പാചകത്തിന് അലുമിനിയം അല്ലെങ്കിൽ ഹിൻഡാലിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക !

ഭക്ഷണം പാചകം ചെയ്യുന്നതിനായി പലരും അലുമിനിയം അല്ലെങ്കിൽ ഹിൻഡാലിയം (ലോഹക്കൂട്ട് – അലുമിനിയം മഗ്നീഷ്യം, മാംഗനീസ്, ക്രോമിയം, സിലിക്കൺ മുതലായവ) ഉപയോഗിച്ച് നിർമ്മിച്ച പാചക പാത്രങ്ങൾ ഉപയോഗിക്കുന്നു. അത്തരം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അത്തരം പാത്രങ്ങൾ 5 വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കുമ്പോൾ, ദോഷകരമായ ഫലങ്ങൾ കാണുവാൻ തുടങ്ങും. ഇത്തരം പാത്രങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ കൊടുക്കുന്നു.

 

1. അലുമിനിയം ആരോഗ്യത്തിന് അപകടകരമാണ്

മുമ്പ് ഭാരതത്തിൽ, മൺപാത്രത്തിലോ ടിൻ ഫോയിൽ കൊണ്ട് നിരത്തിയ പിച്ചള / വെങ്കല പാത്രങ്ങളിലോ ഭക്ഷണം തയ്യാറാക്കുമായിരുന്നു. ജയിലിലായിരുന്ന സ്വാതന്ത്യ്ര സമര സേനാനികൾ വേഗം മരിക്കുന്നതിനായാണ് ബ്രിട്ടീഷുകാർ അലുമിനിയം പാത്രങ്ങളിൽ അവർക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുവാൻ തുടങ്ങിയത് എന്ന് സ്വർഗീയ ശ്രീ. രാജീവ് ദീക്ഷിത് പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ പറയാറുണ്ട്. ഇന്ന് ഇവ എല്ലാ വീടുകളിലും എത്തിയിരിക്കുന്നു. അലുമിനിയം അല്ലെങ്കിൽ ഹിൻഡാലിയം (അലുമിനിയത്തിന്റെ ഒരു അലോയ്) ഇനിപ്പറയുന്ന കാരണങ്ങളാൽ ആരോഗ്യത്തിന് ഹാനികരമാണ്.

A. ഭക്ഷണ കണികകളോടൊപ്പം ശരീരത്തിൽ
പ്രവേശിക്കുന്ന ലോഹത്തിൽ നിന്ന് രോഗങ്ങൾ ഉണ്ടാകുന്നു

സ്റ്റീൽ സ്പൂൺ കൊണ്ട് അലുമിനിയം പാത്രം ചുരണ്ടിയാൽ പോലും അതിന്റെ അംശം ഇളകി വരും. ഈ അംശം പാത്രത്തിൽ പാകം ചെയ്ത ഭക്ഷണത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. പ്രതിദിനം ഏകദേശം 5 മില്ലിഗ്രാം അലുമിനിയം ശരീരത്തിൽ പ്രവേശിക്കുന്നു.

B. പുളിപ്പുള്ള (അമ്ലമയമായ) പദാർത്ഥങ്ങൾ
അലുമിനിയം അയോണുകളെ വേഗത്തിൽ വിഘടനം ചെയ്യുന്നു

അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ നാരങ്ങ, തക്കാളി, മറ്റ് പുളിപ്പുള്ള പദാർത്ഥങ്ങൾ എന്നിവ അലുമിനിയം അയോണുകളെ വേഗത്തിൽ വിഘടനം ചെയ്യുന്നു. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്ത അത്തരം ഭക്ഷണം ശരീരത്തിന് ദോഷകരമാണ്.

C. ശരീരത്തിൽ അലുമിനിയം അടിഞ്ഞു കിടന്ന് പതുക്കെ വിഷമായി മാറുന്നു

അത്തരം ലോഹങ്ങൾ പുറന്തള്ളാനുള്ള മനുഷ്യ ശരീരത്തിന്റെ ശേഷി പരിമിതമാണ്. ഈ പരിധി കവിയുമ്പോൾ അവ ക്രമേണ പേശികൾ, വൃക്കകൾ, കരൾ, അസ്ഥികൾ തുടങ്ങിയ കോശങ്ങളിൽ അടിഞ്ഞു കൂടുന്നു. അലുമിനിയം മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ ലോഹം സാവധാനത്തിൽ വിഷബാധയ്ക്ക് കാരണമാകുന്നു.

