സെന്‍റർ ഫോർ ഡിസീസ് ഡൈനാമിക്സ് ഇക്കണോമിക്സ് ആന്‍റ പോളിസീസിന്‍റെ റിപോർട്ട് അനുസരിച്ച് 2050 വരെ 30 കോടി ആളുകൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കും. ഭാരതത്തിൽ പ്രതിവർഷം 60,000 കൊച്ചുകുട്ടികൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കുന്നു.
1. ആന്‍റിബയോട്ടിക് പ്രതിരോധം എന്നാൽ എന്താണ്?
ആൻറിബയോട്ടിക്കുകൾ ബാക്ടീരിയകളെ കൊല്ലാൻ ഉപയോഗിക്കുന്ന മരുന്നുകളാണ്. ഓരോ ജീവജാലവും സ്വയം രക്ഷയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ആൻറിബയോട്ടിക്കുകളിൽ നിന്നുള്ള സംരക്ഷണത്തിനായി ബാക്ടീരിയകളും അവയുടെ ഘടന മാറ്റുന്നു. അതുകൊണ്ടാണ് കുറച്ച് സമയത്തിന് ശേഷം ഈ മരുന്നുകൾ ഫലപ്രദമല്ലാതാകുന്നത്.
2. ആൻറിബയോട്ടിക്കുകൾക്കെതിരായ
പ്രതിരോധം എന്തുകൊണ്ട് സംഭവിക്കുന്നു?
കാരണങ്ങൾ പലതാണെങ്കിലും സ്ഥല പരിമിതി കാരണം ഈ റിപോർട്ടിൽ അവതരിപ്പിച്ച മൂന്ന് പ്രധാന കാരണങ്ങൾ മാത്രമാണ് ഞാൻ മുന്നോട്ട് വയ്ക്കുന്നത്.
A. ചുമ, ജലദോഷം തുടങ്ങിയ വൈറൽ അണുബാധകൾക്കുപോലും നിരവധി അലോപ്പതി ഡോക്ടർമാർ ആൻറിബയോട്ടിക്കുകൾ നിർദേശിക്കുന്നു. വൈറസുകൾക്കെതിരെ ബാക്ടീരിയകൾക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് ദുരുപയോഗമാണ്. രോഗലക്ഷണങ്ങളിൽ നിന്ന് വേഗത്തിൽ ആശ്വാസം ലഭിക്കുന്ന പ്രക്രിയയിൽ ആരും ഇത് ശ്രദ്ധിക്കുന്നില്ല. യുഎസ് എഫ്ഡിഎ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് അതിന്‍റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
B. ഒരു ഡോക്ടറുടെ മേൽനോട്ടമില്ലാതെ സ്വയം ആൻറിബയോട്ടിക്കുകൾ കഴിക്കുക.
C. ആൻറിബയോട്ടിക് കുത്തിവയ്പ്പു നടത്തിയിട്ടുള്ള ഏതെങ്കിലും മൃഗത്തിന്‍റെ മാംസം കഴിക്കുകയോ പാൽ കുടിക്കുകയോ ചെയ്യുക.
3. ഇതിനുള്ള പരിഹാരം എന്താണ്?
A. കഴിയുന്നത്ര സസ്യാഹാരം കഴിക്കുക. ജൈവ പഴങ്ങളും പച്ചക്കറികളും കഴിക്കുകന്നതാണ് നല്ലത്. ജേഴ്സി പശുവിനേക്കാൾ നാടൻ പശുവിന്‍റെ പാലാണ് കൂടുതൽ നല്ലത് കാരണം, നാടൻ പശുക്കൾക്ക് അധികം ആൻറിബയോട്ടിക്കുകൾ നൽകാത്തതിനാൽ ചെറിയ അളവിൽ പോലും പാലിൽ നിന്ന് പുറന്തള്ളാൻ സാധ്യതയില്ല.
B. സ്വയം ഡോക്ടറാകാതിരിക്കുക. ഏത് ചികിത്സാരീതിയാണെങ്കിലും സ്വയം തീരുമാനിക്കുന്നത് എല്ലായ്പ്പോഴും അപകടകരമാണ്.
C. നിങ്ങൾക്ക് അസുഖം വന്നാൽ ആദ്യം ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുക. ഇതിന് ശേഷം വേണ്ടി വന്നാൽ ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക. ഈയിടെയായി ചുമ, ജലദോഷം, പനി, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ കുട്ടികൾക്ക് ആൻറിബയോട്ടിക്കുകൾ എഴുതി കൊടുക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ആൻറിബയോട്ടിക്കുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ദീർഘകാല നഷ്ടം ഇവിടെ വ്യക്തമായി കാണാം.
4. എത്രയും വേഗം ആയുർവേദ ചികിത്സ ആരംഭിക്കുക
ആൻറിബയോട്ടിക്കുകൾ അവസാനമായ ആശ്രയമായിരിക്കണം. ഇത് ഒരു കൊതുകിനെ കൊല്ലാൻ ആറ്റം ബോംബ് ഉപയോഗിക്കുന്നതിന് തുല്യമാണ്. ആയുർവേദ സഹായം കൃത്യസമയത്ത് എടുക്കുകയാണെങ്കിൽ ചെറിയ അസുഖങ്ങൾക്ക് നിങ്ങൾ അലോപ്പതി ഉപയോഗിക്കേണ്ടതില്ല. ആൻറിബയോട്ടിക് പ്രതിരോധത്തിന്‍റെ പ്രധാന പ്രശ്നത്തിന് ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്.