ഹിന്ദു ധർമത്തിൽ ശ്രാദ്ധവിധിക്ക് വളരെയധികം മഹത്ത്വം കല്പിച്ചിരിക്കുന്നുണ്ട്. ഒരു വ്യക്തിക്കും ശ്രാദ്ധവിധി ചെയ്യാൻ പറ്റാതിരിക്കുന്ന സാഹചര്യം ഹിന്ദു ധർമത്തിലില്ല. അവനവന്‍റെ കഴിവും സാന്പത്തിക സ്ഥിതിയും ചുറ്റുപാടും അനുസരിച്ച് ശ്രാദ്ധവിധി ചെയ്യാവുന്നതാണ്.
1. ‘അനുയോജ്യരായ ബ്രാഹ്മണനെ കിട്ടിയില്ലെങ്കിൽ കിട്ടുന്ന ബ്രാഹ്മണനെകൊണ്ട് വിധി ചൊല്ലിക്കുക.’
2. തടവിൽ കിടക്കുക, രോഗം വന്നു കിടക്കുക മുതലായ കാരണങ്ങളാൽ സ്വയം ശ്രാദ്ധം നടത്താൻ കഴിയാതെ വന്നാൽ പുത്രൻ, ശിഷ്യൻ, ബ്രാഹ്മണൻ ഇവരെകൊണ്ട് ശ്രാദ്ധം ചെയ്യിക്കുക.
3. ബ്രഹ്മാർപ്പണവിധി ചെയ്യുക, അതായത് ബ്രാഹ്മണരെ വിളിച്ച് കാല് കഴുകിച്ച് ഊട്ടുക.
4. മുകളിൽ കൊടുത്തിരിക്കുന്ന ഏതൊരു രീതിയിലും ശ്രാദ്ധവിധി നടത്താൻ സാധിച്ചില്ലെങ്കിൽ താഴെ പറയുംപ്രകാരം വിധി ചെയ്യാവുന്നതാണ്.
a. ജലം നിറച്ച കുംഭം നൽകുക.
b. അല്പം അന്നം നൽകുക.
c. എള്ള് നൽകുക.
d. ദക്ഷിണ നൽകുക.
e. കഴിവിനനുസരിച്ച് ധാന്യം നൽകുക.
f. പശുവിന് പുല്ല് കൊടുക്കുക.
g. വിധികളൊന്നും ചെയ്യാതെ വെറും പിണ്ഡം നൽകുക.
h. കുളിച്ചതിനു ശേഷം എള്ളും വെള്ളവും പിതൃക്കൾക്ക് നൽകുക.
i. ശ്രാദ്ധവിധിയുടെ ദിവസം ഉപവസിക്കുക.
j. ശ്രാദ്ധത്തിന്‍റെ ദിവസം ശ്രാദ്ധവിധി വായിക്കുക.
6. മുകളിൽ കൊടുത്തിരിക്കുന്ന ഏതൊരു രീതിയിലും ശ്രാദ്ധം നടത്താൻ സാധിച്ചില്ലെങ്കിൽ താഴെ പറയുന്നപ്രകാരം ശ്രാദ്ധം ചെയ്യാവുന്നതാണ്.
a. വനത്തിൽ പോയി ഏതെങ്കിലും പുൽകുടി കൈയിൽ പിടിച്ചുകൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി പിടിച്ച് സൂര്യാദി ലോകപാലകന്മാരോട് ഇപ്രകാരം പറയുക – ‘ശ്രാദ്ധം നടത്താൻ എന്‍റെ കൈയിൽ ധനമോ സന്പത്തോയില്ല. ഞാൻ എല്ലാ പിതൃക്കളേയും നമസ്കരിക്കുന്നു. എന്‍റെ ഭക്തികൊണ്ട് എന്‍റെ എല്ലാ പിതൃക്കളും തൃപ്തിപ്പെടട്ടെ. ഞാൻ നിസ്സഹായനാണ്.’
b. മനുഷ്യവാസം ഇല്ലാത്ത വനത്തിൽ പോയി കൈകൾ ഉയർത്തി പിടിച്ച് ഉച്ചത്തിൽ ഇപ്രകാരം പറയുക – ‘ഞാൻ നിർധനനും ദരിദ്രനുമാണ്. എന്നെ പിതൃഋണത്തിൽനിന്നും മുക്തനാക്കൂ.’
c. തെക്കോട്ട് നോക്കി നിന്ന് കരയുക.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽനിന്നും വർഷന്തോറും വരുന്ന ശ്രാദ്ധദിവസങ്ങളിൽ പിതൃക്കൾക്കായി മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിധത്തിലെങ്കിലും ശ്രാദ്ധം ചെയ്യാതിരിക്കരുത്, എന്നതാണ് അതിലെ പ്രധാന ഉദ്ദേശ്യം.