D. അലുമിനിയം പാത്രങ്ങളിൽ പാകം
ചെയ്ത ഭക്ഷണം മൂലം ഉണ്ടാകുന്ന രോഗങ്ങൾ

വിഷാദം, ഉത്കണ്ഠ, ഡിമെൻഷ്യ (വിസ്മൃതി), അസ്ഥി രോഗങ്ങൾ (ഓസ്റ്റിയോപൊറോസിസ് പോലുള്ളവ), കണ്ണുകളുടെ രോഗങ്ങൾ, വൃക്കകളുടെ പ്രവർത്തനം കുറയുക, വയറിളക്കം, ഹൈപ്പർ‌അസിഡിറ്റി (അമ്ലാതിപ്രസരം), ദഹനക്കേട്, അടിവയറ്റിലെ വേദന, വൻകുടൽ പുണ്ണ് (കുടൽ അണുബാധ), വായിൽ ആവർത്തിച്ചുള്ള വീക്കം, എക്സിമ പോലുള്ള ചർമ്മരോഗങ്ങൾ.

E. അലുമിനിയം മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്നു.

 

2. അലുമിനിയം, ഹിൻഡാലിയം
എന്നിവയ്ക്കു പകരം ഉപയോഗിക്കാവുന്ന പാത്രങ്ങള്‍

A. ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും നല്ലത് മൺപാത്രമാണ്. ഇവ പാചകത്തിൽ ഉപയോഗിക്കുന്നുവെങ്കിൽ ശരീരത്തിന് ആവശ്യമായ ധാതുക്കൾ ഭക്ഷണത്തിലൂടെ ലഭിക്കും. മൺപാത്രങ്ങളിൽ പാകം ചെയ്ത ഭക്ഷണം ആസ്വദിച്ചവൻ പിന്നെ ഒരിക്കലും മറ്റ് പാത്രങ്ങൾ ഉപയോഗിക്കില്ല.

B. മൺപാത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ടിൻ പൂശിയ ചെമ്പ് അല്ലെങ്കിൽ പിച്ചള (ചെമ്പ്, സിങ്ക് എന്നിവയുടെ അലോയ്) പാത്രങ്ങൾ ഉപയോഗിക്കുക. എന്നിരുന്നാലും, പുളിപ്പുള്ള പദാർത്ഥങ്ങൾ പാചകം ചെയ്യാൻ അവ ഉപയോഗിക്കരുത്.

C. ഇതുവരെ സ്റ്റെയിൻ‌ലെസ് സ്റ്റീലിൻറെ ദോഷകരമായ ഫലങ്ങൾ അറിയാത്തതിനാൽ സ്റ്റെയിൻ‌ലെസ് സ്റ്റീൽ‌ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള മാർ‌ഗ്ഗം.

 

3. ആരോഗ്യത്തെ അവഗണിക്കരുത്

ധർമശാസ്ത്രങ്ങളിൽ ’ശരീരമാദ്യം ഖലു ധർമസാധനം’ എന്നു പറയുന്നു. ഇതിന്റെ അർഥമാണ് സാധന ചെയ്യണമെങ്കിൽ ആദ്യം ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. ഈശ്വരാനുഗ്രഹത്താൽ ലഭിച്ച ഈ ശരീരത്തിന്റെ മൂല്യം പണവുമായി അളക്കുന്നത് അസാധ്യമാണ്. എല്ലാ അലുമിനിയം പാത്രങ്ങളും മാറ്റാൻ കഴിയാത്തവർക്ക് അത് പടിപടിയായി ചെയ്യാം.

വാസ്തവത്തില്‍ പഴയ മൊബൈലുണ്ടെങ്കിലും പുതിയ മോഡലുകളിലേക്ക് മാറുക, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആവശ്യത്തില്‍ധികം വസ്ത്രങ്ങൾ, ഡിറ്റർജന്റുകൾ, ശരീരത്തിന് ഹാനികരമായ ടൂത്ത് പേസ്റ്റുകൾ, നൂഡിൽസ്, ചിപ്‌സ് പോലുള്ള പോഷകമൂല്യമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക, ഉപയോഗശൂന്യമായ ടെലിവിഷൻ സെറ്റ്, ഡിഷ് ആന്റിന തുടങ്ങിയ അനാവശ്യ കാര്യങ്ങളിൽ പണം പാഴാക്കുന്നതിനുപകരം ആരോഗ്യകരമായ ജീവിതത്തിനായി മൺപാത്രങ്ങളോ പകരമുള്ള പാത്രങ്ങളോ വാങ്ങാൻ കഴിയുന്നില്ലേ?

– വൈദ്യ മേഘരാജ് മാധവ് പരദ്കർ, സനാതൻ ആശ്രമം, ഗോവ (23.1.2015)
സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം

Leave a Comment