അപ്രതീക്ഷിതമായ പ്രതിസന്ധികൾ വരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും വ്യാപകമായ നാശനഷ്ടങ്ങളോടൊപ്പം ആയിരക്കണക്കിന് അല്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുന്നു.
2. ദുരന്തങ്ങളുടെ വർഗ്ഗീകരണം
ഉത്ഭവത്തെ അടിസ്ഥാനമാക്കി – പ്രകൃതിദത്തവും മനുഷ്യ നിർമിതവും.
2 A. പ്രകൃതി ദുരന്തങ്ങൾ
ഇവയെ ഇങ്ങനെ തരംതിരിക്കാം
1. വായുവുമായി ബന്ധപ്പെട്ടത് – കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വേലിയേറ്റം തുടങ്ങിയവ.
2. ജലവുമായി ബന്ധപ്പെട്ടത് – വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, വരൾച്ച, സുനാമി തുടങ്ങിയവ.
3. ഭൂമിയുമായി ബന്ധപ്പെട്ടത് – ഭൂകമ്പം, കാട്ടു തീ, മണ്ണിടിച്ചിൽ, ഹിമപാതം തുടങ്ങിയവ.
4. പകർച്ചവ്യാധികൾ – പ്ലേഗ്, ഡെങ്കി, ചിക്കുൻഗുനിയ, പന്നിപ്പനി തുടങ്ങിയവ.
ചിലപ്പോൾ ഒരു ദുരന്തത്തിൽനിന്നും മറ്റൊന്ന് സൃഷ്ടിക്കപ്പെടുന്നു, ഉദാ. സമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തിൽനിന്നും സുനാമി തയ്യാറാകുന്നു, സുനാമിയോ വെള്ളപ്പൊക്കമോ കഴിഞ്ഞാൽ പകർച്ചവ്യാധിയുണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രകൃതി ദുരന്തത്തിൽ മനുഷ്യനിർമിത കാര്യങ്ങൾക്ക് കൂടുതൽ നഷ്ടമുണ്ടാകുന്നു. ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ ഗംഗാ നദിയുടെ പാതയിലെ വീടുകളും ഹോട്ടലുകളുമാണ് ഒഴുകി പോയത്.
2 B. മനുഷ്യനിർമ്മിത ദുരന്തങ്ങൾ
മനുഷ്യനിർമിത ദുരന്തങ്ങളായി ഇനിപ്പറയുന്നവ കണക്കാക്കാം
1. വ്യാവസായിക അപകടങ്ങൾ
2. പാരിസ്ഥിതിക നാശം
3. വിവിധ യുദ്ധങ്ങളുടെയും ജിഹാദിന്റെയും മറവിൽ വിവിധ ഭീകരപ്രവർത്തനങ്ങൾ
4. ജൈവയുദ്ധത്തിന്റെ ഭാഗമായി വ്യത്യസ്ത അപകടകരമായ ബാക്ടീരിയകളും വൈറസുകളും കണ്ടെയ്നറുകളിൽ അടച്ച് വായുവിലൂടെ ശത്രു ക്യാമ്പുകളിലേക്ക് വിടുക, ഇത് ഒടുവിൽ ഒരു അനുയോജ്യമായ സന്ദർഭത്തിൽ വ്യാപിക്കുകയും ഒരു പകർച്ചവ്യാധിയുടെ രൂപം നേടുകയും ചെയ്യുന്നു.
5. രാസയുദ്ധത്തിന്റെ ഭാഗമായി വിഷവാതകവും, ബോംബുകളും ക്ലസ്റ്റർ ബോംബുകളും ശത്രു ക്യാമ്പുകളിലേക്ക് വിടുന്നു.
6. യന്ത്രസാമഗ്രികളുടെ അശ്രദ്ധമായ ഉപയോഗം അല്ലെങ്കിൽ ഫാക്ടറികളിൽ നിയമങ്ങൾ പരിപാലിക്കാത്തത് മൂലമുണ്ടാകുന്ന ദുരന്തങ്ങളെ പരിസ്ഥിതി ദുരന്തങ്ങൾ എന്നും വിളിക്കാം. ഭോപ്പാൽ വാതക ദുരന്തം, ചെർണോബിൽ ആണവ അപകടം, ഫുകുഷിമ ആണവ ദുരന്തം.
7. കാട്ടിലും നഗരത്തിലും തീപിടുത്തം.
8. വായു, റോഡ്, റെയിൽ അപകടങ്ങൾ.
9. കൂറ്റൻ കെട്ടിടങ്ങളുടെ തകർച്ച.
3. ഒരു ദുരന്തം കാരണം സംഭവിക്കാവുന്ന വലിയ നഷ്ടങ്ങൾ
ഇത് മനസിലാക്കാൻ ചില ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു.
3 A. 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ റിക്ടർ സ്കെയിലിൽ 9.3 അളവിൽ തീവ്രമായ ഭൂകമ്പം ഉണ്ടായി. ലോക ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. സുനാമിയുടെ ഫലമായി 2,29,000 ജീവൻ നഷ്ടപ്പെട്ടു.
3 B. ചൈനയിലെ ഹുവാങ് (യെല്ലോ റിവർ) വെള്ളപ്പൊക്കത്തെത്തുടർന്ന് 4,22,000 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
3 C. 1900 ലെ വരൾച്ച 2,50,000 മുതൽ 3,25,000 വരെ മരണങ്ങൾക്ക് കാരണമായി.
3 D. 1918 ൽ സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധിയിൽ 5 കോടി ആളുകൾ മരണപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു.
