ആധുനിക ശാസ്ത്ര പുരോഗതിയുടെ അതിപ്രസരം കാരണം ഹിന്ദു സമൂഹം ഇത്തരത്തിലുള്ള പ്രാചീന ശാസ്ത്രങ്ങളെ ത്യജിച്ച് ഈശ്വരനിൽനിന്നും അകന്നു പോയി. അന്ത്യ സംസ്കാരത്തിന്‍റെ വിധിയിലും ആധുനിക ശാസ്ത്രം നുഴഞ്ഞു കയറിയതിന്‍റെ ഫലമായി ലക്ഷക്കണക്കിന് വർഷങ്ങളായി തടി, ചാണകം മുതലായ സാത്ത്വിക വസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന വിധി ഇപ്പോൾ വൈദ്യുതി, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വാതകം മുതലായ പദാർഥങ്ങൾ ഉപയോഗിച്ച് നടത്തിവരുന്നു. ഹൈന്ദവ സംസ്കാരത്തിൽ അടുക്കളയിൽ പാചകം ചെയ്യുന്നതു മുതൽ യജ്ഞയാഗങ്ങൾ, അന്ത്യ സംസ്കാരം വരെയുള്ള എല്ലാ ധാർമിക വിധികൾക്കും മരത്തിനു തന്നെയാണ് മഹത്ത്വം കൽപ്പിച്ചിട്ടുള്ളത്. കാരണം മരം സത്ത്വഗുണപ്രദാനമാണ്. അതിനാൽ അന്ത്യസംസ്കാരത്തിന്‍റെ സമയത്ത് മൃത വ്യക്തിയുടെ ആത്മാവിന് ഗതി ലഭിക്കാൻ മരം തന്നെ ഉപയോഗിക്കുന്നു. ഇതിന്‍റെ പിറകിലെ ശാസ്ത്രം സനാതൻ സംസ്ഥയിലെ സാധകർക്ക് ഈശ്വരകൃപയാൽ ലഭിച്ച ജ്ഞാനത്തിലൂടെ വ്യക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രാടിസ്ഥാനം – ഋഗ്വേദീയ ബ്രഹ്മകർമ സമുച്ചയം – അന്ത്യഷ്ടി പ്രയോഗം എന്ന ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.
മരത്തിൽ അഗ്നി തത്ത്വം സൂക്ഷ്മ രൂപത്തിൽ ഉള്ളതിനാൽ അത് അടിസ്ഥാനപരമായി ശുദ്ധികാരകമാകുന്നു. മൃതദേഹത്തെ അടുക്കിയ തടികൾക്കു മുകളിൽ വച്ച് തീ കൊളുത്തുമ്പോൾ മരത്തിൽ സൂക്ഷ്മ രൂപത്തിലുള്ള അഗ്നിതത്ത്വം മൃതദേഹത്തിലെ അശുദ്ധിയെ (രജ-തമങ്ങൾ) നശിപ്പിക്കുന്നു. അശുദ്ധി മാറുന്നതിനാൽ ലിംഗദേഹത്തിന്‍റെ ഭാരം കുറഞ്ഞ് അതിന് സദ്ഗതി ലഭിക്കുന്നു.
മണ്ണെണ്ണ, വൈദ്യുതി, ഡീസൽ, പെട്രോൾ,
വാതകം മുതലായവ ഉപയോഗിച്ച് മൃതദേഹം
ദഹിപ്പിക്കുമ്പോൾ ആത്മാവിന് ദുർഗതി ലഭിക്കുന്നു
വൈദ്യുതി, ഡീസൽ, പെട്രോൾ, മണ്ണെണ്ണ, വാതകം ഇവ ഉപയോഗിച്ച് മൃതശരീരം ദഹിപ്പിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് രജ-തമങ്ങൾ പ്രക്ഷേപിക്കപ്പെടുകയും അന്തരീക്ഷത്തിനോടൊപ്പം തന്നെ മൃതദേഹവും ദുഷിക്കപ്പെടുന്നു. ഇത്തരത്തിൽ ദുഷിച്ച മൃതദേഹത്തിലേക്ക് അനിഷ്ടശക്തികൾ ആകർഷിക്കപ്പെടുന്നു. അനിഷ്ട ശക്തി മൃതദേഹത്തിന്മേൽ നിയന്ത്രണം ഏറ്റെടുക്കുന്നു. അതിനാൽ ആത്മാവിന് മുന്നോട്ടുള്ള ഗതി കിട്ടാതെ ഭുവലോകത്തിൽ തന്നെ തങ്ങിനിൽക്കേണ്ടി വരുന്നു. അവിടെ അതിന് യാതനകൾ അനുഭവിക്കേണ്ടി വരുന്നു. ചുരുക്കത്തിൽ മൃതാത്മാവിന് സദ്ഗതിക്കു പകരം ദുർഗതി ലഭിക്കുന്നു.
അന്ത്യസംസ്കാരം മരചിതയിൽ തന്നെ വേണമെന്ന് ശഠിക്കൂ !
1. വൈദ്യുതി, ഡീസൽ, പെട്രോൾ, മണ്ണെണ്ണ , വാതകം ഇവ ഉപയോഗിച്ച് അന്ത്യസംസ്കാരം ചെയ്യാതിരിക്കാൻ ബോധവൽക്കരണം നടത്തൂ.
2. സമീപത്തെ ശ്മശാന നടത്തിപ്പുകാരെ സമീപിച്ച് ഈ വിഷയത്തിന്‍റെ മഹത്ത്വത്തെ കുറിച്ച് പറഞ്ഞു കൊടുക്കൂ.
3. പരമ്പരാഗത രീതിയിൽ മരം ഉപയോഗിച്ച് അന്ത്യസംസ്കാരം നടത്തുന്ന ശ്മശാന ഭൂമിയിൽ വൈദ്യുതി, ഡീസൽ, പെട്രോൾ, മണ്ണെണ്ണ , വാതകം ഇവ ഉപയോഗിച്ച് സംസ്കാരം നടത്താൻ നിർബന്ധിക്കുന്നവരെ എതിർക്കുവിൻ.