ദൃഷ്ടിദോഷം (കണ്ണേറ്റ്) അർത്ഥം
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേൽ ഉണ്ടാകുന്ന രജ-തമ പ്രബലമായ മോഹങ്ങളുടെ പ്രതികൂല ഫലത്തെ ദൃഷ്ടിദോഷം എന്ന് വിളിക്കുന്നു.
1. ദൃഷ്ടിദോഷത്തിന് ചില ഉദാഹരണങ്ങൾ
1 A. കുട്ടികൾ ദൃഷ്‌ടിദോഷം കൊണ്ട് പീഡിപ്പിക്കപ്പെടുന്നത് അത്തരമൊരു ഉദാഹരണമാണ്. ചില ആളുകൾ പുഞ്ചിരിക്കുന്ന ആരോഗ്യമുള്ള കുട്ടിയെ കാണുമ്പോൾ, അവർ അറിയാതെ ആഗ്രഹവുമായി ബന്ധപ്പെട്ട ചില ചിന്തകൾ നേടുന്നു. രജ-തമ-പ്രബലമാണ് അഭിലഷണീയമായ ചിന്തകൾ. ഒരു കുട്ടിയുടെ സൂക്ഷ്മശരീരം വളരെ അധികം സംവേദനാക്ഷമമായിരിക്കും. അതിനാൽ, സൂക്ഷ്മശരീരം ഈ രജ-തമ-പ്രബലമായ ശക്തിയാൽ പ്രതികൂലമായി ബാധിക്കപ്പെടുന്നു, അതായത്, കുട്ടിക്ക് കണ്ണ് കിട്ടുന്നു.
1 B. ചിലപ്പോൾ ഒരു വ്യക്തി അല്ലെങ്കിൽ അനിഷ്ട ശക്തി മറ്റൊരു വ്യക്തിയെ, മൃഗത്തെ അല്ലെങ്കിൽ ഒരു വസ്തുവിനെക്കുറിച്ച് മോശം ചിന്തകൾ നേടുന്നു അല്ലെങ്കിൽ അവരുടെ വിജയത്തെക്കുറിച്ച് അസൂയപ്പെടുന്നു. അതിലൂടെ സൃഷ്ടിക്കുന്ന അനിഷ്ട സ്പന്ദനങ്ങൾ ആ വ്യക്തിയെ, മൃഗത്തെ അല്ലെങ്കിൽ വസ്തുവിനെ ബാധിക്കുന്നു. ഇതിനെ ‘ദൃഷ്ടിദോഷം ഏൽകുക’ എന്നാണ് പറയുന്നത്.
മറ്റൊരു വ്യക്തിയ്‌ക്കെതിരെ ഒരു വ്യക്തിയുടെ മനസ്സിലുള്ള അസൂയയുടെയോ വിദ്വേഷത്തിന്‍റെയോ അനുപാതം 30% ന് മുകളിലാണെങ്കിൽ, ആ വ്യക്തി കാരണം മറ്റൊരാൾക്ക് കടുത്ത കഷ്ടതയുണ്ടാകാം. തിന്മകൊണ്ട് പീഡിപ്പിക്കപ്പെടുന്ന ഈ പ്രക്രിയയിൽ, മറ്റൊരാൾ അനുഭവിക്കുന്ന ദുരിതത്തിന്‍റെ അനുപാതം ശാരീരിക തലത്തേക്കാൾ മാനസിക തലത്തിലാണ് അധികം. ഇതിനെ ‘സൂക്ഷ്മതലത്തിൽ ദൃഷ്ടിദോഷം കഠിനമായി ബാധിക്കുക’ എന്നാണ് പറയുന്നത്.
1 C. അഘോരി വിദ്യ (അഘോരികൾ ശിവനെ ആരാധിക്കുകയും ക്ഷൂദ്രപ്രയോഗങ്ങൾ ചെയ്യുന്ന ഒരു വിഭാഗവുമാണ്) നിർവഹിക്കുന്ന ഒരു വ്യക്തിയിലൂടെ മറ്റൊരു വ്യക്തിക്ക് ദുരിതമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ ദു൪മന്ത്രവാദം പോലുള്ള പ്രയോഗം നടത്തുമ്പോൾ, വ്യക്തി ദൃഷ്‌ടിദോഷം കൊണ്ട് പീഡിപ്പിക്കപ്പെടുന്നു.