3 E. 1957 ൽ ഏഷ്യൻ ഫ്ലൂ പകർച്ചവ്യാധി ബാധിച്ച് ലോകത്ത് ഏകദേശം 10 ലക്ഷം പേർ മരിച്ചു.
4. നിലവിലുള്ള ദുരന്തങ്ങൾ
4 A. ആഗോളതാപനം സമുദ്രനിരപ്പ് ഉയരാൻ കാരണമായി
ലളിതമായ ഭാഷയിൽ ആഗോളതാപനം എന്നതിനർത്ഥം ‘ഭൂമിയിലെ താപനിലയിലെ ഉയർച്ചയും അതിന്റെ അനന്തരഫലമായ കാലാവസ്ഥ വ്യതിയാനങ്ങളും’ എന്നാണ്. ഭൂമിയിലെ താപനിലയിലെ മാറ്റത്തിന്റെ ഫലമായി പർവതങ്ങളിലും ഹിമാനികളിലും മഞ്ഞ് ഉരുകുന്നത് സമുദ്രനിരപ്പ് ഉയർത്താൻ കാരണമാവുകയും സസ്യങ്ങളിലും സൂക്ഷ്മജീവികളിലും പ്രതികൂല മാറ്റങ്ങൾ കാണിക്കുകയും ചെയ്യും.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വാതകമാണ് ഹരിതഗൃഹ വാതകങ്ങൾ. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഈ രീതിയിൽ വളരുകയാണെങ്കിൽ 21-ാം നൂറ്റാണ്ടിൽ ഭൂമിയിലെ താപനില 3 മുതൽ 8 ഡിഗ്രി വരെ ഉയരും. ഇത് സംഭവിക്കുകയാണെങ്കിൽ അതിന്റെ ഫലങ്ങൾ ഭയാനകമായിരിക്കും. ഹിമാനികൾ അലിയാൻ തുടങ്ങിയാൽ സമുദ്രനിരപ്പ് ഏതാനും അടി ഉയർന്നു പോകും. ഇത് ഭൂമിയുടെ ചില ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങാൻ ഇടയാക്കും. ഈ നാശം ഒരു ലോകമഹായുദ്ധത്തേക്കാൾ കൂടുതലായിരിക്കും.
ഈ മുന്നറിയിപ്പിനെ ഗൗരവമായി എടുത്ത് ഇൻഡോനേഷ്യ പ്രസിഡന്റ് വിഡോഡോ ട്വീറ്റ് ചെയ്തു ‘ജക്കാർത്ത ഇപ്പോൾ ഒരേസമയം രണ്ട് ഭാരങ്ങൾ വഹിക്കുന്നു : സർക്കാറിന്റെ, പൊതു സേവനങ്ങളുടെ കേന്ദ്രമായും ഒരു വ്യവസായ കേന്ദ്രമായും. ഇൻഡോനേഷ്യയുടെ തലസ്ഥാനം എവിടെയായിരിക്കണമെന്ന് നിങ്ങൾ കരുതുന്നു?’ ഒരു രാജ്യത്തിന് തലസ്ഥാന നഗരം മാറ്റേണ്ട സാഹചര്യത്തിന്റെ ഗൗരവം ഈ ട്വീറ്റ് സന്ദേശം വിശദീകരിക്കുന്നു.
4 B. കൊറോണ ഗ്രൂപ്പ് കോവിഡ് -19 വൈറസ് മഹാമാരി
ഇന്ന് നാം ഈ പകർച്ചവ്യാധിയുടെ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. ചൈനയിൽ തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ഒരു പകർച്ചവ്യാധിയുടെ ആയിമാറി. ഇന്നുവരെ ലക്ഷങ്ങൾ ഇതു ബാധിച്ചു മരിച്ചു, ലക്ഷങ്ങൾ കഷ്ടപ്പെടുന്നു. അന്തിമ സംഖ്യ നമൂക്ക് ഊഹിക്കാൻ മാത്രമേ കഴിയു. ഈ രോഗത്തിന് ഒരു ചികിത്സയും കണ്ടെത്തിയില്ല എന്നതാണ് വസ്തുത.
5. ഒരു ദുരന്തം വരുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
കഴിഞ്ഞ ദശകത്തിൽ പ്രകൃതിദുരന്തങ്ങളുടെ തീവ്രത ഞങ്ങൾ കണ്ടു, തെക്ക്-കിഴക്കൻ ഏഷ്യയിലെ സുനാമി, പാക്കിസ്ഥാൻ, ഹെയ്തി, ചൈന എന്നിവിടങ്ങളിലെ ഭൂകമ്പങ്ങൾ, കത്രീന, വടക്കൻ-മധ്യ അമേരിക്കയിലെ മറ്റ് ചുഴലിക്കാറ്റുകൾ എന്നിവ പോലുള്ള പ്രകൃതിക്ഷോഭങ്ങൾ നാം കണ്ടു. ഈ ദുരന്തങ്ങൾ മൂലമുണ്ടായജീവഹാനിയും മറ്റു നാശനഷ്ടങ്ങളും നമ്മുടെ മനസ്സിൽ ഉറച്ചുനിൽക്കുന്നു. പ്രകൃതിയുടെ ഈ കോപത്തിന്റെ കാരണം നാം മനസ്സിലാക്കേണ്ടതുണ്ട്.
5 A. സെമിറ്റിക് മതങ്ങൾ
ഇസ്‌ലാമിലോ ക്രിസ്തുമതത്തിലോ ‘പുണ്യം’ എന്ന ആശയം ഇല്ല. അവരുടെ പ്രവാചകൻമാർ അല്ലെങ്കിൽ ദൈവം നിർദ്ദേശിച്ച പാത പിന്തുടരുക, ആ പാതയിൽ നിന്ന് വ്യതിചലിക്കുന്നത് പാപമാണ്. മനുഷ്യനാണ് ഏറ്റവും വലിയത്, എല്ലാ സൃഷ്ടികളും അവന്റെ ഉപഭോഗത്തിനു വേണ്ടിയാണ് എന്നാണ് ഈ മതങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യനെ പ്രകൃതിയിൽ നിന്ന് വേർപെടുത്തി അതിനെ ചൂഷണം ചെയ്യാനുള്ള പ്രവണത ആരംഭിച്ചത്. നിർഭാഗ്യവശാൽ, ഭാരതത്തിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പാശ്ചാത്യ രാജ്യങ്ങൾ ആവിഷ്കരിച്ചത് തന്നെ ആയതിനാൽ ഇപ്പോഴത്തെ തലമുറയുടെ മനോഭാവവും പാശ്ചാത്യരെ പോലെ ആയിത്തീർന്നു. അതിനാൽ പരിസ്ഥിതി മലിനീകരണം, വനനശീകരണം തുടങ്ങിയവ വളരുകയാണ്. ഒരു കാട് നശിപ്പിക്കപ്പെടുമ്പോൾ അവിടെ നിന്നുള്ള മൃഗങ്ങൾ നഗരങ്ങളിലെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കുടിയേറുന്നു, മഴ അനിയന്ത്രിതമായി മാറുന്നു, ആഗോളതാപനം എന്നിങ്ങനെ പല ദുരന്തങ്ങളെ മനുഷ്യൻ സ്വയം ക്ഷണിക്കുന്നു !
