ഉറക്കം എന്നത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതശൈലി, ഗാർഹിക പ്രശ്നങ്ങൾ, ജോലിസ്ഥലത്തെ അമിത സമ്മർദം എന്നിവയെല്ലാം സുഖനിദ്ര എന്നത് വളരെ ദുർലഭമായ ഒന്നാക്കി മാറ്റുന്നു. സുഖമായ ഉറക്കത്തിന്‍റെ അഭാവം നമ്മുടെ അടുത്ത ദിവസങ്ങളിലെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികളെ സാരമായി ബാധിക്കുന്നു. ഇങ്ങനെ ശരിയായ ഉറക്കം ലഭിക്കാത്ത പലരും ഡോക്ടർമാരെ കണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുന്നു. ഈ ലേഖനത്തിൽ നിദ്ര, നിദ്രയുടെ പ്രാധാന്യം, നിദ്രയുടെ കാലയളവ് ശരിയായ ഉറക്കം ലഭിക്കുന്നതിന്‍റെ കാരണങ്ങൾ എന്നിവയെകുറിച്ച് പ്രതിപാദിക്കുന്നു.
1. ‘നിദ്ര’ എന്ന വാക്കിന്‍റെ ഉത്ഭവവും അർത്ഥവും
A. ഉത്ഭവം
പുരാണങ്ങളിൽ പ്രതിപാദിക്കുന്നത് പ്രകാരം (വേദവ്യാസനാൽ രചിക്കപെട്ട 18 പുണ്യപുരാണങ്ങൾ) നിദ്ര എന്നത് ബ്രഹ്മാവിന്‍റെ സ്ത്രീരൂപമാണ്. പാലാഴി കടഞ്ഞപ്പോൾ ഉത്ഭവിച്ചതാണ് നിദ്ര.
B. അർത്ഥം
‘മേധ്യാമനഃ സംയോഗഃ’, മേധ്യാ എന്ന നാഡിയുടെയും മനസ്സിന്‍റെയും യോഗമാണ് നിദ്ര, എന്നാണ് ഇതിന്‍റെ അർഥം.
C. സതേജ് നിദ്ര
ശരിയായ ഭക്ഷണരീതിയിലൂടെ ഒരാൾക്ക് സുഖനിദ്ര ലഭിക്കുന്നു. ഇതിനെ സതേജ് നിദ്ര എന്നുവിളിക്കാം. ഉറങ്ങുന്ന സമയത്തും സാത്ത്വികമായ ചിന്തകൾ മനസ്സിലുണ്ടെങ്കിൽ വ്യക്തിയുടെ ഉപബോധ മനസ്സിൽ അവന്‍റെ സാധന തുടരുന്നു. ഈ സാധനയിലൂടെ ഒരാൾക്ക് തന്‍റെ മനസ്സിനെ ശുദ്ധീകരിക്കുവാനും മനോലയവും സാധിക്കുന്നു. – ഒരു വിദ്വാൻ [സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിൽ മുഖേന ലഭിച്ച ജ്ഞാനം]
2. നിദ്രയുടെ പ്രാധാന്യം
ശാരീരികവും മാനസികവുമായ സുസ്ഥിതിക്ക് ഭക്ഷണം എത്രമാത്രം അത്യന്താപേക്ഷിതമാണോ അതേപോലെ തന്നെയാണ് ഉറക്കവും. ഒരു ദിവസത്തെ ജോലികൾക്ക് ശേഷം ശരീരം ക്ഷീണാവസ്ഥയിലാകുന്നു. ശരീരത്തെ പൂർവ്വസ്ഥിതിയിൽ എത്തിക്കണമെങ്കിൽ വിശമ്രം കൂടിയേ തീരൂ. ശരിയായ വിശമ്രം എന്നത് ഉറക്കമാണ്. സന്തോഷം – ദു:ഖം, പൊണ്ണത്തടി – ശോഷിച്ച ശരീരം, അറിവ് – അജ്ഞത, ആരോഗ്യം – അനാരോഗ്യം, ഇവയെല്ലാം ശരിയായ ഉറക്കത്തെ ആശയ്രിച്ച് നിലനിൽക്കുന്നു.