ദു൪മന്ത്രവാദത്തിന്‍റെ പ്രത്യേകതകൾ
1. ‘ഒരു പ്രത്യേക ലക്ഷ്യം മനസ്സിൽ വെച്ചാണ് ദു൪മന്ത്രവാദം നടത്തുന്നത്.
2. ദൃഷ്‌ടിദോഷം കൊണ്ട് പീഡിപ്പിക്കപ്പെടുകയാണെങ്കിൽ, ദുരുദ്ദേശങ്ങളുടെ കാഠിന്യം പരമാവധി 30% വരെയായിരിക്കും. എന്നാൽ ദു൪മന്ത്രവാദം നടത്തുമ്പോൾ ഈ കാഠിന്യം 30% കവിയുന്നു.
3. ദുരിതത്തിന്‍റെ രൂപത്തിൽ സജീവമാകുന്ന ദൃഷ്ടിദോഷത്തിന്‍റെ സ്പന്ദനങ്ങൾ 30% കവിയുമ്പോൾ അവ ദു൪മന്ത്രവാദം പോലുള്ള അവസ്ഥയിലേക്ക് മാറുന്നു.
1 D. അനിഷ്ട ശക്തികൾ പുറത്തുവിടുന്ന കറുത്ത (വിഷമകരമായ) ശക്തി മൂലം ഒരു വ്യക്തിക്ക് ഉണ്ടാകുന്ന അസ്വസ്ഥതയെയും ‘അനിഷ്ട ശക്തികളാലുണ്ടായ ദൃഷ്‌ടിദോഷം’ എന്നു വിളിക്കുന്നു.
2. ദൃഷ്ടിദോഷം ബാധിക്കുമ്പോൾ
സൂക്ഷ്മതലത്തിൽ സംഭവിക്കുന്ന പ്രക്രിയ
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലൂടെ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ കണ്ണു കിട്ടുമ്പോൾ സംഭവിക്കുന്ന പ്രക്രിയ വ്യക്തമാക്കിയിരിക്കുന്നു –
കുറിപ്പ് :
1. ചിത്രത്തിലുള്ള അനിഷ്ട സ്പന്ദനങ്ങൾ : 3% – പരാത്പര ഗുരു ഡോ. ആഠവലെ
2. സൂക്ഷ്മ ജ്ഞാനത്തിന്‍റെ അടിസ്ഥാനത്ത് ചിത്രത്തിലുള്ള സ്പന്ദനങ്ങൾ : കറുത്ത ശക്തി 3.25%
3. മറ്റു ചില കാര്യങ്ങൾ
- ഒരു വ്യക്തിയുടെ മനസ്സിൽ മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള ആസക്തിയോടുകൂടി ചിന്തകൾ ആ വ്യക്തിയിലേക്ക് പകരുന്നു. ഇതിലൂടെയാണ് കണ്ണു കിട്ടുന്നത്. രജതമോഗുണപ്രദമായ ചിന്തകളുടെ തരംഗങ്ങൾ മുമ്പിലുള്ള വ്യക്തിയുടെ സ്ഥൂലദേഹം, പ്രാണമയകോശം, മനോദേഹം, കാരണദേഹം എന്നിവയ്ക്കു ചുറ്റും ഒരു ആവരണം സൃഷ്ടിക്കുന്നു. ഇതിന്‍റെ ലക്ഷണങ്ങളും ആ വ്യക്തിയിൽ കൃത്യമായി കാണാൻ തുടങ്ങി അയാൾക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ തുടങ്ങും.
- ദൃഷ്ടിദോഷം വ്യക്തിക്കുമേൾ മാത്രമല്ല മൃഗങ്ങൾ, വാസ്തു, സസ്യങ്ങൾ, നി൪ജീവ വസ്തുക്കൾ എന്നിവയ്ക്കുമേലും ഉണ്ടാകാവുന്നതാണ്.