5 B. മനുഷ്യന്റെ സ്വാർത്ഥത
തന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനുള്ള മനുഷ്യന്റെ മനോഭാവം വളരുകയാണ്. തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി മനുഷ്യൻ സമുദ്രങ്ങളെയും നദികളെയും അതിക്രമിക്കുന്നു, മൃഗങ്ങളെ അറുക്കുന്നു, രാസ അല്ലെങ്കിൽ ജൈവ ആയുധങ്ങൾ സൃഷ്ടിക്കുന്നു, ജലം മലിനമാക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു, ഊർജ്ജം അമിതമായി ഉപയോഗിക്കുന്നു. ഇവ ദുരന്തങ്ങളുടെ മറ്റ് കാരണങ്ങളാണ്.
ഇന്ന് സ്വാർത്ഥമായ പ്രവണത കാരണം കടൽത്തീരങ്ങളെ കാവൽ നിൽക്കുന്ന സ്വാഭാവികമായും വളരുന്ന കണ്ടൽക്കാടുകൾ അതിക്രമിച്ച് കെട്ടിടങ്ങൾ പണിയുന്നു. ഈ കണ്ടൽക്കാടുകൾ സുനാമികളുടെ കോപത്തിൽ നിന്നും സംരക്ഷണത്തിനായി പ്രകൃതി മനുഷ്യന് നൽകിയ കവചമാണ്. ഇവയെ നശിപ്പിക്കുന്നതിന്റെ ഭയാനകമായ ഫലങ്ങൾ ലോകമെമ്പാടും കാണാവുന്നതാണ്.
6. ആത്മീയ വീക്ഷണത്തിൽ നിന്ന്
ഒരു ലോക ദുരന്തത്തിന് കാരണം എന്താണ്?
കൊറോണ പോലുള്ള ഒരു മഹാമാരിയാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള പ്രകൃതിദുരന്തമാണെങ്കിലും ഓരോരുത്തരും അതിനുള്ള കാരണം കണ്ടെത്താൻ ശ്രമിക്കുന്നു. ശാസ്ത്രജ്ഞർ അവരുടെ സിദ്ധാന്തങ്ങളും, പത്രപ്രവർത്തകർ അവരുടെ കാഴ്ചപ്പാടുകളും ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നു. എന്നാൽ ഇതിന്റെ പിന്നിലുള്ള ആത്മീയ വീക്ഷണം നാം കണ്ടെത്തേണ്ടതുണ്ട്, കാരണം അതില്ലാതെ ഈ വിഷയം അപൂർണമാണ്.
6 A. ആത്മീയ വീക്ഷണത്തിന്റെ പ്രത്യേകത
പ്രകൃതിയെ ഏതെങ്കിലും സർക്കാരിനോ സാമ്പത്തിക ശക്തികൾക്കോ നിയന്ത്രിക്കാൻ കഴിയില്ല. പരമാത്മവാണ് ഇത് നിയന്ത്രിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആത്മീയ ശാസ്ത്രം നമുക്ക് മനസ്സിലായില്ലെങ്കിൽ, ലോക ദുരന്തങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നാം എങ്ങനെ മനസ്സിലാക്കും? നമ്മുടെ ധർമ ഗ്രന്ഥങ്ങളിൽ പ്രകൃതിയെക്കുറിച്ചും അതിന്റെ നിയന്ത്രണത്തെക്കുറിച്ചും സമഗ്രമായ പഠനത്തോടൊപ്പം സൂക്ഷ്മമായ വിവരങ്ങളും വ്യക്തമായി നൽകിയിട്ടുണ്ട്.
കൗശിക്പദ്ധതി എന്ന ധർമ ഗ്രന്ഥത്തിൽ ദുരന്ത കാലത്തിന്റെ കാരണങ്ങൾ ഇപ്രകാരം വിവരിച്ചിട്ടുണ്ട്.
അതിവൃഷ്ടിഃ അനാവൃഷ്ടിഃ ശലഭാ മൂഷകാഃ ശുകാഃ ।
സ്വചക്രം പരചക്രം ച സപ്തൈതാ ഈതയഃ സ്മൃതാഃ ॥
ഈ ശ്ലോകം ഒരു ജനതയെ ബാധിക്കുന്ന ഏഴ് വിപത്തുകളെ വിവരിക്കുന്നു.
ഒരു ഭരണാധികാരി അനീതി കാണിക്കുമ്പോൾ അവന്റെ പ്രജകളും അത് പിന്തുടരുന്നു. അവർ ധർമ്മത്തെ പിന്തുടരാതിരിക്കുമ്പോൾ അത് അമിതമായ മഴ, വരൾച്ച, പ്രാണികൾ, എലി അല്ലെങ്കിൽ തത്തകളുടെ ആക്രമണം, പരസ്പര കലഹങ്ങൾ, ശത്രുക്കളുടെ ആക്രമണം എന്നിവയ്ക്ക് കാരണമാകുന്നു.
ചുരുക്കത്തിൽ, ഭരണാധികാരികളും പ്രജകളും നീതിമാന്മാരാകുകയും ആത്മീയ പരിശീലനം നടത്തുകയും വേണം. എങ്കിൽ മാത്രമേ ദുരന്തകാലത്തിന്റെ തീക്ഷ്ണത കുറയുകയുള്ളൂ.
ഇതിന് അടിസ്ഥാനമായ ആത്മീയ വീക്ഷണത്തിലെ മറ്റു ചില വശങ്ങളും ഇനി നമുക്ക് മനസിലാക്കാം.
6 B. കാലത്തിന്റെ പ്രവാഹം അനുസരിച്ച് വരുന്ന മാറ്റങ്ങൾ
നമ്മുടെ വേദങ്ങൾ കാലചക്രത്തിലുള്ള സത്യ, ത്രേത, ദ്വാപര, കലി എന്നീ നാല് യുഗങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഓരോ യുഗത്തിലും ഉപയുഗങ്ങളായി വീണ്ടും സത്യ, ത്രേത, ദ്വാപര, കലി എന്നിവയുടെ നിരവധി ചക്രങ്ങളുണ്ട്. കലിയുഗത്തിന്റെ അഞ്ചാമത്തെ കലിയുഗ ഭാഗം അവസാനിക്കാനുള്ള സമയമാണിത് (കൽക്കി അവതാരം എടുക്കുമ്പോൾ ഉള്ള കലിയുഗത്തിന്റെ ഭാഗമല്ല ഇത്). ഇതിനുശേഷം കലിയുഗത്തിനുള്ളിലെ ചെറിയ ഒരു സത്യയുഗം വരും.