3. നിദ്രയുടെ കാലദൈർഘ്യം
നിദ്രയുടെ കാലദൈർഘ്യം ഓരോ വ്യക്തിയുടേയും പ്രായം, ത്രിഗുണങ്ങൾ (സത്വ, രജോ, തമോ ഗുണങ്ങൾ) പ്രക്യതി (ഒരാളുടെ വ്യക്തിത്വം) എന്നിവ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു.
A. പ്രായം അനുസരിച്ച്
കുട്ടികൾ 10 മുതൽ 12 മണിക്കൂർ വരെയും, യുവതീ യുവാക്കൾ 8 മണിക്കൂർ വരെയും, മുതിർന്നവർ 7 മണിക്കൂർ വരെയും, പ്രായമായവർ 4 മുതൽ 6 മണിക്കൂർ വരെയും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
B. ത്രിഗുണങ്ങൾ അനുസരിച്ച്
സാത്ത്വികരായിട്ടുള്ളവര്‍ 4 മുതൽ 6 മണിക്കൂർ വരെയും രജോഗുണമുള്ളവർ 8 മണിക്കൂർ വരെയും തമോഗുണമുള്ളവർ 12 മണിക്കൂർ വരെയും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
C. പ്രകൃതമനുസരിച്ച്
1. വാത (വായു) പ്രകൃതമുള്ളവർക്ക് സുഖനിദ്ര ലഭിക്കാറില്ല. ഇവർ നിദ്രയിലുടനീളം അസ്വസ്ഥരായി കാണപ്പെടുന്നു. മാത്രമല്ല ഇത്തരക്കാരുടെ നിദ്ര ഒരു മൊട്ടുസൂചി വീണാലുണ്ടാകാവുന്ന ശബ്ദത്താൽ പോലും ഭംഗിക്കപ്പെടുന്നു.
2. പിത്ത പ്രകൃതക്കാരയ ആളുകൾക്കും ശരിയായ ഉറക്കം ലഭിക്കാറില്ല. ഇവർ ദിവസവും 8 മണിക്കൂർ ഉറങ്ങേണ്ടതുണ്ട്.
3. കഫ പ്രകൃതക്കാരായ ആളുകൾക്ക് നല്ല ഉറക്കം ലഭിക്കുന്നു. ഇത്തരക്കാർ ദിവസവും 8 മണിക്കൂറോളം ഉറങ്ങുന്നു.
4. ഉറക്കം ലഭിക്കുന്നതിനുള്ള
കാരണങ്ങളും അനുബന്ധ പ്രക്രിയകളും
A. ശരീരത്തിന്‍റെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ അവയവങ്ങളെ ക്ഷീണിപ്പിക്കുന്നു. ഉറക്കത്തിലൂടെ നമ്മുടെ അവയവങ്ങൾക്ക് ആവശ്യമായ വിശമ്രം ലഭിക്കുന്നു.
B. ഉണരുമ്പോൾ തുടങ്ങുന്ന നമ്മുടെ ചിന്താപ്രക്രിയ നമ്മുടെ മനസ്സിനേയും തലച്ചോറിനേയും ക്ഷീണിപ്പിക്കുന്നു. ഇവയ്ക്കും വിശമ്രം ആവശ്യമാണ്. സുഖനിദ്ര ലഭിക്കുന്നവർ ചുറ്റും നടക്കുന്ന യാതൊന്നും അറിയാതെ ഉറങ്ങുന്നവർ ആണ്. ഇത്തരക്കാർ സ്വപ്നം കാണാറില്ല.