6 C. സൃഷ്ടി, സ്ഥിതി, സംഹാരം എന്നത് കാലചക്രത്തിന്റെ നിയമമാണ്
കാലം മാറുന്നത് ഈശ്വരൻ സൃഷ്ടിച്ച പ്രകൃതിയുടെ ഒരു നിയമമാണ്. സൃഷ്ടിക്കപ്പെടുന്നതെല്ലാം കുറച്ചുകാലം നിലനിൽക്കുകയും ഒടുവിൽ വിനാശത്തിന് വിധേയമാവുകയും ചെയ്യുന്നു. ഹിമാലയ പർവതനിരയുടെ ഉദാഹരണം എടുക്കുകയാണെങ്കിൽ അത് സൃഷ്ടിക്കപ്പെട്ടു, കുറച്ചു വർഷങ്ങൾ നീണ്ടുനിൽക്കുകയും ഒടുവിൽ വിഘടനത്തിന് വിധേയമാവുകയും ചെയ്യും.
അതിനാൽ, ശാശ്വതവും പരിവർത്തനത്തിന് വിധേയനാകാത്തതും സ്രഷ്ടാവുമായ ഈശ്വരൻ ഒഴികെ പ്രപഞ്ചത്തിലെ സർവ്വവും ഈ നിയമം പിന്തുടരുന്നു.
ഈ നിയമാനുസൃതം ഇന്നത്തെ കാലഘട്ടം, കാലചക്രത്തിൽ പരിവർത്തന കൊണ്ടു വരുന്ന കാലഘട്ടമാണ്, അതായത് ദുരന്തങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്ന കാലഘട്ടമാണ്.
വ്യത്യസ്ത ദുരന്തങ്ങളിൽ ഒന്ന് മാത്രമാണ് പ്രകൃതിദുരന്തം. ലൗകിക ഇടപാടുകളിലൂടെയും യുദ്ധങ്ങളിലൂടെയും 70% വരെ മനുഷ്യരാശി, ഈ നാശത്തിന് കാരണമാകുന്നു.
സൃഷ്ടി-സ്ഥിതി-സംഹാരം എന്ന കാലചക്രത്തിന്റെ നിയമപ്രകാരം ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാവുന്നത് രജ-തമോഗുണം അധികമായിട്ടുള്ള കാര്യങ്ങൾക്കും വ്യക്തികൾക്കുമാണ്. ഈ കാലഘട്ടത്തെക്കുറിച്ചുള്ള പരാമർശം നിരവധി ജ്യോതിഷന്മാരും ത്രികാലജ്ഞാനികളും അവരുടെ പ്രവചനങ്ങളിൽ പറഞ്ഞിട്ടുണ്ട്.
6 D. മനുഷ്യന്റെ പ്രവർത്തനങ്ങളും കൂട്ടായ വിധിയും
കലിയുഗത്തിന്റെ ഇപ്പോഴത്തെ കാലഘട്ടത്ത് മനുഷ്യന്റെ ജീവിതത്തിലെ സാഹചര്യങ്ങളെ വിധി (പ്രാരബ്ധ കർമം) നിർണ്ണയിക്കുന്നത് 65% ആണ്. എന്നാൽ ക്രിയാമാനം അഥവാ ആഗാമി കർമം (ഈ ജന്മത്തിൽ ചെയ്യുന്ന കർമങ്ങൾ) അവന്റെ ജീവിതത്തിനെ 35% നിയന്ത്രിക്കുന്നു. നല്ലതോ ചീത്തയോ ആകട്ടെ 35% ക്രിയാമാന കർമത്തിന്റെ ഫലം വിധിയായി അവന് ഭാവിയിൽ അനുഭവിക്കേണ്ടി വരും. ധർമ്മപഠനത്തിന്റെ അഭാവവും ഭൂരിപക്ഷം ആളുകളും ധർമ്മം ആചരിക്കാത്തതും സ്വാർത്ഥതയോ വർദ്ധിച്ചുവരുന്ന തമ ഘടകമോ മൂലം സമൂഹത്തിനും രാജ്യത്തിനും ധർമ്മത്തിനും ഏറെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ തിന്മകളെ അവഗണിച്ചതിനാൽ സമൂഹം മുഴുവൻ ഈ തെറ്റായ പ്രവർത്തനങ്ങളുടെ ഫലം അനുഭവിക്കുന്നുണ്ട്. കൂട്ടായ പാപത്തിന്റെ ഫലമാണ് പ്രകൃതിദുരന്തങ്ങൾ. സമൂഹത്തിനും ധർമ്മത്തിനും ഒരു ജനതയ്ക്കും കൂട്ടായ വിധി ഉണ്ട്. ആധ്യാത്മിക തലത്തിലെ മാലിന്യങ്ങൾ അതായത് രജ-തമോഗുണങ്ങളുടെ വൃദ്ധി കാരണം 2013 മുതൽ 2023 വരെ മനുഷ്യന് കൂട്ടായ വിധിയുടെ ഭാഗമായി വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
6 E. പ്രകൃതി എങ്ങനെ പ്രവർത്തിക്കുന്നു?
വിഷവാതകവും രാസ പദാ൪ഥങ്ങളും വായു, ഭൂമി, ജലം എന്നിവയെ മലിനപ്പെടുത്തുന്നു. അതുപോലെ സൂക്ഷ്മ തലത്തിലും മലിനീകരണം സംഭവിക്കുന്നത് രജ-തമ ഘടകങ്ങൾ കാരണമാണ്. സമൂഹത്തിൽ വ്യാപകമായ അനീതിയും ആത്മീയ പരിശീലനത്തിന്റെ അഭാവവും കാരണം മനുഷ്യനിൽ രജ-തമ ഘടകങ്ങൾ വ൪ധിച്ചിരിക്കുന്നു. അതിന്റെ പരിണാമം അന്തരീക്ഷത്തിലും ഉണ്ടാകുന്നു.
മനുഷ്യൻ പ്രകൃതിയെ തീ൪ത്തും അവഗണിച്ചിരിക്കുന്നു. രജ-തമോ ഘടകങ്ങളുടെ വ൪ധനവ് എന്നാൽ പ്രപഞ്ചം മുഴുവൻ സൂക്ഷ്മ തലത്തിൽ ആത്മീയമായി മലിനമായി എന്നർത്ഥം. നമ്മുടെ വീടുകളിലെ പൊടിയും മാലിന്യവും ഭൗതിക തലത്തിൽ വൃത്തിയാക്കുന്നതുപോലെ, അന്തരീക്ഷത്തിൽ ഉള്ള രജ-തമ മലിനീകരണം സൂക്ഷ്മ തലത്തിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനും പ്രകൃതി സഹായിക്കുന്നു.
രജ-തമ ഘടകങ്ങൾ വ൪ധിക്കുമ്പോൾ അതിന്റെ പരിണാമം ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, തീ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ രൂപത്തിൽ കാണാം. അതായത് പഞ്ചമഹാഭൂതങ്ങളിൽക്കൂടിയാണ് പ്രകൃതി ശുദ്ധീകരണം നടത്തുക. അടിസ്ഥാന ഭൗമ തത്വത്തെ ബാധിക്കുമ്പോൾ ഫലം ഒരു ഭൂകമ്പമാണ്, അടിസ്ഥാന ജല തത്വത്തെ ബാധിക്കുമ്പോൾ ജലനിരപ്പ് ഉയരുന്നു (വെള്ളപ്പൊക്കം, കൊടുംകാറ്റ്, ഹിമപാതങ്ങൾ) അല്ലെങ്കിൽ ജലനിരപ്പ് കുറയുന്നു ഉദാ. വരൾച്ച.
7. മനുഷ്യരാശിയുടെ സംരക്ഷണത്തിനായി
സത്പുരുഷന്മാരുടെ പ്രവചനങ്ങൾ
ദേവന്മാരുടെയും മുനിമാരുടെയും നാടാണ് ഭാരതം. വരാനിരിക്കുന്ന സമയങ്ങൾ പ്രതികൂലമായിരിക്കുമെന്ന് നിരവധി സന്ന്യാസിമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഞങ്ങൾ സ്വാർത്ഥരായി ഇക്കാര്യങ്ങൾ അവഗണിച്ചു. ‘എന്റെ വീട് സുരക്ഷിതമാണ്’ എന്ന് ചിന്തിച്ച് നിഷ്ക്രിയരായിരുന്നു. ഇന്ന് കൊറോണ വൈറസിന്റെ ഭയം നമ്മുടെ പടിവാതിൽക്കൽ എത്തിയിരുന്നില്ലെങ്കിൽ, ‘ഞങ്ങൾ സുരക്ഷിതരാണ്’ എന്ന തെറ്റായ ചിന്തയിൽ തന്നെ ജനത ജീവിതം തുടരുമായിരുന്നു. ഇന്നും ചിലർ ‘എനിക്ക് ഒന്നും സംഭവിക്കില്ല’ എന്ന തെറ്റിദ്ധാരണയിൽ ജീവിക്കുന്നു.
തിരുത്താൻ ഇപ്പോഴും സമയമുണ്ട്. ഇന്ന് നാം വിദേശ രാജ്യങ്ങളിൽ കാണുന്നതിനേക്കാൾ മോശമായിരിക്കും ഭാവിയിൽ നമ്മുടെ സ്ഥിതി. എന്ത് സംഭവിക്കുമെന്ന് നമുക്ക് കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ല, പക്ഷേ വളരെക്കാലം മുമ്പുതന്നെ സത്പുരുഷന്മാർ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഗൗരവമായി കാണേണ്ട സമയമായി.
വരാനിരിക്കുന്ന കാലഘട്ടത്തെക്കുറിച്ച് ചില ത്രികാലജ്ഞാനികളും പ്രവാചകന്മാരും പ്രവചിച്ചിട്ടുള്ള കാര്യങ്ങൾ.
7 A. നോസ്ട്രഡാമസ്, ഈ യുഗത്തിന്റെ ദർശകൻ
നോസ്ട്രഡാമസ് 400 വർഷം മുമ്പ് ഫ്രാൻസിലാണ് ജനിച്ചത്. ഒന്നാം, രണ്ടാം ലോക മഹായുദ്ധങ്ങൾ ഉൾപ്പെടെയുള്ള ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എല്ലാം യാഥാർത്ഥ്യമായി. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, മുമ്പത്തെ രണ്ട് ലോകമഹായുദ്ധങ്ങൾ കുട്ടികളുടെ കളിയാണെന്ന് തോന്നും. അദ്ദേഹം പറയുന്നു, ‘എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഭൂചലനമുണ്ടാകും, തീപിടത്തവും വിമാനങ്ങൾ തകർന്നു വീഴുകയും ചെയ്യും, താപനില വളരെയധികം ഉയരും, ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലെയും മഞ്ഞ് ഉരുകുകയും ജലനിരപ്പ് ഉയരുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും. രക്തവും ശവങ്ങളും വെള്ളവും ഭൂമിയെ മൂടും’.
7 B. സത്പുരുഷന്മാർ
പൂജനീയ ഗഗൻഗിരി മഹാരാജ് പറഞ്ഞിരുന്നു, ‘ഭാവി വളരെ മോശമായിരിക്കും, മരണം തങ്ങളെ സ്വീകരിക്കണമെന്ന് സത്പുരുഷന്മാർ പോലും ആഗ്രഹിക്കും’. മറ്റു പല സത്പുരുഷന്മാർ സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.
7 C. പരാത്‌പര ഗുരു (ഡോക്ട൪) ആഠവലെ
മൂന്നാം ലോക മഹായുദ്ധം വളരെ ഭയാനകമായിരിക്കും. അതിൽ ഭാരതത്തിനും പങ്കാളിയാകേണ്ടി വരും. ആണവ ബോംബുകൾ കാരണം വൻ നാശനഷ്ടങ്ങളുണ്ടാകും. ഗ്രാമങ്ങൾ തുടച്ചുനീക്കപ്പെടും. ഈ യുദ്ധത്തിനുശേഷം ഭൂമി മുഴുവൻ ശുദ്ധീകരിക്കപ്പെടേണ്ടിവരും, ഇതിനായി നിരവധി സത്പുരുഷന്മാർ ആവശ്യമാണ്. അതിനാൽ സാധകർ അവരുടെ സാധന വർദ്ധിപ്പിക്കണം.
7 D. കർണാടകയിലെ പൂജനീയ ഭഗവാൻ മഹാരാജിന്റെ
മാധ്യമത്തിലൂടെ വരാനിരിക്കുന്ന കാലയളവിനെ കുറിച്ച് 2012
ലും 2019 ലും ശ്രീ ഹൽസിദ്ധനാഥ്ജി നടത്തിയ ചില പ്രവചനങ്ങൾ
1. സുനാമികളും ചുഴലിക്കാറ്റുകളും ഭൂകമ്പങ്ങളും ഉണ്ടാകും, ലോകം കത്തും.