C. നമ്മുടെ ഇന്ദ്രിയങ്ങൾ എല്ലാം നിശ്ചലമാവുമ്പോൾ, അവ നമ്മുടെ മനസ്സുമായി പൂർണ്ണമായി ലയിച്ചു ചേരുമ്പോളാണ് ഒരാൾ ഗാഢനിദ്രയിലേക്ക് പോവുന്നത്. ആ നിമിഷം മുതൽ അയാൾക്ക് ഇന്ദ്രിയ സംവേദനം ഇല്ലാതാവുന്നു. (അയാൾക്ക് ചുറ്റും നടക്കുന്നത് കേൾക്കാനോ, കാണാനോ സാധിക്കില്ല.)
D. ഒരാളുടെ മനസ്സ് പ്രാണനുമായി ലയിച്ചു ചേരുമ്പോൾ മനസ്സിന്‍റെ പ്രവർത്തനങ്ങളും നിശ്ചലമാവുന്നു. അങ്ങനെ ഒരാൾ ഗാഢനിദ്രയിലേക്ക് വീഴുന്നു.
E. സന്തുലിതമായ ഭക്ഷണരീതി പിൻതുടരുന്നവർക്കും ക്രിയാശീലരുമായ ആളുകൾക്കും മതിയായ ഉറക്കം അത്യാവശ്യമാണ്.
5. പുലർച്ചേ നേരത്തെ എഴുന്നേൽക്കുന്നതിന്‍റെയും
രാത്രിയിൽ നേരത്തെ ഉറങ്ങുന്നതിന്‍റെയും പ്രയോജനങ്ങൾ
തിരക്കു പിടിച്ച ജീവിതം കാരണം ഇന്ന് എല്ലാവരുടേയും ജീവിതശൈലി ആകെ താറുമാറായിരിക്കുകയാണ്. ആളുകൾ ദിവസവും വൈകി ഉണരുകയും വൈകി ഉറങ്ങുകയും ചെയ്യുന്നു. വൈകി ഉണരുന്നത് വൈകി ഉറങ്ങാൻ കിടക്കുന്നത് മൂലമാണ്. പുലർച്ചെ എഴുന്നേൽക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
1. നേരത്തേ ഉറങ്ങുകയും പുലർച്ചെ ഉണർന്നെഴുന്നേൽക്കുകയും ചെയ്യുന്നവർ ദിവസം മുഴുവൻ ഉൻമേഷവാൻമാരായി കാണപ്പെടുന്നു.
2. ഇങ്ങനെ പുലർച്ചെ ഉണർന്നെഴുന്നേൽക്കുന്നവർ വളരെ ശാന്ത സ്വഭാവമുളളവർ ആയിരിക്കും. ഇത്തരക്കാർ മുൻകോപികൾ ആയിരിക്കില്ല. ഇത്തരക്കാർക്ക് വിഷാദരോഗം, മാനസികരോഗം എന്നീ അസുഖങ്ങൾ ഉണ്ടാകില്ല. ഇവർ നല്ല മാനസികാരോഗ്യം ഉള്ളവരായിരിക്കും.
3. നേയ്ചർ കമ്യൂണികേഷൻസ് എന്ന ദിനപത്രത്തിൽ വ്യക്തിയുടെ ജീവിതശൈലിയെക്കുറിച്ച് നടത്തപ്പെട്ട ഒരു ഗവേഷണം പ്രസിദ്ധീകരിച്ചിരുന്നു. ’വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും’ ചെയ്യുന്നത് നമ്മുടെ മാനസിക ആരോഗ്യത്തെ വിപരീതമായി ബാധിക്കുകയും പല അസുഖങ്ങളെ ക്ഷണിക്കുകയും ചെയ്യും.
4. അമേരിക്കയിലെ മാസ്സാച്യുസെറ്റ്സ് ജനറൽ ആസ്പത്രി, ബ്രിട്ടനിലെ ‘എക്സേറ്റർ യൂണിവേഴ്സിറ്റി’ എന്നിവടങ്ങളിൽ ഇത് സംബന്ധിച്ച ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.