2. ഭാരതം ദുരന്തങ്ങളിൽ മുഴുകും, തീവ്രവാദ ആക്രമണങ്ങൾ പലരുടെയും മരണത്തിൽ കലാശിക്കും, പകൽ വെളിച്ചത്തിൽ കൊള്ളയടിയും മോഷണവും നടക്കും. മഹാരാഷ്ട്രയിലെ കൃഷ്ണ നദിയുടെ തീരത്ത് 9 ലക്ഷം സ്ത്രീകൾ വിധവകളാകും.
3. നദികൾ വറ്റിപ്പോകും, വെള്ളം വാങ്ങേണ്ടിവരും (അർത്ഥം : വെള്ളത്തിന്റെ വില ഉയരും, വിലക്കയറ്റമുണ്ടാകും).
4. മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകും, രോഗങ്ങൾ വളരും, ഡോക്ടർമാർ കൈവെടിയും, മനുഷ്യർ ഈച്ചകളെപ്പോലെ മരിക്കും.
8. ദുരന്തങ്ങളുടെ പ്രധാന
കാരണമെന്നാൽ മനുഷ്യന്റെ സ്വഭാവം
മനുഷ്യന്റെ അനീതിപരമായ പെരുമാറ്റത്തിന്റെ ഫലമാണ് ഇന്ന് ലോകത്തിലെ വിപത്തുകൾ. ഭൂമിയിൽ തനിക്ക് നൽകിയിട്ടുള്ള സൗകര്യങ്ങൾ ചിന്തിക്കാതെയും മനസ്സിലാക്കാതെയും മനുഷ്യൻ ദുരുപയോഗം ചെയ്യുന്നു. അവന്റെ പെരുമാറ്റം തെറ്റാണെന്ന് പൂർണ്ണമായി അറിയാമായിരുന്നിട്ടും മനുഷ്യൻ അത് തുടരുന്നു, കാരണം അഹംഭാവവും സ്വാർത്ഥതയും അവനെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാൻ അനുവദിക്കുന്നില്ല. തന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി അവൻ പ്രകൃതിക്കും മനുഷ്യരാശിക്കും മറ്റ് ജീവജാലങ്ങൾക്കും ദോഷം വരുത്തുന്നു. സർക്കാർ എത്ര നിയമങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും, ഇത് നിയന്ത്രിക്കാൻ എത്രമാത്രം ശ്രമിക്കുന്നുണ്ടെങ്കിലും, തനിക്കും സമൂഹത്തോട് പല കടപ്പാടുകളുണ്ട് എന്ന യാഥാ൪ഥ്യം മനുഷ്യൻ തിരിച്ചറിയുന്നതു വരെ അവനിൽ ഒരു പരിവർത്തനം വരില്ല. നിയമം അനുശാസിക്കുന്ന ശിക്ഷയേക്കാൾ ശ്രേഷ്ഠമാണ് ആത്മനിയന്ത്രണം, ധർമ്മം മനസിലാക്കി ജീവിതത്തിൽ അത് നടപ്പിലാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
സമൂഹത്തിൽ വിരലിൽ എണ്ണാവുന്ന കുറച്ചുപേർ മാത്രമേ പ്രകൃതിയെയും സമൂഹത്തെയും കുറിച്ച് ചിന്തിക്കാറുള്ളൂ. എന്നാൽ ഈ കൂട്ട൪ നീതിമാനും അനുകമ്പയും എല്ലാവരോടും സ്നേഹവുമുള്ളവരാണെന്ന് നമുക്ക് മനസ്സിലാകും. അവരുടെ പെരുമാറ്റം വിശാലതയെ ചിത്രീകരിക്കുന്നു, അവരുടെ പെരുമാറ്റം മനുഷ്യരാശിയുടെ ക്ഷേമത്തിനായി പരിശ്രമിക്കാൻ എല്ലാവരേയും പ്രചോദിപ്പിക്കുന്നു. അനീതിയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവർക്കറിയാം.
9. ഈ ദുരന്തങ്ങളെ തടയുവാൻ കഴിയുമോ?
നാം ജീവിക്കുന്നത് വളരെ പ്രതികൂലമായ കാലത്താണ്. ചിലരുടെ തെറ്റായ പ്രവൃത്തികൾ മൂലവും എന്നാൽ മറ്റുള്ളവർ അതിനെ അവഗണിച്ചതിനാലും, സമൂഹം മുഴുവൻ ഈ ദുരന്ത കാലത്തെ നേരിടേണ്ടിവരും. മനുഷ്യൻ പ്രകൃതിയിൽ അത്തരമൊരു അസന്തുലിതാവസ്ഥ സൃഷ്ടിച്ചു, ഇനി പ്രകൃതി തന്നെ അതിന്റെ സന്തുലിതാവസ്ഥ പുന൪സ്ഥാപിക്കും; എന്നാൽ മനുഷ്യവർഗം അതിനുള്ള വില നൽകേണ്ടിവരും.
പ്രകൃതിയെ അതായത് ഗോമാതാവ്, ഗംഗാ നദി, ആൽമരം, അത്തിമരം, കൈലാസ് പർവ്വതം, മാനസരോവർ തുടങ്ങിയവയെ ആരാധിച്ചിരുന്ന നമ്മുടെ സാംസ്കാരിക പൈതൃകം, രാജ്യത്തെ അമ്മയായി കണക്കാക്കി, ഒരു കല്ലിൽ പോലും ദൈവത്തിന്റെ സാന്നിധ്യം മനസ്സിലാക്കുകയും അതിനെ ആരാധിക്കുകയും ചെയ്തു, എന്നാൽ വിദേശ വിദ്യാഭ്യാസ സമ്പ്രദായവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കാരണം ഇവ നഷ്ടപ്പെടുകയും ചെയ്തു. ഗോമാതാവിനെ വളർത്തുന്നതിൽ വെറും ഭൗതിക നേട്ടങ്ങൾ ഞങ്ങൾ നോക്കി തുടങ്ങി, ക്രമേണ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു, നമ്മുടെ മുനിമാരും പൂർവ്വികരും നമുക്ക് നൽകിയിരുന്ന ആചാരങ്ങൾ നാം നിരസിച്ചു. പടിഞ്ഞാറിനെ മഹത്തരമായി കണക്കാക്കാൻ തുടങ്ങി, എന്നാൽ നമ്മുടെ പൂ൪വീക൪ നൽകിയ ധർമ്മജ്ഞാനത്തെ നാം തുച്ഛമായി കരുതി ഉപേക്ഷിക്കുവാൻ തുടങ്ങി. ഈ ചിന്താ പ്രക്രിയയും ഓരോ ഭാരതീയർക്കും വേണ്ടിയുള്ള ഒരു ആഹ്വാനമാണ്.
● നമ്മുടെ ചിന്താപ്രക്രിയ മാറി എന്നു മാത്രമല്ല, അത് അധപതിച്ചു.
● തുളസി ചെടിയുടെ സ്ഥാനം മണി പ്ലാന്റ് എടുത്തു.
● വീട്ടിൽ പശുവിനു പകരം നായയെ വളർത്താൻ തുടങ്ങി.
● പ്രണാമമർപ്പിച്ച് കൈകൾ കൂപ്പുക്കയും ദൈവത്തിന്റെ നാമമായ നമഃശിവായ എന്ന് അഭിവാദ്യം ചെയ്യുകയും ച്ചെയ്ത ഞങ്ങൾ ഇപ്പോൾ ഹസ്തദാനം ചെയ്യാൻ തുടങ്ങി.
● ജന്മദിനത്തിന് വിളക്ക് കൊളുത്തി ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനു പകരം കേക്കു മുറിച്ച് മെഴുകുതിരികൾ ഊതി കെടുത്തികൊണ്ട് ജന്മദിനം ആഘോഷിക്കാൻ തുടങ്ങി.
● വീട്ടിൽ പ്രവേശിക്കുമ്പോൾ കാലുകൾ കഴുകുന്നില്ല. വീടിന് പുറത്ത് ധരിച്ച ചെരിപ്പുകളുമായി വീട്ടിനുള്ളിൽ നടക്കാൻ തുടങ്ങി.
● ഭക്ഷണത്തിന്റെ നിയമങ്ങൾ, എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം, എങ്ങനെ കഴിക്കണം എന്നിവ ഞങ്ങൾ മറന്നു.
● ഇതിനകം മറ്റൊരാൾ കഴിച്ച എച്ചിൽ കഴിക്കുക, മൃഗങ്ങൾ മണപ്പിച്ച ഭക്ഷണം കഴിക്കുക, ജനനവും മരണവുമായി ബന്ധപ്പെട്ട അശുദ്ധി പാലിക്കാതിരിക്കുക… മുതലായവ പല ആചാരങ്ങളെയും പിന്നോക്കാവസ്ഥയുടെ പേരിൽ നിരസിക്കുകയും ക്ഷേത്രത്തിൽ പോകുന്നത് താഴ്ന്നതാണെന്ന് പരിഗണിക്കുകയും ചെയ്തു.
● ആത്മീയ പരിജ്ഞാനത്തിന്റെ അഭാവം മൂലം നാം ഉപേക്ഷിച്ച കാര്യങ്ങൾ ഇന്ന് വിദേശ രാജ്യങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നുവെന്ന് അറിയുന്നത് ശരിക്കും നിരാശാജനകമാണ്.
‘പന്നിപ്പനി’, ‘കൊറോണ വൈറസ്’ എന്നിവയ്ക്ക് ശേഷം ലോകം മുഴുവനും അഭിവാദ്യത്തിന് ‘നമസ്‌തേ’ എന്നു പറയുവാൻ തുടങ്ങി.
ജേണൽ ഓഫ് ഫുഡ് റിസർച്ച് പ്രസിദ്ധീകരിച്ച ഒരു പത്രത്തിൽ, ജന്മദിനത്തിൽ കേക്കിൽ വച്ചിരിക്കുന്ന മെഴുകുതിരി ഊതി കെടുത്തുമ്പോൾ കേക്കിലെ ബാക്ടീരിയ മലിനീകരണം 1400% വർദ്ധിക്കുന്നു ! ഇത്തരത്തിലുള്ള കേക്ക് കഴിക്കുന്നത് മറ്റൊരാളുടെ അവശിഷ്ടങ്ങൾ കഴിക്കുന്നതിനു തുല്യമാണ്, അത് അനാരോഗ്യകരമാണ്, എന്ന് എഴുതിയിരുന്നു.
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിനുശേഷം ആളുകൾ കൂടെക്കൂടെ കൈയും കാലും കഴുകുന്നു. നമ്മുടെ സംസ്‌കാരത്തിൽ ‘സന്ധ്യ’ ചെയ്യുന്ന ആചാരം ഇതിനകം നിലവിലുണ്ടായിരുന്നുവെന്ന് ഞങ്ങൾ മറന്നത് പോയില്ലേ ?
നമ്മളുടെ ആചാരങ്ങൾ ശുചിത്വത്തിൽ മാത്രം അധിഷ്ഠിതമല്ലായിരുന്നു എന്നാൽ അത് പവിത്രതയുമായി ബന്ധപ്പെട്ടിരുന്നു. നമ്മുടെ പൂർവ്വിക൪ വളരെ ആഴത്തിൽ ചിന്തിക്കുന്നവരായിരുന്നു.
പക്ഷേ നമ്മൾ അതെല്ലാം ഉപേക്ഷിച്ചു, അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്നു.
ഭക്ഷണം കഴിക്കുന്ന കാര്യം എടുത്താൽ, നമ്മൾ ബാഹ്യ ശുചിത്വത്തിൽ ഏർപ്പെടുക മാത്രമല്ല, പ്രവൃത്തിയിൽ ദൈവികത വരുത്തുന്നതിനായി ഭക്ഷണം കഴിക്കുമ്പോൾ ആദ്യം അത് ദൈവത്തിന് സമർപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന പ്രക്രിയയെ ഒരു യജ്ഞമായി കണ്ടുകൊണ്ട് ആദ്യം അതിനോട് പ്രാർത്ഥിക്കും. പാചകം മുതൽ സേവനം വരെ എല്ലാത്തിനും പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. പാകം ചെയ്ത ഭക്ഷണത്തിന്റെ ഒരു ഭാഗം പശുക്കൾക്കും നായ്ക്കൾക്കും നളകും. അത്തരമൊരു അതുല്യമായ പെരുമാറ്റച്ചട്ടം ഉപേക്ഷിച്ചതുകൊണ്ട് നാം ഇപ്പോൾ വളരെ പരിതാപകരമായ അവസ്ഥയിലായി. വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിനു പകരം റെസ്റ്റോറന്റുകൾ, ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ മുതലായവയിൽ നിന്നുള്ള ഭക്ഷണമാണ് നാം ഇഷ്ടപ്പെടുന്നത്. അപ്പോൾ രോഗം ബാധിക്കില്ലേ? മാനസികരോഗങ്ങളും പിന്തുടരും. സമൂഹം ഇത് ചെയ്യുമ്പോൾ പ്രകൃതി അതിന്റെ കോപം കാണിക്കാൻ ബാധ്യസ്ഥയല്ലേ?
ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലും ഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്. പ്രകൃതിയെ നിയന്ത്രിക്കണമെങ്കിൽ നിങ്ങൾ കിഴക്കോട്ട് തിരിയേണ്ടിവരും അതായത് ഹിന്ദു ധർമ്മത്തിലേക്കും സംസ്കാരത്തിലേക്കും മടങ്ങുകയും ലോകത്തെ മുഴുവൻ നയിക്കുകയും വേണം.
ദുരന്ത സമയത്തിനായി നാം എങ്ങനെ തയ്യാറാകണം?
ദുരന്തസമയത്ത് ചുഴലിക്കാറ്റുകൾ, ഭൂകമ്പം എന്നിവ മൂലം വൈദ്യുതി തകരാറിലാകുന്നു, പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനക്ഷാമം, ഗതാഗത സംവിധാനത്തിൽ തകരാറുണ്ടാക്കുന്നു. തന്മൂലം പാചക വാതകം, ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് മാസങ്ങളോളം കുറവ് ഉണ്ടാവും. ലഭ്യമായാൽ തന്നെ ഈ ഉൽപ്പന്നങ്ങളുടെ പരിമിതമായ ലഭ്യത മാത്രമേ ഉണ്ടാവൂ. ഡോക്ടർമാർ, വൈദ്യർ, മരുന്നുകൾ, ആശുപത്രികൾ തുടങ്ങിയവ കണ്ടെത്തുന്നത് അസാധ്യമായിരിക്കും. ഇതെല്ലാം കണക്കിലെടുക്കുകയും അതിനെ നേരിടാൻ കഴിയുകയും ചെയ്യുന്നതിന് ശാരീരികവും മാനസികവും കുടുംബപരവും സാമ്പത്തികവും ആത്മീയവുമായ തലങ്ങളിൽ എല്ലാം തയ്യാറാകേണ്ടതുണ്ട്. ഇതിനെക്കുറിച്ചുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ ഈ വെബ്സൈറ്റിൽ നൽകി വരുന്നു. ഇപ്പോൾ മുതൽ അവ മനസ്സിലാക്കി പിന്തുടരാൻ ശ്രമിക്കുക.
വിശദാംശങ്ങൾക്ക് വായിക്കുക : വരാൻ പോകുന്ന ആപത്ഘട്ടങ്ങളെ നേരിടാനായി തയ്യാറാകുക !
ഭാവി ദുരന്ത കാലത്തിന്റെ
വീക്ഷണകോണിൽനിന്ന് ആത്മീയ തലത്തിൽ
ആവശ്യമായ തയ്യാറെടുപ്പുകൾ എന്തൊക്കെയാണ് ?
ഈ വിപത്തുകളിൽ നിന്നുള്ള സംരക്ഷണത്തിന് ഉചിതമായ സാധന ചെയ്യുകയും ഈശ്വര ഭക്തന്മാരാകുകയും ചെയ്യുക. നാളെ വരെ കാത്തിരിക്കരുത്, ഇന്ന് മുതൽ, ഈ നിമിഷം മുതൽ സാധന ആരംഭിക്കുക.
B 1. ഈശ്വരകൃപ നേടുന്നതിനും തനിക്കു ചുറ്റും സംരക്ഷണ
കവചം സൃഷ്ടിക്കുന്നതിനും ഇനിപ്പറയുന്ന കാര്യങ്ങൾ ദിവസവും ചെയ്യുക
1. ആചാരപരമായ ആരാധന (പൂജ)
2. സന്ധ്യാസമയത്ത് ഭഗവാന്റെ മുമ്പിലും തുളസി തറയിലും വിളക്കും കൊളുത്തി വച്ച് പ്രാ൪ഥിക്കുക.
3. കുടുംബാംഗങ്ങൾക്കൊപ്പം വിളക്ക് കത്തിച്ച ശേഷം ആരോഗ്യത്തിനും സംരക്ഷണത്തിനുമായി രാമരക്ഷാ സ്തോത്രം, ഹനുമാൻ ചാലിസ, ദേവികവചം, വിഷ്ണു സഹസ്രനാമം തുടങ്ങിയ സ്തോത്രങ്ങൾ ചൊല്ലുക.
4. ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് ചുറ്റും ദേവന്മാരുടെ നാമജപം എഴുതിയ പത്രികകൾ വയ്ക്കുകയും സംരക്ഷണത്തിനായി ആരാധന ദേവതയോട് പ്രാർത്ഥിക്കുകയും ചെയ്യുക.
B 2. അഗ്നിഹോത്രം ചെയ്യുക
സത്പുരുഷന്മാർ പ്രവചിച്ചതു പ്രകാരം മൂന്നാം ലോകമഹായുദ്ധസമയത്ത് മിസൈലുകൾ പ്രയോഗിച്ച് അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്ന ന്യൂക്ലിയർ വികിരണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി, എല്ലാ ദിവസവും അഗ്നിഹോത്രം ചെയ്യുക.
B 3. കൊറോണ വൈറസിനെതിരെ
പ്രതിരോധശേഷി വളർത്തുന്നതിനുവേണ്ടി
ആത്മീയ ശക്തി നേടുന്നതിന് ഈശ്വരൻ നിർദ്ദേശിച്ച ഒരു മന്ത്രം
മന്ത്രം കേൾക്കാൻ ഇവിടെ ക്ലിക്കുചെയ്യുക : www.sanatan.org/en/helpful_chant_in_corona
നിരാകരണം : നിങ്ങളുടെ പ്രദേശത്ത് കൊറോണ വൈറസ് (COVID-19) പടരുന്നത് തടയാൻ പ്രാദേശിക, ദേശീയ നിർദ്ദേശങ്ങൾ പാലിക്കാൻ സനാതൻ സംസ്ഥ എല്ലാ വായനക്കാരെയും ഉപദേശിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ മെഡിക്കൽ അധികാരികളുടെ ഉപദേശപ്രകാരം പരമ്പരാഗത വൈദ്യചികിത്സ തുടരാൻ സനാതൻ സംസ്ഥ ശുപാർശ ചെയ്യുന്നു. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ആത്മീയ പരിഹാരങ്ങൾ പരമ്പരാഗത വൈദ്യചികിത്സയ്‌ക്കോ കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളോ അല്ല. ഏതെങ്കിലും ആത്മീയ പ്രതിവിധി സ്വന്തം വിവേചനാധികാരത്തിൽ ഏറ്റെടുക്കാൻ വായനക്കാർക്ക് നിർദ്ദേശമുണ്ട്.